ആയിരമല്ല പതിനായിരമല്ല, അയർലണ്ടുകാർ ഓരോ വർഷവും പുറന്തള്ളുന്നത് 750,000 ടൺ ഭക്ഷ്യമാലിന്യം

അയര്‍ലണ്ടുകാര്‍ ഓരോ വര്‍ഷവും പുറന്തള്ളുന്നത് 750,000 ടണ്‍ ഭക്ഷ്യമാലിന്യമാണെന്ന് റിപ്പോര്‍ട്ട്. 7,000 നീലത്തിമിംഗലങ്ങളുടെ വലിപ്പത്തിന് തുല്യമാണിത്. MyWaste.ie നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണങ്ങളിലൊന്നാകുന്ന ഭക്ഷ്യമാലിന്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭ്യമായത്. ലോകത്ത് ആകെ പുറന്തള്ളുന്ന ഹരിതഗൃഹവാതകങ്ങളില്‍ 8-10% ഉണ്ടാകുന്നത് ഭക്ഷ്യമാലിന്യങ്ങളില്‍ നിന്നുമാണ്. അന്തരീക്ഷം ചൂട് പിടിക്കാന്‍ വലിയൊരു കാരണമാകുന്നത് ഹരിതഗൃഹവാതകങ്ങളാണ്. അതിനാല്‍ത്തന്നെ ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കുന്നത് പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും, സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുമെന്ന് MyWaste.ie പറയുന്നു. ജൂണ്‍ 2-ന് ആരംഭിക്കുന്ന നാഷണല്‍ ഫുഡ് വേസ്റ്റ് റീസൈക്ലിങ് … Read more

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ വാഹനം മോഷ്ടിച്ച് കടക്കവേ റെയിൽവേ ബാരിയറിൽ ഇടിച്ച് അപകടം

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള വാന്‍ മോഷ്ടിച്ച് ഓടിച്ചുപോകവേ റെയില്‍വേ ബാരിയിറിലിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മാലിന്യം ശേഖരിക്കുന്ന കൗണ്‍സില്‍ വാന്‍ Parliament Street-ല്‍ നിന്നും മോഷണം പോയത്. വാഹനത്തില്‍ നിന്നും കൗണ്‍സില്‍ ജീവനക്കാരന്‍ മാലിന്യം പുറന്തള്ളുന്നതിനിടെയായിരുന്നു മോഷണം. തുടര്‍ന്ന് 5.30-ഓടെ Ormond Quay-യില്‍ വച്ച് ഗാര്‍ഡ വാഹനത്തിന് കൈ കാണിച്ചെങ്കിലും ഓടിച്ചയാള്‍ നിര്‍ത്തിയില്ല. ഇതോടെ വാഹനം മോഷ്ടിച്ചതാണെന്ന് മനസിലാക്കിയ ഗാര്‍ഡ നിരീക്ഷണം നടത്തിവരുന്നതിനിടെ Sutton-ലെ ലെവല്‍ ക്രോസിന് സമീപമുള്ള ബാരിയറില്‍ ഇടിക്കുകയായിരുന്നു. വലിയ ഗതാഗതക്കുരുക്കിനും, … Read more

ഡബ്ലിനിൽ ക്രൂരമായ അക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെട്ട സംഭവം; 3 പേർ അറസ്റ്റിൽ

ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജനുവരി 6-ന് അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു ലൂക്കനില്‍ വച്ച് 30-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ജനുവരി 7 പുലര്‍ച്ചെ 3 മണിയോടെയാണ് ഇദ്ദേഹത്തെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. Connolly Hospital Blanchardstown-ല്‍ പ്രവേശിപ്പിച്ച ഇദ്ദേഹം പിന്നീട് മരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് Crumlin സ്റ്റേഷനിലെ ഗാര്‍ഡ, വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. 40-ലേറെ പ്രായമുള്ള രണ്ട് സ്ത്രീകളും, 30-ലേറെ പ്രായമുള്ള ഒരു … Read more

ഒടുവിൽ വിളി കേട്ടു; അയർലണ്ടിലെ ആശുപത്രികളിൽ പുതുതായി 3,000-ലധികം ബെഡ്ഡുകൾ അനുവദിച്ച് സർക്കാർ

