ഗാർഡയുടെ ടേസർ ഗണ്ണുകൾ അപ്ഗ്രേഡ് ചെയ്യാൻ ചെലവിട്ടത് 1 മില്യൺ യൂറോ; കൂടുതൽ എണ്ണം വാങ്ങാനും നീക്കം

ഗാര്‍ഡ ഉപയോഗിക്കുന്ന ടേസര്‍ ഗണ്‍ (taser gun) അപ്‌ഗ്രേഡ് ചെയ്യാനായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത് 1 മില്യണിലധികം യൂറോ. അക്രമകാരികളെ നേരിടുമ്പോള്‍ ഇലക്ട്രിക് ഷോക്ക് നല്‍കാനായി ഉപയോഗിക്കുന്ന ഉപകരണമാണ് ടേസര്‍ ഗണ്‍. 11 മീറ്റര്‍ ദൂരെ നില്‍ക്കുന്ന ആളെ വരെ ഇതുപയോഗിച്ച് ഷോക്കേല്‍പ്പിക്കാന്‍ സാധിക്കും. അക്രമിയെ പരിക്കില്ലാതെ വേദനിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഗാര്‍ഡയുടെ കൈവശമുള്ള ഈ ഉപകരണങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനായി കഴിഞ്ഞ വര്‍ഷം 1.1 മില്യണ്‍ യൂറോയും, ഈ വര്‍ഷം ഇതുവരെ 123,000 യൂറോയും ചെലവിട്ടതായാണ് നീതിന്യായവകുപ്പിന്റെ … Read more

ഡബ്ലിനിൽ പാറക്കെട്ടിൽ കുടുങ്ങിയ ബോട്ടിൽ നിന്നും കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി

വടക്കന്‍ ഡബ്ലിനില്‍ പാറക്കെട്ടില്‍ കുടുങ്ങിയ ബോട്ടില്‍ നിന്നും കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ചയാണ് Lambay Island-ന് സമീപം ഉല്ലാസ യാത്രയിലേര്‍പ്പെട്ടിരുന്ന കുടുംബത്തിന്റെ ബോട്ട് കേടാകുകയും, പാറക്കെട്ടില്‍ കുടുങ്ങുകയും ചെയ്തത്. വിവരം ലഭിച്ചതോടെ Howth-ല്‍ നിന്നും ലൈഫ് ബോട്ട് ഇവിടേയ്ക്ക് കുതിച്ചെത്തി. ഒപ്പം കോസ്റ്റ്ഗാര്‍ഡിന്റെയും ഹെലികോപ്റ്ററും സഹായത്തിനെത്തി. ഈ സമയം ബോട്ടില്‍ നിന്നും ഇറങ്ങിയ കുടുംബം മറ്റ് വഴികളില്ലാതെ പാറക്കെട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്ററില്‍ നിന്നും കയറില്‍ തൂങ്ങിയിറങ്ങിയ രക്ഷാപ്രവര്‍ത്തകന്‍ ഓരോരുത്തരെയും സാഹസികമായി കോപ്റ്ററില്‍ കയറ്റി രക്ഷപ്പെടുത്തുകയും, … Read more

ഡൺഡാൽക്കിൽ വയോധികയെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ

ലൂവില്‍ വയോധികയ്ക്ക് നേരെ ആക്രമിച്ച് ക്രൂരമായ ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഡണ്‍ഡാല്‍ക്കിലെ Glenwood പ്രദേശത്തുള്ള ഒരു വീട്ടില്‍ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ 80-ലേറെ പ്രായമുള്ള സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വേറെ രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഴു ഉപയോഗിച്ചായിരുന്നുആക്രമണം. അക്രമിയായ പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡോണഗലിൽ ഇന്നലെ രാത്രി നേരിയ ഭൂചലനമുണ്ടായതായി സംശയം; ശബ്ദം കേട്ടവരുണ്ടോ?

