ഭീകരസംഘടനകള്‍ക്കെതിരേ പാക്കിസ്ഥാന്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഒബാമ

വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ക്കെതിരേ പാക് ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഭീകരവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ കാലമായി ഇന്ത്യയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പത്താന്‍കോട് വ്യോമസേന താവളത്തില്‍ സംഭവിച്ചതെന്നും ഇത്തരം സംഘടനകള്‍ക്കെതിരേ തീര്‍ച്ചയായും പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്നും ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേ യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തെ ഉറപ്പിക്കുന്നത് ഇത്തരം ദുരന്തങ്ങളാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തെയും വിഘടനവാദത്തെയും തടയുന്നതിനായി ഇന്ത്യ-പാക് പ്രധാനമന്ത്രിമാര്‍ തുടക്കം കുറിച്ച ചര്‍ച്ചകളെ പ്രശംസിച്ച … Read more

മുംബൈ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ സന്ദേശം.ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മുംബൈ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഫെബ്രുവരി 2ന് മുന്‍പായി മുഴുവന്‍ ജീവനക്കാരും വിമാനത്താവളം വിടണമെന്നും സന്ദേശത്തില്‍ പറയുന്നു. വിമാനത്താവള അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഡിസിപി വീരേന്ദ്ര മിശ്രക്കാണ് അന്വേഷണ ചുമതല

മതനിരപേക്ഷത മോശം പദമായി വ്യാഖ്യാനിക്കപ്പെടുന്നു-അമര്‍ത്യാ സെന്‍

കൊല്‍ക്കത്ത:: മതനിരപേക്ഷതയെന്നത് ഒരു മോശം പദമായി വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമാണ് വര്‍ത്തമാനകാല ഇന്ത്യയിലെന്ന് നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യാസെന്‍. മതങ്ങളുടെയും ജാതികളുടെയും പേരില്‍ വിഭജന പ്രത്യയശാസ്ത്രമാണ് രാജ്യത്ത് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യവും സ്വാതന്ത്ര്യവും മോശം വാക്കുകളായി ചിത്രീകരിക്കപ്പെടുന്നത് സമീപഭാവിയില്‍ ഇന്ത്യയുടെ യാഥാര്‍ത്ഥ്യങ്ങളായി മാറുമെന്നും, ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും സെന്‍ പറഞ്ഞു.കൊല്‍ക്കത്ത നേതാജി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുഭാഷ് ചന്ദ്രബോസ് ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകവെയാണ് അമര്‍ത്യാസെന്‍ വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ നേതാജിയുടെ … Read more

ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ഇന്ത്യയും റഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങ്

ഛത്തീസ്ഗഡ്: ഭീകരതയ്ക്ക് എതിരെ പോരാടാന്‍ ഇന്ത്യയും റഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോങ് പറഞ്ഞു. ഇന്ത്യയുമായുള്ള റാഫേല്‍ ജെറ്റ് കരാര്‍ ശരിയായ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഒലോങ് 12.45ഓടെ ഛത്തീസ്ഗഡില്‍ എത്തി. ഔദ്യോഗിക എയര്‍ ക്രാഫ്റ്റിലാണ് അദ്ദേഹം എത്തിയത്. 2.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒലോങും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായള്ള 60,000 കോടി രൂപയുടെ റാഫേല്‍ കരാര്‍ ശരിയായ വഴിയിലാണെന്ന് ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് ഒലോങ് പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ ഒപ്പുവയ്ക്കാന്‍ കുറച്ച് … Read more

റിപ്പബ്ലിക് ദിനത്തില്‍ ഐഎസ് ലക്ഷ്യമിട്ടത് വിദേശികളെയും സുരക്ഷ സൈനികരെയും

  ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്താകമാനം നടത്തിയ തിരച്ചിലില്‍ തീവ്രവാദി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 13 പേരെ അറസ്റ്റ് ചെയ്തു. ഐസിസ് അനുഭാവികളായ ഇവര്‍ രാജ്യത്താകമാനം വിദേശ ടൂറിസ്റ്റുകളെയും പോലീസുകാരെയും ആക്രമിക്കാനാണ് പദ്ധതിയിട്ടിരുന്നത്. വെള്ളിയാഴ്ച മൊത്തം 14 പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 13 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ മുജാഹിദീനും ഇസ്ലാമിക് സ്‌റ്റേറ്റുമായി ചേര്‍ന്ന് രൂപീകരിച്ച ജനൂദ് ഉല്‍ ഖലീഫ ഇ ഹിന്ദ് എന്ന സംഘടനയാണ് പുതിയ പദ്ധതികളുമായി രംഗത്തെത്തിയത്. ആക്രമണത്തിനായി … Read more

