ജര്‍മനിയില്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി: ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു

  ഹനോവര്‍: ജര്‍മനിയിലെ ഹനോവര്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി. ജര്‍മനി-ഹോളണ്ട് സൗഹൃദ മത്സരം നടക്കുന്നതിനു മുമ്പായാണു സ്റ്റേഡിയത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുള്ള വിവരം പോലീസിനു ലഭിച്ചത്. സംഭവത്തെ തുടര്‍ന്നു സ്റ്റേഡിയത്തില്‍ നിന്ന് ആരാധകരെ ഒഴിപ്പിച്ചതായി ഹനോവര്‍ പോലീസ് മേധാവി വോള്‍ക്കര്‍ ക്ലൂവ് പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കം ഉന്നത നേതാക്കള്‍ മത്സരം വീക്ഷിക്കാനായി എത്താനിരിക്കെയാണു സംഭവം. ഇരുടീമിന്റെയും താരങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ജര്‍മനി-ഫ്രാന്‍സ് സൗഹൃദ മത്സരം നടക്കുന്നതിനിടെയാണു പാരീസില്‍ … Read more

ബോംബ് ഭീഷണി: യുഎസില്‍ നിന്നും പാരീസിലേക്കുള്ള 2 വിമാനങ്ങള്‍ക്ക് എമര്‍ജന്‍സി ലാന്‍ഡിംഗ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്നും പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ ബോംബ് ഭീഷണി മൂലം അടിയന്തിരമായി നിലത്തിറക്കി. ലോസ്ആഞ്ജലിസില്‍ നിന്നും വാഷിങ്ടണില്‍ നിന്നുമുള്ള വിമാനങ്ങളാണ് അടിയന്തിരമായി തൊട്ടടുത്ത വിമാനത്താവളങ്ങളിലിറക്കിയത്. രണ്ടും എയര്‍ ഫ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളാണ്. ലോസ്ആഞ്ജലിസില്‍ നിന്നുമുള്ള വിമാനം സോള്‍ട്ട് ലേയ്ക്ക് സിറ്റിയിലും വാഷിങ്ടണില്‍ നിന്നുള്ള വിമാനം കാനഡയിലെ നോവ സ്‌കോട്ടിയയിലുമാണ് അടിയന്തിരമായി ഇറക്കിയത്. സുരക്ഷാ കാരണങ്ങളാലാണെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. എയര്‍ ഫ്രാന്‍സ് വിമാനങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഐ.എസ് ഭീകരര്‍ … Read more

റഷ്യന്‍ വിമാനം വീഴ്ത്തിയവര്‍ ലോകത്തിന്റെ ഏതുകോണിലാണെങ്കിലും പിടിക്കുമെന്ന് പുടിന്‍

  മോസ്‌കോ: ഈജിപ്തിലെ സിനായില്‍വച്ച് റഷ്യന്‍ വിമാനം വീഴത്തിയവരെ ലോകത്തിന്റെ ഏതുകോണില്‍പോയി ഒളിച്ചാലും കണ്ടു പിടിക്കുമെന്നും ശിക്ഷിക്കുമെന്നും വ്‌ളാഡിമിര്‍ പുടിന്‍. സൈന്യത്തിനുള്ള നിര്‍ദേശം നല്കവെയാണ് റഷ്യന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. ഒക്ടോബര്‍ 31നു തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന 224 പേരും കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ആക്രമണമാണ് വിമാനം തകരാനുള്ള കാരണമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം, മെഡിറ്ററേനിയന്റെ കിഴക്കുള്ള നാവികസേനയോട് ഫ്രഞ്ച് നാവികസേനയ്‌ക്കൊപ്പം ചേര്‍ന്ന് സിറിയന്‍ പോരാട്ടത്തില്‍ പങ്കുചേരാന്‍ പുടിന്‍ നിര്‍ദേശം നല്കി. യുദ്ധത്തിനു 37 പോര്‍വിമാനങ്ങളെ അയയ്ക്കാനും … Read more

നെജീരിയയില്‍ സ്‌ഫോടനം; 32 മരണം

നെജീരിയയില്‍ സ്‌ഫോടനം; 32 മരണം അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ യോലയിലുണ്ടടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. യോലയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ പ്രദേശിക സമയം രാത്രി എട്ടിനായിരുന്നു സ്‌ഫോടനം. ഭീകരര്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. -എജെ-

പാരീസ് ഭീകരാക്രമണം: ജര്‍മനിയില്‍ ഏഴുപേര്‍ അറസ്റ്റില്‍

ബെര്‍ലിന്‍: പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജര്‍മനിയില്‍ ഏഴുപേര്‍ അറസ്റ്റില്‍. ഇവര്‍ക്ക് ശനിയാഴ്ച പാരീസില്‍ നടന്ന ആക്രമണവുമായി നേരിട്ടു ബന്ധമില്ലെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മൈസിയര്‍ പറഞ്ഞു. എന്നാല്‍ നേരിട്ടു ബന്ധമുള്ള ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ജര്‍മനിയിലെ ആഷെന്‍ നഗത്തില്‍നിന്നാണ് കൂടുതല്‍ പേരും പിടിയിലായത്. -എജെ-