രോഗികളുടെ അമിതതിരക്ക് കാരണം ആശുപത്രികള്‍ നിറയുന്ന സാഹചര്യത്തില്‍ പുതുതായി 3,352 ഹോസ്പിറ്റല്‍ ബെഡ്ഡുകള്‍ അനുവദിച്ച് സര്‍ക്കാര്‍. ആറ് വലിയ ആശുപത്രികള്‍ക്ക് സമാനമായ അത്രയും ബെഡ്ഡുകളാണ് പുതിയ പദ്ധതിയിലൂടെ അനുവദിച്ചിരിക്കുന്നതെന്നും, പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഏറ്റവും വലിയ പബ്ലിക് ഹോസ്പിറ്റല്‍ ബെഡ്ഡ് വിപുലീകരണ പദ്ധതിയാണിതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി പറഞ്ഞു. 2,997 ഹോസ്പിറ്റല്‍ ഇന്‍ പേഷ്യന്റ് ബെഡ്ഡുകള്‍, 355 റീപ്ലേസ്‌മെന്റ് ബെഡ്ഡുകള്‍ എന്നിവയാണ് പുതിയ പദ്ധതി പ്രകാരം രാജ്യത്തെ വിവിധ സര്‍ക്കാര്‍ നിയന്ത്രിത ആശുപത്രികളില്‍ നല്‍കുക. നേരത്തെ പ്രഖ്യാപിക്കപ്പെട്ട 1,015 ബെഡ്ഡുകള്‍ക്ക് … Read more

ഡബ്ലിൻ ഗ്രാൻഡ് കനാലിന് ചുറ്റുമുള്ള ടെന്റുകൾ ഒഴിപ്പിച്ചു; അഭയാർത്ഥികളെ ഷെൽട്ടർ ഹോമുകളിലേയ്ക്ക് മാറ്റി

ഡബ്ലിന്‍ നഗരത്തിലെ ഗ്രാന്‍ഡ് കനാലിന് ചുറ്റുമായി തമ്പടിച്ച നിരവധി അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതിനായി സ്ഥലം മാറ്റി. ഇന്ന് രാവിലെ 7 മണിയോടെ ആരംഭിച്ച നടപടിയിലൂടെ ഇവരെ താല്‍ക്കാലിക ക്യാംപിലേയ്ക്കാണ് മാറ്റിയത്. നടപടികള്‍ക്ക് സഹായം നല്‍കാന്‍ ഗാര്‍ഡയും എത്തിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും, വാട്ടര്‍വേയ്‌സ് അയര്‍ലണ്ട് അധികൃതരും സ്ഥലത്ത് സന്നിഹിതരായി. ഏകദേശം 80 ടെന്റുകളാണ് ഗ്രാന്‍ഡ് കലനാലിന് സമീപത്ത് നിന്നുമായി നീക്കം ചെയ്തത്. അഭയാര്‍ത്ഥികള്‍ കൂട്ടമായി ഗ്രാന്‍ഡ് കനാലിന് ചുറ്റും ടെന്റടിച്ച് താമസിക്കുന്നതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ വലിയ വിമര്‍ശനം കേട്ടിരുന്നു. അഭയാര്‍ത്ഥികളെ കൃത്യമായി … Read more

150 പേരുമായി ഒരുങ്ങിയിറങ്ങി ഗാർഡ; ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ടുള്ള വമ്പൻ റെയ്ഡിൽ പിടികൂടിയത് 27 കാറുകൾ

ലിമറിക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ട് ഗാര്‍ഡ ക്രിമിനല്‍ അസറ്റ്‌സ് ബ്യൂറോ (CAB) നടത്തിയ റെയ്ഡില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 150-ലധികം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് നിരവധി കെട്ടിടങ്ങളില്‍ വ്യാപക റെയ്ഡുകള്‍ നടത്തിയത്. Garda Emergency Response Unit (ERU), Armed Support Unit (ASU) എന്നീ സായുധസംഘങ്ങളുടെ സഹായവും ഗാര്‍ഡയ്ക്ക് ലഭിച്ചു. ലോക്കല്‍ ഗാര്‍ഡ സ്‌റ്റേഷന്‍ അംഗങ്ങളും റെയ്ഡില്‍ പങ്കെടുത്തു. ലിമറിക്കിന് പുറമെ ക്ലെയര്‍, ടിപ്പററി, ഡബ്ലിന്‍, മേയോ കൗണ്ടികളിലെ വിവിധ … Read more

