അയർലണ്ടിലെ മൂന്നു കൗണ്ടികളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ്; ഒപ്പം ശക്തമായ മഴയും ആലിപ്പഴം വീഴ്ചയും

അയർലണ്ടിലെ മൂന്നു കൗണ്ടികളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. ക്ലെയർ, കോർക്ക്, ലീമറിക്ക് എന്നിവിടങ്ങളിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 8 മണി വരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ കൗണ്ടികളിൽ ശക്തമായ മഴയ്‌ക്കൊപ്പം കൊടുങ്കാറ്റും, ആലിപ്പഴം വീഴ്ചയും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. മിന്നൽ പ്രളയവും ഉണ്ടായേക്കാം. റോഡിൽ കാഴ്ച കുറയാനും, മഴയും ആലിപ്പഴം വീഴ്ചയും കാരണം വാഹനങ്ങൾ തെന്നിപ്പോകാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

അയർലണ്ടിൽ പങ്കാളിക്കൊപ്പം താമസിക്കാൻ എത്തുന്നവർക്ക് ഇനി വർക്ക് പെർമിറ്റ് കൂടി അടങ്ങുന്ന Stamp 1G വിസ നൽകും; വമ്പൻ പ്രഖ്യാപനവുമായി ഇമ്മിഗ്രേഷൻ വകുപ്പ്

General Employment Permit, Intra-Corporate Transferee Irish Employment Permit വിസകളിൽ താമസിക്കുന്നവരുടെ പങ്കാളികൾ Non-EEA Family Reunification Policy പ്രകാരം അയർലണ്ടിലേക്ക് വരാൻ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ഇനി മുതൽ സ്റ്റാമ്പ് 3 വിസയ്ക്ക് പകരം Stamp 1G വിസ നൽകുമെന്ന് ഐറിഷ് ഇമ്മിഗ്രേഷൻ വകുപ്പ്. ഇതോടെ സ്റ്റാമ്പ് 3 വിസയിൽ എത്തി ജോലി ചെയ്യാൻ പ്രത്യേക എംപ്ലോയ്‌മെന്റ് പെർമിറ്റിനായി ഇനി അവർ ശ്രമിക്കേണ്ടതില്ല. പകരം ലഭിക്കുന്ന Stamp 1G വിസ ഉപയോഗിച്ച് തന്നെ പങ്കാളികൾക്കും ജോലി … Read more

കാവൻ ഇന്ത്യൻ അസോസിയേഷൻ ഫുഡ് ഫെസ്റ്റ് മെയ് 18-ന്

കാവൻ ഇന്ത്യൻ അസോസിയേഷൻ എല്ലാ വർഷവും നടത്താറുള്ള കാവൻ ഫുഡ് ഫെസ്റ്റ് ഈ മാസം 18-ന് ഞായർ വൈകിട്ട് 3 മണി മുതൽ കാവൻ ബാലിനാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഫുഡ് സ്റ്റാളുകൾ, ഡ്രസ്സ് മെറ്റീരിയൽസ്, പെർഫ്യൂം സ്റ്റോർ മറ്റ് വെറൈറ്റി സ്റ്റാളുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മ്യൂസിക്കൽ ഈവനിംഗും അതുപോലെ ഗെയിംസ്, സ്റ്റേജ് പെർഫോമൻസുകൾ തുടങ്ങിയവയും വൈകീട്ട് നടക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0892470362

മലയാളിയായ വിജയാനന്ദ് ശിവാനന്ദൻ ഇനി അയർലണ്ടിൽ പീസ് കമ്മിഷണർ

അയര്‍ലണ്ടില്‍ പീസ് കമ്മിഷണറായി മറ്റൊരു മലയാളി കൂടി. ലൂക്കനില്‍ താമസിക്കുന്ന വിജയാനന്ദ് ശിവാനന്ദനെ ഡബ്ലിന്‍ കൗണ്ടിയിലെ പീസ് കമ്മിഷണറായി ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ നിയമിച്ചു. ഔദ്യോഗിക സാക്ഷ്യപത്രങ്ങളില്‍ ഒപ്പ് വയ്ക്കുന്നതിനടക്കം അധികാരമുള്ള ഹോണററി സ്ഥാനമാണ് പീസ് കമ്മിഷണര്‍ എന്നത്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിനാകെ അഭിമാനമാണ് വിജയാനന്ദിന്റെ ഈ നേട്ടം.

