അയര്‍ലണ്ടില്‍ സൌജന്യ IVF ചികിത്സക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധന

അയര്‍ലണ്ടില്‍  സര്‍ക്കാര്‍  സഹായത്തോടെയുള്ള സൌജന്യ IVF ചികിത്സക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ 50% വര്‍ധനവെന്ന് റിപ്പോര്‍ട്ട്‌. സര്‍ക്കാറിന്റെ ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് (IVF) സേവനം,2023 സെപ്റ്റംബറിൽ ആരംഭിച്ചതിന് ശേഷം, ഏകദേശം 1,700 ദമ്പതികള്‍ ചികിത്സക്കായി  റഫർ ചെയ്തതായി HSE അറിയിച്ചു. തുടക്കത്തിൽ പ്രതിമാസം ഏകദേശം 100 ദമ്പതികള്‍ ആണ് IVF സേവനത്തിനായി അപേക്ഷിചിരുന്നത്. എന്നാൽ 2024-ന്റെ അവസാന ഘട്ടങ്ങളിൽ ഈ എണ്ണം 50% വർദ്ധിച്ച് പ്രതിമാസം 150 ദമ്പതികളായി ഉയർന്നതായി ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) ന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. … Read more

അയർലണ്ട് ബ്യൂമൗണ്ടിലെ റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് നിര്യതയായി

അയർലണ്ട് ബ്യൂമൗണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് റെനി സിബിയുടെ മാതാവ് ആലിസ് ജോസഫ് കാവുംകട്ടയിൽ (79 ) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 6 ആം തീയതി 10 മണിക്ക് മുളക്കുളം സെയിന്റ് മേരീസ് പള്ളിയിൽ. ഭർത്താവ് ജോസഫ് കെ പുന്നൂസ് കേരള കോൺഗ്രസ് ജേക്കബ് പിറവം മണ്ഡലം പ്രസിഡന്റ് ആയിരുന്നു. വാർത്ത അയച്ചത് : റോണി കുരിശിങ്കൽ പറമ്പിൽ  

വാട്ടർഫോഡ് സെന്റ് മേരീസ്‌ സിറോ മലബാർ കമ്മ്യൂണിറ്റിക്കു നവ നേതൃത്വം

വാട്ടർഫോഡ് സെന്റ് മേരീസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പുതിയ പ്രതിനിധിയോഗം  (പാരിഷ് കൗൺസിൽ) ചുമതല ഏറ്റെടുത്തു. വാട്ടർഫോഡ് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള ബഹു.ഫാ. ജോമോൻ കാക്കനാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ   കമ്മറ്റി യോഗത്തിലാണ് 2025 -26 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസ്തുത യോഗത്തിൽ ഫാമിലി ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും  കോർഡിനേഷൻ കമ്മറ്റിയുമാണ് അടുത്ത രണ്ടുവർഷക്കാലം വാട്ടർഫോഡ് സീറോ മലബാർ കമ്മ്യൂണിറ്റിയെ പ്രതിനിധിയോഗാംഗങ്ങൾ എന്നനിലയിൽ നയിക്കുന്നത്. 2025-26 … Read more

അയര്‍ലണ്ടില്‍ പുതിയ ഡിപോസിറ്റ് റിട്ടേൺ സ്കീം സേവിംഗ്സ് കാർഡ് ആരംഭിച്ച് Aldi സ്റ്റോര്‍

