ത്രേസ്യാമ്മ സ്‌കറിയാ (69) വാറ്റൂപ്പറമ്പിൽ നിര്യാതയായി

അയർലണ്ട് മലയാളിയും താലയിലെ താമസക്കാരനുമായ മാത്യു സ്‌കറിയായുടെ മാതാവ്, ചങ്ങനാശ്ശേരി, മാമ്മൂട് സ്വദേശി, ത്രേസ്യാമ്മ സ്‌കറിയാ (69 ) വാറ്റൂപ്പറമ്പിൽ നിര്യാതയായി.

പ്രതിശീർഷ വരുമാനം € 166051, ചരിത്രത്തിലെ ഏറ്റവും വല്യ ഗാർഹിക വരുമാനം രേഖപ്പെടുത്തി ഐറിഷ് ജനത.

രാജ്യം കൊറോണയുടെ പിടിമുറുക്കത്തിലൂടെ കടന്നു പോകുന്നെങ്കിലും ഐറിഷ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗാർഹിക വരുമാനം രേഖപ്പെടുത്തി ഐറിഷ് കുടുംബങ്ങൾ , ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ അയർലണ്ടുകാരുടെ സമ്പത്ത് കൂടുതൽ ഉയരങ്ങളിലെത്തി, കാരണം കുടുംബങ്ങൾ കൂടുതൽ പണം സമ്പാദിക്കുകയും കടം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതിനർത്ഥം ആളോഹരി അടിസ്ഥാനത്തിൽ, ഒരു മുതിർന്ന ഐറിഷ് പൗരന്റെ ശരാശരി വരുമാനം € 166051 ആണെന്നതാണ്. സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ പ്രകാരം, 2020 ന്റെ രണ്ടാം പകുതിയിൽ ഐറിഷ് ഗാർഹിക സ്വത്ത് … Read more

അയർലണ്ടിൽ യെല്ലോ വിൻഡ് ജാഗ്രത നിർദ്ദേശം നൽകി മെറ്റ് ഐറാൻ

രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ കാറ്റ് അനുഭവപ്പെടാൻ സധ്യത. ആയതിനാൽ രാജ്യത്താകമാനം യെല്ലോ വിൻഡ് മന്നറിപ്പ് നൽകി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ അറിയിച്ചു. തെക്ക് പടിഞ്ഞാറ് മുതൽ പടിഞ്ഞാറൻ പ്രദേശം വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. മെറ്റ് ഐറാൻ നാല് വ്യത്യസ്ത യെല്ലോ വിൻഡ് മുന്നറിയിപ്പുകളാണ് നൽകിയിട്ടുള്ളത്. കാറ്റ് മണിക്കൂറിൽ 90 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ മുന്നറിയിപ്പ് രാവിലെ 11 ന് പ്രാബല്യത്തിൽ … Read more

ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽ ഐറിഷ് പൗരന്മാരുടെ അവകാശങ്ങൾ എന്തെല്ലാം

യു.കെ.യിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ധാരാളം ഐറിഷ് പൗരന്മാരുണ്ട്, അതുപോലെ, അയർലണ്ടിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ബ്രിട്ടീഷ് പൗരന്മാരുമുണ്ട്. ഇത് ബ്രെക്സിറ്റിനു ശേഷവും തുടരും. ബ്രെക്സിറ്റ് പൂർണമായാൽ, ഈ പൗരന്മാർക്ക് എന്തെങ്കിലും തടസ്സമുണ്ടാക്കാതിരിക്കാൻ ഐറിഷ്, യു.കെ സർക്കാരുകൾ പ്രത്യേകം ശ്രദ്ധിക്കുന്നതാണ്. കോമൺ ട്രാവൽ ഏരിയ (CTA) ഉള്ളത്‌ കാരണം പ്രധാനപ്പെട്ട നിരവധി മേഖലകളിൽ മാറ്റമൊന്നുമുണ്ടാകില്ല. ഐറിഷ്, ബ്രിട്ടീഷ് പൗരന്മാർക്ക് സ്വതന്ത്രമായി നീങ്ങാനും അവരവരുടെ അധികാരപരിധിയിൽ താമസിക്കാനും തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ആനുകൂല്യങ്ങൾ, തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശം … Read more

