അയർലണ്ടിൽ  നിലവിലുള്ള  ‘Atypical Working  Scheme’ നിബന്ധനകൾ പരിഷ്കരിക്കണമെന്ന ആവശ്യവുമായി മൈഗ്രന്റ്‌ നേഴ്സസ് അയർലണ്ട് (M.N.I)

അയർലണ്ടിലെ നിലവിലുള്ള എറ്റിപ്പിക്കൽ വർക്കിങ് സ്കീം (Atypical Working  Scheme) നിയമത്തിനു കീഴിലുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ ഇവിടെ ജോലി തേടി വരുന്ന ഇന്ത്യക്കാർ അടക്കമുള്ള നോൺ-യൂറോപ്യൻ (Non-EU) രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് ദോഷകരമായതിനാൽ അവ ഉടനെ പരിഷ്കരിക്കണമെന്ന ആവശ്യവുമായി സംഘടന മുന്നോട്ടു പോകുമെന്ന്  മൈഗ്രന്റ്‌ നേഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ അറിയിച്ചു.  നിലവിൽ നഴ്സിംഗ് യോഗ്യതയുള്ള വിദേശ നഴ്സുമാർ IELTS അല്ലെങ്കിൽ OET പരീക്ഷ പാസായതിനു ശേഷം നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡിന്റെ ഡിസിഷൻ ലെറ്ററുമായി അയർലണ്ടിൽ … Read more

എസ്സൻസ് അയർലൻഡ് ക്യൂരിയോസിറ്റി ’20  സയൻസ് ശിൽപശാല മത്സര വിജയികളെ പ്രഖ്യാപിച്ചു.

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസ്സൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ പോസ്റ്റർ മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ബ്രയാന സൂസൻ ബിനു, രണ്ടാം സ്ഥാനം പ്രഹ്ലാദ് പ്രദീപ്, മൂന്നാം സ്ഥാനം ഡേവ് ജയ്സൺ എന്നിവരും സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ആരോൺ റോയി, എയ്ഞ്ചൽ റോയി, എന്നിവരും രണ്ടാം സ്ഥാനം നിവേദ് ബിനു, മൂന്നാം സ്ഥാനം അമൽ ടോമിയും കരസ്ഥമാക്കി. ശാസ്ത്ര പ്രബന്ധം അവതരിപ്പിച്ചതിൽ പ്രൈമറി തലത്തിൽ ഒന്നാം സ്ഥാനം ബ്രയാന സൂസൻ ബിനു, … Read more

മൂന്നുവർഷത്തിനുള്ളിൽ AIB ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കും ;ജോലി നഷ്ടമാകാൻ പോകുന്നത് 1500 പേർക്ക്.

അടുത്ത മൂന്നു വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാൻ AIB പദ്ധതികൾ തയ്യാറാക്കുന്നു. 1500 പേർക്ക് ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയാണുള്ളത്. സർക്കാർ ഉടമസ്ഥതയിലുള്ള പ്രമുഖ ബാങ്ക് ആണ് AIB .നിരവധി ബ്രാഞ്ചുകൾ തമ്മിൽ ലയിപ്പിക്കാനും ബ്രാഞ്ചുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാനും പദ്ധതിയുണ്ട്.നിലവിൽ 9200 ജീവനക്കാരാണ്  AIB -യിൽ  ജോലിചെയ്യുന്നത്. കോവിഡ് കാലത്ത് ജീവനക്കാരെ പിരിച്ചുവിടാനുള്ള ഒരു  തീരുമാനവും  എടുക്കില്ല എന്നും  AIB -യുടെ ജനറൽ സെക്രട്ടറി ജോൺ ഒക്കോണൽ അറിയിച്ചു.2023 -ടെ 10 ശതമാനം ചെലവ് കുറയ്ക്കാൻ … Read more

വീടുകളുടെ വില കുറയാൻ സാധ്യത ഇല്ല. 2020 യിൽ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി അയർലൻഡ്.

കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് എല്ലാ മേഖലകളിലും പുനരുജ്ജീവനത്തിന് കാരണമായതിനാൽ 2020 മൂന്നാം പാദത്തിൽ ഐറിഷ് സമ്പദ്‌വ്യവസ്ഥ കുത്തനെ ഉയർന്നു റെക്കോർഡ് 11.1 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ വളർച്ച 2020 ൽ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി അയർലണ്ടിനെ മാറ്റുന്നുവെന്ന് ഗുഡ് ബോഡി സ്റ്റോക്ക് ബ്രോക്കർമാർ പറഞ്ഞു. ഐറിഷ് സമ്പദ്‌വ്യവസ്ഥ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 2 ശതമാനം വളർച്ച നേടുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നു.ചൈന ഒഴികെയുള്ള മിക്ക വ്യവസായ രാജ്യങ്ങളും ഈ വർഷം സാമ്പത്തിക ഞെരുക്കം … Read more

അയര്‍ലണ്ട് മലയാളികളുടെ പിതാവ്, തൈപ്പറമ്പിൽ പുത്തൻപുര, കുരുവിള ജോസഫ് നിര്യാതനായി.

കുമരകം അട്ടിപ്പീടിക:-തൈപ്പറമ്പിൽ പുത്തൻപുര കുരുവിള ജോസഫ് (74 വയസ്സ്) ഇന്നലെ രാത്രി നിര്യാതനായി. ഏകമകൾ മിലു ആൻ, കൗണ്ടി ക്ലയറിലെ, എന്നിസ് ജനറൽ ഹോസ്പിറ്റലിൽ നേഴ്സായി സേവനമനുഷ്ടിക്കുന്നു. മരുമകൻ ജോമോൻ ജോസഫ് എന്നിസ്. കൊച്ചുമക്കൾ ജെറോമം, ആൻ മരിയ, റോസ് മരിയ സംസ്കാരം ഇന്ന് (05/12/2020) വൈകുന്നേരം 4 മണിക്ക് കുമരകം കൊഞ്ചുമട നവ നസ്രത് പളളിയിൽ.

അയർലൻഡ് മലയാളി സജി സെബാസ്റ്റ്യന്റെ മൃതസംസ്കാര അറിയിപ്പ് ; സൗജന്യമായി ഭൗതിക ശരീരം എത്തിച്ച ട്രസ്റ്റിനെ സഹായിക്കാൻ അവസരം .

പ്രിയ സുഹൃത്തുക്കളെ, നവംബർ മാസം 13-)0 തിയ്യതി കേരളത്തിലെ അങ്കമാലിയിൽ വച്ച് നിര്യാതനായ, കൗണ്ടി ലൗത്ത്, ഡൻഡാൽക്ക്‌ സ്വദേശിയായ സജി സെബാസ്ററ്യന്റെ ഭൗതിക ശരീരം ഈ വരുന്ന ശനിയാഴ്ച (05/12/2020) ഉച്ചക്ക് 2.00 മുതൽ 6.00 മണി വരെയും, ഞായറാഴ്ച്ച (06/12/2020) ഉച്ചക്ക് 12.00 മുതൽ 6.00 മണിവരെയും Quinn Funeral Home, Dundalk – ൽ പൊതുദർശനത്തിന് വയ്ക്കുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുക. പൊതുദർശനത്തിന് വരുന്നവർ നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണെന്നും, കൂട്ടം … Read more

IRP പുതുക്കാൻ ഇനി പാസ്പോർട്ട് അയയ്‌ക്കേണ്ടതില്ല.

വിദേശ പൗരന്മാർ അയർലണ്ടിൽ താമസിക്കുന്നതിനുള്ള Irish Residency Permit (IRP) പുതുക്കുന്നതിന് ഇനി മുതൽ ഒറിജിനൽ പാസ്പോർട്ട്  അയയ്‌ക്കേണ്ടതില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം IRP പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ കൂടിയാണ് ആദ്യം സമർപ്പിക്കേണ്ടത്. അതെ തുടർന്ന് ഒറിജിനൽ പാസ്സ്പോർട്ടും ഉൾപ്പെടെയാണ് അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്. പക്ഷെ ആയിരകണക്കിന് പാസ്സ്പോർട്ടുകൾ ലഭിച്ചതിൽ പല പാസ്സ്പോർട്ടുകളും ഇമ്മിഗ്രേഷൻ ബ്യുറോയിൽ നഷ്ടപ്പെട്ടതായി ഉയർന്ന പരാതികൾ റോസ് മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പാസ്പോർട്ട് നഷ്ടമാവുന്നതും തിരികെ കിട്ടാൻ ആഴ്ചകളോളം ഉള്ള കാലതാമസവുമൊക്കെ പലരെയും … Read more

അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ സന്ദർശകർക്ക് അനുമതി; ആഴ്ചയിൽ ഒന്ന് വീതം

അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ സന്ദർശകർക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി നഴ്സിംഗ് ഹോമുകളിലേക്ക് സന്ദർശകർക്ക് അനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. എന്നാൽ നഴ്സിംഗ് ഹോമുകളിൽ സന്ദർശകരെ അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രം (HSPC). നഴ്സിംഗ് ഹോമുകൾ സന്ദർശകരെ അനുവദിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും വകുപ്പ് പുറത്തിറക്കി. ലെവൽ 3, 4 എന്നിവയിൽ ഉൾപ്പെടുന്ന ആളുകൾക്ക് നഴ്സിംഗ് ഹോമുകളിൽ ആഴ്ചയിൽ ഒരു തവണ സന്ദർശനാനുമതി ലഭിക്കുമെന്ന് ഈ മാർഗ്ഗനിർദ്ദേശം … Read more

അയർലൻഡ് വിട്ടു നാട്ടിൽ പോയവരുടെ പാൻഡെമിക് തൊഴിൽ ഇല്ലായ്മ വേതനം റദ്ദു ചെയ്തു. സർക്കാർ തീരുമാനത്തിനെതിരെ പൊറുതിമുട്ടിയ ജനങ്ങൾ കോടതിയിൽ

കഴിഞ്ഞ് 18 വർഷമായി അയർലണ്ടിൽ താമസിക്കുന്ന ലിത്വാനിയയിൽ നിന്നുള്ള സ്ത്രീയ്ക്ക് കോവിഡ് -19 പാൻഡെമിക് തൊഴിലില്ലായ്മ വേതനം നിർത്തിവെച്ചതിനെ എതിർത്ത് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആദ്യത്തെ ലോക്കഡൗൺ സമയത്തു ലിത്വാനിയയിൽ കുടുങ്ങിക്കിടന്നപ്പോൾ പാൻഡെമിക് വേതനം നിർത്തിവെച്ചതിനെ എതിർത്താണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിൽമ സെകനാവിസ്യൂട്ടിന്റെ അമ്മ ഈ വർഷം മാർച്ചിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്കായി ലിത്വാനിയയിലേക്ക് പോയിരുന്നു, എന്നാൽ lockdown ഏർപ്പെടുത്തിയപ്പോൾ അവരുടെ മടക്ക വിമാനം റദ്ദാക്കുകയും ജൂലൈ വരെ അവർക്കു അയർലണ്ടിലേക്ക് മടങ്ങാൻ കഴിയാതിരിക്കുകയും ചെയ്തു. അവരുടെ കോവിഡ് പേയ്‌മെന്റ് … Read more

ക്രിസ്തുമസ് കാലം; ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർ സൂക്ഷിക്കേണ്ട കാര്യങ്ങൾ

അയർലണ്ടിൽ കോവിഡ് കാലത്ത് ഓൺലൈൻ ഷോപ്പിങ്ങിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. ക്രിസ്തുമസ് കാലത്ത് അത് വീണ്ടും കൂടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.കഴിഞ്ഞ വർഷം 22 മില്യൺ യൂറോയുടെ തട്ടിപ്പാണ് കാർഡ് വിവരങ്ങൾ ചോർത്തി അയർലണ്ടിൽ മാത്രം ഉണ്ടായത്. അതിൽ 90 ശതമാനവും ഓൺലൈനിലൂടെ വിവരങ്ങൾ ചോർത്തിയാണ്   പണം തട്ടിയത്.ഈ ക്രിസ്തുമസ് കാലത്ത് 10 – ൽ ആറു പേർ ഓൺലൈൻ ഷോപ്പിംഗ് നടത്തുമെന്നാണ് കണക്കുകൾ. 1. … Read more