ഡോണഗലില്‍ ഇന്നലെ രാത്രി നേരിയ ഭൂചലനമുണ്ടായതായി സംശയം. Ballybofey-യിലും പരിസരപ്രദേശങ്ങളിലുമായി ഇന്നലെ രാത്രി 8.48-ഓടെയാണ് ഭൂചലനത്തിന്റെ ശബ്ദം പലരും കേട്ടത്. Stranorlar-ലെ St Columba’s College-ലുള്ള ഭൂചലനം റെക്കോര്‍ഡ് ചെയ്യുന്ന സീസ്‌മോ മീറ്ററില്‍ ഈ സമയം വ്യക്തമായ സിഗ്നല്‍ ലഭിച്ചതായി അദ്ധ്യാപകനായ Brendan O’Donoghu അറിയിച്ചു. ഇത്തരം ശബ്ദം കേട്ട ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. Ballybofey-ക്ക് ചുറ്റും ഏകദേശം 10 കി.മീ ചുറ്റളവില്‍ ചലനം ഉണ്ടായിരുന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെടേണ്ട ഇമെയില്‍: bodonoghue@stcolumbasstranorlar.ie

‘യു.കെയുടെ റുവാൻഡ പദ്ധതിയിൽ അയർലണ്ടിനും സഹകരിക്കാം’; നിർദ്ദേശം പരിഹാസ്യമെന്ന് പ്രധാനമന്ത്രി ഹാരിസ്

യു.കെ- അയര്‍ലണ്ട് തര്‍ക്കവിഷയമായി മാറിയിരിക്കുന്ന റുവാന്‍ഡ പദ്ധതിയില്‍ അയര്‍ലണ്ടിനും പങ്കാളികളാകാമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് രംഗത്ത്. യു.കെ സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം പരിഹാസ്യമാണെന്ന് ഹാരിസ് പ്രതികരിച്ചു. റുവാന്‍ഡ പദ്ധതിയെ ഭയക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ വടക്കന്‍ അയര്‍ലണ്ട് അതിര്‍ത്തി കടക്കുന്നത് വര്‍ദ്ധിച്ചതാണ് അയര്‍ലണ്ട്- യു.കെ ബന്ധത്തെ ബാധിച്ചത്. ഇതിനെതിരെ ഐറിഷ് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ രംഗത്ത് വരികയും, ഈ വഴിയുള്ള അനധികൃത കുടിയേറ്റം 80% വര്‍ദ്ധിച്ചതായി ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു യു.കെ പാര്‍ലമെന്റ് വിവാദമായ റുവാന്‍ഡ … Read more

കോഫി പ്രിയരേ ഇതിലേ…; ഡബ്ലിനിലെ കഫേകളിൽ ഈ മാസം സൗജന്യമായി കോഫി ലഭിക്കും!

ഡബ്ലിനില്‍ സൗജന്യ കോഫി വിതരണവുമായി നാല് കഫേകള്‍. ചെടികള്‍ മാത്രം അടിസ്ഥാനമാക്കിയുള്ള നാച്വറല്‍ ബീവറേജ് കമ്പനിയായ Califa Farms-യായി ചേര്‍ന്നാണ് കഫേകള്‍ ഈ മാസം സൗജന്യ കോഫി വിതരണം നടത്തുക. Califia Farms Oat Barista, Califia Farms Almond Barista എന്നിങ്ങനെ രണ്ട് തരം കോഫികള്‍ പൂര്‍ണ്ണമായും കമ്പോസ്റ്റ് ചെയ്യാവുന്ന കപ്പുകളില്‍ സൗജന്യമായി ലഭിക്കും. ഒരാള്‍ക്ക് ഒരു കപ്പ് ആണ് ലഭിക്കുക. മെയ് 13 മുതല്‍ 19 വരെയാണ് സൗജന്യം. പങ്കെടുക്കുന്ന കഫേകളുടെ വിവരങ്ങള്‍ ചുവടെ: … Read more

