ഐഎസിന്റെ വെബ്‌സൈറ്റുകള്‍ ഇന്ത്യ നിരോധിച്ചു

  ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ രണ്ടു വെബ്‌സൈറ്റുകളും രണ്ടു ഫെയ്‌സ്ബുക്ക് പേജുകളും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടെലികോം മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ സുരക്ഷാ ഏജന്‍സി എന്നിവരുടെ ഉന്നതതല യോഗത്തിലാണു തീരുമാനം. ഐബി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു വെബ്‌സൈറ്റുകള്‍ നിരോധി്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഐഎസിന്റെ വെബ്‌സൈറ്റുകളാണു നിരോധിച്ചിരുക്കുന്നത്. ജമ്മു കാഷ്മീരില്‍ നിന്നുള്ള അജ്ഞാതരായ രണ്ടു പേരുടെ ഫെയ്‌സ്ബുക്ക് പേജും നിരോധിച്ചിട്ടുണ്ട്. ആരോപണ വിധേയമായ വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്ക് … Read more

വിമാന സര്‍വീസുകള്‍ക്ക് ഭീഷണിയായി ഇസ്ലാമിക് സ്റ്റേറ്റിനെതിരായ മിസൈല്‍ആക്രമണം

ഇറാന്‍, ഇറാഖ്, സിറിയന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് മിസൈല്‍ ഭീഷണിയുള്ളതായി സൂചന. ഐസിസിനെതിരേ നടക്കുന്ന മിസൈല്‍ ആക്രമണം കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും മിസൈല്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് 9 ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ മേഖലയിലെ എല്ലാ വിമാന സര്‍വീസുകള്‍ക്കും ഭീഷണി ബാധകമാകില്ലേ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. യൂറോപ്യന്‍ അതോറിറ്റിയാണ് വിമാന സര്‍വീസുകള്‍ക്ക് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. യാത്രവിമാനങ്ങള്‍ കടന്നു പോകുന്ന മിഡില്‍ ഈസ്റ്റിലെ മേഖലകളില്‍ … Read more

ദാദ്രി സംഭവം അപലപിച്ച മോദിക്ക് ഗോധ്ര സംഭവം ഓര്‍മ്മയുണ്ടോ എന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ശിവസേന. ദാദ്രി സംഭവം അപലപിച്ച മോദിക്ക് ഗോധ്ര സംഭവം ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാണ് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തുവന്നത്. നരേന്ദ്ര മോദിയെ ലോകം അറിയുന്നത് തന്നെ ഗോധ്രയുടെ പേരിലാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തോട് തങ്ങള്‍ക്കുള്ള ആദരവെന്നും സേന നേതാവ് വ്യക്തമാക്കി. പ്രധാനമന്ത്രി പദത്തില്‍ കടിച്ചുതൂങ്ങുന്നതിനായാണ് മോദി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. അതേസമയം മഹാരാഷ്ട്രയില്‍ സര്‍ക്കാറിന്റെ തെറ്റായ നയങ്ങളില്‍ ഒന്നാണ് ബീഫ് നിരോധനമെന്ന് ശിവസേന നേതാവ് … Read more

ഉറങ്ങാന്‍ കിടന്ന സാം പിന്നെ ഉണര്‍ന്നില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി സാം യാത്രയായി, വിശ്വസിക്കാനാകെ മലയാളി സമൂഹം

മെല്‍ബണ്‍: എന്നും ചിരിച്ച് സന്തോഷത്തോടെ മാത്രമേ സാമിനെ എല്ലാവരും കണ്ടിട്ടുള്ളൂ. ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്രയിലാണ് സാം എന്ന് വിശ്വസിക്കാന്‍ എപ്പിങ്ങിലെയും മെല്‍ബണിലെയും മലയാളി സമൂഹത്തിന് കഴിയുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് മെല്‍ബണിലേക്ക് കുടിയേറിയ സാം എബ്രഹാം ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും ബാക്കിയാക്കിയാണ് യാത്രയായത്. മെല്‍ബണിലെ യുഎഇ എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരനായിരുന്ന സാം ബുധനാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ ഉറക്കമുണര്‍ന്ന ഭാര്യ സോഫിയ സാമിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് മരണം സംഭവിച്ച വിവരം അറിയുന്നത്. … Read more

സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍. തന്നെ കാണാനെത്തിയ നേതാജിയുടെ കുടുംബാംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി രേഖകളുടെ ആദ്യഭാഗം 2016 ജനുവരി 23ന് പുറത്തുവിടും. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട 130 രഹസ്യ രേഖകളാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളത്. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കായി വിദേശ രാജ്യങ്ങള്‍ക്ക് കത്തെഴുതുമെന്നും മോദി വ്യക്തമാക്കി. റഷ്യയുള്‍പ്പെടെ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശമുള്ള അഞ്ചു രാജ്യങ്ങള്‍ക്കാണ് കത്തെഴുതുക. ഇതുമായി ബന്ധപ്പെട്ട് … Read more

