വൈദ്യുതി വിതരണം തടസപ്പെട്ടു; ഡബ്ലിൻ എയർപോർട്ടിൽ വിമാന സർവീസുകൾ വൈകുന്നു
ഡബ്ലിൻ എയർപോർട്ടിൽ വൈദ്യുതി വിതരണം തടസപ്പെട്ടത് കാരണം വിമാന സർവീസുകൾ വൈകി. നോർത്ത് ഡബ്ലിൻ കൗണ്ടിയിൽ വൈദ്യുതി വിതരണത്തിൽ ഉണ്ടായ പ്രശ്നമാണ് എയർപോർട്ടിലെ രണ്ടാം ടെർമിനൽ പ്രവർത്തനം ഇന്ന് രാവിലെ മുതൽ താളം തെറ്റിച്ചിരിക്കുന്നത്. അതേസമയം യാത്രക്കാർ യാത്ര മാറ്റി വെയ്ക്കേണ്ടതില്ലെന്നും, സർവീസുകൾ മുടങ്ങില്ല, വൈകുക മാത്രമേ ചെയ്യൂ എന്നും അധികൃതർ അറിയിച്ചു. തുടർ വിവരങ്ങൾ പിന്നീട് അറിയിക്കും.





