ആദ്യഘട്ട കോവിഡ് വാക്‌സിന്‍ അയര്‍ലണ്ടിലെത്തി

കോവിഡിനെതിരായ പോരാട്ടത്തിന് പ്രതീക്ഷയേറ്റിക്കൊണ്ട് ആദ്യഘട്ട വാക്‌സിന്‍ അയര്‍ലണ്ടിലെത്തി. Pfizer/BioNTech നിര്‍മ്മിച്ച 10,000 ഡോസ് വാക്‌സിന്‍ -71 ഡിഗ്രി സെല്‍ഷ്യസില്‍ സിറ്റിവെസ്റ്റിലുള്ള കോള്‍ഡ് സ്‌റ്റോറേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. ‘എപ്പോഴാണ് ഒരു ഫ്രിഡ്ജ് ഫോട്ടോയെടുക്കാന്‍ മാത്രം മൂല്യമുള്ളതാകുക? അയര്‍ലണ്ടിനായുള്ള ആദ്യ കോവിഡ് വാക്‌സിന്‍ അതിനുള്ളിലുള്ളപ്പോള്‍’ എന്ന് വാക്‌സിന്‍ എര്‍പോര്‍ട്ടിലെത്തിയ ചിത്രമടക്കം ആരോഗ്യമന്ത്രി Stephen Donnelly ട്വീറ്റ് ചെയ്തു. ഡിസംബര്‍ 30 ബുധനാഴ്ച മുതല്‍ ജനങ്ങളെ വാക്‌സിനേറ്റ് ചെയ്തു തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, നഴ്‌സിങ് ഹോമുകളിലെ താമസക്കാര്‍ എന്നിവര്‍ക്കാണ് ആദ്യം വാക്‌സിനുകള്‍ … Read more

ലോകത്തില്‍ ഭരണത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയറായി തിരുവനന്തപുരത്തെ ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്നതോടെ, ലഭ്യമായ വിവരങ്ങളനുസരിച്ച്, ലോകത്തില്‍ തന്നെ നിലവില്‍ ഭരണത്തിലുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാതി കൂടിയാണ് 21കാരിയായ ആര്യ രാജേന്ദ്രനെ തേടിയെത്തുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നും ജയിച്ചെത്തിയ ആര്യ, തുമ്പ ഓള്‍ സെയിന്റ്‌സ് കോളജിലെ ബിരുദവിദ്യാര്‍ത്ഥിനിയാണ്. പരീക്ഷാ തിരക്കുകള്‍ക്കിടെയായിരുന്നു പ്രചരണമെന്നതിനാല്‍ മൂന്ന് പരീക്ഷകള്‍ എഴുതാന്‍ സാധിച്ചുമില്ല. വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസമുള്ളവരും ഭരണരംഗത്തേയ്ക്ക് വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്ന് രണ്ടാം വര്‍ഷ ഗണിത വിദ്യാര്‍ത്ഥിനിയായ ആര്യ പറയുന്നു. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് … Read more

കൊതിപ്പിക്കുന്ന പാര്‍പ്പിടങ്ങള്‍: അയര്‍ലണ്ടിലെ ഏറ്റവും മികച്ച 4 വാസസ്ഥലങ്ങള്‍ കാണാം

പാര്‍പ്പിടമേഖലയെ സംബന്ധിച്ചിടത്തോളം മികച്ച ബിസിനസ് നടന്ന വര്‍ഷമാണ് 2020. കോവിഡ് കാരണം ആദ്യ മാസങ്ങളില്‍ തിരിച്ചടിയുണ്ടായെങ്കിലും വമ്പന്‍ തിരിച്ചുവരവ് നടത്തിയ മേഖലയില്‍ ബില്യണുകളുടെ കച്ചവടമാണ് നടന്നത്. ഒറ്റമുറി വീടുകള്‍ മുതല്‍ വമ്പന്‍ മാളികകള്‍ വരെ ചൂടപ്പം പോലെ വിറ്റുപോയി. രാജ്യത്തെ പ്രശസ്ത പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യില്‍ ഈ വര്‍ഷം ലിസ്റ്റ് ചെയ്യപ്പെട്ട വിലയേറിയ 4 പ്രോപ്പര്‍ട്ടികള്‍ ഇവയാണ്. Dalkey, Co Dublin ഡബ്ലിന്‍ തീരം, Howth, Dalkey Island എന്നിവയുടെ വ്യൂ നല്‍കുന്ന Mount Alverno ആയിരുന്നു … Read more

