കോവിഡ് കാലം അവസരമാക്കി മാറ്റി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍; പുതുതായി പണി തീര്‍ത്തത് നിരവധി നടപ്പാതകളും സൈക്കില്‍ പാതകളും

ഡബ്ലിന്‍ നഗരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പദ്ധതിയിട്ടിരുന്ന ട്രാഫിക് മാറ്റങ്ങള്‍ കോവിഡ് കാലത്ത് നടപ്പിലാക്കി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. സൈക്ലിങ്ങിനായി കൂടുതല്‍ സൗകര്യം ഒരുക്കുക, കാറുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തുക തുടങ്ങി ഒരുപിടി മാറ്റങ്ങളാണ് ഏതാനും മാസങ്ങള്‍ക്കിടെ ഡബ്ലിന്‍ നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് എത്തിയതോടെ ജനങ്ങള്‍ കൂടുതലായും നടപ്പാതകളും സൈക്കിളുകളും ഉപയോഗിച്ച് തുടങ്ങിയതും പദ്ധതി നടപ്പിലാക്കാന്‍ പ്രചോദനമായി. സമീപം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന Griffith Avenue പോലെയുള്ള സ്ഥലങ്ങളില്‍ സുരക്ഷിതമായ കാല്‍നടപ്പാതകളും, സൈക്കിള്‍ പാതകളും നിര്‍മ്മിച്ചു. Grangegorman, Pigeon House Road … Read more

പുതിയ Shared Equity Loan പദ്ധതി ഗുണകരമോ? ഭവനമന്ത്രി കുത്തകകള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് വിമര്‍ശനം

ഭവനമന്ത്രി Darragh O’Brien ഡിസംബര്‍ 22ന് പ്രഖ്യാപിച്ച Shared Equity Loan പദ്ധതി വന്‍കിട കെട്ടിടനിര്‍മ്മാണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന് വിമര്‍ശനം. ഈ വര്‍ഷം ആദ്യം കെട്ടിട നിര്‍മ്മാതാക്കളുടെ സംഘടനകളായ Irish Institutional Property, Property Industry Ireland എന്നിവ ഇതിന് സമാനമായ പദ്ധതികള്‍ നിര്‍ദ്ദേശിച്ച കാര്യമാണ് Sinn Fein വക്താവും പാര്‍പ്പിട വിദഗ്ദ്ധനുമായ Eoin O Broin ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ബാക്കിപത്രമായി വ്യക്തതയില്ലാത്ത ഒരു ബില്‍ അവതരിപ്പിക്കുകയും, അത് പാസാക്കിയെടുക്കുകയും മാത്രമാണ് മന്ത്രി ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും … Read more

22 യൂറോ മുടക്കി നേടിയത് 3 ബെഡ് റൂം വീടും BMW കാറും; സമ്മാനപ്പെരുമഴയില്‍ വാട്ടര്‍ഫോര്‍ഡ് സ്വദേശി

22 യൂറോ മുടക്കി പങ്കെടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി 150,000 യൂറോയുടെ വീടും BMW കാറും ലഭിച്ചത് വിശ്വസിക്കാനാകാതെ വാട്ടര്‍ഫോര്‍ഡ് സ്വദേശി Liam Ryan. ക്രിസ്മസിനോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പില്‍ നാല് ടിക്കറ്റുകളാണ് Ryan എടുത്തത്. നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ പേര് തന്റേതാണെന്ന് ഇദ്ദേഹം ആദ്യം വിശ്വസിച്ചില്ല. തന്റെ അതേ പേരുള്ള മറ്റാര്‍ക്കോ ആണ് സമ്മാനമെന്ന് കരുതിയ 39-കാരനായ Ryan, ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കിയപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. എല്ലാം കൊണ്ടും സന്തോഷമാണെങ്കിലും തല്‍ക്കാലത്തേയ്ക്ക് സമ്മാനം ലഭിച്ച … Read more

അയര്‍ലണ്ടില്‍ ലെവല്‍ 5 നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ തുടരും; 2000 പേരെ വാക്‌സിനേറ്റ് ചെയ്തു

