ഡബ്ലിൻ മൃഗശാലയിൽ ഒരു ആനയ്ക്ക് കൂടി മാരകമായ വൈറസ് രോഗം

ഡബ്ലിന്‍ മൃഗശാലയില്‍ ഒരു ഏഷ്യന്‍ ആനയ്ക്ക് കൂടി Elephant Endotheliotropic Herpesvirus (EEHV) രോഗബാധ സ്ഥിരീകരിച്ചു. ആനകളുടെ തലച്ചോറിനെ ബാധിക്കുന്ന ഈ വൈറസ് രോഗം കാരണം ഏതാനും ദിവസം മുമ്പ് രണ്ട് ഏഷ്യന്‍ ആനകള്‍ ചെരിഞ്ഞിരുന്നു. ആശ എന്ന് പേരുള്ള 17 വയസുള്ള ആനയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം താരതമ്യേന പ്രായം കുറഞ്ഞ ഏഷ്യന്‍ ആനകള്‍ക്കാണ് രോഗബാധ കാരണം മരണം സംഭവിക്കാറ്. അതിനാല്‍ ആശ രോഗത്തെ അതിജീവിക്കുമെന്നാണ് പ്രതീക്ഷയെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. ആശയ്ക്ക് എല്ലാവിധ ചികിത്സയും … Read more

ഞായറാഴ്ച 14-ആം തീയതി ബ്‌ളാക്ക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ 5 മണിക്കുള്ള മലയാളം കുർബാനയില്ല; 10.45-ന് ബിഷപ്പിന് സ്വീകരണം

ഡബ്ലിൻ: ബ്‌ളാക്ക്‌റോക്ക് സീറോ മലബാർ പള്ളിയിൽ ഈ വരുന്ന ഞായറാഴ്ച (14/ 07/ 24) മലയാളം കുർബാന ഉണ്ടായിരിക്കില്ല. ഡബ്ലിനിലെ പുതിയ സഹായ മെത്രാൻ Bishop Donal Roche, അന്നേ ദിവസം ഞായറാഴ്ച ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ തന്റെ ആദ്യ സന്ദർശനം നടത്തുകയാണ്. ഫാ. ജെറി കാൻ ട്രാൻസ്ഫർ ആയ ഒഴിവിൽ എത്തുന്ന പുതിയ ഇടവക വികാരി റവ ഫാ.ഫിലിപ്പ് ബ്രാഡ്‌ലിയുടെ സ്ഥാനാരോഹണത്തിനായുള്ള 10.45-ന്റെ കുർബാനക്ക് ബിഷപ്പ് മുഖ്യകാർമികത്വം വഹിക്കും . സീറോ മലബാർ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് സെയിന്റ് ജോസഫ് … Read more

മേയർ ബേബി പെരേപ്പാടനും കൗൺസിലർമാർക്കും ‘മലയാളം’ സ്വീകരണം നൽകി

സൗത്ത് ഡബ്ലിൻ കൗണ്ടി കൌൺസിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനും, മറ്റു കൗൺസിലർമാർക്കും അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ ഹൃദ്യമായ സ്വീകരണം നൽകി. താലാ പ്ലാസ ഹോട്ടലിൽ ചേർന്ന യോഗത്തിൽ സംഘടനയുടെ പ്രസിഡന്റ്‌ ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. അയർലണ്ടിലെ ഇന്ത്യൻ അംബാസ്സഡർ ശ്രീ. അഖിലേഷ് മിശ്ര യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിച്ചു. അയർലണ്ടിലെ ബിസിനസ്സ് ആൻഡ് എംപ്ലോയ്മെന്റ് വകുപ്പു മന്ത്രി ഈമർ ഹിഗ്ഗിൻസ് മുഖ്യാതിഥി ആയിരുന്നു. അയർലണ്ടിലെ ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ വിവിധ … Read more

