പാകിസ്താനില്‍ ഗവര്‍ണറെ കൊലപ്പെടുത്തിയ പോലീസ് കമാന്‍ഡോയെ തൂക്കിലേറ്റി

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബില്‍ ഗവര്‍ണറെ കൊലപ്പെടുത്തിയ പോലീസ് കമാന്‍ഡോയെ തൂക്കിലേറ്റി. രാജ്യത്തെ മതനിന്ദ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് അഭിപ്രായപ്പെട്ടതിനാണ് ഗവര്‍ണര്‍ സല്‍മാന്‍ തസീറിനെ അദ്ദേഹത്തിന്റെ അംഗരക്ഷകനായ മുംതാസ് ഖദ്രി കൊലപ്പെടുത്തിയത്. റാവല്‍പിണ്ടിയിലെ അദൈല ജയിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.30നാണ് ശിക്ഷ നടപ്പാക്കിയത്. അതേസമയം, മുംതാസിന്റെ ശിക്ഷ നടപ്പാക്കിയതില്‍ വിവിധ മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുംതാസിനെ തൂക്കിലേറ്റിയതായി വാര്‍ത്ത പരന്നതോടെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. വരുംനാളുകളില്‍ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുമെന്ന് മുംതാസിന്റെ മോചനത്തിനായി വാദിച്ച സുന്നി തഹ്‌റീക് നേതാവ് … Read more

രാജ്യം വളര്‍ച്ചയുടെ പാതയില്‍: ജെയ്റ്റ്‌ലി

  ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ജെയ്റ്റ്‌ലി ബജറ്റിന്റെ തുടക്കത്തില്‍ വ്യക്തമാക്കി. ആഗോള സാമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. എന്നാല്‍ രാജ്യത്തിന്റെ അടിത്തറ സ്ഥിരത നേടി. കുറഞ്ഞ വളര്‍ച്ചാനിരക്കും ഉയര്‍ന്ന പണപ്പെരുപ്പവുമാണ് നാം നേരിടുന്നത്. ഇന്ത്യയെ ശോഭനമായ കേന്ദ്രമായി ഐ.എം.എഫ് വിലയിരുത്തുന്നു. പ്രതിസന്ധികഴെ അവസരങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞു. ഈ സര്‍ക്കാര്‍ വന്നശേഷം നാണ്യപ്പെരുപ്പം കുറഞ്ഞു. വിദേശനാണ്യ കരുതല്‍ 350 ബില്യണ്‍ ഡോളറാണ്. മൊത്ത ആഭ്യന്തര ഉത്പാദനം 7.6%. ദുര്‍ബല വിഭാഗങ്ങള്‍ക്കായി … Read more

സ്‌പോട്ട്‌ലൈറ്റിന് ഓസ്‌കര്‍; നടന്‍ ഡികാപ്രിയോ; ബ്രി ലാര്‍സന്‍ നടി

  ലോസ് ആഞ്ചലസ്: എണ്‍പത്തിയെട്ടാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. അമേരിക്കന്‍ സംവിധായകന്‍ ടോം മെക്കാര്‍ത്തിയുടെ ‘സ്‌പോട്ട്‌ലൈറ്റ്’ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. ‘ദി റെവെനന്റ്’എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലിയോനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച അഭിനേതാവ്. ‘റൂം’ലെ അഭിനയത്തിലൂടെ ബ്രി ലാര്‍സന്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ജോര്‍ജ് മില്ലര്‍ സംവിധാനം നിര്‍വഹിച്ച മാഡ്മാക്‌സ് ഫ്യൂറി റോഡ് ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. വസ്ത്രാലങ്കാരം, കലാസംവിധാനം, മേയ്ക്ക് അപ്പ്, എഡിറ്റിംഗ്, ശബ്ദ എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നീ പുരസ്‌കാരങ്ങളാണ് … Read more

വില്യം രാജകുമാരനും കെയ്റ്റും ഏപ്രില്‍ 10 ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍റ്റണും ഇന്ത്യ സന്ദര്‍ശിക്കുന്നു. ഏപ്രില്‍ പത്തിന് ഇരുവരും ഇന്ത്യയിലെത്തുമെന്നാണ് കെന്‍സിങ്ടണ്‍ കൊട്ടാരം അറിയിച്ചിരിക്കുന്നത്. 10 ന് മുംബൈയിലെത്തുന്ന രാജദമ്പതികള്‍ 14 ന് ഭൂട്ടാനിലേക്ക് തിരിക്കുമെന്നും തിരികെ ഇന്ത്യയിലെത്തി 16 ന് ലണ്ടനിലേക്ക് മടങ്ങുമെന്നും കെന്‍സിങ്ടണ്‍ കൊട്ടാരം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെത്തുന്ന ഇരുവരും താജ്മഹല്‍, അസമിലെ കാസിരംഗ നാഷനല്‍ പാര്‍ക്ക് എന്നിവ സന്ദര്‍ശിക്കും. ഏപ്രില്‍ 10 ന് മുംബൈയിലാണ് ഇരുവരും എത്തുക. അവിടെ നിന്നും ഡല്‍ഹിക്ക് പോകും. ആറുദിവസത്തെ … Read more

