ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് ക്യാന്‍സറിന് കാരണമാകുന്നു എന്ന് റിപ്പോര്‍ട്ട്

കുട്ടികള്‍ക്ക് ഏറ്റവും പ്രിയമുള്ള ചോക്കളേറ്റ് ക്രീം ന്യൂട്ടെല്ലയിലെ ഘടകങ്ങളിലൊന്ന് ക്യാന്‍സറിന് കാരണമാകുമെന്ന റിപ്പോര്‍ട്ട്. പാമോയിലാണ് ന്യൂട്ടെല്ലയിലെ അടിസ്ഥാന ഘടകം. കൂടുതല്‍ കാലം കേടാകാതെ നില്‍ക്കുന്നതിനും മൃദുത്വത്തിനും വേണ്ടിയാണ് പാമോയില്‍ ഉപയോഗിച്ചിട്ടുള്ളത്. പാമോയില്‍ കാന്‍സറിന് കാരണമാകുമെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അഥോറിറ്റി വ്യക്തമാക്കുന്നു. പാമോയില്‍ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. 200 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂടാക്കിയാല്‍ മാത്രമേ പാമോയില്‍ ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാനാവൂ. അതിന്റെ ചുവപ്പുനിറവും മണവും പോകണമെങ്കില്‍ ഇത്രയും കൂടിയ ഊഷ്മാവില്‍ ശുദ്ധീകരിക്കേണ്ടിവരും. ഇത്രയും ചൂടാക്കുമ്പോള്‍ അപകടകാരിയ … Read more

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ ജര്‍മനി ഒന്നാമത് ; ഇന്ത്യ ഏറെ പിന്നില്‍

ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ട് ജര്‍മനിയ്ക്ക് സ്വന്തം. ജര്‍മന്‍ പാസ്‌പോര്‍ട്ടുമായി വിസയില്ലാതെ 157 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. രണ്ടാം സ്ഥാനം സിംഗപ്പൂരും സ്വീഡനും പങ്കിട്ടു. 156 രാജ്യങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിയ്ക്കാന്‍ സിംഗപ്പൂര്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട്ധാരികള്‍ക്ക് കഴിയും. ആദ്യത്തെ പതിനൊന്നില്‍ നില്‍ക്കുന്ന ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്റ്, യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 155 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ഓസ്ട്രിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ … Read more

കോമാളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല; മോദിയെ കടന്നാക്രമിച്ച് ഗാന്ധിജിയുടെ പൗത്രന്‍

ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ഗാന്ധിജിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. മോദി ഖാദിയുടെയല്ല പകരം പോളിസ്റ്ററിന്റെ മോഡലാണെന്ന് തുഷാര്‍ ഗാന്ധി ആരോപിച്ചു. കോമാളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാപ്പു ഖദര്‍ ധരിച്ചാണ് ബെക്കിംഗ്ഹാം കൊട്ടാരത്തില്‍ പോയതെന്നും അല്ലാതെ പത്ത് ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഡിയുടെ കയ്യില്‍ ചര്‍ക്കയും മനസില്‍ നാഥുറാമുമാണ്. കോമളിയെ കോമാളിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല. 1931ലെ ഗാന്ധിയുടെ ചരിത്രപരമായ … Read more

എയര്‍ ഏഷ്യയില്‍ 899 രൂപയ്ക്ക് പറക്കാം

മുംബൈ: ബജറ്റ് എയര്‍ലൈന്‍സ് സര്‍വീസായ എയര്‍ എഷ്യയില്‍ 899 രൂപയ്ക്ക് വിമാന ടിക്കറ്റുകള്‍. ജനുവരി 16 മുതല്‍ ജനുവരി 22 വരെയുള്ള കാലയളവില്‍ ഈ ഓഫര്‍ പ്രകാരം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയാണ് യാത്ര സമയം. തെരഞ്ഞെടുത്ത റൂട്ടുകളിലാണ് പുതിയ ഓഫര്‍ ലഭ്യമാവുക. ബംഗഌരു, ചണ്ഡീഗഡ്, ഗോവ, ഗുഹാവത്തി, ഹൈദരബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂഡല്‍ഹി, പൂനെ, വിസാഗ്, എന്നവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ പുതിയ ഓഫര്‍ ലഭ്യമാവും. ഇന്ത്യന്‍ … Read more

സോഷ്യല്‍ മീഡിയയിലൂടെ പരാതികള്‍ പറയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കരസേന മേധാവി

സോഷ്യല്‍മീഡിയ വഴി പരാതികള്‍ പറയുന്ന ജവാന്‍മാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൈനിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജവാന്‍മാര്‍ക്ക് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലവാരം കുറഞ്ഞ ഭക്ഷണം നല്‍കുന്നുവെന്ന ബിഎസ്എഫ് ജവാന്റെ വീഡിയോ വൈറലായതിന് പിന്നാലെ മറ്റ് ചില സൈനികരുടെ പരാതികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. സൈനികര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നേരായമാര്‍ഗ്ഗത്തിലൂടെയാണ് … Read more