മലയാളി യുവാവ് മെല്‍ബണില്‍ നിര്യാതനായി

മെല്‍ബണ്‍: മെല്‍ബണില്‍ മലയാളി യുവാവ് നിര്യാതനായി. എപ്പിംഗ് നിവാസിയായ സാം എബ്രാഹം (34) ആണ് ഇന്ന് രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് നിര്യാതനായത്. ഉറക്കത്തിനിടയിലാണ് മരണം സംഭവിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയായ സാം മെല്‍ബണ്‍ CBDയിലെ UAE എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു. എപ്പിംഗ് സെവന്‍ റോജേഴ്‌സിലെ സാമിന്റെ ബന്ധുവീട്ടില്‍ പ്രാര്‍ത്ഥന നടക്കുകയാണ്. നിരവധി മലയാളികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരാനായി എത്തിയിട്ടുണ്ട്. കലാസന്ധ്യകളിലെ നിറ സാന്നിധ്യമായിരുന്ന സാം നല്ല ഒരു ഗായകന്‍ കൂടി ആയിരുന്നു. ഭാര്യയും ഒരു കുട്ടിയും ഉണ്ട്. രണ്ടുദിവസം മുമ്പാണ് സാം … Read more

പ്ലേബോയ് മാഗസിന്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ല

  പ്ലേബോയ് മാഗസിന്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചു. പുതിയ ലേ ഔട്ട് പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മുഖമുദ്രയായ 62 വര്‍ഷത്തെ പാരമ്പര്യം പ്ലേബോയ് അവസാനിപ്പിക്കുന്നത്. മാഗസിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ഹഗ് ഹെഫ്‌നറിയുടെതാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉപയോഗം കൂടിയതിനാല്‍ തന്നെ മോഡല്‍ ചിത്രങ്ങളും, നഗ്‌നചിത്രങ്ങളും ഇന്ന് കുട്ടികള്‍ക്ക് പോലും ലഭ്യമാകുന്ന അവസ്ഥയാണ് പ്ലേബോയ് മാഗസിനെ മാറ്റി ചിന്തിപ്പിച്ചതാണെന്നാണ് റിപ്പോര്‍ട്ട്. മോഡലുകളുടെ ‘ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍’ ഫോട്ടോകളാണ് ഒരു കാലത്ത് പ്ലേ ബോയ് … Read more

മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ നിര്‍മ്മിത മിസൈല്‍

  അസ്റ്റംര്‍ഡാം: മലേഷ്യന്‍ വിമാനമായ എംഎച്ച് 17 വിമാനം തകര്‍ന്നത് റഷ്യന്‍ നിര്‍മ്മിത ബക് മിസൈല്‍ ഏറ്റെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഡച്ച് സേഫ്റ്റി ബോര്‍ഡ് പുറത്ത് വിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ മിസൈല്‍ പ്രയോഗിച്ചതാരെന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് പറയുന്നില്ല. 2014 ജൂലൈയിലാണ് 298 യാത്രക്കാരുമായി അംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം യുെ്രെകനില്‍ തകര്‍ന്ന് വീണത്. റഷ്യന്‍ അനുകൂല വിമതരും സൈന്യവും തമ്മില്‍ രൂക്ഷമായ ആഭ്യന്തര പോരാട്ടം നടക്കുന്ന സമയത്തായിരുന്നു അപകടം. മിസൈല്‍ ആക്രമണത്തിലാണ് … Read more

ദാദ്രി സംഭവം നിര്‍ഭാഗ്യകരമെന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടറിയിച്ചു രംഗത്തെത്തി. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങളെ ബിജെപി അനുകൂലിക്കുന്നില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. സംഭവത്തെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണ്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് എന്താണെന്നും മോദി ചോദിച്ചു. പാക്കിസ്ഥാനി ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി മാറ്റിവക്കേണ്ടി വന്നതു ദൗര്‍ഭാഗ്യകരമാണ്. ഇതിനെയും രാഷ്ട്രീയവത്കരിക്കാനാണു പലരും ശ്രമിക്കുന്നത്. കപട മതേതരവാദത്തെ എതിര്‍ത്തു തോല്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. -എജെ-

വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നത് ഐഎസ്‌ഐയെന്ന് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കുന്നതു പാക്കിസ്ഥാന്റെ രഹസ്യന്വേഷണ വിഭാഗം ഐഎസ്‌ഐയുടെ നേതൃത്വത്തിലാണന്നു റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദുബായിലെ ഫാക്ടറിയിലാണു കറന്‍സികള്‍ അച്ചടിക്കുന്നതെന്നാണു വിവരം. ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലൂടെയാണു കറന്‍സികള്‍ ഇന്ത്യയിലേക്കു കടത്തുന്നത്. കഴിഞ്ഞ മാസം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ കടത്താന്‍ ശ്രമിച്ച മൂന്നു കോടിയോളം രൂപയുടെ വ്യാജ കറന്‍സികള്‍ പിടികൂടിയിരുന്നു. ഐഎസ്‌ഐയുടെ പിന്തുണയോടെ ദുബായിയില്‍ അച്ചടിച്ച കറന്‍സികളാണു പിടികൂടിയതെന്ന് ഇന്ത്യന്‍ രഹസ്വാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. -എജെ-