ഹൈദരാബാദിലെ ഹോട്ടലില്‍ പട്ടിയിറച്ചി വില്‍ക്കുന്നതായുള്ള വ്യാജ പ്രചരണം; എം ബി എ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഹൈദരാബാദ്: ഹോട്ടലില്‍ പട്ടിയിറച്ചി വില്‍ക്കുന്നുവെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ എം ബി എ വിദ്യാര്‍ത്ഥി അറസ്റ്റിലായി. വി ചന്ദ്രമോഹന്‍ എന്ന 22 കാരനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഷാ ഗൗസ് ഹോട്ടലിനെതിരെയാണ് ഇയാള്‍ വ്യാജ പ്രചരണം നടത്തിയത്. അതിനിടെ ഹൈദരാബാദിലെ ഏതാനും മാധ്യമങ്ങളും സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ ഹോട്ടലിനെതിരെ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ ഹോട്ടലുടമ മുഹമ്മദ് റബ്ബാനി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും, പ്രചരണം വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു. അതേസമയം ഒരു വാട്ട്‌സ് … Read more

ബെര്‍ലിന്‍ ഭീകരന്‍ ഇറ്റലി വരെ എത്തിയതിന് കാരണം ജര്‍മ്മനിയുടെ പിടിപ്പുകേട്

ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരനെ തേടിയുള്ള അന്വേഷണത്തില് ജര്‍മന്‍ പോലീസിനെതിരെ കടുത്ത വിമര്‍ശനം. പ്രതിയായ ടുണീഷ്യന് അഭയാര്‍ത്ഥി അനീസ് അംറി(24 ) യെ ഉടനെ പിടികൂടുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇറ്റലിയിലെ മിലാനില്‍ പോലീസ് പരിശോധനക്കിടെ ഇയാള്‍ കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച വൈകിട്ട് നടന്ന ഭീകരാക്രമണത്തില് 12 പേര്‍ കൊല്ലപ്പെടുകയും നാല്പതോളം പേര്‍ക്ക് പരുക്കേല്ക്കുകയും ചെയ്ത സംഭവം കഴിഞ്ഞു നാലുദിവസം കഴിഞ്ഞാണ് അനീസ് അംറി കൊല്ലപ്പെടുന്നത്. അക്രമി രാജ്യം വിട്ടു പോയിട്ടില്ലെന്ന … Read more

ആഘോഷങ്ങളും സമ്മാനങ്ങളുമല്ല മനുഷ്യത്വമാണ് അനിവാര്യം; ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യമെന്ന് ക്രിസ്മസ് സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ദരിദ്രരെയും അഭയാര്‍ഥികളെയും യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവരെയും മറക്കുന്നവര്‍ ദൈവത്തെയാണ് മറക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയേശുവിന്റെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും സന്ദേശം ഉള്‍ക്കൊള്ളാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. ‘അവഗണിക്കപ്പെട്ടവനും പുറന്തള്ളപ്പെട്ടവനുമായാണ് ക്രിസ്തു ജനിച്ചത്. ക്രിസ്മസ് ആഘോഷങ്ങളും സമ്മാനങ്ങളും മാത്രമായി മാറുമ്പോള്‍ വീണ്ടും ക്രിസ്തു അവഗണിക്കപ്പെടുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മറക്കുമ്പോള്‍ ദൈവത്തെയാണ് മറക്കുന്നത്. ലൗകികതയുടെ പിടിയില്‍ … Read more

സിറിയയിലേക്ക് പോയ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്ന് വീണു

മോസ്‌കോ: ഇന്നു രാവിലെ കാണാതായ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണതായി സ്ഥിരീകരണം. ഇവിടെനിന്ന് ഒരാളുടെ മൃതദേഹം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കു ലഭിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. പ്രതിരോധമന്ത്രാലയത്തിന്റെ ടുപൊലെവ് ടു 154 എന്ന വിമാനമാണ് കാണാതായത്. സിറിയയിലെ ലതാകിയ പ്രവിശ്യയിലേക്കു പുറപ്പെട്ടതായിരുന്നു വിമാനം. എന്നാല്‍, കാണാതായി മണിക്കൂറുകള്‍ക്കകമാണ് വിമാനം കരിങ്കടലില്‍ തകര്‍ന്നുവീണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സോച്ചിയിലെ ബ്ലാക്ക് സീ റിസോര്‍ട്ടില്‍ നിന്നും ടേക്ക് ഓഫ് … Read more

