കിൽഡെയറിൽ കാറിൽ 19 പെട്രോൾ ബോംബുകൾ; 4 പേർ അറസ്റ്റിൽ

കൗണ്ടി കില്‍ഡെയറില്‍ 19 പെട്രോള്‍ ബോംബുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഗാര്‍ഡ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായി Carbury പ്രദേശത്ത് ഒരു കാര്‍ തടഞ്ഞുനിര്‍ത്തി തിരച്ചില്‍ നടത്തുകയും, ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തത്. തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെ ഇന്ന് രാവിലെ Naas District Court-ല്‍ ഹാജരാക്കും. അന്വേഷണം തുടരുമെന്നും ഗാര്‍ഡ വ്യക്തമാക്കി.

അയർലണ്ടിൽ നാളെ രാവിലെ മുതൽ 24 മണിക്കൂർ National Slow Down Day; വാഹനങ്ങൾ വേഗത കുറയ്ക്കാൻ അഭ്യർത്ഥന

അയർലണ്ടിലെ റോഡപകടങ്ങൾ കുറയ്ക്കാനും, റോഡ് യാത്ര സുരക്ഷിതമാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന National Slow Down Day നാളെ (സെപ്റ്റംബർ 2). നാളെ രാവിലെ 7 മണി മുതൽ 24 മണിക്കൂർ നേരത്തേയ്ക്കാണ് (സെപ്റ്റംബർ 3 രാവിലെ 7 മണി വരെ) Slow Down Day ആചരിക്കുക. ഈ സമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഗാർഡ പ്രത്യേക ചെക്പോയിന്റുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗപരിശോധന നടത്തും. Slow Down Day- യിൽ എല്ലാവരും അനുവദനീയ വേഗത്തിൽ മാത്രം വാഹനം ഓടിക്കണം … Read more

അയർലണ്ടിൽ ഇന്ന് മാനം തെളിയും; നാളെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അയര്‍ലണ്ടില്‍ ഇന്ന് (ഞായര്‍) പൊതുവെ നല്ല വെയില്‍ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം ഉച്ചയ്ക്ക് ശേഷവും, വൈകുന്നേരവും തെക്കുപടിഞ്ഞാറന്‍ പ്രദേശത്തും, പടിഞ്ഞാറന്‍ പ്രദേശത്തും മഴ പെയ്യും. രാജ്യത്തെ മറ്റെല്ലായിടത്തും പൊതുവെ നല്ല വെയില്‍ ലഭിക്കും. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ മാത്രമാണ് പെയ്യുക. 17 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍ താപനില ഉയരും. രാത്രിയില്‍ ആകാശം മേഘാവൃതമാകുകയും, ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും. 11 മുതല്‍ 15 ഡിഗ്രി വരെയാകും പരമാവധി താപനില. നാളെ (സെപ്റ്റംബര്‍ … Read more

ഡബ്ലിനിൽ താമസക്കാരെ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

ഡബ്ലിനിലെ Ormond Quay-യിലുണ്ടായ ക്രമസമാധാനപ്രശ്‌നത്തിനിടെ രണ്ട് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവത്തില്‍ പരിക്കേറ്റ രണ്ട് പുരുഷന്മാരെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഒരു കെട്ടിടത്തില്‍ താമസിച്ചിരുന്ന ഏതാനും പേരെ, ഒരു സംഘം ആളുകള്‍ എത്തി ബലമായി ഇറക്കിവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂപപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഗാര്‍ഡയുടെ നിരീക്ഷണവുമുണ്ട്.ലു ക അതേസമയം വെള്ളിയാഴ്ച രാത്രിയിലും ഇവിടെ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്ന് ഗാര്‍ഡ എത്തിയിരുന്നു. ഇവിടുത്തെ ഒരു കെട്ടിടത്തിലെ താമസക്കാരെ സെക്യൂരിറ്റി ഗാര്‍ഡുകളുമായെത്തി വീട്ടുടമ … Read more

ഇത്തവണത്തെ ലീവിങ് സെർട്ടിൽ കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 114 വിദ്യാർഥികൾ

ഇത്തവണത്തെ ലീവിങ് സര്‍ട്ടിഫിക്കറ്റ്, ലീവിങ് സര്‍ട്ടിഫിക്കറ്റ് അപ്ലൈഡ് പരീക്ഷകളില്‍ കോപ്പിയടി സംശയിച്ച് പിടിക്കപ്പെട്ടത് 114 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 71 വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്ന സ്ഥിരമായി തടഞ്ഞുവച്ചതായും State Examinations Commission (SEC) അറിയിച്ചു. ബാക്കി 43 വിദ്യാര്‍ത്ഥികളുടെ ഫലം താല്‍ക്കാലികമായി തടഞ്ഞുവച്ചിട്ടുണ്ട്. ഇതില്‍ ഇവരുടെയും, ഇവര്‍ പഠിക്കുന്ന സ്‌കൂളുകളുടെയും വിശദീകരണം ലഭിച്ച ശേഷം ഫലം പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോപ്പിയടി സംശയത്തില്‍ പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ 90% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. … Read more