അയർലണ്ടിൽ ഇന്ധനവില വർദ്ധിപ്പിച്ചേക്കില്ല; പ്രതിപക്ഷ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങാൻ സാധ്യത

ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ ഇന്ധനനികുതി വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പാര്‍ലമെന്റില്‍ Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഹാരിസ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഇന്ധനവില വര്‍ദ്ധിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല. ഉക്രെയിന്‍ യുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഊര്‍ജ്ജവില വര്‍ദ്ധിച്ചതോടെയാണ് 2022 മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് എക്‌സൈസ് നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. നികുതി പുനഃസ്ഥാപിക്കുന്നത് പിന്നീട് പലതവണ മാറ്റിവച്ച ശേഷം … Read more

അയർലണ്ടിലെ ഐസിയു ബെഡ്ഡുകൾ മിക്കവയും നിറഞ്ഞു; ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്

അയർലണ്ടിലെ ആശുപത്രികളിലുള്ള തീവ്ര പരിചരണ വിഭാഗങ്ങൾ രോഗികളെ കൊണ്ട് നിറയാറായി എന്ന് റിപ്പോർട്ട്. രോഗം വഷളായവരെ പ്രവേശിപ്പിക്കാനായി ഐസിയു നിർബന്ധമല്ലാത്ത മറ്റ്‌ രോഗികളെ കൂടുതലായി ഡിസ്‌ചാർജ് ചെയ്യുകയാണ് വഴിയെന്നും Irish National ICU Audit വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25% പേരും ഡിസ്ചാർജിനു ശേഷവും 24 മണിക്കൂർ വരെ അവിടെ തന്നെ തുടരേണ്ടി വരുന്ന സ്ഥിതി ഉണ്ടെന്ന് Irish National ICU Audit ക്ലിനിക്കൽ ലീഡറായ Professor Rory Dwyer പറഞ്ഞു. ഇവരെ … Read more

ഡബ്ലിൻ, കോർക്ക് എയർപോർട്ടുകൾക്ക് റെക്കോർഡ് വരുമാനം; പോയ വർഷം നേടിയ ലാഭം 176 മില്യൺ

ഡബ്ലിന്‍, കോര്‍ക്ക് എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പുകാരായ daa കഴിഞ്ഞ വര്‍ഷം നേടിയത് റെക്കോര്‍ഡ് ലാഭം. 2023-ല്‍ ആകെ 1,018 ബില്യണ്‍ യൂറോ വരുമാനവും, 176 മില്യണ്‍ യൂറോയുടെ ലാഭവുമാണ് കമ്പനി നേടിയത്. 2019-ന് ശേഷം ആദ്യമായി 31 മില്യണ്‍ യൂറോ സര്‍ക്കാരിന് ഡിവിഡന്‍ഡ് ആയി നല്‍കാനും കമ്പനിക്ക് സാധിച്ചു. 2022-നെ അപേക്ഷിച്ച് 35% അധികവരുമാനമാണ് daa-യ്ക്ക് പോയ വര്‍ഷം ലഭിച്ചത്. ആകെ 36.3 മില്യണ്‍ പേരാണ് 2023-ല്‍ രണ്ട് എയര്‍പോര്‍ട്ടുകളിലുമായി യാത്ര ചെയ്തത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാത്രം രണ്ട് … Read more

ഈ വാരാന്ത്യം അയർലണ്ടുകാർക്ക് ഉല്ലസിക്കാം; 21 ഡിഗ്രി വരെ ചൂട് ഉയരും

അയര്‍ലണ്ടില്‍ പൊതു അവധിയായ ഈ വാരാന്ത്യം അന്തരീക്ഷതാപനില 21 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. രാജ്യമെങ്ങും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മിക്കപ്പോഴും നല്ല വെയിലോടെയുള്ള വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുക. എന്നാല്‍ വടക്കന്‍ കൗണ്ടികള്‍ മേഘാവൃതമായേക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ് താപനില ഉയരുക. രാത്രിയില്‍ ചെറിയ കാറ്റ് വീശും. 5 മുതല്‍ 9 ഡിഗ്രി ആകും രാത്രിയിലെ കുറഞ്ഞ താപനില. ശനിയാഴ്ച നീണ്ടുനില്‍ക്കുന്ന വെയില്‍ ലഭിക്കും. … Read more