മോദിക്ക് നാളെ 125 കോടി ജനങ്ങള്‍ നടത്തുന്ന പരീക്ഷ

ന്യൂഡല്‍ഹി: 125 കോടി ജനങ്ങള്‍ നടത്തുന്ന പരീക്ഷ താന്‍ നേരിടുന്ന ദിവസമാണ് നാളെയെന്ന് കേന്ദ്ര ബജറ്റിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥികള്‍ മല്‍സരിക്കേണ്ടത് തങ്ങളോടു തന്നെയാണെന്നും മറ്റുള്ളവരുമായല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തന്റെ പ്രതിവാര റേ!ഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിന്റെ 17 ാം പതിപ്പിലാണ് പരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ മല്‍സരിക്കേണ്ടത് അവനവനോടുതന്നെയാണെന്ന് ഓര്‍മപ്പെടുത്തി പ്രധാനമന്ത്രി രംഗത്തെത്തിയത്. പ്രതീക്ഷകളുടെ അമിതഭാരം നിമിത്തം സ്വയം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു.ലക്ഷ്യം മനസിലുറപ്പിച്ചു കഴിഞ്ഞാല്‍ സമ്മര്‍ദ്ദം കൂടാതെ … Read more

രാഹുല്‍ ഗാന്ധിക്കും സീതാറാം യച്ചൂരിക്കുമെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

  ഹൈദരാബാദ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ്. തെലങ്കാന സൈബരാബാദിലെ സരൂര്‍ നഗര്‍ പൊലീസാണ് കേസെടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ നേരത്തെ അലഹാബാദ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ജെഎന്‍യു ക്യാംപസിലെത്തി വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയതിനാണ് നടപടി. രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍ക്ക് രാഹുല്‍ പിന്തുണ നല്‍കിയെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇവരെ കൂടാതെ സിപിഐ നേതാവ് ഡി.രാജ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് … Read more

സൗത്ത് കരോലിന പ്രൈമറിയില്‍ ഹിലരി ക്ലിന്റണ് വിജയം

  കൊളംബിയ: സൗത്ത് കരോലിനയിലെ ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഹില്ലരി ക്ലിന്റണു വിജയം. പ്രൈമറിയില്‍ 70 ശതമാനത്തിലധികം വോട്ടുകള്‍ നേടിയാണ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ വെര്‍മണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഹില്ലരിക്ക് 75.5 % വോട്ടും സാന്‍ഡേഴ്‌സിനു 22% വോട്ടും കിട്ടി. ന്യൂഹാംഷയറില്‍ രണ്ടാം സ്ഥാനവും അയോവയിലും നെവാഡയിലും സൗത്ത് കരോളിനയിലും ഒന്നാംസ്ഥാനവും നേടിയ ഹില്ലരിക്ക് മാര്‍ച്ച് ഒന്നിലെ സൂപ്പര്‍ ചൊവ്വയില്‍ വോട്ടെടുപ്പു നടത്തുന്ന മറ്റു 11 സ്റ്റേറ്റുകളില്‍ ലീഡു ലഭിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ … Read more

മഹാരാഷ്ട്രയില്‍ 14പേരെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി

  താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഏഴ് കുട്ടികളും ഏഴ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കുടുംബത്തിലെ എല്ലാവര്‍ക്കും ഹസ്നില്‍ വരേര്കര്‍ എന്ന യുവാവ് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കുകയും പിന്നീട് ഇവരുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹസ്നില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൈയില്‍ കത്തിയും പിടിച്ചുകൊണ്ടാണ് യുവാവ് തൂങ്ങി മരിച്ചത്. സംഭവം അറിഞ്ഞ് … Read more

ഐഎസിനെ തകര്‍ക്കുമെന്ന് ഒബാമ

വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ഐഎസിനെ തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഐഎസിനെതിരായ പോരാട്ടം കടുപ്പമേറിയതാണെന്നും സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നത് ഐഎസിനെതിരായ നീക്കത്തെ സഹായിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഐഎസിനെതിരായ പോരാട്ടം വളരെ കടുപ്പമേറിയതായി അവശേഷിക്കുന്നു. യുഎസിന്റെ മൂല്യങ്ങള്‍, ദേശീയ ശക്തി, സമുദായങ്ങളുടെ ശക്തി എന്നിവ അടക്കമുള്ളവ ഉപയോഗിച്ച് ഐഎസിനെതിരായ പോരാട്ടം തുടരും. നാം ജയിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടെന്ന് ഒബാമ പറഞ്ഞു. ഐഎസിനെ തകര്‍ക്കുമെന്നും ലോകത്തിന്റെ മികച്ച ഭാവിക്കായി പോരാടുന്നവര്‍ക്കൊപ്പം യുഎസ് നിലകൊള്ളുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. നിലവില്‍ … Read more

ഡല്‍ഹിയില്‍ ജര്‍മന്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി പരാതി

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വിദേശ യുവതിക്കു നേര്‍ക്ക് ലൈംഗികാക്രമണം. മധ്യഡല്‍ഹിയില്‍ രണ്ടുമാസം മുമ്പ് ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നു കാട്ടി ജര്‍മന്‍ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ രാത്രി വഴിതെറ്റിയ തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍ സഹായം വാഗ്ദാനം ചെയ്തു കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14നായിരുന്നു സംഭവം. റിക്ഷാ ഡ്രൈവര്‍ തന്നെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് ഡ്രൈവറും കൂട്ടാളികളും ഓടി രക്ഷപ്പെടുകയായിരുന്നെന്നും പരാതിയില്‍ … Read more