കാഷ്മീരില്‍ ഭീകരുമായി ഏറ്റുമുട്ടലില്‍ കേണല്‍ കൊല്ലപ്പെട്ടു

  ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ കൊല്ലപ്പെട്ടു. 41 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ സന്തോഷാണ് മരിച്ചത്. കുപ്‌വാരയിലെ ഹാജി നക പ്രദേശത്തെ വനത്തിനുള്ളില്‍ ഭീകരരുമായി നടന്ന വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. വെള്ളിയാഴ്ച പട്രോളിംഗിനിടെ പോലീസിനുനേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഇവിടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വനത്തിനുളള്ളില്‍ ഒളിച്ച ഭീകരരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്. -എജെ-

യുഎസ് സ്റ്റേറ്റുകള്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തുന്നു

വാഷിങ്ടണ്‍ : പാരിസിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് യുഎസിലെ മിക്ക സ്‌റ്റേറ്റുകളും നിര്‍ത്തുന്നു. ഇക്കാര്യത്തില്‍ ഇനി തീരുമാനം വരുന്നതുവരെ പുതിയ അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് മിഷിഗണ്‍ ഗവര്‍ണര്‍ റിക്ക് സ്‌നൈഡര്‍ അറിയിച്ചു. അലബാമ, ടെക്‌സസ് തുടങ്ങി ഒട്ടേറെ സ്‌റ്റേറ്റുകള്‍ ഇത്തരത്തില്‍ അഭയാര്‍ഥികള്‍ക്ക് വിലക്ക് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവിന്റെ നിയമസാധുതയെക്കുറിച്ച് വ്യക്തതയില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശം നല്‍കിയിരുന്നു. അഭയാര്‍ഥികള്‍ക്ക് മുന്നില്‍ … Read more

ഈജിപ്റ്റില്‍ റഷ്യന്‍ വിമാനം തകര്‍ന്നത് ബോംബ് സ്‌ഫോടനത്തില്‍; തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് റഷ്യ

  ഈജിപ്റ്റില്‍ 224 യാത്രക്കാരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന് കാരണം ബോംബാണെന്ന് റഷ്യ ഫെഡറല്‍ സെക്യൂരിറ്റി സ്ഥിരീകരിച്ചു. വിമാനദുരന്തം തീവ്രവാദികളുടെ ആക്രമണം മൂലമാണെന്ന് റഷ്യന്‍ സെക്യൂരിറ്റി വിഭാഗം സ്ഥിരീകരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനവശിഷ്ടങ്ങളില്‍ നിന്ന് സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന റഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് തകര്‍ച്ചയുടെ കാരണം വ്യക്തമായത്. റഷ്യന്‍ മെട്രോജെറ്റ് വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി എഫ്എസ്ബി മേധാവി അലക്‌സാണ്ടര്‍ ബോര്‍ട്‌നിക്കോവ് പറഞ്ഞു. പുടിന്റെ ഓഫീസായ … Read more

മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ന്യൂസീലന്‍ഡിനെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റോടെ കളമൊഴിയുമെന്ന് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. വിടപറയാനുള്ള ഏറ്റവും ഉചിതമായ സമയം ഇതാണെന്നും ഒരുപാട് ആലോചിച്ചതിനുശേഷമെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. മികച്ചൊരു കരിയര്‍ ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണ്. രാജ്യത്തിനുവേണ്ടി കളിച്ച ഓരോ നിമിഷവും സന്തോഷം പകരുന്നതാണ്. ലോകകപ്പ് നേടിയതാണ് അഭിമാന മുഹൂര്‍ത്തമെന്നും മിച്ചല്‍ പറഞ്ഞു. മുപ്പത്തിനാലാം വയസില്‍ വിരമിക്കുമ്പോള്‍ ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിക്കുന്ന … Read more

സേഫ്റ്റി ചെക്ക് ടൂള്‍ നയം മാറ്റി ഫേസ്ബുക്ക്

  പാരീസ്: ഫേസ്ബുക്ക് സേഫ്റ്റി ചെക്ക് ടൂള്‍ ഇനി ഭീകരാക്രമണം പോലുള്ള ദുരന്തങ്ങളില്‍പ്പെട്ടവരെക്കുറിച്ച് അറിയാനും പ്രയോജനപ്പെടുത്താമെന്നു ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. പാരീസ് ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ സേഫ്റ്റി ചെക്ക് ടൂള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ബെയ്‌റൂട്ടിലെ സ്‌ഫോടനത്തില്‍ എന്തുകൊണ്ട് ഫേസ്ബുക്ക് ടൂള്‍ അവതരിപ്പിച്ചില്ലെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. പാരീസ് ജനതയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രൊഫൈല്‍ ചിത്രം ഫ്രഞ്ച് പതാകയുടെ നിറമാക്കുന്ന ഫീച്ചറും ഫേസ്ബുക്ക് നല്‍കിയിരുന്നു. പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മരിക്കുമ്പോള്‍ ഫേസ്ബുക്ക് എന്തുകൊണ്ട് ഇത്തരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ലെന്നാണ് … Read more