മലാല ഓക്‌സ്‌ഫോര്‍ഡിലേക്ക്

ലണ്ടന്‍: പാകിസ്ഥാന്‍ സ്വാത് സ്വദേശിനി മലാല യുസഫ് സായി ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ബിരുദ പഠനം നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്ര തന്ത്രം, തത്വ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ കോമ്പിനേഷനുകള്‍ ഉള്‍പ്പെട്ട ബിരുദ പഠനത്തിനായുള്ള പ്രവേശനന അഭിമുഖത്തിന് ഒരുങ്ങുകയാണ് മലാല. മാതാപിതാക്കള്‍ക്കൊപ്പം ഇപ്പോള്‍ ബര്‍മ്മയില്‍ താമസിക്കുന്ന മലാല ഉടന്‍ തന്നെ ഓക്‌സ്ഫഡിലെത്തും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ എതിര്‍ത്ത താലിബാന്‍ ഭീകരര്‍ക്ക് കണ്ണിലെ കരടായിരുന്ന മലാലയെ 2012 ഒക്ടോബറില്‍ ഭീകരര്‍ സ്‌കൂള്‍ ബസില്‍ കയറി വെടി വെച്ചതില്‍ നിന്ന് … Read more

ഐ.എസ് പോരാട്ടത്തിനെതിരെ റഷ്യയുടെ പിന്തുണ പ്രശംസനീയമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: പ്രസിഡന്റായി നിറഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ഭീകരവാദത്തിന്റെ അവസാന വാക്കായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നതിനെക്കുറിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചത്. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥത ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് ഒബാമ സ്വീകരിച്ച നയപരമായ തീരുമാനങ്ങളെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല അത്തരം നയങ്ങള്‍ തീവ്രവാദ വളര്‍ച്ചക്ക് ആക്കം കൂട്ടിയെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും ഭീകരവാദത്തില്‍ റഷ്യയുടെ പങ്കാളിത്തം … Read more

ഡ്രോണുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരുമായി അഞ്ച് കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് പതിനാലുകാരന്‍

കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്ന ഡ്രോണുകള്‍ വികസിപ്പിച്ച് അത്ഭുതമാകുകയാണ് ഈ പതിനാല് വയസ്സുകാരന്‍. ഗുജറാത്തുകാരനായ ഹര്‍ഷവര്‍ദ്ധനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ഈ കുട്ടി പ്രതിഭയുടെ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ഗുജറാത്ത് സര്‍ക്കാര്‍ വ്യവസായിക അടിസ്ഥാനത്തില്‍ ഡ്രോണ്‍ നിര്‍മ്മിക്കാനായി അഞ്ചു കോടി രൂപയുടെ കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. കുഴിബോംബുകള്‍ മൂലം ധാരാളം സൈനികരുടെ ജീവന്‍ പൊലിയുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഹര്‍ഷവര്‍ദ്ധനെ ഡ്രോണ്‍ വികസിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കുഴി ബോംബുകള്‍ കണ്ടെത്തുന്ന റോബോട്ടിനെയാണ് ഹര്‍ഷവര്‍ദ്ധന്‍ ആദ്യം വികസിപ്പിച്ചത്. എന്നാല്‍ ഇതിന് ഭാരം കൂടുതലായിരുന്നു. കുഴിബോംബുകള്‍ക്ക് … Read more

സിറിയന്‍ അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയെ ഹംഗറി കോടതി ശിക്ഷിച്ചു

അഭയാര്‍ത്ഥികളെ കാല്‍കൊണ്ടു തടഞ്ഞു വീഴ്ത്തിയ മാധ്യമ പ്രവര്‍ത്തക പെട്ര ലാസ്ലോയെ ഹംഗറി കോടതി ശിക്ഷിച്ചു. ഹംഗറിയിലെ പ്രാദേശിക ചാനലിലെ വിഡിയോഗ്രാഫറായ പെട്രയ്ക്ക് മൂന്നുവര്‍ഷത്തെ നല്ലനടപ്പാണ് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. 2015 സെപ്റ്റംബറിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ വ്യാപകമായി പ്രതിഷോധമാണുണ്ടായത്. വീഡിയോ പരിശോധിച്ച് സത്യാവസ്ഥ മനസ്സിലാക്കിയ ഹംഗറി സര്‍ക്കാരാണ് പെട്രയ്ക്കെതിരെ കോടതിയെ സമീപിച്ചത്. പെട്രയുടെ ഭാഗത്താണ് തെറ്റെന്നു തിരിച്ചറിഞ്ഞ ഹംഗറിയിലെ ഇന്റര്‍നെറ്റ് ടിവി ചാനലായ എന്‍1ടിവിയും അവരെ ജോലിയില്‍ നിന്നു പുറത്താക്കിയിരുന്നു. … Read more

ഇന്ത്യന്‍ ദേശീയ പതാകയെ ചവിട്ടിയാക്കിയ ആമസോണ്‍ ഗാന്ധി ചിത്രമുള്ള ചെരുപ്പ് വില്‍പ്പനക്ക് വെച്ചു

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്ത ചെരിപ്പ് വില്‍പനയ്ക്ക് വെച്ച് ആമസോണ്‍. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടി വില്‍പനയ്ക്ക് വെച്ചത് വിവാദമായതോടെ നേരത്തെ ആമസോണ്‍ ഈ ഉല്‍പന്നം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള ഉല്‍പന്നം ആമസോണില്‍ പ്രത്യക്ഷപ്പെട്ടത്. 16.99 ഡോളര്‍ വിലയുള്ള ചെരിപ്പ് ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്പ്‌സ് എന്ന പേരിലാണ് ആമസോണ്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആമസോണ്‍ കാനഡ … Read more