Fianna Fail-ഉം Fine Gael-ഉം ജനപിന്തുണയിൽ ഒപ്പത്തിനൊപ്പം; Sinn Fein-ന് പിന്തുണയിൽ ഇടിവ്

അയര്‍ലണ്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ജനപ്രീതി സംബന്ധിച്ച് നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ ഭരണകക്ഷികളായ Fianna Fail-ഉം, Fine Gael-ഉം ഒപ്പത്തിനൊപ്പം. അതേസമയം പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ പിന്തുണ 2% കുറഞ്ഞ് 20 ശതമാനത്തിലെത്തി. Sunday Independent/Ireland Thinks നടത്തിയ സര്‍വേ പ്രകാരം Fianna Fail-നും, Fine Gael-നും 21% വീതമാണ് ജനപിന്തുണ. സോഷ്യല്‍ ഡെമോക്രാറ്റ്‌സിന്റെ പിന്തുണ 1 പോയിന്റ് വര്‍ദ്ധിച്ച് 9% ആയിട്ടുണ്ട്. പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് ഏറ്റവും ജനപിന്തുണയുള്ള നേതാവ്- പിന്തുണ 46%. ഉപപ്രധാനമന്ത്രിയും, Fine … Read more

കൗണ്ടി ക്ലെയറിൽ കാർ മോഷണം; കൗമാരക്കാരൻ അറസ്റ്റിൽ

കൗണ്ടി ക്ലെയറില്‍ കാര്‍ മോഷണം നടത്തിയ കൗമാരക്കാരന്‍ പിടിയില്‍. വെള്ളിയാഴ്ച വൈകിട്ട് 6.15-ഓടെ Parteen-ലുള്ള Firhill-ല്‍ വച്ചാണ് സംഭവം. മോഷണശ്രമത്തിനിടെ വയോധികയായ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 70-ലേറെ പ്രായമുള്ള ഇവരെ University Hospital Limerick-ല്‍ എത്തിച്ച് ചികിത്സ നല്‍കി. വിവിധ ഗാര്‍ഡ യൂണിറ്റുകള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ Clonard പ്രദേശത്ത് നിന്നും ഒരു കുഴിയില്‍ വീണ് കിടക്കുന്ന നിലയില്‍ കാര്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ Youth Diversion Programme-ലേയ്ക്ക് … Read more

ഡബ്ലിനിൽ ഗാർഡ ഉദ്യോഗസ്ഥൻ മോട്ടോർസൈക്കിൾ ഇടിച്ച് മരിച്ച സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മോട്ടോർസൈക്കിൾ യാത്രികൻ മരിച്ചു

ഗാര്‍ഡ കൊല്ലപ്പെട്ട മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മോട്ടോര്‍സൈക്കിള്‍ യാത്രികന്‍ മരിച്ചു. ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് മരണമെന്ന് ഗാര്‍ഡ വക്താവ് അറിയിച്ചു. കൗണ്ടി ഡബ്ലിനില്‍ വാഹനപരിശോധനയ്ക്കിടെ മെയ് 11-നാണ് ഗാര്‍ഡ ഉദ്യോഗസ്ഥനായിരുന്ന Kevin Flatley മോട്ടോര്‍സൈക്കിളിടിച്ച് മരിച്ചത്. സംഭവത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചിരുന്നയാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. ഇദ്ദേഹമാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്.

