അയർലൻഡിലെ അദ്ധ്യാപകക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് യൂണിയനുകൾ

ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തത് മൂലം അയര്‍ലന്‍ഡിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ മറികടക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യത്തെ അദ്ധ്യാപക സംഘടനകള്‍. വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന പ്രത്യേക സംയുക്ത ഫോറത്തില്‍ അയര്‍ലന്‍ഡ‍ിലെ മൂന്ന് പ്രമുഖ അദ്ധ്യാപക യൂണിയനുകള്‍ പങ്കെടുത്തു. The Teachers’ Union of Ireland (TUI), Irish National Teachers’ Organisation (INTO), The Association of Secondary Teachers, Ireland (ASTI) എന്നീ സംഘടനകളായിരുന്നു പ്രത്യേക കണ്‍സള്‍ട്ടേറ്റീവ് ഫോറത്തിന്റെ ഭാഗമായത്. … Read more

കാത്തിരിപ്പിന് വിരാമമിട്ട് അയർലൻഡിലെ ജൂനിയർ സൈക്കിൾ പരീക്ഷാഫലം പുറത്ത്

ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊ‌ടുവില്‍ അയര്‍ലന്‍ഡിലെ ജൂനിയര്‍ സൈക്കിള്‍ പരീക്ഷാഫലം പുറത്ത്. 67130 വിദ്യാര്‍ഥികളുടെ പരീക്ഷാഫലമാണ് സ്റ്റേറ്റ് എക്സാമിനേഷന്‍ കമ്മീഷന്‍(SEC)‍ പുറത്തുവിട്ടത്. ബുധനാഴ്ച രാവിലെ മുതല്‍ സ്കൂളുകളിലും, വൈകീട്ട് 4 മുതല്‍ വെബ്സൈറ്റിലും ഫലം ലഭ്യമായിരുന്നു. സാധാരണ രീതിയില്‍ സെപ്തംബര്‍ മാസത്തില്‍ തന്നെ പുറത്ത് വിടാറുള്ള പരീക്ഷാ ഫലമാണ് നിലവില്‍ ഇത്രയും വൈകിയിരിക്കുന്നത്. പരീക്ഷാ ഉദ്യോഗസ്ഥരുടെ കുറവും, കോവിഡ് സംബന്ധമായ തടസ്സങ്ങളുമാണ് അധികൃതര്‍ പരീക്ഷാഫലം വൈകിയതിന് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. പരീക്ഷാഫലത്തില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 30 വരെ സ്കൂളുകള്‍ മുഖേന … Read more

അയർലൻഡിലെ പുതിയ സർവകലാശാല – South East Technological University ക്ക് വാട്ടർഫോർഡിൽ ഔദ്യോഗിക തുടക്കം

അയര്‍ലന്‍ഡിലെ ഏറ്റവും പുതിയ സര്‍വ്വകലാശാലയായ South East Technological University (SETU) നാടിന് സമര്‍പ്പിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ്. തിങ്കളാഴ്ച വാട്ടര്‍ഫോര്‍ഡില്‍ നടന്ന ചടങ്ങിലാണ് സര്‍വ്വകലാശാലയ്ക്ക് മന്ത്രി ഔദ്യോഗികമായി തുടക്കം കുറിച്ചത്. Carlow, Waterford, Wexford എന്നിവിടങ്ങളിലാണ് സര്‍വ്വകലാശാലയുടെ പ്രധാന ക്യാംപസുകള്‍ സ്ഥിതി ചെയ്യുന്നത്. Kilkenny, Wicklow എന്നിവിടങ്ങളിലും സര്‍വ്വകലാശാലയുടെ ക്യാംപസുകളുണ്ട്. 18000 വിദ്യാര്‍ഥികളും, 1500 ലധികം ജീവനക്കാരുമാണ് സര്‍വ്വകലാശാലയ്ക്കുള്ളത്. Waterford Institute of Technology, IT Carlow എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് കഴിഞ്ഞ മെയ് … Read more