അയര്‍ലണ്ടില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണ തോതിലുള്ള ലെവല്‍ 5 നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ തുടരുമെന്ന് ടീഷെക് മീഹോള്‍ മാര്‍ട്ടിന്‍. ഇതിന് ശേഷവും പല നിയന്ത്രണങ്ങളും കര്‍ശനമായി തുടരേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ അവശ്യേതര വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന കടകള്‍ അടച്ചിടണം. ജനുവരി 11 വരെ സ്‌കൂളുകളും അടച്ചിടും. 5 കിലോമീറ്റര്‍ യാത്രാനിയന്ത്രണം വീണ്ടും നടപ്പിലാക്കി. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആളുകള്‍ മറ്റ് വീടുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള വിലക്കും നിലവില്‍ വന്നു. കുട്ടികള്‍, പ്രായമായവര്‍, രോഗികള്‍ … Read more

ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ച George Nkencho അയര്‍ലണ്ടിലെ ജോര്‍ജ്ജ് ഫ്‌ളോയ്‌ഡോ? സംഭവമന്വേഷിക്കാന്‍ ഗാര്‍ഡ ഓംബുഡ്‌സ്മാന്‍

കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയും, ഗാര്‍ഡയ്ക്ക് നേരെ കത്തിയുമായി ആക്രമണത്തിന് ശ്രമിക്കുകയും ചെയ്ത ചെറുപ്പക്കാരന്‍ ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ചു. ഇന്നലെ (ഡിസംബര്‍ 30) ഉച്ചയ്ക്ക് 1 മണിയോടെ Manorfields Drive-ലായിരുന്നു സംഭവം. Garda Armed Support Unit ഓഫീസര്‍മാരില്‍ നിന്നും വെടിയേറ്റ 27കാരനായ George Nkencho ഡബ്ലിനിലെ ആശുപത്രിയിലാണ് മരിച്ചത്. അതേസമയം സംഭവം ഗാര്‍ഡയ്‌ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഗാർഡ പറയുന്നത് ഇങ്ങനെ: ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയാണ് Harstown Shopping Centre-ല്‍ കത്തിയുമായെത്തിയ George Nkencho കവര്‍ച്ചാശ്രമം നടത്തിയത്. … Read more

അയർലണ്ടില്‍ നിയന്ത്രണങ്ങള്‍ കാരണം അടയ്ക്കുന്ന പല കടകളും ഇനി ഒരിക്കലും തുറന്നേക്കില്ല; ആശങ്കയോടെ കച്ചവടക്കാര്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ അവശ്യേതര വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍, പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയവ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. അതേസമയം ഇത്തരത്തില്‍ അടച്ചിടുന്ന പല കടകളും ഇനി ഒരിക്കലും തുറന്നേക്കില്ലെന്നാണ് വ്യാപാരികളുടെ ആശങ്ക. പാലിക്കാനാവശ്യപ്പെട്ട എല്ലാ നിബന്ധനകളും മുന്‍കരുതലുകളും കൃത്യമായി പിന്തുടര്‍ന്നിട്ടും സര്‍ക്കാര്‍ തങ്ങളെ ശിക്ഷിക്കുകയാണെന്ന് Retail Excellence തലവനായ Duncan Graham വിമര്‍ശനമുയര്‍ത്തി. ക്രിസ്മസിനോടനുബന്ധിച്ച് കടകളില്‍ ആളുകളെ കുറയ്ക്കുകയടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുവെന്ന് Graham പറഞ്ഞു. നിലവിലെ … Read more

അയർലണ്ട് വീണ്ടും പൂർണ്ണ ലെവൽ 5 നിയന്ത്രത്തിലേയ്ക്ക്. സ്കൂളുകൾ തുറക്കുന്നത് നീട്ടി

അയർലണ്ടിൽ വീണ്ടും കർശനമായ ലെവൽ 5 നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ക്യാബിനറ്റ് തീരുമാനം. സ്കൂളുകൾ തുറക്കുന്നത് ജനുവരി 11 -ന് . ഇതോടെ ഭവന സന്ദർശനത്തിനും , വീടുകളിൽ നിന്നും 5 കിലോമീറ്ററിലധികം  സഞ്ചരിക്കുന്നതിനും വിലക്ക്. അവശ്യ സേവനങ്ങൾ അല്ലാത്ത കടകൾ അടയ്ക്കും.ലെവൽ 5 നിയന്ത്രണങ്ങൾ ജനുവരി 31 വരെ തുടരും.1,718 കോവിഡ് കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ക്രിസ്തുമസിന്റെ സന്ദേശവുമായി ഒരു മനോഹര ഗാനം – ദിവ്യരാവ് .

