അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തി

ഡബ്ലിന്‍: കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ താഴ്ചയിലേക്ക്. ദേശീയ ശരാശരി അനുസരിച്ച് 33,000 ആളുകള്‍ മാത്രമാണ് രാജ്യത്ത് തൊഴിലില്ലാത്തവരായി തുടരുന്നത്. സി.എസ്.ഓ കണക്കുകള്‍ അനുസരിച്ച് തൊഴിലില്ലായ്മ 6.4 ശതമാനത്തിലെത്തിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് 68,000 പുതിയ തൊഴിലുകള്‍ നിര്‍മ്മിക്കപ്പെട്ടതില്‍ ഈ വര്‍ഷം ആദ്യ മൂന്നുമാസത്തെ മാത്രം 19,000 തൊഴിലുകള്‍ നിര്‍മ്മിക്കപ്പെട്ടു. നിര്‍മ്മാണ മേഖല, വിവര സാങ്കേതിക വിദ്യ, വാര്‍ത്താവിനിമയ മേഖല എന്നിവിടങ്ങളില്‍ ഉണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച നേടിയതിന്റെ ഫലമായാണ് തൊഴില്‍ മേഖലക്ക് വന്‍ … Read more

മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയര്‍ലണ്ടില്‍ 3000 വോളന്റിയര്‍മാരെ സജ്ജമാക്കുന്നു.

ഡബ്ലിന്‍: അടുത്ത വര്‍ഷം ഫ്രാന്‍സിന് മാര്‍പ്പാപ്പയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന് ഏകദേശം 3000 വോളന്റിയര്‍മാര്‍ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു. ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായിരിക്കും പോപ്പ് അയര്‍ലണ്ടിലെത്തുന്നത്. അടുത്ത വര്‍ഷം ഒന്‍പതാം വേള്‍ഡ് ഫാമിലി മീറ്റിങ്ങില്‍ അനുഗ്രഹ പ്രഭാഷണത്തിനെത്തുന്ന മാര്‍പ്പാപ്പയുടെ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ലോക കുടുംബ സമ്മേളനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാര്‍പ്പാപ്പ ഐറിഷ് ആര്‍ച്ച് ബിഷപ്പ് ഡെയര്‍മഡ് മാര്‍ട്ടിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പോപ്പിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് വിദേശീയരും സ്വദേശീയരും ഉള്‍പ്പെടെ … Read more

ഗാര്‍ഡയുടെ ടെക്സ്റ്റ് അലര്‍ട്ട് സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

നിങ്ങളുടെ തൊട്ടടുത്ത് നടക്കുന്ന ദുരന്തനിവാരണങ്ങള്‍, കുറ്റകൃത്യങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് വിവരം ലഭിക്കാന്‍ ഗാര്‍ഡയുടെ ടെക്സ്റ്റ് അലര്‍ട്ട് സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം. ഇതനുസരിച്ച് തൊട്ടടുത്തുള്ള ഏതൊരു സംഭവത്തെക്കുറിച്ചും ഉടന്‍ വിവരം ലഭിക്കും. ഗാല്‍വേക്കാരാണ് ഈ സ്‌കീമില്‍ ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. 1,3000 വീടുകള്‍ ഈ സംവിധാനത്തില്‍ സൈന്‍ അപ്പ് ചെയ്തുവെന്ന് ഗാര്‍ഡ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ദേശീയതലത്തില്‍ കൂടുതല്‍ പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഗാര്‍ഡയുടെ കൈവശമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. … Read more

അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണിന് അടിമകളോ ?

ഡബ്ലിന്‍: സ്മാര്‍ട്ട് ഫോണുകളില്ലാതെ തങ്ങള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അയര്‍ലണ്ടിലെ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പഠന വെബ്സൈറ്റ് studyclix.ie വെബ്സൈറ്റ് ഉപയോഗിക്കുന്ന 2600 പേരില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ഫോണിന് അടിമകളാണെന്നു കണ്ടെത്തി. 80 ശതമാനം വിദ്യാര്‍ത്ഥികളും പഠന ആവശ്യത്തിന് ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. 9 ശതമാനം പേര്‍ ഫോണിലൂടെ ഡേറ്റിങ് ആപ്പിള്‍ സൈന്‍ അപ്പ് ചെയ്തപ്പോള്‍ 90 ശതമാനം പേരും സാമൂഹ്യ മാധ്യമങ്ങളിലേക്ക് പ്രവേശിക്കാനും ഫോണ്‍ ഉപയോഗിക്കുന്നു. യുവാക്കള്‍ക്കിടയില്‍ ഏറ്റവും ഹരമായി … Read more