അയർലണ്ടിന്റെ ആകാശത്ത്‌ മണിക്കൂറുകളോളം ചുറ്റിതിരിഞ്ഞ ലോ-ഫ്ലൈയിംഗ് വിമാനം ജനങ്ങളിൽ ഭീതി പരത്തി

ഡബ്ലിൻ നിവാസികളിൽ ഭീതി പടർത്തിയിരിക്കുകയാണ് ഒരു വിമാനയാത്ര. ഡബ്ലിൻ വിമാനതാവളത്തിൽ നിന്നും യാത്ര ആരംഭിച്ച വിമാനം ലോ-ഫ്ലൈയിംഗ് വിമാനമാണ് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയത്. അയർലണ്ടിന്റെ ആകാശത്ത്‌ മണിക്കൂറുകകളോളം അങ്ങോട്ടുമിങ്ങോട്ടും വിമാനം ചുറ്റിതിരിഞ്ഞതാണ് ഇതിനു കാരണമായത്. നവംബർ മാസത്തിന്റെ ആദ്യ ദിനങ്ങളിൽ കണ്ട ഈ ദൃശ്യം എന്താണെന്ന് വ്യക്തമാകാത്തതു മൂലം രണ്ടാഴ്ചക്കാലത്തോളം ആളുകളിൽ അസ്വസ്ഥ ഉറഞ്ഞുനിന്നു. ഒടുവിൽ രണ്ടാഴ്ചയ്ക്കുശേഷം കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണം പുറത്തുവന്നത്. സെസ്ന മോഡൽ 404 ടൈറ്റൻ വിമാനം നവംബർ 3 ന് രാത്രി … Read more

മൂന്നാം ലെവൽ വിദ്യാർത്ഥികൾക്കുള്ള 250 യൂറോയുടെ റീഫണ്ട് അടുത്ത ആഴ്ചയിൽ ലഭ്യമാകും

മൂന്നാം ലെവൽ വിദ്യാർത്ഥികൾക്കുള്ള റീഫണ്ടുകൾ വരുന്ന ആഴ്ചകളിൽ ലഭിക്കും. ആയികണക്കിന് വിദ്യാർത്ഥികൾക്കാകും ഈ റീഫണ്ടുകൾ ലഭിക്കുക. 250 യൂറോ  വീതം വിലയുള്ള റീഫണ്ടുകളോ ക്രെഡിറ്റ് നോട്ടുകളോ ലഭിക്കും. മൊത്തം 50 ദശലക്ഷം യൂറോ ഈ  ഒറ്റത്തവണ പേയ്‌മെന്റുകൾക്കായി ചിലവാകും. ഈ അധ്യയന വർഷം ഓൺലൈൻ പഠനത്തിലേക്ക്  മാറേണ്ടി വന്ന വിദ്യാർത്ഥികൾക്കുള്ള  നഷ്ടപരിഹാരമായിട്ടാണ് ഈ തുക നൽകുക. റീഫണ്ടുകൾക്ക് അർഹരായവർ 3,000 യൂറോ സ്റ്റുഡന്റ് രജിസ്ട്രേഷൻ ഫീസ് അടച്ചവരോ സൂസി ഗ്രാന്റുകൾ സ്വീകരിക്കുന്ന ബിരുദ വിദ്യാർത്ഥികളോ ആയിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ … Read more

