വിനോദ് പിള്ള ബാഡ്മിന്റണ്‍ അയര്‍ലന്‍ഡ് ലിന്‍സ്‌റര്‍ പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ട്രെന്യൂര്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന ലിന്‍സ്‌റര്‍ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡിയോഗമാണ് വിനോദ് പിള്ള അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. റോയ് കോബ്ബ്‌നെ ചെയര്‍മാനായും , ടോം മക്ഗ്രാത്ത് പ്രസിഡന്റ് ആയും തെരെഞ്ഞെടുക്കപെട്ടു. അയര്‍ലന്‍ഡിലെ ലിന്‍സ്‌റര്‍ പ്രൊവിന്‍സിലുള്ള 12 കൗണ്ടികളിലെ ബാഡ്മിന്റണ്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ആറംഗ സമിതിയാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിനോദ് പിള്ളൈ എക്‌സിക്യൂട്ടീവ് കമ്മിറ്റയിലേക്കു തിരഞ്ഞെടുക്കുന്നത് . അടുത്ത രണ്ടു വര്ഷത്തെക്കാണ് ഈ കമ്മറ്റിയുടെ കാലാവധി . ബാഡ്മിന്റണ്‍ പ്രീമിയര്‍ … Read more

ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിന് ഡബ്‌ളിനില്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം.

മെയ് 6 ന് നോക്കില്‍ വച്ച് നടക്കുന്ന സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കുവാനും അയര്‍ലണ്ടിലെ വിവിധ മാസ്സ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിനുമായി അയര്‌ലണ്ടിലെത്തിയ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്തിനും അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭ റോം വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടിലിനും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍, മോണ്‍. ആന്റണി പെരുമായന്‍, … Read more

ഭവന പ്രതിസന്ധി ഉയര്‍ത്തിക്കാണിച്ച് ഡബ്ലിനില്‍ ഇന്ന് ബോധവത്കരണ മാര്‍ച്ച് സംഘടിപ്പിക്കുന്നു…

ഡബ്ലിന്‍: ഭവന പ്രതിസന്ധിക്ക് പരിഹാരം തേടി ഡബ്ലിനില്‍ ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക് ബോധവത്കരണ മാര്‍ച്ച് സംഘടിപ്പിക്കുന്നു. ഈ വര്‍ഷത്തെ മേയ് ദിന മാര്‍ച്ചില്‍ ഭവന പ്രശ്‌നങ്ങള്‍ ആയിരിക്കും മുഖ്യ വിഷയമെന്നും ഹൗസിങ് ക്യാംപെയ്നര്‍ പീറ്റര്‍ മേക് വെറി ഫൗണ്ടേഷന്‍ അറിയിച്ചു. ഗാര്‍ഡന്‍ ഓഫ് റിമംബറന്‍സില്‍ ആരംഭിച്ച് ലിബര്‍ട്ടി ഹാളില്‍ അവസാനിപ്പിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഏവരെയും ഡബ്ലിനിലേക്ക് സ്വാഗതം ചെയ്യുന്നതായും മേക് വെറി ഫൗണ്ടേഷന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടില്ലാത്തവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭവന മന്ത്രാലയം … Read more

അവധി ദിവസങ്ങളില്‍ കടലിലിറങ്ങുന്നവര്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ഉപയോഗിക്കാന്‍ വാട്ടര്‍ സേഫ്റ്റിയുടെ നിര്‍ദ്ദേശം

ഡബ്ലിന്‍: വാരാന്ത്യങ്ങളില്‍ കടലില്‍ ഇറങ്ങി ഉല്ലസിക്കുന്നവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ലൈഫ് ജാക്കറ്റ് ഉപയോഗിക്കണമെന്ന് ഐറിഷ് വാട്ടര്‍ സേഫ്റ്റിയുടെ കര്‍ശന മുന്നറിയിപ്പ്. അയര്‍ലണ്ടില്‍ വര്‍ഷത്തില്‍ 133 പേരുടെ ജീവന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗിക്കാത്തത് മൂലം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. വൈകുന്നേരങ്ങളില്‍ വേലിയേറ്റം ശക്തമായി തുടരുന്നതുമൂലം അപകട സാധ്യത കണക്കിലെടുത്ത് മുന്‍കരുതലുകള്‍ എടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും വാട്ടര്‍ സേഫ്റ്റി അറിയിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ച് കടലില്‍ ഏതു തരത്തിലുള്ള വിനോദത്തിലും ഏര്‍പ്പെടുന്നതിന് ഒരു തടസ്സവുമില്ല. കോസ്റ്റ് ഗാര്‍ഡും … Read more

