ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ മുസ്‌ലീങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി

  ചണ്ഡിഗഢ്: രാജ്യത്ത് ജീവിക്കണമെങ്കില്‍ മുസ്‌ലീങ്ങള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. പശു, ഗീത, സരസ്വതി എന്നിവ ഭൂരിപക്ഷ വിഭാഗത്തിന്റെ വിശ്വാസങ്ങളാണ്. ഇതിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ മുസ്‌ലീങ്ങള്‍ സൂക്ഷിക്കണമെന്നും ഖട്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് ഖട്ടറിന്റെ വിവാദ പ്രസ്താവന. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്ന സംശയം ആരോപിച്ചു അമ്പതുകാരന്‍ മുഹമ്മദ് അഖ്‌ലാഖിനെ ഒരു ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം തെറ്റിദ്ധാരണമൂലം സംഭവിച്ചതാണ്. … Read more

കോള്‍ ഇടയ്ക്കുവെച്ചു മുറിഞ്ഞാല്‍ ഉപയോക്താവിനു നഷ്ടപരിഹാരം നല്‍കണം: ട്രായ്

  ന്യൂഡല്‍ഹി: സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്നു മൊബൈല്‍ കോളുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നാല്‍ ഉപയോക്താക്കള്‍ക്കു നഷ്ടപരിഹാരം നല്‍കുവാന്‍ ട്രായ് നിര്‍ദേശിച്ചു. കോള്‍ ഡ്രോപ്പ് പ്രശ്‌നത്തില്‍ ഒരോ കോളുകള്‍ക്കും ഒരു രൂപ എന്ന നിരക്കില്‍ സേവനം നല്‍കുന്ന ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കാനാണു ട്രായുടെ നിര്‍ദേശം. ഒരു ദിവസം ഇത്തരത്തില്‍ മൂന്നു രൂപ വരെ നല്‍കാം. ഇതില്‍ കൂടുതല്‍ പിഴയായി നല്‍കേണ്ടതില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. കോള്‍ ഡ്രോപ്പ് പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കണ്‌ടെത്തണമെന്നു കേന്ദ്രം ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ … Read more

ജുഡീഷല്‍ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജഡ്ജി നിയമനത്തിനുണ്ടായിരുന്ന കൊളീജിയം അവസാനിപ്പിച്ച ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റീസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് സുപ്രധാന കേസില്‍ വിധി പറഞ്ഞത്. ജഡ്ജിമാരുടെ നിയമനത്തിനു കൊളീജിയം സംവിധാനം തന്നെ തുടരും. കൊളീജിയം മെച്ചപ്പെടുത്താനുള്ള തീരുമാനങ്ങള്‍ സുപ്രീം കോടതി വിപുലമായ ഭരണഘടന ബെഞ്ചിനു വിട്ടു. കൊളീജിയം സംവിധാനത്തിലെ വീഴ്ചകള്‍ പരിഹരിക്കാനാണിതെന്നും കോടതി ഉത്തരവിട്ടു. -എജെ-

അജ്മീര്‍-എറണാകുളം എക്‌സ്പ്രസിന് ബോംബ് ഭീഷണി

  ജയ്പൂര്‍: അജ്മീര്‍-എറണാകുളം എക്‌സ്പ്രസിന് ബോംബ് ഭീഷണി. രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന മരുസാഗര്‍ എക്‌സ്പ്രസിനാണ് ബോംബ് ഭീഷണി. ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഭീഷണി സന്ദേശം പോലീസിനു ലഭിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസും ഡോഗ് സ്‌ക്വാഡും ട്രെയിനില്‍ പരിശോധന നടത്തി. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. -എജെ-

ഗൂഗിളില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി മോദി

  ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ചിത്രീകരിച്ചു ഗൂഗിള്‍ വിവാദത്തില്‍. നേരത്തെ ഗൂഗിളില്‍ ക്രിമിനലുകളുടെ ലിസ്റ്റ് തെരയുമ്പോള്‍ മോദിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതു വന്‍വിവാദമായിരുന്നു. അതു കെട്ടടങ്ങിയപ്പോഴാണു ഗൂഗിള്‍ വീണ്ടും മോദിയുമായി ബന്ധപ്പെട്ടു വിവാദത്തിലാകുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിനു ഉത്തരമായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിവരങ്ങള്‍ക്കൊപ്പം മോദിയുടെ ചിത്രമാണു ഗൂഗിള്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെറ്റായ ഗൂഗിള്‍ ഫലത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ആളുകള്‍ വാര്‍ത്ത ഷെയര്‍ ചെയ്തത്. എന്നാല്‍ തെറ്റു … Read more

ഇന്ത്യയില്‍ നുഴഞ്ഞുകയറിയതിന് പിടിയിലായ മൂന്ന് തീവ്രവാദികളെയും ആദരിക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്ന് ശിവസേന