ഇന്ത്യന്‍ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ക്ക് ചെക്ക് ഇന്‍ ലഗേജുകളില്‍ വിലക്ക്

വിമാനയാത്രക്കാര്‍ തങ്ങളുടെ മൊബല്‍ പവര്‍ ബാങ്കുകള്‍ ലഗേജില്‍ കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിലക്ക്. ചെക്ക് ഇന്‍ ബാഗേജുകളില്‍ പവര്‍ ബേങ്കുകളോ ഇലക്ട്രോണിക് സിഗരറ്റുകളോ മറ്റു ബാറ്ററിയുള്ള ഉപകരണങ്ങളോ കൊണ്ടു പോകരുതെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം. എന്നാല്‍ പവര്‍ ബേങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകാമെന്ന് അറിയിപ്പില്‍ പറയുന്നു. ഗള്‍ഫിലേക്കു പറക്കുന്ന ഇന്ത്യന്‍ വിമാനങ്ങളിലും ഇന്ത്യന്‍ നഗരങ്ങളിലേക്കു സര്‍വീസ് നടത്തുന്ന വിദേശ വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധമാകും. പവര്‍ ബേങ്കുകളിലെ ലിഥിയം ബാറ്ററികള്‍ … Read more

ക്രിസ്മസിന് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഗാര്‍ഡയുടെ പിടി വീഴും

ഡബ്ലിന്‍ : അയര്‍ലന്റിലെ തെരുവുകള്‍ ക്രിസ്മസ് ലഹരിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ക്രിസ്മസ് അടുത്താല്‍ ആഘോഷങ്ങളും കുടും. ആഘോഷത്തിന്റെ ഭാഗമായി മദ്യപിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ക്രിസ്മസ് സീസണില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കൈയോടെപിടികൂടാന്‍ ഗാര്‍ഡകളും രംഗത്തെത്തിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം 500 റോളം പേരെയാണ് മദ്യപിച്ച് വാഹമോടിച്ചതിന് ഗാര്‍ഡ പിടികൂടിയത്. മൂന്നാഴ്ച മുന്‍പാണ് ക്രിസ്മസ്-പുതുവത്സര സുരക്ഷാ ക്യാംപെയ്ന് തുടക്കം കുറിച്ചത്. അപകടങ്ങള്‍ കെട്ടിവരുന്നതിന്റെ സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരിശോധനക്കായി കൂടുതല്‍ ചെക്കിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പിടിക്കപ്പെടുന്നവരെ ബ്രീത്ത് ടെസ്റ്റിന് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. … Read more

പ്രധാനമന്ത്രി പറഞ്ഞ ആ 50 നാളുകള്‍ അവസാനിക്കുന്നു; രൂക്ഷമായ നോട്ടുക്ഷാമം മറികടക്കാന്‍ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ച് ആര്‍ബിഐ

നോട്ടു നിരോധനം പ്രഖ്യാപിക്കുന്ന വേളയില്‍ സാമ്പത്തീക പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി പ്രധാനമന്ത്രി പറഞ്ഞ 50 ദിവസങ്ങള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ രൂക്ഷമായ നോട്ടു ക്ഷാമം പരിഹരിക്കുന്നതിനായി ആര്‍ബിഐ 500 രൂപ നോട്ടുകളുടെ അച്ചടി മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു. നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ പ്രതിദിനം 500 രൂപയുടെ 35 ലക്ഷം നോട്ടുകളാണ് അച്ചടിച്ചിരുന്നത്. ഇത് ഒരു കോടി നോട്ടുകളായി വര്‍ധിപ്പിച്ചിരിക്കുകയാണ്. വിവിധ മൂല്യം വരുന്ന 19 ദശലക്ഷം നോട്ടുകള്‍ എന്ന കണക്കിലാണ് ഇപ്പോള്‍ അച്ചടിക്കുന്നത്. ഇപ്പോള്‍ അച്ചടിച്ചിരിക്കുന്ന … Read more