“അയർലണ്ടിലെ ലീവിങ് സെർട്ട് പരീക്ഷകൾ നിർത്തലാക്കണം”: ലേബർ പാർട്ടി വക്താവ്

അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് പരീക്ഷ സംവിധാനം നിര്‍ത്തലാക്കണമെന്ന് ലേബര്‍ പാര്‍ട്ടി വക്താവായ Aodhán Ó Ríordáin. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദം നല്‍കുന്നതാണ് നിലവിലെ ലീവിങ് സെര്‍ട്ട് സമ്പ്രദായം എന്നും മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ Aodhán Ó Ríordáin അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി Children’s Rights Alliance നടത്തിയ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വരുന്ന MEP തെരഞ്ഞെടുപ്പില്‍ ഡബ്ലിനിലെ ലേബര്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം. ചെറുപ്പക്കാരുടെ മാനസികാരോഗ്യം സംബന്ധിച്ചുള്ള യുജനസംഘനടകളുടെ … Read more

കൗണ്ടി മീത്തിൽ 400 പേർക്ക് ജോലി; പ്രഖ്യാനവുമായി Primeline Distribution

കൗണ്ടി മീത്തില്‍ 400 പേര്‍ക്ക് ജോലി നല്‍കാന്‍ രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ Primeline Distribution. Ashbourne-ലെ Croke Park-ല്‍ 50 മില്യണ്‍ യൂറോ ചെലവിട്ട് നിര്‍മ്മിക്കുന്ന കേന്ദ്രത്തിലാണ് നൂറുകണക്കിന് പേര്‍ക്ക് ജോലി നല്‍കുക. വിവിധ തസ്തികകളില്‍ ഇവിടെ ജോലി ഒഴിവുകൾ ഉണ്ടാകും. ഇതോടെ രാജ്യത്ത് കമ്പനിക്കായി ജോലി ചെയ്യുന്നവരുടെ എണ്ണം 1,500-ല്‍ അധികമാകും. അയര്‍ലണ്ടിലെ 7,500 സ്ഥാപനങ്ങളിലായി 25,000 ഡെലിവറികളാണ് ഓരോ ആഴ്ചയും Primeline Distribution നടത്തിവരുന്നത്. Ashbourne-നും പുറത്തും വലിയ വളര്‍ച്ചയ്ക്ക് പുതിയ തീരുമാനം … Read more

മുൻ പങ്കാളിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ ഇടുമെന്ന് ഭീഷണി; അയർലണ്ടിൽ 45-കാരന് ജയിൽശിക്ഷ

മുന്‍ പങ്കാളിയുടെ സ്വകാര്യ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നും, അവരുടെ അമ്മയ്ക്ക് അയച്ചുനല്‍കുമെന്നും ഭീഷണിപ്പെടുത്തിയയാള്‍ക്ക് അയര്‍ലണ്ടില്‍ തടവുശിക്ഷ. ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് 45-കാരനായ പ്രതിക്ക് 10 മാസം ജയില്‍ശിക്ഷ വിധിച്ചത്. അതേസമയം സ്ത്രീയുടെ സ്വകാര്യത മാനിച്ച് പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ല. 2021 നവംബറില്‍ ചെറിയൊരു കാലയളിവില്‍ പ്രതിയും, പരാതിക്കാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് വേര്‍ പിരിഞ്ഞതിന് പിന്നാലെ 2021 ഡിസംബറിലാണ് പരാതിക്കാരിയുടെ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയത്. സ്‌നാപ്ചാറ്റ് വഴി അയച്ച വോയ്‌സ് മെസേജുകളിലാണ് … Read more

