ഐറിഷ് ഭരണഘടനാ ഭേദഗതിക്കായി മാർച്ച് 8-ന് നടക്കുന്ന അഭിപ്രായ വോട്ടെടുപ്പ്: എന്ത്, എന്തിന്? അറിയേണ്ടതെല്ലാം

അയര്‍ലണ്ടില്‍ മാര്‍ച്ച് 8-ന് നടക്കുന്ന റഫറണ്ടങ്ങള്‍ അഥവാ അഭിപ്രായ വോട്ടെടുപ്പുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. ഈ സാഹചര്യത്തില്‍ എന്തെല്ലാം കാര്യങ്ങളിലാണ് ഈ അഭിപ്രായ വോട്ടെടുപ്പ് എന്ന് വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍. എന്തിനാണ് വോട്ടെടുപ്പ്? അയര്‍ലണ്ടിന്റെ ഭരണഘടനയില്‍ കുടുംബം, സമൂഹത്തില്‍ സ്ത്രീളുടെ കര്‍ത്തവ്യം എന്നിവ സംബന്ധിച്ച വരുത്താനുദ്ദേശിക്കുന്ന ഭേദഗതികളില്‍ ജനാഭിപ്രായം തേടാനാണ് മാര്‍ച്ച് 8 വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 41-ല്‍ ഫാമിലി അമെന്‍ഡ്‌മെന്റ്, കെയര്‍ അമെന്‍ഡ്‌മെന്റ് എന്നിങ്ങനെ രണ്ട് ഭേദഗതികളാണ് സര്‍ക്കാര്‍ വരുത്താനുദ്ദേശിക്കുന്നത്. എന്താണ് … Read more

അയർലണ്ടിൽ ഊർജ്ജ വില കുറച്ചിട്ടും ബിൽ താങ്ങാനാകാതെ ഉപഭോക്താക്കൾ; 25% കണക്ഷനുകൾ കുടിശ്ശികയിൽ

അയര്‍ലണ്ടിലെ വിവിധ ഊര്‍ജ്ജവിതരണ കമ്പനികള്‍ വിലക്കുറവ് പ്രഖ്യാപിച്ചിട്ടും ഉപഭോക്താക്കള്‍ക്ക് ആശ്വാസമില്ല. Energia, Electric Ireland, Bord Gais എന്നീ കമ്പനികള്‍ക്ക് പിന്നാലെ ഊര്‍ജ്ജ വില കുറയ്ക്കുന്നതായി Pinergy ആണ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഏപ്രില്‍ 1 മുതല്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന് 8.4% വില കുറയ്ക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ വര്‍ഷം ശരാശരി 183.12 യൂറോ വീതം ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ സാധിക്കും. കമ്പനികള്‍ ഇടയ്ക്കിടെ വിലക്കുറവ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഊര്‍ജ്ജത്തിന് മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലെക്കാളും വില അയര്‍ലണ്ടില്‍ … Read more

ഡബ്ലിൻ ജയിലിൽ ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തൽ; 42-കാരൻ അറസ്റ്റിൽ

വെസ്റ്റ് ഡബ്ലിനിലെ ജയിലിൽ ഡ്രോൺ വഴി മയക്കുമരുന്ന് എത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ഫെബ്രുവരി 12-നാണ് ഇയാൾ കടത്താൻ ശ്രമിച്ച ഡയമോർഫിൻ എന്ന മയക്കുമരുന്നും, കടത്താൻ ഉപയോഗിച്ച ഡ്രോണും പിടിക്കപ്പെട്ടത്. 42-കാരനായ പ്രതിയും ഇവിടെ വച്ച് തന്നെ പിടിയിലായി. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച വെസ്റ്റ് ഡബ്ലിനിലെ ഒരു വീട് പരിശോധിച്ച ഗാർഡ, 180,000 യൂറോ, 10,000 യൂറോ വില വരുന്ന ആഡംബര വാച്ച്, ഏതാനും മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. Wheatfield and Cloverhill പ്രിസൺസ് ജയിലുകളിൽ മയക്കുമരുന്ന് … Read more

ഐറിഷ് സർക്കാരിന്റെ മയക്കുമരുന്ന് നയം പരാജയമോ?

മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നതിന് പിടിക്കപ്പെട്ട് കോടതിയില്‍ ഹാജരാക്കപ്പെടുന്നവരുടെ എണ്ണം കുറയ്ക്കുന്നത് വഴി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാം എന്ന നയം ഫലപ്രദമാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. നീതിന്യായവകുപ്പില്‍ നിന്നും ലഭിച്ച കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ പിടിയിലാകുന്നവരെ താക്കീത് ചെയ്ത് വിട്ടയയ്ക്കുക വഴി മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാമെന്നതാണ് സര്‍ക്കാര്‍ നിയമെങ്കിലും, ഇതിന്റെ ഫലം നേരെ വിപരീതമായി മാറി നിരോധിത ലഹരി വസ്തുക്കളുമായി പിടിയിലാകുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ് ചെയ്യുന്നത്. അതുപോലെ മയക്കുമരുന്നുകളുമായി പിടിയിലാകുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ … Read more

അയർലണ്ടിലെ കുട്ടികൾക്ക് ഏറ്റവുമധികം ഇടുന്ന പേരുകൾ ഏതെല്ലാമെന്നറിയാമോ?

2023-ലെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ ഏറ്റവും പ്രചാരത്തിലുള്ള കുട്ടികളുടെ പേരുകള്‍ ജാക്ക്, ഗ്രേസ് എന്നിവയാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പേരുകളില്‍ ജാക്ക് ഒന്നാം സ്ഥാനത്താണെങ്കില്‍ നോവ (Noah), ജെയിംസ്, Rian, Oisin എന്നിവയാണ് പിന്നാലെ വരുന്നത്. 2007 മുതല്‍ അയര്‍ലണ്ടില്‍ തുടര്‍ച്ചയായി ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ള ആണ്‍കുട്ടികളുടെ പേരാണ് ജാക്ക്. എന്നാല്‍ 2016-ല്‍ മാത്രം ഈ സ്ഥാനം ജെയിംസ് കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഗ്രേസ് കഴിഞ്ഞാല്‍ Fiadh, എമിലി, സോഫി, Lily എന്നീ … Read more

സെന്റ് തോമസ് സിറോ മലബാർ കുർബാന സെന്ററിന്റെ നോമ്പുകാല ധ്യാനം മാർച്ച് 23-ന്

സ്ലൈഗോ സെന്റ് തോമസ് സിറോ മലബാർ കുർബാന സെന്ററിന്റെ ആഭിമുഖ്യത്തിൽ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. 2024 മാർച്ച്‌ 23-ന് സെന്റ് അഞ്ചേലസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള ധ്യാനം നയിക്കുന്നത് Rev. Fr. ജോൺ വെങ്കിട്ടക്കൽ ആണ്. അന്നേ ദിവസം ഈസ്റ്ററി ന് ഒരുക്കമായുള്ള കുമ്പസാരവും വി. കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും. ഓശാന തിരുക്കർമ്മങ്ങളും കുരുത്തോല വ്യഞ്ജരിച്ചു വിതരണവും അന്ന് തന്നെ വൈകുന്നേരം നടത്തപ്പെടുന്നു. എല്ലാവരെയും നവീകരണ ധ്യാനത്തിലേക്കും … Read more

ഐ.പി.സി ഡബ്ലിനും ട്രാൻസ്ഫോർമേഴ്സ് ടീമും ചേർന്നൊരുക്കുന്ന വിബിഎസ് ഏപ്രിൽ 1 മുതൽ 4 വരെ

ഡബ്ലിൻ: ഐ പി സി ഡബ്ലിൻ സഭയും ട്രാൻസ്ഫോർമേഴ്സ് ടീമും ചേർന്നൊരുക്കുന്ന കുട്ടികൾക്കായുള്ള വി ബി സ് 2024 ഏപ്രിൽ 1 മുതൽ 4 വരെ തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്റെറിൽ വച്ചു നടക്കുന്നു. കുട്ടികളുടെ കൂട്ടുകാരൻ ജോൺ അങ്കിൾ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നു. പപ്പറ്റ് ഷോ, മാജിക് ഷോ,ആക്ഷൻ സോങ്സ്, ഗെയിംസ്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, എന്നിവ പ്രധാന ആകർഷണങ്ങൾ ആയിരിക്കും. കുട്ടികൾക്കായുള്ള സ്നാക്സും ലഞ്ചും … Read more