യു എന്‍ നിര്‍ണ്ണായക പ്രമേയ ചര്‍ച്ചയില്‍ യിസ്രായേലിന് തിരിച്ചടി

എട്ട് വര്‍ഷത്തിനിടെ ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ പാസാക്കുന്ന ആദ്യ പ്രമേയത്തില്‍ യിസ്രായേലിന് തിരിച്ചടി. 15 അംഗ സമിതിയില്‍ 14 രാജ്യങ്ങള്‍ പ്രമേയം അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാല്‍ യുഎന്‍ നടപടി തള്ളിയ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, പ്രമേയത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ചു. തങ്ങളുടെ ഉറ്റരാഷ്ട്രമായ അമേരിക്ക വോട്ടെടുപ്പില്‍ നിന്നുവിട്ടുനിന്നത് ഇസ്രായേലിനെ ഞെട്ടിച്ചിട്ടുണ്ട്. അധിനിവിഷ്ട പലസ്തീനിലെ ഇസ്രായേലിന്റെ നിര്‍മാണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. 1967 മുതല്‍ ഇസ്രായേല്‍ നടത്തിയ കൈയേറ്റത്തിന് നിയമപിന്‍ബലമില്ല. ദ്വിരാഷ്ട്ര പരിഹാരത്തിന് … Read more

നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ഫോബ്സ് മാഗസീന്‍

നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫോബ്‌സ് മാഗസിന്റെ എഡിറ്റോറിയല്‍. നോട്ട് നിരോധനം അധാര്‍മ്മികവും വെറുപ്പുളവാക്കുന്നതുമാണെന്ന് മാഗസിന്റെ എഡിറ്റോറിയലില്‍ സ്റ്റീവ് ഫോബ്‌സ് വിമര്‍ശിച്ചു. മുന്‍പ് പതിവില്ലാത്ത വിധം രാജ്യത്തെ 86 ശതമാനം കറന്‍സിയും പിന്‍വലിച്ചത് സമ്പത്ത്ഘടനയ്ക്ക് തിരിച്ചടിയാകുമെന്നും എഡിറ്റോറിയല്‍ പറയുന്നു. ഫോബ്‌സ് മാഗസിന്റെ ജനുവരി ലക്കത്തിലെ എഡിറ്റോറിയലിലാണ് വിമര്‍ശനം. ജനുവരി ലക്കം പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ പതിപ്പ് ലഭ്യമാണ്. 1970കളില്‍ നടപ്പിലാക്കിയ നിര്‍ബന്ധിത വന്ധ്യംകരണത്തോടാണ് നോട്ട് നിരോധനത്തെ ഫോബ്‌സ് മാഗസിന്‍ ഉപമിക്കുന്നത്. നോട്ട് നിരോധനം കൊണ്ട് മാത്രം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ … Read more

പാസ്പോര്‍ട്ടിനായുള്ള അപേക്ഷകള്‍ ഇനി മുതല്‍ ലളിതം

ന്യൂഡല്‍ഹി : പാസ്‌പോര്‍ട് അപേക്ഷാ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഉദാരമാക്കി കേന്ദ്ര സര്‍ക്കാര്‍. പാസ്‌പോര്‍ട്ടിനായുള്ള അനുബന്ധരേഖകള്‍ അപേക്ഷകനു സ്വയം സാക്ഷ്യപ്പെടുത്താമെന്നതാണ് ഇതില്‍ പ്രധാനം. പരിഷ്‌കരിച്ച നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഉടന്‍ വിജ്ഞാപനം പുറത്തിറക്കുമെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അറിയിച്ചു. ഏതെങ്കിലും കാരണത്താല്‍ പാസ്‌പോര്‍ട്ടില്‍ മാതാപിതാക്കളില്‍ ഒരാളുടെ മാത്രം പേരു മതിയെന്ന് അപേക്ഷകന്‍ താല്‍പര്യപ്പെട്ടാല്‍ അതിനും അനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്. പാസ്‌പോര്‍ട് അപേക്ഷയോടൊപ്പം ഇനി മുതല്‍ ഒന്‍പത് അനുബന്ധരേഖകള്‍ മതി. ഇതുവരെ 15 രേഖകള്‍ നല്‍കേണ്ടിയിരുന്നു. അനുബന്ധരേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്താം.വിവാഹ സര്‍ട്ടിഫിക്കറ്റ് … Read more