കിടക്കാൻ ബെഡ്ഡ് ഇല്ല; അയർലണ്ടിൽ ട്രോളികളിൽ കിടന്ന് ചികിത്സ തേടിയത് 591 രോഗികൾ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികളുടെ അമിതമായ തിരക്ക് പരിഹാരമില്ലാതെ തുടരുന്നു. The Irish Nurses and Midwives Organisation’s (INMO)-ന്റെ കണക്ക് പ്രകാരം ചൊവ്വാഴ്ച രാവിലെ 591 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ്ഡ് ഇല്ലാതെ വിഷമിച്ചത്. ഇവര്‍ ട്രോളികളിലും മറ്റുമായാണ് ചികിത്സ തേടുന്നതെന്നും സംഘന വ്യക്തമാക്കുന്നു. ബെഡ്ഡ് ലഭിക്കാത്ത രോഗികളില്‍ 405 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ്. ട്രോളികളില്‍ ചികിത്സ തേടിയ രോഗികള്‍ ഏറ്റവുമധികം ഉള്ളത് University Hospital Limerick (UHL)-ല്‍ ആണ്. ചൊവ്വാഴ്ച മാത്രം 105 … Read more

World School Championship-ൽ അയർലണ്ടിനായി മികച്ച മത്സരം കാഴ്ചവച്ച് മലയാളികളായ അലിസ്റ്ററും മെൽവിനും

കെനിയയിൽ നടക്കുന്ന ISF World School Cross Country Championship-ൽ അയർലണ്ടിനായി മികച്ച മത്സരം കാഴ്ചവച്ച് മലയാളി വിദ്യാർഥികൾ. സാന്‍ട്രിയിലെ അനിത് ചാക്കോ- സില്‍വിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റര്‍ അനിത്, സെന്റ് മാര്‍ഗരറ്റ്‌സിലെ ബിനോയ്- ടോംസി ദമ്പതികളുടെ മകനായ മെല്‍വിന്‍ ബിനോയ് എന്നിവരാണ് കഴിഞ്ഞ ദിവസം നയ്‌റോബിയിൽ നടന്ന ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി കളത്തിലിറങ്ങി വാശിയേറിയ പോരാട്ടം കാഴ്ചവച്ചത്. അണ്ടർ 18 വിഭാഗം ആൺകുട്ടികളുടെ 1700X3 മീറ്റർ ക്രോസ്സ് കൺട്രി റേസിൽ ആയിരുന്നു ഇവർ ഉൾപ്പെടുന്ന സംഘം … Read more

‘മനസ് വച്ചാൽ നടക്കും’; അയർലണ്ടിൽ ഏപ്രിൽ മാസം നിർമ്മാണം ആരംഭിച്ചത് സർവ്വകാല റെക്കോർഡ് ആയ 18,000 വീടുകൾ

അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹാരത്തിന് പ്രതീക്ഷകൾ ഏറ്റിക്കൊണ്ട് ഏപ്രിൽ മാസത്തിൽ നിർമ്മാണം ആരംഭിച്ച് 18,000 വീടുകൾ. ഒരു മാസം ഇത്രയും വീടുകളുടെ നിർമ്മാണം ആരംഭിക്കുന്നത് രാജ്യത്തെ റെക്കോർഡ് ആണ്. ഡിവലപ്മെന്റ് ഫീസ് ഒഴിവാക്കി നൽകുന്ന ഇളവിന്റെ സമയപരിധി അവസാനിക്കുന്നതിനു മുമ്പായി നിർമ്മാണ ബിൽ നൽകി, ഫീസ് ലാഭിക്കാനായാണ് കൺസ്ട്രക്ഷൻ കമ്പനികൾ തിടുക്കപ്പെട്ട് നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഈ വർഷം അവസാനം വരെ ഈ ഇളവ് നീട്ടിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ആകെ നിർമ്മാണം ആരംഭിച്ച വീടുകളുടെ എണ്ണത്തിന്റെ … Read more