രാജ്യത്ത് കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  ഉയര്‍ന്നുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി രാജ്യത്ത് കൂടുതല്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ബിഹാര്‍, യു.പി, പഞ്ചാബ് എന്നിവിടങ്ങളിലാകും നിലയങ്ങള്‍ വരികയെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. രാജ്യത്തിന്റെ ആണവ ശേഷി പത്ത് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടിയാക്കാനാണ് ലക്ഷ്യം. 4,780 മെഗാവാട്ടാണ് നിലവിലെ ശേഷി. ഇതിനെ 13,480 ആക്കി ഉയര്‍ത്തും. പഞ്ചാബിലെ പാട്യാല, ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍, ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ എന്നിവിടങ്ങളിലാണ് ആണവനിലയങ്ങള്‍ സ്ഥാപിക്കാനായി തെരഞ്ഞടുത്ത സ്ഥലങ്ങള്‍ എന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ലോക്‌സഭയില്‍ പറഞ്ഞു.

സ്വത്തിന്റെ ഭൂരിഭാഗവും ജിഹാദിന് നീക്കിവെച്ച് ബിന്‍ ലാദന്റെ വില്‍പ്പത്രം

വാഷിംഗ്ടണ്‍: അല്‍ ഖ്വെയ്ദ നേതാവ് ഉസാമ ബിന്‍ലാദന്‍ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ജിഹാദിന് നീക്കിവെക്കണമെന്ന് വില്‍പത്രമെഴുതിയിരുന്നതായി റിപ്പോര്‍ട്ട്. 2011ല്‍ പാകിസ്ഥാനില്‍ വെച്ച് അമേരിക്കന്‍ സേനയായ നേവി സീല്‍ ആണ് ബിന്‍ ലാദനെ കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേവി സീല്‍ പിടിച്ചെടുത്ത രേഖകളിലുള്ള ഈ വിവരം എ ബി സി ന്യൂസാണ് പുറത്തുവിട്ടത്. വളരെ വിപുലമായ രീതിയിലാണ് ബിന്‍ ലാദന്‍ തന്റെ വില്‍പത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വത്തിന്റെ ഭൂരിഭാഗവും ആഗോള തലത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി നീക്കിവെക്കണമന്ന് ലാദന്‍ വില്‍പത്രത്തില്‍ പറയുന്നു. ഏകശേദം … Read more

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സലേറ്റിന് സമീപം ഭീകരാക്രമണം

ജലാലാബാദ്:  അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സലേറ്റിന് സമീപം ഭീകരാക്രമണം.  കോണ്‍സുലേറ്റില്‍ ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ ലക്ഷ്യം ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. 10 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കോണ്‍സലേറ്റ് കവാടത്തിലാണ് സ്‌ഫോടനം നടന്നത്. സമീപത്തെ കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. കോണ്‍സലേറ്റിന്റെ സുരക്ഷാ ചുമതലയുള്ള ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും അഫ്ഗാന്‍ സുരക്ഷാ സേനയും തീവ്രവാദികളുമായി ഏറ്റുമുട്ടുന്നു.

സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായേക്കുമെന്ന് സൂചന

തിരുവനന്തപുരം: ചലച്ചിത്രതാരങ്ങളായ സിദ്ദിഖും ജഗദീഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചേക്കുമെന്ന് സൂചന. ആലപ്പുഴയിലെ അരൂര്‍ സീറ്റിലാണ് സിദ്ദിഖിനെ പരിഗണിക്കുന്നത്. പത്തനാപുരം മണ്ഡലത്തിലേക്കാണ് ജഗദീഷിനെ പരിഗണിക്കുന്നത്. ജഗദീഷുമായി കെ.പി.സി.സി നേതൃത്വം ആശയവിനിമയം നടത്തി. മത്സരിക്കാന്‍ സന്നദ്ധനാണെന്ന് ജഗദീഷ് അറിയിച്ചതായാണ് അറിയുന്നത്. സിനിമാനടന്‍ കൂടിയായ കെ.ബി ഗണേഷ്‌കുമാര്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഒരു സിനിമാ താരത്തെ തന്നെ എതിരാളിയായി നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സി.പി.എമ്മിലെ സിറ്റിംഗ് എംഎല്‍എയായ എ.എം ആരിഫിനെതിരെ സിദ്ദിഖിനെ നിര്‍ത്തി മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതേസമയം … Read more

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സൂപ്പര്‍ ചൊവ്വയില്‍ ഹിലരിക്കും ട്രംപിനും ജയം

വാഷിങ്ടണ്‍ : യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിര്‍ണായക ദിനമായ ‘സൂപ്പര്‍ ചൊവ്വ’യിലെ വോട്ടെടുപ്പില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും ജയം. 12 സ്റ്റേറ്റുകളില്‍ നടന്ന മത്സരത്തില്‍ ട്രംപ് അഞ്ചു സ്റ്റേറ്റുകളിലും ക്ലിന്റന്‍ ആറ് സ്റ്റേറ്റുകളിലുമാണ് ജയിച്ചത്. നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മുന്നൊരുക്കമായാണ് സൂപ്പര്‍ ചൊവ്വ വിലയിരുത്തപ്പെടുന്നത്. ഇതോടെ ഡെമോക്രാറ്റിക്ക്, റിപബ്ലിക്കന്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളുടെ ചിത്രം ഏറെക്കുറെ വ്യക്തമായി. അലബാമ, ജോര്‍ജിയ, മസാചുഷെട്സ്, ടെനസി, വിര്‍ജീനിയ എന്നിവിടങ്ങളിലാണ് ട്രംപ് ജയിച്ചത്. അലബാമ, അര്‍ക്കനസ്, … Read more