അയർലണ്ടിൽ യുവതിയെ മർദ്ദിച്ച് ബോധം കെടുത്തിയ സൈനികനെ സേനയിൽ നിന്നും പുറത്താക്കും

അയര്‍ലണ്ടില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ വിചാരണയ്ക്ക് ശേഷം ജയില്‍ ശിക്ഷ ഒഴിവായെങ്കിലും സൈനികനെ പുറത്താക്കാന്‍ തീരുമാനം. ഐറിഷ് പ്രതിരോധ സേനാംഗമായ Cathal Crotty-യെ വ്യാഴാഴ്ച സൈന്യത്തില്‍ നിന്നും പുറത്താക്കും. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയെങ്കിലും Crotty-ക്ക് തടവ് ശിക്ഷ നല്‍കാതിരുന്നത് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ വിചാരണ നേരിടുന്ന സൈനികരുടെ വിവരങ്ങള്‍ കൈമാറാന്‍ പ്രതിരോധമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തടവ് നല്‍കിയാല്‍ Crotty-യുടെ കരിയറിനെ അത് ബാധിക്കുമെന്ന കാരണത്താലായിരുന്നു കോടതി ശിക്ഷ ഒഴിവാക്കിയത്. പുറത്താക്കുന്നതിനെതിരെ … Read more

അയർലണ്ടിലെ ഗ്രീൻ ഹൗസ് ഗ്യാസ് എമിഷൻ 30 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ

അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 30 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നുവെന്ന് പരിസ്ഥിതി സുരക്ഷാ ഏജന്‍സി. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അഥവാ ഗ്രീന്‍ ഹൗസ് ഗ്യാസുകളുടെ പുറന്തള്ളല്‍ കുറയ്ക്കാനായി കഠിന ശ്രമങ്ങളാണ് രാജ്യം ഈയിടെയായി നടത്തിവന്നത്. 2023-ല്‍ രാജ്യത്തെ ഗ്രീന്‍ ഹൗസ് ഗ്യാസ് പുറന്തള്ളല്‍ 6.8% കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഏതാണ്ട് എല്ലാ മേഖലയില്‍ നിന്നും ഇത്തരത്തില്‍ പുറന്തള്ളലില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള എമിഷന്‍ 4.6% കുറഞ്ഞപ്പോള്‍, … Read more

അയർലണ്ടിൽ പൈലറ്റുമാരുടെ സമരം അവസാനിക്കുന്നു; ലേബർ കോടതി നിർദ്ദേശത്തിൽ ശമ്പള വർദ്ധന നൽകാമെന്ന് എയർ ലിംഗസ്

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പൈലറ്റുമാര്‍ക്ക് 17.75% ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ലേബര്‍ കോടതി നിര്‍ദ്ദേശം എയര്‍ ലിംഗസ് അംഗീകരിച്ചു. എട്ട് മണിക്കൂര്‍ പണിമുടക്കിന് പുറമെ വര്‍ക്ക് ടു റൂള്‍ രീതിയില്‍ അധികസമയം ജോലിക്കെത്താതെയുള്ള എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം കടുത്ത പ്രതിസന്ധിയിലേയ്ക്ക് എത്തിയതോടെയാണ് ലേബര്‍ കോടതി പ്രശ്‌നത്തില്‍ ഇടപെട്ടത്. നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പൈലറ്റുമാരുടെ സംഘടനയായ IALPA നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 24% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് പൈലറ്റുമാര്‍ സമരമാരംഭിച്ചത്. എന്നാല്‍ 12.5% വര്‍ദ്ധന നല്‍കാം എന്നായിരുന്നു എയര്‍ ലിംഗസിന്റെ … Read more