ലോകത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണം: ക്രിസ്മസ് സന്ദേശത്തില്‍ മാര്‍പ്പാപ്പ

ലോകത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ക്രിസ്മസ് ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വാക്‌സിന് പേറ്റന്റ് ലഭിച്ചിരിക്കുന്നത് ആരായിരുന്നാലും, രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ള ആളുകളെ വാക്‌സിന്‍ നല്‍കാനായി ആദ്യം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇത്തരം വാക്‌സിനുകളെ ‘ലോകത്തിന്റെ വെളിച്ച’മെന്നാണ് മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ മനുഷ്യരായി ജീവിക്കുന്നതില്‍ നിന്നും അടച്ചുപൂട്ടിയ ദേശീയവാദം നമ്മെ പിന്നോട്ട് വലിക്കാന്‍ പാടില്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി വിവിധ ദേശീയ നേതാക്കള്‍, ബിസിനസ് സ്ഥാപനങ്ങള്‍, രാജ്യാന്തര സംഘടനകള്‍ എന്നിവ … Read more

യു.കെ കോവിഡ് വേരിയന്റ് അയര്‍ലണ്ടിലും

യു.കെയില്‍ പടര്‍ന്നുപിടിക്കുന്ന പുതിയ കോവിഡ് വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിലും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ എത്രത്തോളമാണ് പുതിയ വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് അറിയാനാകൂ എന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോക്ടര്‍ Tony Holohan പറഞ്ഞു. ജനങ്ങളോട് സുരക്ഷിതരായി വീട്ടില്‍ തന്നെ സമയം ചെലവിടാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ച അദ്ദേഹം യു.കെയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന എല്ലാവരും 14 ദിവസത്തെ കര്‍ശന സെല്‍ഫ് ഐസൊലേഷന് വിധേയരാകണമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം അയര്‍ലണ്ടില്‍ പുതുതായി 1,025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. … Read more

അയര്‍ലണ്ടില്‍ ഇന്നും നാളെയും കാറ്റും മഴയും

സെന്റ് സ്റ്റീഫന്‍സ് ഡേ ആയ ഇന്നും (ഡിസംബര്‍ 26), ഡിസംബര്‍ 27 ഞായറാഴ്ചയും രാജ്യമാകെ യെല്ലോ വാണിങ് നല്‍കി അയര്‍ലണ്ടിലെ കാലാവസ്ഥാ പ്രവചന വകുപ്പായ Met Eireann. ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. അറ്റ്‌ലാന്റിക്കില്‍ രൂപപ്പെട്ട കൊടുങ്കാറ്റായ ബെല്ലയോടൊപ്പം പടിഞ്ഞാറന്‍ കാറ്റും ശക്തി പ്രാപിക്കുന്നത് മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ അയര്‍ലണ്ടില്‍ ശക്തമായ കൊടുങ്കാറ്റടിക്കാന്‍ കാരണമാകും. തീരപ്രദേശത്തെയാകും ഇത് കൂടുതലായും ബാധിക്കുക. പടിഞ്ഞാറന്‍ തീരത്ത് … Read more

ചലച്ചിത്രതാരം അനില്‍ നെടുമങ്ങാടിന് വിട

പ്രമുഖ ചലച്ചിത്ര താരം അനില്‍ പി നെടുമങ്ങാട് മുങ്ങിമരണപ്പെട്ടു. തൊടുപുഴയ്ക്ക് സമീപം മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അദ്ദേഹം സ്ഥലത്തെത്തിയത്. 48 വയസായിരുന്നു. നാടകരംഗത്ത് പ്രതിഭയറിയിച്ച അനില്‍ നെടുമങ്ങാട് മിനിസ്‌ക്രീനില്‍ സിനിമാസംബന്ധിയായ ഹാസ്യപരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ശേഷമാണ് ബിഗ്‌സ്‌ക്രീനിലെത്തിയത്. തസ്‌കരവീരന്‍ ആണ് ആദ്യ സിനിമ. തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിയപ്പെടാതെ പോയെങ്കിലും രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ അനില്‍ … Read more

