ഡബ്ലിനില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29, 30 തീയതികളില്‍

ഡബ്ലിന്‍: സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 29, 30 ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന വി.കുര്‍ബാന റവ.ഫാ.ജോമോന്‍ പുന്നൂസിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതാണ്.

കണ്ണിനും,കാതിനും കണിയൊരുക്കി ‘കൈനീട്ടം 2017’

അയര്‍ലണ്ടിലെ വാട്ടര്‌ഫോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ‘പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് ‘എന്ന സംഘടനയുടെ വിഷു ,ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘കൈനീട്ടം 2017’ വര്‍ണ്ണാഭമായി. 19 താം തീയതി ബുധനാഴ്ച വൈകുന്നേരം 05:30 നു പൊതു സമ്മേളനത്തോടുകൂടി ഭദ്രദീപം തെളിച്ചു പരിപാടികള്‍ക്ക് തുടക്കമായി .റെവ :ഫാ:ജോബിമോന്‍ സ്‌കറിയ ,ഫാ:ബിജു മത്തായി ,ഫാ:ജോസഫ് കടങ്കാവില്‍,ഫാ:സെല്‍വനാഥ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു .വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികള്‍ക്കൊപ്പം ‘സോള്‍ ബീറ്റ്‌സ് ‘അവതരിപ്പിച്ച ഗാനമേള ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടി .പ്രവാസി മലയാളി വാട്ടര്‌ഫോര്‍ഡിന്റെ പ്രഥമ സംരഭത്തെ വന്‍ വിജയമാക്കി … Read more

വീടില്ലാത്തവര്‍ തെരുവില്‍ കഴിയുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത് ലക്ഷക്കണക്കിന് വീടുകള്‍

ഡബ്ലിന്‍: വീടുകള്‍ക്ക് വേണ്ടി ആളുകള്‍ നെട്ടോട്ടമോടുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ നിരവധിയാണെന്ന് റിപ്പോര്‍ട്ടുകള്‍. സി.എസ്.ഒ കണക്ക് പ്രകാരം 2016 ഏപ്രില്‍ 24 വരെ 183,312 ഒഴിഞ്ഞ വീടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഹോളിഡേ ഹോമുകളുടെ എണ്ണം 62,148 വരുമെന്നും കണക്കാക്കപ്പെടുന്നു. ഭവന മന്ത്രാലയം നിര്‍മ്മിച്ച് കൊടുത്ത വീടുകളും ഇക്കൂട്ടത്തിലുണ്ട്. പലതിലും വെള്ളവും, വൈദ്യുതിയുമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആള്‍ താമസം ഉള്ള അപ്പാര്‍ട്‌മെന്റുകളിലും താമസസൗകര്യം ലഭ്യമാണ്. വീട്ടുടമസ്ഥന്‍ അനധികൃതമായി വാടക ഉയര്‍ത്തുന്നത് ചില ഇടങ്ങള്‍ ഒഴിഞ്ഞു കിടക്കാന്‍ ഒരു പ്രധാന കാരണമാണ്. … Read more

മെഡിസിന്‍ പഠനം : ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസരമൊരുക്കി ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ്

ഡബ്ലിന്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യ യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ പഠിക്കാന്‍ ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹയര്‍ സ്റ്റഡീസ് ഇന്‍ യൂറോപ്പ് എന്ന എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി അവസരമൊരുക്കുന്നു. ലോകറാങ്കിങ്ങിലും പഠനനിലവാരത്തിലും ഐറിഷ് യൂണിവേഴ്‌സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും ഒരു നൂറ്റാണ്ടിലേറെയായി ലോകനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വളരെ പ്രസിദ്ധമായ ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റിയുടെ മെഡിക്കല്‍ സ്‌കൂളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും അഡ്മിഷന് അവസരം ഉണ്ട്. 1919 ല്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ ഒരേ സമയം ഏകദേശം 27000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 70 രാജ്യങ്ങളില്‍ … Read more

അധ്യാപക സമരം ഉണ്ടാവില്ല; ആശ്വസിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

മേയ് പതിനാറിന് നടത്താനിരുന്ന അധ്യാപക പണിമുടക്കില്‍ നിന്നും അദ്ധ്യാപക യൂണിയന്‍ പിന്തിരിഞ്ഞു. ഒരു ദിവസത്തെ പ്രതിഷേധ സമരത്തിന് യൂണിയന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ തീരുമാനമുണ്ടായെങ്കിലും ഭൂരിഭാഗം അംഗങ്ങളും എതിര്‍പ്പ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. അദ്ധ്യാപക പെന്‍ഷന്‍ വ്യവസ്ഥകള്‍ വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ തുടര്‍നടപടികളിലേക്ക് നീങ്ങാനാണ് യൂണിയന്‍ തീരുമാനം. കോര്‍ക്കില്‍ സംഘടിപ്പിക്കപ്പെട്ട വിദ്യാഭ്യാസ കോണ്‍ഫറന്‍സില്‍ അദ്ധ്യാപക പെന്‍ഷനും, വേതനവും ഉള്‍പ്പെടുന്ന സര്‍വീസ് പാക്കേജ് വിപുലീകരിക്കണമെന്ന് ഇമ്പാക്ട് എഡ്യൂക്കേഷന്‍ … Read more

അജ്ഞാത ‘ഡ്രോണ്‍’ : കോര്‍ക്ക് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെച്ചു