ഓപ്പറേഷന്‍ വിന്റേജ്: വ്യാജ വിവാഹവുമായി ബന്ധപ്പെട്ട് പാകിസ്താനി പിടിയില്‍

ഡബ്ലിന്‍: ഗാര്‍ഡ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ ഓപ്പറേഷന്‍ വിന്റേജിന്റെ ഭാഗമായി ഗാര്‍ഡയുടെ ഇമിഗ്രേഷന്‍ വിഭാഗം ഒരു പാകിസ്ഥാന്‍ പൗരനെ അറസ്റ്റു ചെയ്തു. വ്യാജ വിവാഹം നടത്തിയെന്ന ആരോപണമുയര്‍ത്തിയാണ് ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്. 2015-ല്‍ റൊമാനിയക്കാരി സിന്‍വിയ സെലാക്കുവിനെ വിവാഹം ചെയ്ത മുഹമ്മദ് റാസ വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ തീര്‍ത്തും വ്യാജമായിരുന്നുവെന്നും ഇമിഗ്രേഷന്‍ വിഭാഗം കണ്ടെത്തി. തെറ്റായ ഡബ്ലിന്‍ മേല്‍വിലാസമായിരുന്നു ഇയാള്‍ നല്‍കിയിരുന്നത്. ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിന്റെ 15 ദിവസം അവധിയുള്ള നോട്ടീസ് അയച്ചിരുന്നതിനും ഇയാള്‍ … Read more

ക്രംലിന്‍ മലയാളികള്‍ക്കായി ഇന്ന് മുതല്‍ ബ്ലോസം ഗ്രോസറീസ്

ക്രംലിന്‍ മലയാളികള്‍ക്കായി ഇന്ന് മുതല്‍ ബ്ലോസം ഗ്രോസറീസ് എന്ന പേരില്‍ ഏഷ്യന്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നു. ബ്രേക്ക് ഫാസ്റ്റ് ഉത്പന്നങ്ങള്‍, ഫ്രോസണ്‍ ഉത്പന്നങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരമാണ് ബ്ലോസം ഗ്രോസറീസില്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 10 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബ്ലോസം ഗ്രോസറീസിന്റെ ഉത്ഘാടന വേളയിലും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും ഏവരെയും ക്ഷണിക്കുന്നതായി ബ്ലോസം ഗ്രോസറീസ് വക്താക്കള്‍ അറിയിച്ചു.

സങ്കീര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഐറിഷ് മലയാളി പുരോഹിതന് ഡോക്ടറേറ്റ്

റോമിലെ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി അയര്‍ലണ്ടിലെ മലയാളി പുരോഹിതന്‍. ഡൊണഗലിലെ Gweedore പാരിഷ് ഇടവകയിലെ ഫാ. ജോണ്‍ ബ്രിട്ടോയ്ക്കാണ് സങ്കീര്‍ത്തന പുസ്തകം അടിസ്ഥാനമാക്കിയുള്ള തന്റെ ഗവേഷണങ്ങള്‍ക്ക് ഡോക്ട്രേറ്റ് ലഭിക്കുന്നത്. റോമിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ട്രേറ്റ് പദവി മേയ് 8 ന് ഫാ. ബ്രിട്ടോയ്ക്ക് ലഭിച്ചു. 2008 ല്‍ അയര്‍ലണ്ടില്‍ എത്തിയ ഫാ.ബ്രിട്ടോ ഐറിഷ് മാത്രം സംസാരിക്കുകയും, വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള എല്ലാ കര്‍മ്മങ്ങള്‍ക്കും ഐറിഷ് ഉപയോഗിക്കുന്ന ദേവാലയത്തിലാണ് സേവനം ചെയ്യുന്നത്.തിരുവനന്തപുരം മണിവിള സ്വദേശിയായ ഇദ്ദേഹം OCD … Read more

ഡബ്ലിന്‍ ബീച്ചുകള്‍ക്ക് ബ്ലൂ ഫ്‌ലാഗ് പദവി നഷ്ടമായി.