Aldi അയര്‍ലണ്ട് ഉപഭോക്താക്കള്‍ക്കായി പുതിയ ഡിപ്പോസിറ്റ് റിട്ടേൺ സ്കീം (DRS) സേവിങ്സ് കാർഡ് രാജ്യവ്യാപകമായി സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് അറിയിച്ചു. ഈ പുതിയ ഈ സ്കീമിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക്  ഒഴിവാക്കിയ പ്ലാസ്റ്റിക് ബോട്ടിലുകളും  ക്യാനുകളും  തിരികെ നൽകുമ്പോൾ ഡിപോസിറ്റ് തുക സേവിംഗ്സ് കാർഡിലേക്ക് ക്രെഡിറ്റ്  ചെയ്യാം. ഈ തുക പിന്നീട്ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ്ങിനായി ഉപയോഗിക്കാം. Aldi തങ്ങളുടെ 163 ഐറിഷ് സ്റ്റോറുകളിലെ റിട്ടേണ്‍ സ്കീം മെച്ചപ്പെടുത്താനും വിപുലീകരിക്കാനും വേണ്ടി  കൂടുതൽ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കാർഡ് Aldi … Read more

ലീഷില്‍ വന്‍ മയക്കുമരുന്ന് വേട്ട ; €14.1 മില്ല്യണ്‍ മൂല്യമുള്ള കൊക്കൈൻ പിടിച്ചെടുത്തു

വെസ്റ്റ് ഡബ്ലിനിലെ പ്രധാന മയക്കുമരുന്ന് വിതരണ ശൃംഖലയെ തകര്‍ത്ത് നടത്തിയ ഓപ്പറേഷനില്‍ ഗാര്‍ഡ, ലീഷില്‍ €14.1 മില്ല്യണ്‍ മൂല്യമുള്ള കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍, മൗണ്ട്മെല്ലിക്കിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും 182 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ പരിശോധനകളിൽ, പിടിച്ചെടുത്ത കാറിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു 17 കിലോ കൊക്കെയ്ൻ കൂടി കണ്ടെത്തി. നാല് കിലോ കാനബിസ് ഹർബ് കൂടി മറ്റൊരു സ്ഥലത്ത് നിന്നും പിടിച്ചെടുത്തു പിടിച്ചെടുത്ത … Read more

മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിലെ സ്കൂളുകളില്‍ പ്രീഫാബ് കെട്ടിടങ്ങൾക്കായി സര്‍ക്കാര്‍ ചിലവഴിച്ചത് €86 മില്ല്യണ്‍

അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് വർഷങ്ങള്‍ക്കുള്ളില്‍ സ്കൂളുകൾക്ക് പ്രീഫാബ് കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനായി 86 മില്ല്യണ്‍ യൂറോ സര്‍ക്കാര്‍ ചെലവഴിച്ചതായി വിദ്യാഭ്യാസ വകുപ്പ്. 2020 മുതൽ 5 ബില്യൺ യൂറോ സ്കൂൾ ബില്‍ഡിംഗിനും നവീകരണ പദ്ധതികള്‍ക്കുമായി ചിലവഴിച്ചതായി വിദ്യാഭ്യാസ വകുപ്പ്അറിയിച്ചിരുന്നു.   . താൽക്കാലിക താമസസൗകര്യങ്ങള്‍ക്ക് വേണ്ടി പണം ചിലവഴിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വന്നത്. കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷങ്ങളില്‍ പ്രീഫാബ് കെട്ടിടങ്ങള്‍ക്കായി, പ്രതിവർഷം ഏകദേശം 29 ദശലക്ഷം യൂറോയാണ് ചെലവഴിക്കപ്പെടുന്നത്. കഴിഞ്ഞ … Read more

കെറിയിലെ വീട്ടിൽ പുരുഷന്‍റെയും സ്ത്രീയുടെയും പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി

കൌണ്ടി കെറിയിലെ വീട്ടിൽ ഇന്ന് രാവിലെ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഗാര്‍ഡ അന്വേഷണമാരംഭിച്ചു. അമ്പത് വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷനെയും സ്ത്രീയെയും Glenbeigh ലെ  വീട്ടില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക സൂചനകൾ അനുസരിച്ച്, രണ്ട് മൃതദേഹങ്ങള്‍ക്കും ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഗാര്‍ഡ പറഞ്ഞു. സംഭവസ്ഥലം സീല്‍ ചെയ്യുകയും, സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഓഫീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്ക് ശേഷം, പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റുമെന്ന് ഗാര്‍ഡ അറിയിച്ചു.  