അയർലൻഡിലെ ജൂനിയർ സർട്ട് പരീക്ഷാഫലം നവംബർ 23 ന്

അയര്‍ലന്‍ഡിലെ ജൂനിയര്‍ സര്‍ട്ട് പരീക്ഷാഫലം നവംബര്‍ 23ന് പ്രഖ്യാപിക്കും. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഫലപ്രഖ്യാപന തീയ്യതി തീരുമാനിക്കാത്തതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അക്ഷമരായിരുന്നു. ഈ സാഹചര്യത്തിലാണ് ഫലപ്രഖ്യാപന തീയ്യതി സംബന്ധിച്ച് സ്റ്റേറ്റ് എക്സാമിനേഷന്‍ കമ്മീഷന്‍ (SEC) വ്യക്തത വരുത്തിയിരിക്കുന്നത്. നവംബര്‍ 23 ന് സ്കൂളുകളില്‍ ഫലം ലഭ്യമാവും, അന്നേ ദിവസം വൈകീട്ട് നാല് മുതല്‍ ഓണ്‍ലൈനായും റിസള്‍ട്ട് പരിശോധിക്കാവുന്നതാണെന്ന് SEC അറിയിച്ചു. മൂല്യനിര്‍ണ്ണയത്തിന് ആവശ്യമായ എക്സാമിനര്‍മാരുടെ കുറവും, ലീവിങ് സര്‍ട്ട് ഫലങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതുമാണ് ജൂനിയര്‍ സര്‍ട്ട് … Read more

ജൂനിയർ സർട്ടിഫിക്കറ്റ് ഫലപ്രഖ്യാപന തീയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു ; അക്ഷമരായി വിദ്യാർഥികളും രക്ഷിതാക്കളും

ജൂനിയര്‍ സര്‍ട്ട് പരീക്ഷ ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം തുടരുന്നു. പരീക്ഷ കഴിഞ്ഞ് നാല് മാസത്തോളം പൂര്‍ത്തിയായിട്ടും റിസള്‍ട്ട് പ്രഖ്യാപന തീയ്യതി പുറത്തുവിടാത്തതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അക്ഷമരായിരിക്കുകയാണ്. ഭൂരിഭാഗം വിഷയങ്ങളുടെയും മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായും, റിസള്‍ട്ട് എത്രയും പെട്ടെന്നു തന്നെ പ്രഖ്യാപിക്കുമെന്നും, റിസള്‍ട്ട് യഥാസമയത്ത് പ്രഖ്യാപിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് സ്കൂളുകളെ അറിയിക്കുമെന്നും സ്റ്റേറ്റ് എക്സാമിനേഷന്‍സ് കമ്മീഷന്‍ അറിയിച്ചു . ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാ ഫലങ്ങളിലെ അപ്പീലുകള്‍ക്ക് മുന്‍ഗണന നല്‍കിയതിനാലാണ് ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് റിസള്‍ട്ട് വൈകുന്നതെന്നാണ് SEC നല്‍കുന്ന വിശദീകരണം. കോവിഡ് മൂലം … Read more

ലീവിങ് സർട്ട് സമ്പ്രദായത്തിൽ പരിഷ്കരണം ആവശ്യമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

അയര്‍ലന്‍ഡിലെ ലീവിങ് സര്‍ട്ട് സമ്പ്രദായത്തില്‍ പരിഷ്കരണങ്ങള്‍ ആവശ്യമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. Fianna Fáil Ard Fheis ല് ‍സംസാരിക്കവേയാണ് അദ്ദേഹം ലീവിങ് സര്‍ട്ട് പരിഷ്കരണം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. ലീവിങ് സര്‍ട്ട് പരിഷ്കരിക്കുകയും, കോഴ്സുകളിലൂടെ കുട്ടികള്‍ ഇന്നത്തെ ലോകത്തും, ഭാവിയിലും ജീവിക്കാന്‍ പ്രാപ്തി നേടുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്. മൂല്യനിര്‍ണ്ണയത്തിനും , വിദ്യാര്‍ഥികളുടെ എല്ലാവിധ നൈപ്യുണ്യങ്ങളും അളക്കുന്നതിനുമായുള്ള കൂടുതല്‍ സാദ്ധ്യതകള്‍ പരിഷ്കരണത്തിലുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. Fianna Fáil ന്റെ സൌജന്യ സെക്കന്ററി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് … Read more

പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് സൗജന്യ സ്‌കൂൾ പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുമായി അയർലൻഡ് ബജറ്റ് പ്ലാൻ

