രാജ്യത്ത് ഒരാള്‍ക്കു മാത്രമേ സംസാര സ്വാതന്ത്ര്യമുള്ളൂ,അതും മന്‍ കീ ബാതിലൂടെ: പരിഹാസവുമായി കേജരിവാള്‍

ന്യൂഡല്‍ഹി: നിലവില്‍ രാജ്യത്ത് ഒരാള്‍ക്കു മാത്രമേ സംസാര, ആവിഷ്‌കാര സ്വാതന്ത്ര്യമുള്ളെന്ന പരിഹാസവുമായി ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കേജരിവാള്‍. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പ്രസ്താവനയ്ക്ക് പിന്തുണയേകിയാണ് കേജരിവാള്‍ ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയത്. ”കരണ്‍ ജോഹര്‍ പറഞ്ഞത് ശരിയാണ്, രാജ്യത്ത് നിലവില്‍ ഒരാള്‍ക്ക് മാത്രമേ പൊതുവായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ളൂ, അതും മാന്‍ കീ ബാത്തിലൂടെ. മറ്റൊരാള്‍ക്കും അതു ചെയ്യാനുള്ള അവകാശമില്ല”-കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെയാണ് കേജരിവാള്‍ പ്രധാനമന്ത്രിയുടെ മാന്‍ കീ ബാത്തിനെ പരിഹസിച്ചത്. … Read more

കാനഡയിലെ സ്‌കൂളില്‍ വെടിവെയ്പ്:അഞ്ചുമരണം

  വിനിപെഗ്: കാനഡയിലെ സസ്‌കാട്ച്വാനിലെ ലാചെയിലുള്ള സ്‌കൂളില്‍ വെടിവെയ്പില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യു അറിയിച്ചു. വെടിവെപിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും പ്രതിയുടെ വ്യക്തിപരമായ പ്രശ്‌നങ്ങളാകാം കാരണമെന്ന് ലാചെ മേയര്‍ കെവില്‍ ജാന്‍വിയര്‍ പറഞ്ഞു. ആയുധം കൈവശം വെക്കുന്നതില്‍ അമേരിക്കയേക്കാള്‍ കര്‍ശനമായ നിയമങ്ങളാണ് അയല്‍രാജ്യമായ കാനഡയിലുള്ളത്. അതുകൊണ്ട് തന്നെ കാനഡയില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. 1989ല്‍ കാനഡയിലുണ്ടായ … Read more

ബാര്‍ കോഴ കേസ്: മന്ത്രി കെ ബാബു രാജി വച്ചു

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബു രാജി വച്ചു. ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് കെ.ബാബു രാജിവച്ചത്. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. ഇന്നു നടന്ന കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് ചടങ്ങില്‍വച്ചു തന്നെ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നതായി ബാബു പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം … Read more

മന്ത്രി കെ ബാബു രാജിസന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ മന്ത്രി കെ. ബാബു രാജിവയ്ക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. മന്ത്രി രാജിസന്നദ്ധത അറിയിച്ചതായി പി സി വിഷ്മുനാഥ് എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതിയുടെ വിധി അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍ പറഞ്ഞു. രാജിവയ്ക്കുന്നതാണ് നല്ലതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭൂരിപക്ഷാഭിപ്രായം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കും രാജിക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ദൈവത്തിന്റെ സമ്മാനങ്ങളെന്ന് മാര്‍പാപ്പ, വിവേകത്തോടെ ഉപയോഗിക്കണം

വത്തിക്കാന്‍ സിറ്റി: ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ടെക്സ്റ്റ് മെസ്സേജുകളും ദൈവത്തിന്റെ സമ്മാനങ്ങളാണ്. അവയെ വിവേകത്തോടെ ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇവയെല്ലാം മനുഷ്യന്റെ ആശയവിനിമയത്തെ പൂര്‍ണരൂപത്തിലെത്തിക്കാന്‍ ഉതകുന്നവയാണെന്നും പോപ്പ് പറഞ്ഞു. റോമന്‍ കത്തോലിക്കാ പള്ളിയുടെ വേള്‍ഡ് ഡേ ഓഫ് കമ്മ്യൂണിക്കേഷന്‍സ് എന്ന പരിപാടിയിലാണ് പോപ്പ് ഈ സന്ദേശം നല്‍കിയത്. ബന്ധങ്ങളെ ഊഷ്മളമാക്കാനും നല്ല സമൂഹത്തെ പ്രോത്സാഹിപ്പിക്കാനും സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയും. വ്യക്തികള്‍ തമ്മിലും ഗ്രൂപ്പുകള്‍ തമ്മിലുമുള്ള അകലത്തെ ഇല്ലാതാക്കാന്‍ ഇവ സഹായിക്കുമെന്നും പോപ്പ് പറഞ്ഞു. ആധുനി ആശയവിനിമയ … Read more