കനയ്യക്കെതിരായ വീഡിയോ വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായി പോലീസ് കോടതിയില്‍ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ ഏഴു വീഡിയോകളില്‍ രണ്ടെണ്ണം വ്യാജമാണെന്നാണു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. കനയ്യക്കെതിരായ അനുബന്ധ തെളിവായി കോടതിയില്‍ ഹാജരാക്കിയ ദൃശ്യ തെളിവുകളാണു വ്യാജമെന്നു കണ്ടെത്തിയിരിക്കുന്നത്. ഈ വീഡിയോയില്‍ മുദ്രാവാക്യങ്ങളും മറ്റും എഡിറ്റു ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കനയ്യ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് പോലീസ് ആരോപിച്ചത്. ഡല്‍ഹി സര്‍ക്കാര്‍ നിയോഗിച്ച ഫോറന്‍സിക് … Read more

ബോളിവുഡ് നടി പ്രീതി സിന്റ വിവാഹിതയായി

  മുംബൈ : ബോളിവുഡ് സുന്ദരി പ്രീതി സിന്റ വിവാഹിതയായി. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ജീന്‍ ഗുഡ്ഇനഫ് ആണ് പ്രീതിയെ മിന്നുകെട്ടിയത്. ലോസ് ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹമെന്നും ഫിലിം ഫെയര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രീതിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഫാഷന്‍ ഡിസൈനര്‍മാരായ സുസന്നെ ഖാനും സുരിലി ഗോയലും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ലോസ് ആഞ്ചലസില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് പ്രീതി സിന്റ വിവാഹിതയായിരിക്കുന്നത്. വിവാഹത്തിന്റെ … Read more

മികച്ച നടനുള്ള പുരസ്‌കാരം അപ്രതീക്ഷിത അംഗീകാരമെന്ന് ദുല്‍ഖര്‍

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിതമായെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്കു ലഭിച്ച പുരസ്‌കാരം കൂടെയുള്ളവര്‍ക്കു സമര്‍പ്പിക്കുന്നു. യുവതാരങ്ങളെ ജൂറി ശരിക്കും പ്രോത്സാഹിപ്പിക്കുന്നുവെന്നും ദുല്‍ഖര്‍ പ്രതികരിച്ചു. ചാര്‍ലിയുടെ തിരക്കഥ കേട്ടപ്പോള്‍ത്തന്നെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നു തോന്നിയിരുന്നു. എന്നാല്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും കഥാകൃത്ത് ഉണ്ണിയും പറഞ്ഞു മനസിലാക്കിയപ്പോള്‍ ചാര്‍ലി പ്രയാസകരമായി തോന്നിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചിയുടെ(മമ്മുട്ടി) പേരിനൊപ്പം തന്റെ പേരും അന്തിമ പട്ടികയിലെത്തിയതുതന്നെ വലിയ കാര്യമാണ്. പുരസ്‌കാരത്തിനു അര്‍ഹതയുള്ളത് ആര്‍ക്കെന്നു പ്രേക്ഷകര്‍ക്കു വ്യക്തമായി അറിയാം. ചിലപ്പോള്‍ … Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വ്വതി മികച്ച നടി

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനും മികച്ച നടിയായി പാര്‍വതിയും തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലിയിലെ അഭിനയമാണ് ദുല്‍ഖറിന് പുരസ്‌കാരം നേടിക്കൊടുത്തത്. ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം. മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്. ചിത്രം ചാര്‍ലി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച കഥാചിത്രം. മികച്ച രണ്ടാമത്തെ കഥാചിത്രമായി അമീബ (മനോജ് കാന) തെരഞ്ഞെടുക്കപ്പെട്ടു. പ്രേം പ്രകാശ് (നിര്‍ണായകം) ആണ് … Read more

കെജ്‌രിവാളിന്റെ കാറിന് നേരെ ആക്രമണം

ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ വെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കാര്‍ ആക്രമിച്ചു. വടിയും കല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നത്. കാറിന് കേടുപാടുകള്‍ പറ്റിയെങ്കിലും കെജ്‌രിവാളിന് പരിക്കില്ല. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തെപ്പറ്റി പുറം ലോകത്തെ അറിയിച്ചത്. ലുധിയാനയിലെ ബോഹ ഗ്രാമത്തില്‍ നിന്ന് വരുന്ന വഴിയാണ് ആക്രമണം. 2014ല്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട രണ്ട് ദളിത് യുവാക്കളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കെജ്‌രിവാള്‍. ആക്രമണമുണ്ടായ കാറിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഉച്ചക്ക് 12.20ഓടെയാണ് സംഭവം ഉണ്ടായത്.