നാളത്തെ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം മുതൽ അയർലൻഡിലെ എല്ലാ പ്രൈമറി സ്കൂൾ കുട്ടികൾക്കും സൗജന്യ പാഠ പുസ്തകങ്ങൾ വിതരണം ചെയ്യും. സ്കൂൾ പുസ്തകങ്ങങ്ങളുടെ വിതരണം സർക്കാർ ഏറ്റെടുക്കുന്നത് ഇത് ആദ്യമായാണ് , അതേസമയം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനകം തന്നെ പ്രൈമറി സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. അയർലൻഡിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ വാർഷികാടിസ്ഥാനത്തിൽ 47 മില്യൺ യൂറോ ചിലവ് വരും , എന്നിരുന്നാലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ … Read more

Leaving Cert പരീക്ഷയിൽ 625/625 പോയിന്റുകൾ നേടി മലയാളികൾക്ക് അഭിമാനമായി ജേക്കബ് വർഗീസ് വൈദ്യൻ

ഗാൾവേയിലെ ലൊഗറേ നിന്നും അയര്‍ലന്‍ഡിലെ Leaving Cert പരീക്ഷയിൽ 625 പോയിന്റുകൾ നേടി മലയാളികൾക്ക് അഭിമാനമായി ജേക്കബ് വര്‍ഗീസ് വൈദ്യൻ .ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ മുഴുവൻ പോയിന്റുകളും നേടി വിജയിച്ച ജേക്കബ് സൈന്റ് റേഫിൽസ് കോളേജിൽ ആണു പഠനം പൂർത്തിയാക്കിയത്. 100% വിജയ തിളക്കവുമായി വിജയിച്ച ജേക്കബ് പാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ കഴിവുതെളിയിച്ച മികച്ചൊരു ഡ്രമ്മിസ്‌റ്റും, നിരവധി ക്വിസ് മത്സരങ്ങളിൽ വെന്നിക്കൊടി പാറിച്ച വിദ്യാർത്ഥിയുമാണ് .നല്ലൊരു ബാസ്ക്കറ്റ് ബോൾ കളിക്കാരനും ഡിബേറ്റുകളിലെ സജീവ സാന്നിധ്യവുമായ … Read more

ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടി മലയാളികളുടെ അഭിമാനമായി ഫെബി സജി.

അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ ഫെബി സജി  മലയാളികളുടെ അഭിമാനമായി. ഡബ്ലിൻ ക്ലോണിയിലുള്ള സജി ബേബി സിനി സജി ദമ്പതികളുടെ മകളായ ഫെബിക്ക് ഇത് കഠിനാധ്വാനത്തിലൂടെ നേടിയ സ്വപ്നസാക്ഷാത്കാരമാണ്.  കൊട്ടാരക്കര ചങ്ങാമനാട് സ്വദേശികളായ പിതാവ് സജി ബേബി Neraki Europe Ltd ലും മാതാവ് സിനി സജി ബോൺസ് സെക്വേഴ്സ് ഹോസ്പിറ്റലിലും ജോലി ചെയ്യുന്നു. ഫെലിഷ്യസജി, ഫിയോന സജി എന്നിവർ സഹോദരങ്ങളാണ്.

ജൂനിയർ സർട്ടിഫിക്കേറ്റ് സിലബസ് പരിഷ്‌കരണം : pornography , consent, gender stereotyping എന്നിവയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

Pornography, consent, gender stereotyping എന്നിവയെ ഉടൻ തന്നെ അയർലൻഡിലെ Junior Cycle പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഒരു അവലോകന യോഗത്തെ തുടർന്നാണീ നീക്കം. ഓരോ സ്കൂളും, ഇനി മുതൽ നവീകരിച്ച സിലബസ് പ്രകാരമുള്ള ക്ലാസുകൾ നൽകേണ്ടിവരും. പരിഷ്കരിച്ച സിലബസിൽ pornography വിഷയത്തിൽ , ഇന്റർനെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെകുറിച്ചും ഓൺലൈനിൽ ലൈംഗിക ചിത്രങ്ങൾ പങ്കിടുമ്പോൾ consent,gender stereotyping എന്നി കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കാനുമടക്കമുള്ള നിർദ്ദേശങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. Relationships and … Read more