അയർലണ്ടിൽ ഏപ്രിൽ മാസത്തിൽ ഏറ്റവും കൂടുതൽ മോർട്ട്ഗേജ് ലഭിച്ചത് ആദ്യമായി വീട് വാങ്ങുന്നവർക്ക്; ശരാശരി ലഭിച്ചത് 330,123 യൂറോ

ഏപ്രില്‍ മാസത്തില്‍ അയര്‍ലണ്ടില്‍ വീടിനായി ഏറ്റവും കൂടുതല്‍ മോര്‍ട്ട്‌ഗേജുകള്‍ ലഭിച്ചത് പതിവ് പോലെ ഫസ്റ്റ് ടൈം ബയര്‍മാര്‍ക്ക്. ഒപ്പം മോര്‍ട്ട്‌ഗേജ് അപ്രൂവലുകളും വര്‍ദ്ധിച്ചിട്ടുണ്ട്. The Banking & Payments Federation Ireland’s (BPFI) കണക്കനുസരിച്ച് 2025 ഏപ്രിലില്‍ ആകെ 1.5 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജുകളാണ് അയര്‍ലണ്ടില്‍ അനുവദിച്ചത്. 2024 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് 14% അധികമാണ് ഈ തുക. മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ 4 ശതമാനവും വര്‍ദ്ധനയുണ്ട്. പതിവ് പോലെ ആകെ മോര്‍ട്ട്‌ഗേജ് മൂല്യത്തില്‍ 965 മില്യണ്‍ … Read more

കിടക്കാൻ ബെഡ്ഡ് ഇല്ല; മെയ് മാസത്തിൽ അയർലണ്ടിലെ ആശുപത്രികളിൽ ട്രോളികളിലും, കസേരകളിലും ചികിത്സ തേടിയത് 8,200 രോഗികൾ

മെയ് മാസത്തില്‍ അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളിലും, കസേരകളിലും മറ്റുമായി ചികിത്സ തേടിയത് 8,200-ഓളം രോഗികളെന്ന് Irish Nurses and Midwives Organisation (INMO). ഇത്തരത്തില്‍ ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടിയ അഞ്ച് ആശുപത്രികള്‍ ചുവടെ: University Hospital Limerick – 2,055 patients; University Hospital Galway – 919 patients; Cork University Hospital – 673 patients; St Vincent’s University Hospital – 496 patients; Letterkenny … Read more

ലോറിക്കുള്ളിൽ ഒളിപ്പിച്ച് ആളുകളെ അയർലണ്ടിലേക്ക് കടത്താൻ ശ്രമം; റോസ്ലെയർ യൂറോപോർട്ടിൽ ലോറി ഡ്രൈവർ അറസ്റ്റിൽ

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Rosslare Europort വഴി ലോറിക്കുള്ളില്‍ ഒളിച്ചിരുന്ന് അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് പോര്‍ട്ടിലെത്തിയ ഒരു ലോറിക്കുള്ളില്‍ രണ്ട് പുരുഷന്മാരെ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഇമിഗ്രേഷന്‍ ചെക്കിങ്ങിനിടെയായിരുന്നു സംഭവം. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ലോറിയുടെ ഡ്രൈവറായ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡബ്ലിനിൽ ക്രാന്തിയുടെ ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ 2-ന്

ഡബ്ലിൻ: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തിയുടെ വാട്ടർഫോർഡ്, കിൽക്കെനി യൂണിറ്റുകൾ സംയുക്തമായി ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ജൂൺ 2-ന് ഡബ്ലിനിലെ കോർക്കാഗ് പാർക്കിൽ വെച്ചാണ് ഈ ടൂർണമെന്റ് അരങ്ങേറുന്നത്. ചാമ്പ്യൻമാർക്ക് എവർ റോളിംഗ് ട്രോഫിയും 501 യൂറോ ക്യാഷ് പ്രൈസും സ്വർണ്ണ മെഡലുകളും സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പിന് ട്രോഫിയും 251 യൂറോ ക്യാഷ് പ്രൈസും സിൽവർ മെഡലുകളുമാണ് ലഭിക്കുക. കൂടാതെ, ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച കളിക്കാരൻ എന്നിവർക്കും … Read more