മൃണാളിനി സാരാഭായിയുടെ മരണത്തില്‍ അനുശോചനമറിയിച്ചില്ല; മോദിയെ വിമര്‍ശിച്ച് മല്ലികാ സാരാഭായി

???????????: ??????? ????????? ???????? ???????????? ?????????????? ???????? ???????????????????? ????????????? ???????? ???????? ?????????? ?????????????? ??????? ???????? ???????. ???????? ???????? ???????????? ?????????? ??????? ?????????? ????????????? ????????? ???????????? ???????????? ??????? ?????? ????????????? ????????. ????????????? ????????????? ???????? ????? ????????????? ????????????, ????? ????????????. ???????? ???????? ????????????? ?????? 60 ??????????? ??????? ?????????? ??? ???????????????. ???????????? ?????????? ??? ?????? ??????????? ?????????????? ????????? … Read more

രോഹിതിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

  ഹൈദരാബാദ്: ഹൈദരാബാദ് സര്‍വശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബത്തിന് സര്‍വകലാശാല അധികൃതര്‍ എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രോഹിതിനോടൊപ്പം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന നാല് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തൊട്ടടുത്ത ദിവസമാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ രോഹിതിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ എബിവിപി നേതാവിനെ ആക്രമിച്ചു എന്നാരോപിച്ചാണ് രോഹിതടക്കം അഞ്ചു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. -എജെ-

രോഹിത് വെമുലയുടെ മരണം: പ്രതിഷേധക്കാര്‍ വാലാട്ടി പട്ടികളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

  ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ വാലാട്ടി പട്ടികളാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കമ്മ്യൂണിസ്റ്റുകാരുടെയും അവരുടെ വാലാട്ടി പട്ടികളുടെയും ഏറ്റവും പുതിയ നാടകമാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നതെന്നായിരുന്നു സ്വാമിയുടെ ആരോപണം. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പരാമര്‍ശം. രോഹിതിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞ ദിവസം തന്നെയാണ് സ്വാമിയുടെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. ലക്‌നോയിലെ ബാബാസാഹിബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിനിടെയായിരുന്നു മോദിയുടെ പ്രതികരണം. രോഹിതിന്റെ മരണം ദുഃഖിപ്പിച്ചു, … Read more

റിപ്പബ്ലിക് ദിനത്തില്‍ പാരീസ് മോഡല്‍ ആക്രമണത്തിന് ശ്രമം; ഐഎസ് ബന്ധമുള്ള 14 പേര്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് നടത്തിയ വ്യാപക തെരച്ചിലില്‍ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 14 പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എന്‍ഐഎ കസ്റ്റഡിയിലെടുത്തു. തീവ്രവാദ വിരുദ്ധ നടപടികളുടെ ഭാഗമായാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അഞ്ചു പേരുടെ അറസ്റ്റു രേഖപ്പെടുത്തുകയും മറ്റുള്ളവരുടെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു പേരെ കര്‍ണാടകത്തില്‍ നിന്നും രണ്ടു പേരെ ഹൈദരാബാദില്‍ നിന്നും ഒരാളെ മുംബൈയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും ഉള്‍പെട്ടിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നും സ്‌ഫോടകവസ്തുക്കളും … Read more

രോഹിത് വെമൂലയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

  ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂലയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. രോഹിത്തിനെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷണ പരിധിയിലുള്‍പ്പെടും. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. രോഹിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയുമായും ബന്ധാരു ദത്താത്രേയയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. … Read more