പാരിസ് പാരാലിംപിക്സ് 2024: അയർലണ്ടിന് ആദ്യ മെഡൽ നീന്തലിൽ

പാരിസില്‍ നടക്കുന്ന പാരാലിംപിക്‌സിന്റെ രണ്ടാം ദിനം അയര്‍ലണ്ടിന് വെള്ളി മെഡല്‍ നേട്ടം. 100 മീറ്റര്‍ നീന്തലില്‍ (ബാക്ക്‌സ്‌ട്രോക്ക്) Róisín Ni Riain ആണ് വെള്ളി സ്വന്തമാക്കിയത്. ഇത്തവണത്തെ പാരാലിംപിക്‌സില്‍ രാജ്യത്തിന്റെ ആദ്യ മെഡല്‍ നേട്ടമാണിത്. പാരിസിലെ La Défense Arena-യില്‍ നടന്ന ഫൈനലില്‍ 1 മിനിറ്റ് 7.27 സെക്കന്റ് സമയം കുറിച്ചുകൊണ്ടാണ് 19-കാരിയായ Ni Riain രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തിയത്. നിലവിലെ പാരാലിംപിക് റെക്കോര്‍ഡ് ജേതാവും, ലോകചാംപ്യനുമായ യുഎസ്എയുടെ Gia Pergolini ആണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്. 1 … Read more

ഓഗസ്റ്റിൽ ബെഡ്ഡ് ലഭിക്കാതെ ട്രോളികളിൽ ചികിത്സ തേടിയത് 7,800 രോഗികൾ; അയർലണ്ടിലെ ആശുപത്രികളിൽ സ്ഥിതി ഗുരുതരം

ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ലാതെ വലയുന്ന അയര്‍ലണ്ടിലെ ആശുപത്രികളില്‍ ഓഗസ്റ്റ് മാസത്തില്‍ ചികിത്സയ്ക്ക് ബെഡ്ഡ് ലഭിക്കാതിരുന്നവര്‍ 7,800-ലധികം പേരെന്ന് Irish Nurses and Midwives Organisation (INMO). വിവിധ ആശുപത്രികളിലായി ട്രോളികളിലും മറ്റുമാണ് ഇവര്‍ ചികിത്സ തേടിയത്. ഈ മാസം ഏറ്റവുമധികം പേര്‍ ബെഡ്ഡില്ലാതെ ചികിത്സ തേടിയത് University Hospital Limerick-ലാണ്- 1,215. 847 രോഗികളുമായി Cork University Hospital-ഉം, 748 പേരുമായി University Hospital Galway-മാണ് ഇക്കാര്യത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഓഗസ്റ്റ് മാസത്തില്‍ Sligo University Hospital-ല്‍ … Read more

ഡബ്ലിനിൽ ജീവൻരക്ഷാ ഉപകരണങ്ങൾ മോഷ്ടിക്കുന്നത് പതിവാകുന്നു; മുന്നറിയിപ്പുമായി കൗൺസിൽ

ഡബ്ലിനില്‍ വെള്ളത്തില്‍ ജീവന്‍രക്ഷയ്ക്കായി ഉപയോഗിക്കുന്ന ring buoy മോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ 30 ring buoys ആണ് ഡബ്ലിനില്‍ നിന്നും മോഷണം പോയിരിക്കുന്നത്. ഇതോടെ ring buoy അലക്ഷ്യമായി വയ്ക്കാതെ സൂക്ഷിക്കണമെന്ന് Dublin City Council അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ring buoys-ന് ഉള്ള സ്ഥാനം വളരെ വലുതാണെന്നും, ഇവ മോഷ്ടിക്കുന്നത് അതിശയിപ്പിക്കുന്നതാണെന്നും കൗണ്‍സില്‍ പറഞ്ഞു. ഇവ മോഷ്ടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും, കുറ്റക്കാരെ ഗാര്‍ഡ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും … Read more

ഇയു എയർപോർട്ടുകളിൽ ഇനി ഹാൻഡ് ലഗേജിനൊപ്പം പരമാവധി 100 മില്ലി ദ്രാവകങ്ങൾ; നിയന്ത്രണം സെപ്റ്റംബർ 1 മുതൽ

യൂറോപ്യന്‍ യൂണിയനിലെ എയര്‍പോര്‍ട്ടുകളില്‍ യാത്രയ്ക്കിടെ ദ്രാവകങ്ങള്‍ (liquids) കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള നിയമമാറ്റങ്ങളുടെ ഭാഗമായി ഡബ്ലിന്‍ എയര്‍പോര്‍ട്ടിലും മാറ്റങ്ങള്‍ വരുന്നു. ഞായറാഴ്ച മുതല്‍ (സെപ്റ്റംബര്‍ 1) നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ ടെര്‍മിനല്‍ 1 വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഹാന്‍ഡ് ലഗേജിനൊപ്പം കൊണ്ടുപോകാവുന്ന ദ്രാവകങ്ങളുടെ അളവ് ഓരോ കുപ്പിയിലും പരമാവധി 100 മില്ലി ലിറ്റര്‍ ആണ്. 20cm x 20cm അളവിലുള്ള സുതാര്യമായ ഒരു ലിറ്ററിന്റെ ബാഗില്‍ വേണം ഇവ സൂക്ഷിക്കാന്‍. ഒരു … Read more

Fota Wildlife Park-ൽ നിന്നും ഓൺലൈൻ ടിക്കറ്റ് വാങ്ങിയവർ ജാഗ്രതൈ; സാമ്പത്തിക വിവരങ്ങൾ ചോർന്നേക്കാം

കോര്‍ക്കിലെ Fota Wildlife Park ഐടി സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം. പാര്‍ക്കില്‍ നിന്നും ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങിയവരുടെ സാമ്പത്തികവിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്നും, അതിനാല്‍ ഉപഭോക്താക്കള്‍ അടിയന്തരമായി തങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയോടെയാണ് പാര്‍ക്കിലെ ഐടി സംവിധാനങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം നടന്നത്. തുടര്‍ന്ന് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി. എങ്കിലും നേരിട്ടുള്ള ടിക്കറ്റ് വില്‍പ്പന വഴി വ്യാഴാഴ്ചയും പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നു. 2024 മെയ് 12 മുതല്‍ പാര്‍ക്കിന്റെ വെബസൈറ്റില്‍ നിന്നും ഓണ്‍ലൈനായി … Read more