മോഡലിംഗ് ഏജന്‍സികളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സജീവമാകുന്നു

ഡബ്ലിന്‍: മോഡലിംഗ് ഏജന്‍സികളെന്ന വ്യാജേന പെണ്‍കുട്ടികളുടെ ബിക്കിനി ഫോട്ടോ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ കരുതിയിരിക്കാന്‍ നിര്‍ദ്ദേശം. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പരസ്യം നല്‍കുന്ന സെക്‌സ് റാക്കറ്റാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മോഡലിംഗ് സ്ഥാപനങ്ങളുടെ മേല്‍വിലാസത്തില്‍ നടക്കുന്ന തട്ടിപ്പിന് തങ്ങള്‍ ഒരു തരത്തിലും ഉത്തരവാദികളല്ലെന്ന് ഡബ്ലിന്‍ ആസ്ഥാനമായ അസറ്റ് മോഡല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഏതൊരു മോഡലിംഗ് സ്ഥാപനനവും ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ താത്പര്യപെടുന്നവരെ നേരിട്ട് അഭിമുഖം നടത്തുകയാണ് പതിവ് രീതി. അതുമല്ലെങ്കില്‍ ഓപ്പണ്‍ … Read more

മഴ തുടരുന്നു; അയര്‍ലണ്ടില്‍ സമ്മിശ്ര കാലാവസ്ഥ

ഡബ്ലിന്‍: കാറ്റും ശക്തി കുറഞ്ഞ മഴയും തുടരുന്ന അയര്‍ലണ്ടില്‍ ഇടയ്ക്കിടെ പ്രസന്നമായ അന്തരീക്ഷ സ്ഥിതി വന്നും പോയിക്കൊണ്ടുമിരിക്കുന്നു. ഇന്ന് രാജ്യത്ത് മഴക്കോളും, കാറ്റും സജീവമായി. ഉച്ചതിരിഞ്ഞു മധ്യ അയര്‍ലണ്ടില്‍ വെയില്‍ മെറ്റ് ഏറാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും ഇടക്ക് മഴ പ്രതീക്ഷിച്ചിരിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഴക്കും തെക്ക് പടിഞ്ഞാറന്‍ മേഖലയിലും കാറ്റും, മഴയും ക്രമേണ ശക്തി പ്രാപിച്ചു വരുന്നുണ്ട്. ലിന്‍സ്റ്റര്‍, കൊണാട്, മണ്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ മഴയും വെയിലും മാറി മാറി വന്ന് സമ്മിശ്രമായ കാലാവസ്ഥ തുടരുന്നു. തെക്കന്‍ … Read more

ഒപ്പീനിയന്‍ പോളില്‍ മുന്നേറ്റം കാഴ്ച വെച്ച് ഫിയാന ഫോള്‍

ഡബ്ലിന്‍: അവസാനമായി പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ മുന്‍തൂക്കം ലഭിച്ചിരിക്കുന്നത് ഫിയാന ഫോളിന് തന്നെ. സണ്‍ഡേ ബിസിനസ്സ് പോസ്റ്റിന് വേണ്ടി റെഡ് സി-പോള്‍ നടത്തിയ സര്‍വേയിലാണ് ഫിയാന ഫോളിന്റെ ഈ മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഫൈന്‍ ഗെയില്‍ നിലവിലെ റേറ്റിങ് 24-ല്‍ നിലനിര്‍ത്തിയപ്പോള്‍ 25 പോയിന്റില്‍ നിന്ന ഫിയാന ഫോള്‍ 3 പോയിന്റ് അധികം നേടി 28-ല്‍ എത്തി നില്‍ക്കുന്നു. സിം ഫൈന്‍ ഒരു പോയിന്റ് അധികം വര്‍ധിച്ച് 18-ല്‍ തിരിച്ചെത്തി. ഇന്‍ഡിപെന്‍ഡന്റ് പോയിന്റ് നിലവാരം കുറഞ്ഞ് 10-ല്‍ … Read more

