ഡബ്ലിനിലെ പ്രശസ്തമായ Shelbourne Hotel-ൽ തീപിടിത്തം

ഡബ്ലിനിലെ പ്രശസ്തമായ Shelbourne Hotel-ല്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ 10.30-ഓടെ നടന്ന തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകള്‍ ശ്രമിച്ചാണ് ഹോട്ടലിലെ തീയണച്ചത്. അതേസമയം തീപടര്‍ന്നതിന് പിന്നാലെ ഹോട്ടല്‍ജീവനക്കാര്‍ തന്നെ നടത്തിയ രക്ഷാപ്രവര്‍ത്തനം വലിയ ഗുണം ചെയ്‌തെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. പ്രദേശത്ത് ഗതാഗതനിയന്ത്രണവുമായി ഗാര്‍ഡയും സ്ഥിതി ചെയ്തിരുന്നു. തീ അണച്ച് സ്ഥിതി നിയന്ത്രണവിധേയമാക്കിയ ശേഷം അന്തേവാസികളെ തിരികെ ഹോട്ടലില്‍ പ്രവേശിക്കാന്‍ അനുവദിച്ചു. Leinster House-ന് സമീപം St Stephen’s Green-ലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

അയർലണ്ടിലെ കൗൺസിൽ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിച്ചു; മിന്നും ജയത്തോടെ ഭരണകക്ഷികൾ; നില മെച്ചപ്പെടുത്തി പ്രതിപക്ഷം

അയര്‍ലണ്ടിലെ ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷികളായ Fianna Fail-നും Fine Gael-നും മിന്നുന്ന വിജയം. മുന്‍ തെരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകള്‍ വര്‍ദ്ധിച്ചെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ പ്രതിപക്ഷമായ Sinn Fein-ന് സാധിച്ചില്ല. 949 കൗണ്‍സില്‍ സീറ്റുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 248 സീറ്റുകള്‍ നേടി Finanna Fail ഒന്നാമതെത്തി. 245 സീറ്റുകളുമായി Fine Gael ആണ് രണ്ടാമത്. 186 സീറ്റുകള്‍ സ്വതന്ത്രര്‍ നേടിയപ്പോള്‍ 102 സീറ്റുകളിലാണ് Sinn Fein സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ജൂണ്‍ 7-ന് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 8-ന് … Read more

‘പൊതുതെരഞ്ഞെടുപ്പിനെ ഉടൻ നേരിടാനും തയ്യാർ, Sinn Fein നേതാവായി തുടരും’: പാർട്ടിയുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മേരി ലൂ മക്‌ഡൊണാൾഡ്

അയര്‍ലണ്ടില്‍ വേണമെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്താമെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനോട് പ്രതിപക്ഷനേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്. ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മക്‌ഡൊണാള്‍ഡിന്റെ പാര്‍ട്ടിയായ Sinn Fein-ന് പ്രതീക്ഷിച്ച നേട്ടം കൊയ്യാന്‍ സാധിക്കാതെ വരികയും, ഭരണകക്ഷികളായ Fine Gael, Fianna Fail എന്നിവര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ, സര്‍ക്കാര്‍ വൈകാതെ തന്നെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് ഊഹാപോഹങ്ങളുണ്ട്. ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ നിലവിലെ ജനപ്രീതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും അധികാരം പിടിക്കാന്‍ ഭരണകക്ഷികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഉടന്‍ തെരഞ്ഞെടുപ്പ് വന്നാലും … Read more

അയർലണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ഒരു വർഷം മുഴുവൻ സൗജന്യമായി മുടിവെട്ടാം; വമ്പൻ ഓഫറുമായി സലൂൺ കമ്പനി

ഒരു വര്‍ഷം മുഴുനും സൗജന്യമായി മുടി വെട്ടാം! രാജ്യത്തെ പ്രമുഖ സലൂണ്‍ കമ്പനിയായ The Grafton Barber ആണ് Breakingnews.ie ഓണ്‍ലൈനുമായി ചേര്‍ന്ന് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലെ ആഡംസ്ടൗണില്‍ പുതിയ ഷോപ്പ് തുറക്കുന്നതിനൊപ്പം, ഫാദേഴ്‌സ് ഡേ ആഘോഷത്തിന്റെ കൂടെ ഭാഗമായാണ് ഓഫര്‍. Breakingnews.ie-യുടെ ഫേസ്ബുക്ക് പേജില്‍ കൊടുത്തിരിക്കുന്ന ചോദ്യത്തിന് ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്കാണ് 12 മാസക്കാലം സൗജന്യമായി മുടിവെട്ടാന്‍ അവസരം. മത്സരത്തില്‍ പങ്കെടുക്കാന്‍: https://www.facebook.com/breakingnewsire/posts/852715753565955?ref=embed_post

കൗണ്ടി മേയോയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

കൗണ്ടി മേയോയിലെ Castlebar-ല്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ അറസ്റ്റില്‍. പ്രദേശത്ത് വാറണ്ടുമായി എത്തിയ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 120,000 യൂറോയോളം വിലവരുന്ന മയക്കുമരുന്ന് കണ്ടെടുത്തത്. തുടര്‍പരിശോധനയില്‍ 30,000 യൂറോ വിലവരുന്ന 0.5 ഗ്രാം എംഡിഎംഎ വേറെയും പിടികൂടിയിട്ടുണ്ട്. 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഗാര്‍ഡ അന്വേഷണം തുടരുകയാണ്.