മുംബൈ: പാക്കിസ്താന്‍ മുന്‍ പ്രതിരോധ മന്ത്രി കസൂരിയുടെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിക്കെതിരെ വീണ്ടും ശിവസേന. പാക്കിസ്താനില്‍ നിന്നു വരുന്നവരെല്ലാം സമാധാനത്തിന്റെ സന്ദേശവാഹകരാണെങ്കില്‍ ഇന്ത്യയില്‍ നുഴഞ്ഞുകയറിയതിന് പിടിയിലായ മൂന്ന് തീവ്രവാദികളെയും ആദരിക്കാന്‍ ബി.ജെ.പി തയ്യാറാകണമെന്ന് ശിവസേന ആവശ്യപ്പെട്ടു. മുംബൈ മോഡല്‍ ഭീകരാക്രമണം നടത്താന്‍ മൂന്ന് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ശിവസേന വിമര്‍ശനം ഉന്നയിച്ചത്. കസൂരിയുടെ കാര്യത്തില്‍ പറഞ്ഞ ന്യായം തീവ്രവാദികള്‍ക്കും ബാധകമാകണം. അതിനാല്‍ ബി.ജെ.പി അവരെയും ആദരിക്കണമെന്നും സാംമ്‌നയില്‍ എഴുതിയ ലേഖനത്തില്‍ … Read more

അദാനിയുടെ ഓസ്ട്രലിയന്‍ കല്‍ക്കരി ഖനി പദ്ധതിക്ക് വീണ്ടും പാരിസ്ഥിതിക അനുമതി

  ???????: ????? ???????????? ?????????????? ????????? ??? ?????????? ??????? ??????????? ??????. ??????? ??????? ???? ????????? ??? ??????????????? ???????????? ??? ?????????? ?????????????? ??????????? ??????? ????????????????? ?????????????? ????? ?????????????????. ???????????? ????? ????????. 1650 ???? ?????? (??? ????? ???? ???) ??????????? ?????? ???????????????. ?????????? ?????? ????????? ?????????? ?????? ?????????? ?????? ?????????? ????? ???????????????? ????????????. ???????????? ????????? ??????? ?????? … Read more

മണിപ്പാല്‍ കൂട്ടബലാത്സംഗം: 3 പേര്‍ക്ക് ജീവപര്യന്തം

മണിപ്പാല്‍ കൂട്ടബലാത്സംഗം: 3 പേര്‍ക്ക് ജീവപര്യന്തം മംഗലാപുരം: മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ മലയാളി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം ചെയ്തകേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്. പ്രതികളായ യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവര്‍ക്കാണ് ഉടുപ്പി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2013 ജൂണ്‍ 20ന് രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. സര്‍വകലാശാലാ ലൈബ്രറിയില്‍നിന്ന് ഫ്‌ലാറ്റിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ മൂന്നുപേര്‍ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒണ്‍ടിബെട്ടു ഗ്രാമത്തില്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലെത്തത്തിച്ച് ഓട്ടോ െ്രെഡവര്‍ ഉള്‍പ്പെടുന്ന സംഘം ബലാത്സംഗം ചെയ്തതായാണ് … Read more

ദാദ്രി സംഭവം: ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്

  ആഗ്ര: ദാദ്രി കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഭീകരസംഘടനകള്‍ ആക്രമണം നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യുപിയിലും രാജ്യത്തെ പല നഗരങ്ങളിലും ആക്രമണം നടത്താനാണു പദ്ധതിയിടുന്നതെന്നാണു വിവരം. അതേസമയം, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവര്‍ക്കു നേരെയും ആക്രമണം ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. -എജെ-

അതിര്‍ത്തികടന്നെത്തിയ പാക് ബാലനെ ഇന്ത്യന്‍ സൈന്യം തിരിച്ചേല്‍പിച്ചു

  ജമ്മു: പാക്കിസ്ഥാനില്‍നിന്ന് രാജ്യാന്തര അതിര്‍ത്തി കടന്നെത്തിയ റിസ്‌വാന്‍ എന്ന പതിനഞ്ചുകാരനെ ഇന്ത്യ തിരിച്ചേല്‍പ്പിച്ചു. ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാസേനയാണ് ആര്‍എസ് പുര മേഖലയില്‍ കുട്ടിയെ പാക്കിസ്ഥാനു കൈമാറിയത്. ബുധനാഴ്ചയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെ വേലികടന്നു കുട്ടി ഇന്ത്യന്‍ മേഖലയിലെത്തിയത്. പാക്കിസ്ഥാനിലെ ദാരിഫ്‌വാല ജില്ലയിലെ അമിന്‍ അലിയുടെ മകനാണു റിസ്‌വാന്‍. -എജെ-