ഗാല്‍വേയില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുന്നതിനെതിരെ ഐറിഷ് വൈല്‍ഡ് ട്രസ്റ്റ് രംഗത്തിറങ്ങി

ഗാല്‍വേ: കാട്ടുതീ ജനജീവിതത്തെ ദുസ്സഹമാക്കുന്നതിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഐറിഷ് വൈല്‍ഡ് ട്രസ്റ്റ് അംഗങ്ങള്‍ രംഗത്തിറങ്ങി. ഗാല്‍വേ ടി.ഡി-മാര്‍ക്ക് പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് അയച്ചതായി വൈല്‍ഡ് ട്രസ്റ്റ് ആവകാശപെട്ടു. ഈ വര്‍ഷം അയര്‍ലണ്ടില്‍ 57 കാട്ടുതീ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇതില്‍ 20 എണ്ണം സംരക്ഷിത വനമേഖലയിലാണ് സംഭവിച്ചിരിക്കുന്നത്. വന്യമൃഗങ്ങളും, സമീപത്തെ കര്‍ഷക സമൂഹവുമാണ് കാട്ടുതീയുടെ പ്രധാന ഇരകള്‍. കൃഷിപാഠങ്ങള്‍ കത്തി ചാമ്പലായതു കാരണം കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. പലപ്പോഴും തീ കത്തല്‍ ഒറ്റപ്പെട്ട … Read more

ഫ്രഞ്ച് തിരഞ്ഞെടുപ്പിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ നല്‍കാന്‍ ഡബ്ലിനിലും ഗാല്‍വേയിലും വന്‍ ജനാവലി…

ഡബ്ലിന്‍: ഫ്രാന്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നില്‍ക്കെ യൂറോപ്യന്‍ യൂണിയന്‍ അംഗം എന്ന നിലയില്‍ ഡബ്ലിനിലും, ഗാല്‍വേയിലും തിരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്ത് പോകുമെന്ന വാഗ്ദാനം നല്‍കിയാണ് മെറിന്‍ ലീ പെന്‍ തിരഞ്ഞെടുപ്പ് മത്സരാര്‍ത്ഥിയായി പ്രചാരണം നടത്തുന്നത്. ഇതിനു തടയിടാന്‍ എതിരാളിയായി മത്സരിക്കുന്നത് പിയറി ക്ലയിന്‍ എന്ന ഐറിഷ് പാരമ്പര്യമുള്ള ഫ്രാന്‍സുകാരനും. ബ്രിട്ടന്റെ ചുവടു പിടിച്ച് യൂണിയനില്‍ നിന്നും വിമുക്തമായി സ്വതന്ത്രമായ ഭരണ മികവ് കാഴ്ച വെയ്ക്കാന്‍ എതിരാളി തയ്യാറെടുക്കുമ്പോള്‍ … Read more

ആരോഗ്യ വകുപ്പിന് നേരെ കോടതിയുടെ രൂക്ഷ വിമര്‍ശനം

ഡബ്ലിന്‍: ആരോഗ്യവകുപ്പ് തീര്‍ത്തും നിരുത്തരവാദിത്വപരമായ വകുപ്പായെന്ന് ഹൈക്കോടതി. രോഗികളുടെ രോഗ നിര്‍ണ്ണയവും, ചികിത്സയുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് ജസ്റ്റിസ് പീറ്റര്‍ കെല്ലി എച്ച്.എസ്.ഇ-ക്ക് എതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. അനോറെസ്യ നെറ്വോസാ എന്ന രോഗം ബാധിച്ചയാള്‍ക്ക് യു.കെ യില്‍ ചികിത്സക്കുള്ള ചെലവ് വഹിക്കാന്‍ തയ്യാറാകാതിരുന്ന കേസ് കോടതിയില്‍ വാദം കേള്‍ക്കവെയാണ് ജഡ്ജി എച്ച്.എസ്.ഇ-ക്കെതിരെ തിരിഞ്ഞത്. രോഗം ബാധിച്ചയാള്‍ക്ക് രോഗ നിര്‍ണ്ണയം നടത്തി അസുഖമില്ലെന്നായിരുന്നു എച്ച്.എസ്.ഇ-യുടെ വാദം. എന്നാല്‍ അസുഖബാധിതനാണെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തങ്ങള്‍ക്ക് തെറ്റ് … Read more