അയര്‍ലണ്ടിലെ ശിശു മരണ നിരക്ക് മറ്റു യൂറോപ്യൻ രാജ്യങ്ങളേക്കാൾ ഉയർന്നത്: റിപ്പോര്‍ട്ട്‌

അയര്‍ലണ്ടിലെ ശിശു മരണ നിരക്ക്, മറ്റു യൂറോപ്യൻ രാജ്യങ്ങളേക്കാൾ ഉയര്‍ന്നതാണെന്ന് 2025 ലെ ദേശീയ മരണ പീഡിയാട്രിക് രെജിസ്റ്റര്‍ (NPMR)ല്‍ ഇന്നു പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് 2019 മുതൽ 2023 വരെയുള്ള കാലയളവില്‍ മരിച്ച കുട്ടികളുടെയും   യുവാക്കളുടെയും ഡാറ്റ അടിസ്ഥാനമാക്കിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കണക്കുകള്‍ പ്രകാരം, അയര്‍ലണ്ടില്‍ 2022 -2023 കാലയളവില്‍ 18 വയസ്സിൽ താഴെയുള്ളവരുടെ ഇടയിൽ ആകെ 612 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ മരണങ്ങളിൽ 363 പേർ ഒരുവയസ്സിനുള്ളിലെ കുട്ടികളായിരുന്നു, അവയിൽ … Read more

ഡബ്ലിന്‍ സ്വോർഡ്‌സില്‍ വനിതകൾക്കായി പേയിങ് ഗസ്റ്റ് താമസ സൌകര്യം

ഡബ്ലിനിലെ സ്വോർഡ്‌സില്‍, ഫാമിലി താമസിക്കുന്ന വീട്ടില്‍ പേയിങ് ഗസ്റ്റ് താമസ സൗകര്യം ലഭ്യമാണ്. താമസത്തിന് ജോലിക്കാരായ സ്ത്രീകളെയാണ് പരിഗണിക്കുന്നത്. ഡബിൾ ബെഡ്‌റൂം (non attached bathroom) സൗകര്യം ആണ് ഒരുക്കിയിരിക്കുന്നത്  . Safe & Comfortable living environment Warm & Friendly Family Atmosphere Delicious Home-Cooked Meals Included All Bills Covered in Rent Transport & Bus Stops: Nearest Bus Stop: Just 3 minutes’ walk Swords Express … Read more

അയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് B, HIV വൈറസ് ബാധയുടെ നിരക്ക് ഇരട്ടിയായതായി പുതിയ ഗവേഷണം

അയര്‍ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് B, HIV പോലുള്ള വൈറസുകളുടെ വ്യാപന നിരക്ക് മുന്‍പുള്ളതിനെക്കള്‍ ഇരട്ടിയായി ഉയർന്നതായി പുതിയ ഗവേഷണം വ്യക്തമാക്കുന്നു. രക്തത്തിലൂടെ പടരുന്ന രോഗങ്ങളുടെ വ്യാപനം എത്രത്തോളം ഉണ്ടായിരിക്കുമെന്ന് കണ്ടെത്താനായി നടത്തിയ ഒരു പഠനത്തിൽ, വൈറസുകളുടെ വ്യാപനം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ കോർക്കില്‍ കൂടുതല്‍ ആണെന് പഠനം പറയുന്നു. അയർലണ്ടിലെ ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി അണുബാധയുടെ നിരക്ക് 10,000 ആളുകളില്‍ 10-20 കേസുകള്‍ (0.1% – 0.2%) മാത്രമായിരുന്നു. എന്നാൽ, “ഐറിഷ് ജേണൽ ഓഫ് മെഡിക്കൽ സയൻസ്” ന്‍റെ … Read more