Winter Premier League Season -2 ഈ വരുന്ന ഫെബ്രുവരി 24 ശനിയാഴ്ച

ക്രിക്കറ്റിന്റെ അവേശത്തിന് കൊടിയേറാൻ ഇനി എതാനും ദിവസങ്ങൾ മാത്രം. ക്രിക്കറ്റ്‌ പോരാട്ടങ്ങളുടെ മണമുള്ള വാട്ടർഫോർഡിന്റെ മണ്ണിൽ വൈക്കിങ്ങ്സ്  അണിയിച്ചൊരുക്കുന്ന Winter Premier League Season -2 ഈ വരുന്ന ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8 മണിമുതൽ GAA BALLIGUNNER INDOOR സ്റ്റേഡിയത്തിൽ വെച്ച് ആരംഭിക്കുകയാണ്. അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശക്തരായ 18-ഓളം ടീമുകളാണ് ഈ വർഷം മാറ്റുരക്കുന്നത്. ഈ മത്സരത്തിന്റെ ഭാഗമാകുവാൻ എല്ലാവരെയും നമ്മുടെ പോരാട്ട ഭൂമിയിലേക്ക് ക്ഷണിക്കുകയാണ്- സംഘാടകർ അറിയിച്ചു. കൂടാതെ നിങ്ങളുടെ … Read more

അയർലണ്ടിലെ ശരാശരി വാടക മാസം 1,850 യൂറോ; നിരക്ക് വർദ്ധന കുറഞ്ഞെങ്കിലും വാടക മേൽപ്പോട്ട് തന്നെ

അയര്‍ലണ്ടിലെ വാടകനിരക്ക് വര്‍ദ്ധനയില്‍ കാര്യമായ കുറവ്. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2023-ലെ വാടക നിരക്ക് വര്‍ദ്ധന 6.8% ആണ്. 2022-ല്‍ ഇത് 13.7 ശതമാനവും, 2021-ല്‍ 10.3 ശതമാനവും ആയിരുന്നു നിരക്ക് വര്‍ദ്ധന. ഡബ്ലിനില്‍ കൂടുതല്‍ വീടുകള്‍ ലഭ്യമായതോടെയാണ് നിരക്ക് വര്‍ദ്ധനയില്‍ കുറവ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം രാജ്യമെങ്ങും വാടക നിരക്ക് ഉയരുന്നത് തന്നെയാണ് ഇപ്പോഴുമുള്ള പ്രതിഭാസം. ഡബ്ലിനില്‍ വാടക നിരക്ക് വര്‍ദ്ധന പൊതുവെ കുറവാണെങ്കിലും ഡബ്ലിന് പുറത്ത് വാടക കുത്തനെ ഉയരുകയാണ്. … Read more

നാല് മാസത്തിന് ശേഷം അയർലണ്ടിൽ വീണ്ടും പെട്രോൾ, ഡീസൽ വില വർദ്ധന

നാല് മാസങ്ങളായി വില കുറഞ്ഞ ശേഷം അയര്‍ലണ്ടില്‍ ഇന്ധനവില വീണ്ടുമുയര്‍ന്നു. ഫെബ്രുവരിയിലെ സര്‍വേ പ്രകാരം പെട്രോള്‍ വില 3 സെന്റ് വര്‍ദ്ധിച്ച് 1.71 യൂറോ ആയി. ഡീസലിനാകട്ടെ നാല് സെന്റ് വര്‍ദ്ധിച്ച് ലിറ്ററിന് 1.72 യൂറോ ആയിട്ടുമുണ്ട്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനായി മുടക്കേണ്ട തുകയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ ശരാശരി 967 യൂറോ ഇതിനായി മുടക്കേണ്ടിയിരുന്നെങ്കില്‍ നിലവില്‍ അത് 900.43 യൂറോയിലേയ്ക്ക് താഴ്ന്നു. ഹോള്‍സെയില്‍ വൈദ്യുതിക്ക് വില കുറഞ്ഞതാണ് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് … Read more