അതിശക്തമായ മഴ: അയർലണ്ടിലെ 18 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടിലെ 18 കൗണ്ടികളില്‍ മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. Leinster-ലെ എല്ലാ കൗണ്ടികള്‍ക്കും പുറമെ Cavan, Monaghan, Leitrim, Roscommon, Tipperary, Waterford എന്നീ കൗണ്ടികളിലുമാണ് ഇന്ന് (ചൊവ്വ) പുലര്‍ച്ചെ 4 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 4 വരെ യെല്ലോ റെയിന്‍ വാണിങ് നിലനില്‍ക്കുക. അതിശക്തമായ മഴയെ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാഴ്ച മറയുന്നതോടെ യാത്രയും ദുഷ്‌കരമാകും. ഇന്ന് രാവിലെ രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാകും. ഇടയ്ക്കിടെ മഴയും പെയ്യും. തെക്ക്-കിഴക്കന്‍ … Read more

കോർക്കിൽ 200 പേർക്ക് ജോലി നൽകാൻ മോട്ടറോള

ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയിലെ വമ്പന്‍മാരായ മോട്ടറോള സൊലൂഷന്‍സ്, കോര്‍ക്കില്‍ 200 പേര്‍ക്ക് ജോലി നല്‍കും. കോര്‍ക്ക് സിറ്റി സെന്ററില്‍ സ്ഥാപിക്കാനിരിക്കുന്ന പുതിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലാണ് വിവിധ ജോലി ഒഴിവുകള്‍ വരിക. മോട്ടറോളയുടെ ലാന്‍ഡ് മൊബൈല്‍ റേഡിയോ പോര്‍ട്ട്‌ഫോളിയോയ്ക്ക് വേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുക, ഭാവിയിലേയ്ക്കുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നിവയാണ് ഇവിടെ പ്രധാനമായും നടക്കുക. വാര്‍ത്തയെ സംരഭകത്വവകുപ്പ് മന്ത്രി പീറ്റര്‍ ബേര്‍ക്ക് സ്വാഗതം ചെയ്തു. പ്രാദേശികമായ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചു.

ഗ്രീൻ പാർട്ടിയുടെ പുതിയ നേതാവായി Roderic O’Gorman

ഗ്രീന്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി Roderic O’Gorman-നെ തെരഞ്ഞെടുത്തു. നിലവില്‍ ചില്‍ഡ്രണ്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ വകുപ്പ് മന്ത്രി കൂടിയാണ് 42-കാരനായ O’Gorman. ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് O’Gorman ടിഡിയായി വിജയിച്ചത്. സെനറ്ററായ Pippa Hackett-ഉം Roderic O’Gorman-ഉം ആയിരുന്നു പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിച്ചത്. വോട്ടെടുപ്പില്‍ O’Gorman 984 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, Hackett-ന് 912 വോട്ടുകളാണ് ലഭിച്ചത്. പരിസ്ഥിതി, ഗതാഗതവകുപ്പ് മന്ത്രി കൂടിയായ ഈമണ്‍ റയാന്‍ കഴിഞ്ഞ മാസം പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചതോടെയാണ് ഗ്രീന്‍ പാര്‍ട്ടിയില്‍ … Read more

പൈലറ്റുമാർക്ക് 17.75% ശമ്പള വർദ്ധന നടപ്പിൽ വരുത്താൻ എയർ ലിംഗസിന് ലേബർ കോടതി നിർദ്ദേശം

പൈലറ്റുമാരുടെ ശമ്പളത്തില്‍ 17.75% വര്‍ദ്ധന വരുത്താന്‍ എയര്‍ ലിംഗസിന് നിര്‍ദ്ദേശം നല്‍കി ലേബര്‍ കോടതി. ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ലേബര്‍ കോടതിയുടെ ഇടപെടല്‍. നേരത്തെ പൈലറ്റുമാരുടെ സംഘടനയായ IALPA-യും, എയര്‍ ലിംഗസ് അധികൃതരും പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാതെ വന്നതോടെ ലേബര്‍ കോടതി വിഷയം ഏറ്റെടുക്കുകയായിരുന്നു. സമരം അവസാനിക്കാതെ വന്നതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും, ആയിരക്കണക്കിന് യാത്രക്കാരെ അത് ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു. ശമ്പളത്തില്‍ 24% വര്‍ദ്ധനയാണ് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ … Read more