ഡബ്ലിന്‍: രാജ്യത്ത് 88 ബീച്ചുകള്‍ക്ക് ബ്ലൂ ഫ്‌ലാഗ് പദവി ലഭിച്ചപ്പോള്‍ പ്രധാനപ്പെട്ട മൂന്നു ബീച്ചുകള്‍ക്ക് ഈ പദവി നഷ്ടമാവുകയായിരുന്നു. ബീച്ചുകളുടെ വൃത്തിയും വെള്ളത്തിന്റെ ഗുണനിലവാരവുമനുസരിച്ച് സുരക്ഷിതമായ ബീച്ചുകളാണെന്നു മനസിലാക്കാന്‍ കഴിയുന്ന അടയാളം കൂടിയാണ് ബ്ലൂ ഫ്‌ലാഗ് പദവി. ഡോണിഗലിലെ ലേസഫാനന്‍, സൗത്ത് ഡബ്ലിനിലെ കിലിനി, വടക്കന്‍ ഡബ്ലിനില്‍ ഡോനബെറ്റിലെ ബാല്‍ക്കരിക്കലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഗുണനിലവാരം ബീച്ചുകള്‍ക്കില്ലെന്ന് കണ്ടെത്തി. ഡ്രൈനേജ് മലിന ജലവും, മറ്റു അവശിഷ്ടങ്ങളും ബീച്ചിലേക്ക് ഒഴുകിയെത്തുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പരിസ്ഥിതി വകുപ്പ് … Read more

ഡബ്ലിന്‍-ബീജിംഗ് ഡയറക്ട് എയര്‍ റൂട്ട് പരിഗണനയില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കാന്‍ നീക്കം. ചൈനയില്‍ നിന്ന് ഡബ്ലിനിലേക്കും നേരെ തിരിച്ചും സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുകയാണ് ചൈനീസ് വിമാന കമ്പനികള്‍. അയര്‍ലണ്ടിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും, ചൈനക്ക് വേണ്ടി അയര്‍ലണ്ടില്‍ സിനിമ ഷൂട്ടിങ് ലൊക്കേഷന്‍ ഒരുക്കുന്നതിനും പ്രഥമ പരിഗണന നല്‍കിക്കൊണ്ടാണ് ബീജിങ്ങുമായി ബന്ധിപ്പിക്കുന്ന ഈ എയര്‍ റൂട്ട് പരിഗണിക്കപ്പെടുന്നത്. ഏഷ്യയുമായി ബന്ധപ്പെടാന്‍ കഴിയുന്ന എയര്‍ റൂട്ടിന് അന്താരാഷ്ട്ര തലത്തില്‍ പ്രസക്തിയേറുമെന്നും അയര്‍ലന്‍ഡ് കണക്ക് കൂട്ടുന്നുണ്ട്. കഴിഞ്ഞ ആഴ്ച കോര്‍ക്കില്‍ വെച്ച് … Read more

അയര്‍ലണ്ടിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഉടന്‍ യാഥാര്‍ഥ്യമാകും

ഡബ്ലിന്‍: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പൂര്‍ണ സഹകരണത്തോടെ അയര്‍ലണ്ടിന്റെ ആദ്യ സാറ്റലൈറ്റ് EIRSAT-1 (എഡ്യൂക്കേഷന്‍ ഐറിഷ് റിസര്‍ച്ച് സാറ്റ്ലൈറ്റ്) വിക്ഷേപണം സാധ്യമാകും. ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജ്, ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഗവേഷണ പഠനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ചെറിയ ഉപഗ്രഹമാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. സാറ്റ്ലൈറ്റ് വിക്ഷേപണത്തിന്റെ പ്രാരംഭ ജോലികള്‍ ആരംഭിച്ചതായി ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. സ്‌പേസ് മേഖലക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഫ്ളൈ യുവര്‍ സാറ്റ്ലൈറ്റ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. അന്താരാഷ്ട്ര ശൂന്യാകാശ സ്റ്റേഷനില്‍ … Read more