അയർലണ്ടിലെ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന ദിനം ഇന്ന്

അയര്‍ലണ്ടില്‍ ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന ദിവസം ഇന്ന്. രാജ്യത്ത് നിയമപരമായി താമസിക്കുന്ന എല്ലാവര്‍ക്കും പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതും, നിരവധി ഇന്ത്യക്കാരടക്കം മത്സരിക്കുന്ന കൗണ്ടി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താവുന്നതുമാണ്. വോട്ട് ചെയ്യാന്‍ അര്‍ഹരായ എല്ലാവരും ഇന്ന് തന്നെ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും, അഭിമാനകരമായ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകണമെന്നും ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും, മലയാളിയുമായ ജിതിന്‍ റാം അഭ്യര്‍ത്ഥിച്ചു. Voter.ie എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ … Read more

ബ്ലൂ ചിപ്പ് ടൈൽസ് ആഹാ ബോട്ട് ക്ലബ് കേരളാ ഹൗസ് 2024 ജലരാജാക്കന്മാർ

കേരളാ ഹൗസ് 2024 സംഘടിപ്പിച്ച ആവേശോജ്വലമായ വള്ളം കളിയിൽ 21 കരുത്തൻമാരേയും   ജലപ്പരപ്പിൽ ചീറ്റ പുലികളെ പോലെ തുഴഞ്ഞ് തോൽപിച്ച്  ചാമ്പ്യന്മാർ ആയി ബ്ലൂ ചിപ്പ്  ടൈൽസ്  ആഹാ ബോട്ട്ക്ലബ് . കൈ കരുത്തിനു മുന്നിൽ മറ്റ് എല്ലാ ടീമുകളെയും ബഹുദൂരം പിന്നിലാക്കി ആയിരുന്നു ആഹാ ബോട്ട്ക്ലബിന്റെ    മിന്നും വിജയം.BLUE CHIP TILES സ്പോൺസർ ചെയ്യുന്ന ആഹാ  ബോട്ട് ക്ലബ് അയർലണ്ടിലെ പല കൗണ്ടികളിലുമുള്ള  ഒരു കൂട്ടം  ചെറുപ്പക്കാരുടെ കൂട്ടായ്മ ആണ്.അതിൽ കുട്ടനാടിൻറെ സ്വന്തം … Read more

മീത്തിൽ 1 മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി

കൗണ്ടി മീത്തിൽ 1 മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. Ashbourne എ ലെ ഒരു വെയർഹൗസിൽ ഗാർഡ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ച ഗാർഡ, സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കൊടുങ്കാറ്റും മഴയും ഇടിമിന്നലും; അയർലണ്ടിലെ 5 കൗണ്ടികളിൽ യെല്ലോ വാണിങ്

അയർലണ്ടിൽ ശക്തമായ കൊടുങ്കാറ്റും മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്ന അഞ്ച് കൗണ്ടികളിൽ യെല്ലോ വാണിങ്. ഇന്ന് (ഞായർ) ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ രാത്രി 8 മണി വരെയാണ് കാർലോ, കോർക്ക്, കിൽക്കെന്നി, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊടുങ്കാറ്റിനൊപ്പം അതിശക്തമായ മഴ, ഇടിമിന്നൽ, ആലിപ്പഴം വീഴ്ച എന്നിവയും ഉണ്ടാവും. ഇത് മിന്നൽ പ്രളയത്തിന് കാരണമാകുകയും, യാത്ര ദുഷ്കരമാക്കുകയും ചെയ്യുമെന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

അയർലണ്ടിൽ വീണ്ടും കുടിയേറ്റ വിരുദ്ധരുടെ അക്രമം; അഭയാർത്ഥികൾക്കായി വിട്ടുകൊടുത്ത സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു

അയർലണ്ടിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് കുടിയേറ്റ വിരുദ്ധർ. ടിപ്പററിയിലെ Clonmel-ൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ വിട്ടുനൽകിയ സ്ഥലത്താണ് വ്യാഴാഴ്ച ഒരു സംഘം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചത്. ഒപ്പം നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇവിടെ കരാർ ജോലി ചെയ്യുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതായും വന്നു. സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് അക്രമം നടന്നിരിക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു. … Read more

ആരോഗ്യ ഇൻഷുറൻസ് പ്രീമിയം വർദ്ധന പ്രഖ്യാപിച്ച് Irish Life Health; ഒരു വർഷത്തിനിടെ ഇത് മൂന്നാം തവണ

ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായി മൂന്നാം തവണയും പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ Irish Life Health. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിവിധ പ്ലാനുകളിലെ ഇന്‍ഷുറന്‍സ് പ്രീമിയം തുകകള്‍ 1.6% മുതല്‍ 7.9% വരെ വര്‍ദ്ധിക്കുമെന്നാണ് അയര്‍ലണ്ടിലെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ Irish Life Health അറിയിച്ചിരിക്കുന്നത്. പുതിയ ഉപഭോക്താക്കള്‍ക്ക് ജൂലൈ 1 മുതല്‍ അധിക തുക നിലവില്‍ വരും. ജൂലൈ 1-ന് ശേഷം നിലവിലെ പോളിസി പുതുക്കുന്നവര്‍ക്കും അധിക തുക ബാധകമാകും. രാജ്യത്തെ പൊതു, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യസേവനത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതാണ് … Read more

ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാരെ സഹായിക്കാൻ എഐ റോബോട്ടുകൾ; ഗേറ്റിൽ എത്തിക്കുന്നതിനൊപ്പം കടയിൽ പോകാനും, ടോയ്ലറ്റിൽ കയറാനും സഹായിക്കും!

ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ടെക്‌നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന നാലു റോബോട്ടുകൾ ഡബ്ലിൻ എയർപോർട്ടിൽ സേവനമാരംഭിച്ചു. ഭിന്നശേഷി ഉള്ളവരെയും, മറ്റ്‌ സഹായങ്ങൾ വേണ്ടവരെയും ഗേറ്റിലേക്ക് എത്തിക്കാൻ സഹായം നൽകുകയാണ് ഈ റോബോട്ടുകളുടെ ഡ്യൂട്ടി. ടെർമിനൽ 1-ൽ ആണ് ഇവയുടെ സേവനം ലഭ്യമാകുക. രണ്ട് ക്യാബിൻ ബാഗുകളും, യാത്രക്കാരുടെ മറ്റ്‌ സാധനങ്ങളും വഹിക്കാൻ ഓരോ റോബോട്ടുകൾക്കും ശേഷിയുണ്ട്. ഗേറ്റിൽ എത്തുന്നതിനു മുമ്പായി ടോയ്ലറ്റ്, കടകൾ എന്നിവിടങ്ങളിൽ കയറണമെങ്കിൽ അവയ്ക്കും റോബോട്ടുകൾ സഹായിക്കും. ഇതിനെല്ലാം … Read more

കുപ്പിച്ചില്ലുകൾ പെട്ടിരിക്കാമെന്ന് സംശയം; ജനകീയ ഉൽപ്പന്നമായ Tesco Sandwich Pickle തിരികെ വിളിച്ച് കമ്പനി

ചില്ല് കഷ്ണങ്ങളുടെ സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നമായ Tesco Sandwich Pickle-ന്റെ ഒരു ബാച്ച് തിരിച്ചെടുക്കുന്നതായി അറിയിച്ച് Tesco. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി. സാന്‍ഡ്‌വിച്ചുകള്‍, ചീസ്, മീറ്റ് എന്നിവയ്ക്ക് രുചി വര്‍ദ്ധിപ്പിക്കാനായി ചേര്‍ക്കുന്ന ഈ ഉല്‍പ്പന്നം അയര്‍ലണ്ടിലെങ്ങും ജനകീയമാണ്. തീര്‍ത്തും പച്ചക്കറികള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിക്കുന്നത്. 3254 ബാച്ച് കോഡും, 11/09/2025 എക്‌സ്പയറി ഡേറ്റുമുള്ള Tesco Sandwich Pickle-ന്റെ 295 ഗ്രാം പാക്കുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. നിര്‍മ്മാണവേളയില്‍ ഇവയില്‍ അബദ്ധത്തില്‍ … Read more

അയർലണ്ടിൽ ബാക്ക് ടു സ്‌കൂൾ പേയ്‌മെന്റിനുള്ള അപേക്ഷകൾ ജൂണിൽ ആരംഭിക്കും; സഹായം ആർക്കൊക്കെ?

അയര്‍ലണ്ടിലെ Back To School Clothing and Footwear Allowance-നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് അടുത്ത മാസം (ജൂണ്‍) ആരംഭിക്കും. നിരവധി പേര്‍ക്ക് ഓട്ടോമാറ്റിക്കായി തന്നെ പേയ്‌മെന്റ് ലഭിക്കുമെങ്കിലും, മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി ഈ സര്‍ക്കാര്‍ ധനസഹായത്തിന് അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നാല് മുതല്‍ 11 വയസ് വരെ 160 യൂറോയും, 12-22 പ്രായക്കാര്‍ക്ക് 285 യൂറോയുമാണ് സഹായമായി ലഭിക്കുക. ഇതില്‍ 18-22 പ്രായക്കാര്‍ മുഴുവന്‍ സമയം വിദ്യാര്‍ത്ഥികളായിരിക്കുകയും വേണം. ഓട്ടോമാറ്റിക്കായി നിങ്ങള്‍ക്ക് സഹായം ലഭിക്കുമോ എന്ന കാര്യം MyWelfare … Read more

അയർലണ്ടിൽ ഈ വാരാന്ത്യം ചൂട് വർദ്ധിക്കും; തിങ്കളാഴ്ചയോടെ 22 ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥാ വകുപ്പ്

അയര്‍ലണ്ടില്‍ ഈ വാരാന്ത്യം മഴയും വെയിലും മാറിമറിയുന്ന കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. എന്നാല്‍ ഞായറാഴ്ചയോടെ രാജ്യം ചൂടേറിയ കാലാസവസ്ഥയ്ക്ക് വഴിമാറും. വെള്ളിയാഴ്ച രാത്രിയിലെ തണുപ്പിനും, മൂടല്‍മഞ്ഞിനും ശേഷം ശനിയാഴ്ച പകല്‍ വെയിലിനൊപ്പം മഴയും വന്നുപോകും. തെക്ക്, കിഴക്കന്‍ പ്രദേശങ്ങളെയാണ് മഴ പ്രധാനമായും ബാധിക്കുക. ഇടവിട്ട് മഴ ശക്തമാകുകയും ചെയ്യും. 16 മുതല്‍ 19 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പരമാവധി താപനില ഉയരുക. വടക്ക്, വടക്കന്‍ കൊണാക്ട് പ്രദേശങ്ങളില്‍ താപനില ഇതിലും താഴ്‌ന്നേക്കും. രാത്രിയില്‍ രാജ്യമാകെ 7 ഡിഗ്രി … Read more