ജനങ്ങൾ നേരിട്ട് മേയറെ തെരഞ്ഞെടുക്കാനെത്തിയ ലിമറിക്കിൽ ചരിത്രവിജയവുമായി സ്വതന്ത്ര സ്ഥാനാർത്ഥി John Moran

രാജ്യചരിത്രത്തിലാദ്യമായി ജനങ്ങള്‍ക്ക് മേയറെ നേരിട്ട് തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ച ലിമറിക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ John Moran-ന് വിജയം. വിവിധ പാര്‍ട്ടികളുടെ അടക്കം 14 സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് Moran ചരിത്രം കുറിച്ചത്. അതേസമയം പ്രമുഖ പാര്‍ട്ടികളുടെ ടിക്കറ്റില്‍ മത്സരിച്ചവര്‍ക്കൊന്നും ശോഭിക്കാന്‍ കഴിയാതിരുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ Helen O’Donnell ആണ് രണ്ടാമത് എത്തിയത്. വിജയിച്ച Moran-നെക്കാള്‍ 4,622 വോട്ടുകള്‍ക്ക് കുറവാണ് ഇവര്‍ക്ക് ലഭിച്ചത്. മറ്റ് പ്രദേശങ്ങളിലും മേയറെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് രീതിക്ക് … Read more

യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അയർലണ്ടിനായി വെള്ളി നേടി താല സ്വദേശി

റോമില്‍ നടക്കുന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി വെള്ളി മെഡല്‍ നേടി Rhasidat Adeleke. താല സ്വദേശിയായ Adeleke, വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തിലാണ് രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി മെഡല്‍ കരസ്ഥമാക്കിയത്. മത്സരത്തില്‍ പോളണ്ടിന്റെ Natalia Kaczmarek സ്വര്‍ണ്ണവും, നെതര്‍ലണ്ട്‌സിന്റെ Lieke Klaver വെങ്കലവും നേടി. നേരത്തെ വനിതകളുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ അയര്‍ലണ്ടിന്റെ Ciara Mageean സ്വര്‍ണ്ണം നേടിയിരുന്നു. അയര്‍ലണ്ടിനായി 4X400 മിക്‌സഡ് റിലേ ടീമും സ്വര്‍ണ്ണത്തില്‍ മുത്തമിട്ടിരുന്നു. മെഡല്‍ നേട്ടത്തില്‍ ആറാം സ്ഥാനത്താണ് അയര്‍ലണ്ട്. … Read more

അയർലണ്ടിലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതുവരെ വിജയിച്ചത് ഒരാൾ മാത്രം; 14 സീറ്റുകളും തികയ്ക്കാൻ വോട്ടെണ്ണലിന് ദിവസങ്ങളെടുത്തേക്കും

അയര്‍ലണ്ടിലെ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുന്നതിനിടെ, ഇതുവരെ വിജയിച്ചത് ഒരു സ്ഥാനാര്‍ത്ഥി മാത്രം. രണ്ട് ദിവസത്തെ എണ്ണലില്‍ അയര്‍ലണ്ട് സൗത്ത് മണ്ഡലത്തിലെ Fine Gael സ്ഥാനാര്‍ത്ഥിയായ Seán Kelly മാത്രമാണ് വിജയം നേടിയത്. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ തന്നെ 114,761 എന്ന ക്വോട്ട 8,000-ലധികം വോട്ടുകള്‍ക്ക് മറികടന്ന Kelly, ഈ തെരഞ്ഞെടുപ്പില്‍ നിന്നുള്ള അയര്‍ലണ്ടിലെ ആദ്യ MEP ആയി. മൂന്നാം ദിവസത്തിലേയ്ക്ക് എണ്ണല്‍ കടന്നിട്ടും ഇതുവരെ മറ്റ് വിജയികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആകെയുള്ള 14 സീറ്റുകളും … Read more

ഡബ്ലിനിൽ ചെറുപ്പക്കാരൻ ആക്രമിക്കപ്പെട്ടു; ഗുരുതര പരിക്കോടെ ആശുപത്രിയിൽ

കൗണ്ടി ഡബ്ലിനിലെ Ongar-ല്‍ നടന്ന അക്രമസംഭവത്തില്‍ ചെറുപ്പക്കാരന് ഗുരുതര പരിക്ക്. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.30-ഓടെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ചെറുപ്പക്കാരന്‍ നിലവില്‍ Blanchardstown-ലെ Connolly Hospital-ല്‍ ചികിത്സയിലാണ്. ആക്രമണം നടന്ന പ്രദേശത്ത് ഫോറന്‍സിക് പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി പറഞ്ഞ ഗാര്‍ഡ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചു.Blanchardstown Garda Station- 01 666 7000Garda Confidential Line on 1800 666 111,

അയർലണ്ടിൽ 30 സ്റ്റോറുകൾ കൂടി; പുതുതായി 1,000 പേർക്ക് ജോലി നൽകാൻ Aldi

അയര്‍ലണ്ടില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. 400 മില്യണ്‍ യൂറോ നിക്ഷേപിച്ച് നടത്തുന്ന വിപുലീകരണം വഴി 1,000 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു. രാജ്യത്തെ 13 കൗണ്ടികളിലെ വിവിധ പ്രദേശങ്ങളിലായാണ് 30 സ്റ്റോറുകള്‍ തുറക്കുന്നത്. സ്‌റ്റോറുകള്‍, വെയര്‍ഹൗസ്, ഓഫിസ് മുതലായ ഇടങ്ങളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. അയര്‍ലണ്ടില്‍ തങ്ങളുടെ 25-ആം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് Aldi, ഭാവിപദ്ധതികള്‍ വിശദീകരിച്ചത്.