കോര്‍ക്ക് വിമാനത്താവള പരിധിക്കുള്ളില്‍ അജ്ഞാത ഡ്രോണ്‍ പറന്നതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് മണിക്കൂറുകളോളം സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നലെ രാവിലെ 9.45 ടെയാണ് എയര്‍ ഫീള്‍ഡിലൂടെയുള്ള 4.5 കി.മി ദൂരപരിധിയില്‍ അനധികൃതമായി ഡ്രോണിന്റെ സാനിധ്യം കണ്ടതിനെ തുടര്‍ന്ന് വിമാനസര്‍വീസുകള്‍ അടിയന്തിരമായി നിര്‍ത്തിവച്ചത്.അയര്‍ലണ്ടില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിന് ആദ്യമായി നിരോധനം ഏര്‍പ്പെടുത്തയത് കോര്‍ക്ക് വിമാനത്താവളമാണ്. നിരോധനത്തിന് ശേഷവും ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അഭിപ്രായപ്പെട്ടു. ഐറിഷ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ ഇതുവരെ 5500 എയര്‍ക്രാഫ്റ്റുകളും, ഡ്രോണുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡ്രോണുകള്‍ ഉപയോഗിക്കുന്നവര്‍ … Read more

യൂറോപ്പിലെ സാമ്പത്തീക വ്യവസ്ഥയെ ബ്രക്സിറ്റ് തകിടം മറിച്ചേക്കാമെന്ന് ഐഎംഎഫ്

ആഗോള സാമ്പത്തീക സ്ഥിതി ഇല്ലാതാക്കാന്‍ പോലും ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ വിടവാങ്ങലിന് കഴിയുമെന്ന് സാമ്പത്തീക വിദഗ്ധരുടെ മുന്നറിയിപ്പ്. യൂറോപ്പിനെ ഇത് സാരമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കുന്നത്. അതിര്‍ത്തി ബാങ്കിങ് സംവിധാനങ്ങള്‍ തകരാറിലാക്കാനും ബ്രക്സിറ്റ് കാരണമായേക്കാം. ഇത് എത്രത്തോളം കടുപ്പമുള്ളതായിരിക്കുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിയില്ലെന്നും ഐഎംഎഫ് ന്റെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കി. യുകെയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് ആസ്ഥാനം മാറ്റാന്‍ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറെടുത്ത് കഴിഞ്ഞു. യു.കെയിലെ 100 പ്രമുഖ കമ്പനികളുടെ … Read more

ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ അയര്‍ലണ്ടിലെത്തി. വിവിധ പരിപാടികളില്‍ പങ്കെടുക്കും.

ഡബ്ലിന്‍: വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അയര്‌ലണ്ടിലെത്തിയ എറണാകുളം അങ്കമാലി സഹായ മെത്രാന്‍ ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനെ മോണ്‍. ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോള്‍ മോറേലി (ബെല്‍ഫാസ്‌റ്), റ്റിബി മാത്യു, സാജു മേല്പറമ്പില്‍, ഷാജി (ബെല്‍ഫാസ്‌റ്) തുടങ്ങിയര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ബിഷപ്പിന്റെ അയര്‍ലണ്ടിലെ വിവിധ പരിപാടികള്‍: ബെല്‍ഫാസ്‌റ്: പുതുഞായര്‍ തിരുനാള്‍ ഏപ്രില്‍ 23 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് St. Ann’s Church Finaghy, Belfast മുഖ്യാതിഥി: ബിഷപ്പ് ജോസ് പുത്തന്‍വീട്ടില്‍ വാട്ടര്‍ഫോര്‍ഡ്: … Read more

ലീമെറിക്ക് വികസനക്കുതിപ്പിലേക്ക്; 500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും

ലീമെറിക് : ലീമെറിക്കിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി 18 മാസം കൂടി മതിയാകും. ലീമെറിക് 20-30 എന്ന പേരിട്ട 500 മില്യണ്‍ ചെലവില്‍ പടുത്തുയര്‍ത്തുന്ന പദ്ധതിയിലൂടെ നഗരത്തിന്റെ മുഖഛായ പൂര്‍ണ്ണമായും മാറ്റപ്പെടും. ഹെന്‍ട്രി സ്ട്രീറ്റില്‍ 100.000 ചതുരശ്ര അടിയില്‍ നിര്‍മ്മാണം തുടങ്ങാനിരിക്കുന്ന പദ്ധതിയ്ക്ക് നിര്‍മ്മാണ മേഖലയില്‍ മാത്രം 15000 ലേറെ ഒഴിവുകളാണ് പ്രതീക്ഷിക്കപെടുന്നത്. ഇപ്പോഴുള്ള ഗാര്‍ഡന്‍സ് ഇന്റ്റര്‍നാഷണല്‍ പുതുക്കിപ്പണിയാനും ഉദ്ദേശിക്കുന്നുണ്ട്. ലീമെറിക്കിന്റെ സാധ്യതകളെ പൂര്‍ണ്ണമായും വിനിയോഗിക്കുന്ന ഗാര്‍ഡന്‍സ് കോണ്‍ട്രാക്റ്റില്‍ ആര്‍ട്ട് ഓഫീസ്, റീട്ടെയ്ല്‍ മാര്‍ക്കറ്റുകള്‍, … Read more

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് മത്സരങ്ങള്‍ മൂന്ന് വേദികളില്‍.

ഡബ്ലിന്‍ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റിന് ഇന്ന് (വെള്ളിയാഴ്ച) തുടക്കം കുറയ്ക്കും. ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഏപ്രില്‍ 21 വെള്ളിയാഴ്ച്ച ഡാന്‍സ് മത്സരങ്ങളും 22 ശനിയാഴ്ച്ച മറ്റു മത്സരങ്ങളുമാണ് നടക്കുക. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കും. ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയാണ് ഈ … Read more