University Hospital Limerick-ൽ അമിതമായ തിരക്ക്; രോഗികളുടെ ജീവൻ പോലും അപകടത്തിൽ

University Hospital Limerick (UHL)-ല്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ അമിത തിരക്ക് കാരണം രോഗികളുടെ ജീവന്‍ ഭീഷണിയില്‍. Health Information and Quality Authority (Hiqa) ആശുപത്രിയില്‍ നടത്തിയ ഇന്‍സ്‌പെക്ഷന് ശേഷമാണ് ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്ന രോഗികളുടെ ജീവനെ തന്നെ അപകടത്തിലാക്കുന്നതാണ് നിലവിലെ തിരക്ക് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചില പരിഹാരങ്ങള്‍ ചെയ്‌തെങ്കിലും, രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ ഇനിയും ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മുന്‍കൂട്ടി അറിയിക്കാതെ Hiqa അധികൃതര്‍ നടത്തിയ … Read more

Grand Canal Dock-നും Bray-യ്ക്കും ഇടയിൽ ഈ വാരാന്ത്യം ഡാർട്ട് സർവീസ് നിർത്തിവയ്ക്കും

റെയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ Grand Canal Dock-നും Bray-യ്ക്കും ഇടയിലെ ഡാര്‍ട്ട് സര്‍വീസ് നിര്‍ത്തിവയ്ക്കും. ശനിയാഴ്ച വൈകിട്ട് Croke Park-ല്‍ നടക്കുന്ന റഗ്ബി സെമി ഫൈനല്‍ മത്സരം കാണാനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരെ ഇത് ബാധിക്കും. ട്രാക്ക് പുതുക്കിപ്പണിയല്‍, ഓവര്‍ഹെഡ് ലൈന്‍ പുതുക്കല്‍, ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം ജോലികള്‍ എന്നിവയാണ് ഈ റൂട്ടില്‍ പലയിടത്തായി നടക്കുകയെന്ന് ഐറിഷ് റെയില്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഡിസംബറില്‍ തന്നെ ഈ ജോലികള്‍ തീരുമാനിക്കപ്പെട്ടിരുന്നുവെന്നും, അന്ന് … Read more

George Nkencho-യെ വെടിവച്ചുകൊന്ന ഗാർഡ ഉദ്യോഗസ്ഥർക്ക് വിചാരണ ഇല്ല; നീതിന്യായ വകുപ്പിന് മുന്നിൽ പ്രതിഷേധം

ഡബ്ലിനിലെ George Nkencho-യെ വെടിവച്ചുകൊന്ന സംഭവത്തിന് കാരണക്കാരായ ഗാര്‍ഡ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം. വംശവെറിക്കെതിരെ പോരാടുന്ന സംഘടനകളിലെ നാല്‍പ്പതോളം പേരാണ് വ്യാഴാഴ്ച നീതിന്യായവകുപ്പ് ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 2020 ഡിസംബര്‍ 30-നാണ് ഡബ്ലിനിലെ കുടുംബവീടിന് സമീപം വച്ച് ഗാര്‍ഡ, 27-കാരനായ George Nkencho-യെ വെടിവച്ച് കൊന്നത്. Nkencho-യ്ക്ക് നേരെ ഗാര്‍ഡ അഞ്ച് തവണ നിറയൊഴിച്ചതായി കണ്ടെത്തിയിരുന്നു. ഇദ്ദേഹം ആക്രമണകാരിയായിരുന്നു എന്നാണ് ഗാര്‍ഡ വെടിവെപ്പിന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍ സംഭവം നടക്കുന്ന സമയം Nkencho … Read more

അയർലണ്ടിൽ ഇലക്ട്രിക്ക് കാറുകൾക്ക് പ്രിയം കുറയുന്നു; ഈ വർഷം ഏറ്റവുമധികം വിൽക്കപ്പെട്ടത് ഹ്യുണ്ടായുടെ ഈ മോഡൽ

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയം കുറയുന്നു. ഈ വര്‍ഷം ഇതുവരെ 19.1% ഇടിവാണ് ഇവി വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ മാത്രം 41% വില്‍പ്പന കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 9,028 പുതിയ ഇവികളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ആകെ വില്‍പ്പന നടത്തിയ കാറുകളുടെ 12.7% ആണിത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന നടന്ന ആകെ കാറുകളില്‍ 16% ആയിരുന്നു ഇവി. പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വിൽപ്പനയിൽ വളർച്ച മറുവശത്ത് പെട്രോള്‍, ഡീസല്‍, … Read more