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള 100 രഹസ്യരേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു

??????????: ?????? ?????? ????????????????????????? 100 ???????????? ?????????????????? ???????????. 70 ?????? ??????? ??????????????????? ??????? ?????????? ????????????????????? ????? ???????????????? ????????????????????????????? ??????????????. ???????? ???????????????????? ??????? ????????????????? ?????? ???????????? ????????????. ?????? ??????? ???????????????? ?????????? 119-?? ??????????????????????? ????? ????????? ??????????????????? ????? ???????????? ??????? ????????????? ?????????? ????????????? ???????????? ????????????? ???????????????? ??????? ??????????????. ????????? ?????????? ??????????? ??????????????? ??????????? ????????????? ??????, ????????? ????????????? … Read more

രാജ്യത്ത് ഒരാള്‍ക്കു മാത്രമേ സംസാര സ്വാതന്ത്ര്യമുള്ളൂ,അതും മന്‍ കീ ബാതിലൂടെ: പരിഹാസവുമായി കേജരിവാള്‍

ന്യൂഡല്‍ഹി: നിലവില്‍ രാജ്യത്ത് ഒരാള്‍ക്കു മാത്രമേ സംസാര, ആവിഷ്‌കാര സ്വാതന്ത്ര്യമുള്ളെന്ന പരിഹാസവുമായി ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കേജരിവാള്‍. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പ്രസ്താവനയ്ക്ക് പിന്തുണയേകിയാണ് കേജരിവാള്‍ ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയത്. ”കരണ്‍ ജോഹര്‍ പറഞ്ഞത് ശരിയാണ്, രാജ്യത്ത് നിലവില്‍ ഒരാള്‍ക്ക് മാത്രമേ പൊതുവായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ളൂ, അതും മാന്‍ കീ ബാത്തിലൂടെ. മറ്റൊരാള്‍ക്കും അതു ചെയ്യാനുള്ള അവകാശമില്ല”-കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെയാണ് കേജരിവാള്‍ പ്രധാനമന്ത്രിയുടെ മാന്‍ കീ ബാത്തിനെ പരിഹസിച്ചത്. … Read more

കാനഡയിലെ സ്‌കൂളില്‍ വെടിവെയ്പ്:അഞ്ചുമരണം

  വിനിപെഗ്: കാനഡയിലെ സസ്‌കാട്ച്വാനിലെ ലാചെയിലുള്ള സ്‌കൂളില്‍ വെടിവെയ്പില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്യു അറിയിച്ചു. വെടിവെപിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും പ്രതിയുടെ വ്യക്തിപരമായ പ്രശ്‌നങ്ങളാകാം കാരണമെന്ന് ലാചെ മേയര്‍ കെവില്‍ ജാന്‍വിയര്‍ പറഞ്ഞു. ആയുധം കൈവശം വെക്കുന്നതില്‍ അമേരിക്കയേക്കാള്‍ കര്‍ശനമായ നിയമങ്ങളാണ് അയല്‍രാജ്യമായ കാനഡയിലുള്ളത്. അതുകൊണ്ട് തന്നെ കാനഡയില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. 1989ല്‍ കാനഡയിലുണ്ടായ … Read more

ബാര്‍ കോഴ കേസ്: മന്ത്രി കെ ബാബു രാജി വച്ചു

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബു രാജി വച്ചു. ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് കെ.ബാബു രാജിവച്ചത്. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. ഇന്നു നടന്ന കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടത്തിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് ചടങ്ങില്‍വച്ചു തന്നെ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നതായി ബാബു പറഞ്ഞു. പിന്നീട് മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം … Read more

മന്ത്രി കെ ബാബു രാജിസന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കേസെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ മന്ത്രി കെ. ബാബു രാജിവയ്ക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. മന്ത്രി രാജിസന്നദ്ധത അറിയിച്ചതായി പി സി വിഷ്മുനാഥ് എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. വിജിലന്‍സ് കോടതിയുടെ വിധി അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍ പറഞ്ഞു. രാജിവയ്ക്കുന്നതാണ് നല്ലതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭൂരിപക്ഷാഭിപ്രായം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരിക്കും രാജിക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.