Cahersiveen-ൽ റെയിൽവേ ഉപേക്ഷിച്ച 32 കിലോമീറ്റർ പാതയിൽ ഗ്രീൻ‌വേ പദ്ധതിക്ക് അനുമതി

Cahersiveen അടുത്ത് Glenbeighക്കും Renardനും ഇടയിൽ ഉപയോഗമില്ലാതെ കിടക്കുന്ന റെയിൽ‌വേലൈൻ ഗ്രീൻവേ ആയി മാറുന്നു. ഈ പ്രദേശത്ത്‌ 32 കിലോമീറ്റർ ദൈർഘ്യം വരുന്ന ഗ്രീൻ‌വേ നിർമ്മിക്കുന്നതിനുള്ള അനുമതി കെറി കൗൺസിലിന് ആൻ ബോർഡ് പ്ലീനാല നൽകി. ഗ്രീൻവേ നടപ്പിലാക്കുന്ന 27 നഗരപ്രദേശങ്ങളിലെ 220 ലധികം ഭൂവുടമകളിൽനിന്നും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി നിർബന്ധിത വാങ്ങൽ ഓർഡറിനുള്ള (സി‌.പി‌.ഒ) അനുമതി കെറി കൗണ്ടി കൗൺസിലിന് നൽകുന്നതിൽ ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ (ഐ‌.എഫ്‌.എ.) എതിർപ്പ് പ്രകടിപ്പിച്ചു. ഗ്രേറ്റ് സതേൺ റെയിൽ‌വേയുടെ ഭാഗമായിരുന്നു … Read more

അയർലൻഡ് മലയാളി, സജി സെബാസ്റ്റ്യൻ (45) ഹൃദയാഘാതത്തെ തുടർന്ന് അങ്കമാലിയിൽ നിര്യാതനായി.

അയർലൻഡ് മലയാളി, സജി സെബാസ്റ്റ്യൻ (45) ഹൃദയാഘാതത്തെ തുടർന്ന് അങ്കമാലിയിൽ നിര്യാതനായി.ഡൺഡാൽക്കിൽ താമസക്കാരനായിരുന്ന സജി എച്ച്.എസ്.ഈ നഴ്സിംഗ് ഹോമിൽ ജോലി ചെയുക ആയിരുന്നു.പിതാവിനെ ശ്രുശ്രൂഷിക്കാൻ രണ്ടാഴ്ച മുമ്പ് നാട്ടിൽ എത്തിയതായിരുന്നു സജി. സംസ്കാരം പിന്നീട്. ഭാര്യ ജെന്നി കുര്യൻ.മക്കൾ. പാട്രിക്ക്, ജെറാൾഡ്, അലക്സ്.

അയർലണ്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ടിക് ടോക്ക്

കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഐറിഷ് വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുകയാണ് ടിക്ടോക്ക്. ചൈനീസ് വീഡിയോ ഷെയറിംഗ് അപ്ലിക്കേഷനായ ടിക്ടോക്ക് അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഇരുന്നൂറോളം പുതിയ തൊഴിലവസരങ്ങൾ അയർലണ്ടിൽ സൃഷ്ടിക്കും. നിലവിൽ ഡബ്ലിനിൽ പ്രവർത്തിക്കുന്ന ടിക്ടോക്കിന്റെ ഓപ്പറേഷൻ ടീമിൽ 900 ഓളം ജീവനക്കാരുണ്ട്. 2021-ന്റെ തുടക്കത്തിൽ ജീവനക്കാരുടെ എണ്ണം 1,100 ആയി വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കമ്പനിയുടെ യൂറോപ്പ്-മിഡിൽ ഈസ്റ്റ്-ആഫ്രിക്ക ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഹബ്ബിന്റെ പ്രവർത്തനം ഈ വർഷം ആദ്യം ഡബ്ലിനിൽ ആരംഭിച്ചിരുന്നു. ഇതിനു ശേഷമാണ് കമ്പനിയുടെ … Read more

ലൂക്കനിൽ റൂം വാടകയ്ക്ക്

ലൂക്കനിൽ സ്ത്രീകൾക്ക് താമസസൗകര്യം ലഭ്യമാണ്. ലൂക്കനിൽ സിംഗിൾ ബഡ് റൂമ് or ഡബിൾ ബഡ് റൂമുകൾ സ്ത്രീകൾക്ക് താമസിക്കാൻ വേണ്ടി 4 ബഡ് റൂമുകൾ ഉള്ള വിട്ടിൽ ലഭ്യമാണ്. പല ബസ്സ് റൂട്ടുകളും സൂപ്പർമാർക്കറ്റുകളും ഈ വീടിന്റെ സമിപം ലഭ്യമാണ്. താൽപര്യം ഉള്ളവർ താഴെ കൊടു ത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഫോൺ നമ്പർ – 0892486251