എന്റെ ബാല്യത്തിലെ ക്രിസ്മസ്: സെബി പാലാട്ടി

ഐറിഷ് മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സെബി പാലാട്ടി തന്റെ ബാല്യകാലത്തിലെ ക്രിസ്മസ് ഓര്‍മ്മകള്‍ പങ്കുവച്ച് 2013-ല്‍ ഫേസ്ബുക്കിലെഴുതിയ ലേഖനം. സ്വന്തം നാടായ മഞ്ഞപ്രയില്‍ കൂട്ടുകാരോടും നാട്ടുകാരോടുമൊപ്പം ക്രിസ്മസ് കാലം ചെലവഴിച്ചതിന്റെ നനവോര്‍മ്മകള്‍. എന്റെ ബാല്യത്തിലെ ക്രിസ്മസ് 🎄🎄മഞ്ഞപ്രയിലെ എന്റെ ക്രിസ്തുമസ് നിറവുകൾ🎄🎄 എന്റെ നാട് മഞ്ഞപ്ര. മലരണി കാടുകളും മരതക പച്ചകളുമണിഞ്ഞ മനോഹരമായ ഒരു കൊച്ചു ഗ്രാമം. ആദിശങ്കരന്റെ ജന്മദേശമായ കാലടിയിൽ നിന്നും ആറ്‌ കിലോമീറ്റർ വടക്കും, വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശമേറ്റു പുണ്ണ്യപെട്ട മലയാറ്റൂരിൽ നിന്ന് ആറ്‌ കിലോമീറ്റർ … Read more

രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം; രജനികാന്ത് ആശുപത്രിയില്‍

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ രക്തസമ്മര്‍ദ്ദം ഏറിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ഷൂട്ടിങ്ങുമായി ഹൈദരാബാദിലെത്തിയതായിരുന്നു രജനി. ഷൂട്ടിങ് സംഘത്തിലെ നാല് പേര്‍ക്ക് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ഈ ആഴ്ച ആദ്യം ഷൂട്ടിങ് നിര്‍ത്തിവച്ചെങ്കിലും ഹൈദരാബാദില്‍ തുടരുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച നടത്തിയ ടെസ്റ്റില്‍ അദ്ദേഹം കോവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു. രക്തസമ്മര്‍ദ്ദത്തില്‍ ആശങ്കാവഹമായ വ്യത്യിയാനമുണ്ടായതാണ് അഡ്മിറ്റ് ചെയ്യാന്‍ കാരണമെന്നും, വിദഗദ്ധപരിശോധനയ്ക്ക് ശേഷം മാത്രമേ ആശുപത്രി വിടാനാകൂവെന്നും ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റല്‍ വ്യക്തമാക്കി. ഒക്ടോബറിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടിവന്ന രജനികാന്തിന്, വൃക്ക മാറ്റിവച്ചതിനെത്തുടര്‍ന്ന് … Read more

യുഎസില്‍ കൊലയാളികളടക്കമുള്ളവരെ ജയില്‍മോചിതരാക്കി ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിന് മുമ്പ് കൊടും കുറ്റവാളികളടക്കമുള്ളവര്‍ക്ക് മാപ്പ് നല്‍കി ജയിലില്‍ നിന്നും മോചിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. രണ്ട് ദിവസത്തിനിടെ യുഎസിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 29 പേരെയാണ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് വിട്ടയച്ചത്. ഇതില്‍ പലരും ട്രംപിന്റെ ബന്ധുക്കളോ അനുയായികളോ ആണ്. 2007-ല്‍ ഇറാഖില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 14 സാധാരണക്കാരെ കൊലപ്പെടുത്തിയ സ്വകാര്യ അമേരിക്കന്‍ സേനാംഗങ്ങളായ നാല് പേരും വിട്ടയച്ചവരിലുള്‍പ്പെടുന്നു. ഇവരെ വിട്ടയച്ചത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് നടപടിയെ വിമര്‍ശിച്ചുകൊണ്ട് യുഎന്‍ മനുഷ്യാവകാശ … Read more