പുൽക്കൂട്ടിൽ പിറന്ന ഉണ്ണിഈശോയെ കാണുവാൻ നക്ഷത്രം കണ്ടെത്തിയ വിദ്വാന്മാർ കാഴ്ചവെച്ച ,പൊന്ന്, മൂര്, കുന്തിരിക്കം പോലെ ഈ കോവിഡ് കാലത്ത് നമുക്ക് നമ്മളെ തന്നെ ദിവ്യബലിയായി സ്വർഗീയ നാഥന്‌ സമർപ്പിക്കാം. ഷാജി ജോണിന്റെ വരികൾക്ക് അലക്സ്‌ എബ്രഹാം സംഗീതം നൽകി പ്രശസ്ത സിനിമ പിന്നണി ഗായകൻ ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ഈ മനോഹരമായ ക്രിസ്മസ് ഗാനം ദിവ്യരാവ് നിങ്ങൾക്കായി സമർപ്പിക്കുന്നു . ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ച അലക്സ് എബ്രഹാം ഡബ്ലിനിലുള്ള മലയാളി സമൂഹത്തിനെല്ലാം … Read more

ലഭ്യത കുറഞ്ഞു, വില കൂടി; കോവിഡിലും തളരാതെ അയർലണ്ടിലെ പാര്‍പ്പിട മേഖല

രാജ്യത്തെ മറ്റ് പല മേഖലകളും കോവിഡിന്റെ ആഘാതത്തില്‍ ഉലഞ്ഞെങ്കിലും പാര്‍പ്പിട മേഖല നേട്ടത്തില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. CSO-യുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഭവനവിലയില്‍ ഒക്ടോബര്‍ മാസം 0.5% വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ തുടര്‍ച്ചയായി അഞ്ചാം മാസവും വില ഉയര്‍ന്നു. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭവനവില 0.4% കുറഞ്ഞിട്ടുണ്ട് എന്നാണ് CSO പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പുള്ള വിപണി വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിന് ആധാരം. എന്നാല്‍ ഈ മാസത്തെ കണക്ക് നോക്കിയാല്‍ ഭവനവില വീണ്ടും വര്‍ദ്ധിച്ചിരിക്കാമെന്നാണ് വിദഗ്ദ്ധാഭിപ്രായം. … Read more

ഡബ്ലിന്‍കാരെ ഭയപ്പെടുത്തി ‘മുഖംമൂടി മനുഷ്യന്‍’; വാതിലില്‍ തട്ടി വിളിച്ച് പണം ആവശ്യപ്പെടുന്നതായി പരാതി

സൗത്ത് ഡബ്ലിനില്‍ ‘മുഖം മൂടി മനുഷ്യന്റെ’ സാന്നിദ്ധ്യം ആളുകളെ ഭയപ്പെടുത്തുന്നു. നീല മുഖം മൂടിയും, തല മുതല്‍ കാല്‍ വരെ മറയ്ക്കുന്ന കറുത്ത വസ്ത്രവും ധരിച്ച അജ്ഞാതന്‍ സൗത്ത് ഡബ്ലിനിലെ Palmerstown പ്രദേശത്ത് ഭീതി വിതയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രായമായവരുടെയും, ഒറ്റയ്ക്ക് താമസിക്കുന്നവരുടെയും വീട്ടില്‍ രാത്രി സമയത്തെത്തി വാതിലില്‍ മുട്ടുകയും, പണം ആവശ്യപ്പെടുകയുമാണ് ഇയാള്‍ ചെയ്യുന്നത്. പരിചയമില്ലാത്തവര്‍ക്ക് പണം നല്‍കരുതെന്നും, അത്യാവശ്യ ഘട്ടങ്ങളില്‍ ഗാര്‍ഡയുടെ സേവനം ലഭ്യമാക്കണമെന്നും പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അയല്‍ക്കാര്‍ രോഗികളോ, പ്രായം ചെന്നവരോ … Read more