അയർലണ്ടിലെ മോട്ടോർവേകളിൽ നിന്നും ട്രാക്ടറുകൾ നിരോധിക്കണമെന്ന് ട്രക്ക് ഡ്രൈവർമാർ

മോട്ടോര്‍വേകളില്‍ നിന്നും ട്രാക്ടറുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ട്രക്ക് ഡ്രൈവര്‍മാര്‍. റോഡില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ട്രാക്ടറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് Irish Road Haulage Association റോഡ് സുരക്ഷാ അതോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ നിയമപ്രകാരം മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ പോകാന്‍ സാധിക്കുമെങ്കില്‍ ട്രാക്ടറുകള്‍ക്ക് മോട്ടോര്‍വേകള്‍ ഉപയോഗിക്കാം. അതേസമയം മോട്ടോര്‍വേകളില്‍ നിന്നും ട്രാക്ടറുകളെ നിരോധിക്കാനുള്ള ഏത് നീക്കവും എതിര്‍ക്കുമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. ട്രാക്ടറുകള്‍ മിക്കപ്പോഴും വളരെ കുറഞ്ഞ ദൂരം മാത്രമാണ് മോട്ടോര്‍വേകള്‍ ഉപയോഗിക്കുന്നതെന്നും, റോഡ് ഉപയോഗിക്കാന്‍ ട്രാക്ടറുകള്‍ക്ക് അനുമതി നല്‍കണമെന്നും Irish Farmers … Read more

കോർക്കിൽ വയോധികനായ ഡ്രൈവറെ ഭീഷണിപ്പെടുത്തി ടാക്സി തട്ടിയെടുക്കാൻ ശ്രമിച്ചു; പ്രതികളിൽ ഒരാൾക്ക് നാല് വർഷം തടവ്

കോര്‍ക്കില്‍ 75-കാരനായ ടാക്‌സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളെ നാല് വര്‍ഷത്തേയ്ക്ക് തടവിന് ശിക്ഷിച്ച് കോടതി. 2024 ജനുവരി 26-നായിരുന്നു കേസിനാസ്പദമായ സംഭവം. കോര്‍ക്കിലെ Rathpeacon-ലുള്ള Monard-ല്‍ വച്ച് ടാക്‌സിയില്‍ കയറിയ മൂന്നംഗ സംഘം കത്തി കാട്ടി ഡ്രൈവറായ വയോധികനെ ഭീഷണിപ്പെടുത്തുകയും, കാറില്‍ നിന്നും പുറത്താക്കുകയും ചെയ്യുകയായിരുന്നു. ഇവരില്‍ ഒരാളായ Anthony Hornibrook (39)-നെയാണ് Cork Circuit Criminal Court ശിക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമറയില്‍ നിന്നും ലഭിച്ചിരുന്നു. … Read more

അയർലണ്ടിൽ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ മഴയും വെയിലും; അസ്വസ്ഥമായ കാലാവസ്ഥ അടുത്തയാഴ്ചയും തുടരും

അയര്‍ലണ്ടില്‍ വരുന്ന വാരാന്ത്യം മഴയും വെയിലും കൂടിക്കലര്‍ന്നതാകുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ബാങ്ക് ഹോളിഡേ വീക്കെന്‍ഡായ ഈ ദിവസങ്ങളില്‍ ഏതാനും ദിവസമായുള്ള അസ്വസ്ഥമായ കാലാവസ്ഥ തുടരും. ഇന്ന് (വെള്ളി) പൊതുവെ വരണ്ട കാലാവസ്ഥയാകും അനുഭവപ്പെടുക. ആകാശത്ത് മേഘം ഉരുണ്ടുകൂടിയിരിക്കുന്നതിനാല്‍ ഇടയ്ക്ക് മാത്രമേ വെയില്‍ ലഭിക്കുകയുള്ളൂ. ഉച്ചയ്ക്ക് ശേഷം ചാറ്റല്‍ മഴ പെയ്‌തേക്കും. 16 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. ശനിയാഴ്ച രാവിലെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെങ്കിലും, വൈകാതെ തന്നെ മഴ പെയ്യും. കിഴക്കന്‍ പ്രദേശത്തേയ്ക്ക് … Read more