സമര തീരുമാനത്തില്‍ ഉറച്ച് അയര്‍ലണ്ടിലെ നേഴ്‌സുമാര്‍; തീയതി ഇന്ന് പ്രഖ്യാപിക്കും

ഡബ്ലിന്‍: തൊഴില്‍ മേഖലയില്‍ അവകാശ പോരാട്ടങ്ങള്‍ക്ക് നേഴ്സിങ് ജീവനക്കാര്‍ തയ്യാറെടുക്കുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന INMO യുടെ പ്രത്യേക യോഗത്തില്‍ സമര തീയതി പ്രഖ്യാപിക്കും. ആശുപത്രികളിലെ പരിമിതികള്‍ മറികടന്ന് മണിക്കൂറുകളോളം സേവന രംഗത്ത് സജീവമാവുന്ന നേഴ്‌സുമാര്‍ക്ക് വേണ്ട വിധത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സമര രംഗത്തേക്ക് ഇറങ്ങുന്നത്. ജീവനക്കാരുടെ സംഘടന ആയ ഐ.എന്‍.എം.ഒ യ്ക്ക് എച്ച്.എസ്.ഇ പല വാഗ്ദാനങ്ങളും കൈമാറിയെങ്കിലും ഇതെല്ലം നടപ്പില്‍ വരാത്തതില്‍ പ്രതിഷേധിച്ചാണ് പുതുവര്‍ഷത്തില്‍ നേഴ്സുമാരുടെ നേതൃത്വത്തില്‍ സമരത്തിന് തയ്യാറെടുക്കുന്നത്. അമിത ജോലി … Read more

സൈബീരിയന്‍ ശൈത്യകാറ്റും ഹിപാതവും; തണുത്തുറഞ്ഞു യൂറോപ്പ്യന്‍ രാജ്യങ്ങള്‍

ശൈത്യത്തിന്റെ ഹിമതാണ്ഡവത്തില്‍ യൂറോപ്പ് തണുത്തുറയുന്നു. സൈബീരിയന്‍ തണുപ്പ്, അതായത് അതിശക്തമായ തണുപ്പില്‍ യൂറോപ്പ് വിറയ്ക്കുകയാണ്. ഒപ്പം ശൈത്യത്തില്‍ പൊട്ടിപ്പുറപ്പെട്ട പനിയും മൂലം യൂറോപ്പിലാകമാനം ജനങ്ങള്‍ക്ക് ദുരിതപൂര്‍ണമായ അവസ്ഥയാണ്. കഴിഞ്ഞ 120 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ഏറ്റവും കഠിനമായ ശൈത്യമാണ് യൂറോപ്പിലെ പലഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാറ്റും, മഴയും മൂടല്‍ മഞ്ഞും ഇടകലര്‍ന്ന കാലാവസ്ഥയാണ് യൂറോപ്പില്‍ ഇപ്പോള്‍ പൊതുവേ അനുഭവപ്പെടുന്നത്. അന്തരീക്ഷ താപനില മൈനസ് 20 ല്‍ നിന്നും ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഗ്രീസില്‍ അതിശൈത്യത്തില്‍പെട്ട് മൂന്നോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ ഫെബ്രുവരി 27, 28 മാര്‍ച്ച് 1 തീയതികളില്‍ റിയാള്‍ട്ടോ ഫാത്തിമ മാതാ പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5.30ന് അവസാനിക്കും. മൂന്നു ദിവസവും മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കുന്നത്. പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി … Read more

നീനാ കൈരളിയുടെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങള്‍ ‘ജിംഗിള്‍ ബെല്‍സ് ‘പ്രൗഢഗംഭീരമായി.

നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി അസോസിയേഷന്റെ ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങള്‍ ‘ജിംഗിള്‍ ബെല്‍സ്’ നീനാ സ്‌കൗട്ട് ഹാളില്‍ വച്ച് വര്‍ണാഭമായി നടന്നു. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു.തുടര്‍ന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ നൃത്ത നൃത്യങ്ങള്‍,സ്‌കിറ്റുകള്‍,ഗാനാലാപനങ്ങള്‍, ക്രിസ്തുമസ് കരോള്‍, തുടങ്ങിയ വ്യത്യസ്തങ്ങളായ ഓരോ പരിപാടികളും ആഘോഷ സന്ധ്യയെ സമ്പുഷ്ടമാക്കുന്നവയായിരുന്നു. കലാപരിപാടികള്‍ക്കിടയില്‍ ക്രിസ്തുമസ് പാപ്പാ എത്തിയത് ആഘോഷത്തിന്റെ മാറ്റ് കൂട്ടി.തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു. കമ്മറ്റി അംഗങ്ങളായ ജോമി ജോസഫ്,രാജേഷ് അബ്രഹാം,ഷിന്റോ ജോസ്,നിഷ ജിന്‍സണ്‍,ജോസ്മി … Read more

സിറിയയിലെ ഭീകര നേതാവ് അര്‍ലണ്ടിലെ മുസ്ലിം കുടിയേറ്റക്കാരാണെന്നു സംശയം

ഡബ്ലിന്‍: സിറിയയില്‍ കഴിഞ്ഞ ദിവസം പിടിയിലായ ഐറിഷ് ഭീകരന്‍ വര്‍ഷങ്ങളോളം അയര്‍ലണ്ടില്‍ താമസിച്ചിരുന്നതായി സുരക്ഷാ സേന കണ്ടെത്തി. സൗത്ത് ഡബ്ലിനില്‍ താമസിച്ചിരുന്ന 45 വയസ്സ് പ്രായമുള്ള ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗാര്‍ഡയുടെ നിരീക്ഷണത്തിലായിരുന്നു. 2013 ല്‍ കുടുംബത്തോടൊപ്പം സിറിയയിലേക്ക് പോകുന്നതുവരെയും ഗാര്‍ഡ സ്‌പെഷല്‍ ബ്രാഞ്ചിന്റെയും ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി സെക്ഷന്റെയും നിരീക്ഷണത്തിലായിരുന്നു ഇയാള്‍. ബെലാറസ് സ്വദേശിയാണെന്ന് വിശ്വസിക്കപ്പെടുന്ന അലക്‌സാണ്ടര്‍ റസ്മെറ്റോവിച് ബെക്മിര്‍സായ്വ് എന്ന മുസ്ലിം ജിഹാദി ഭീകരനെ കഴിഞ്ഞ ദിവസമാണ് കുര്‍ദിഷ് സേന സിറിയയില്‍ നിന്ന് … Read more

അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള സ്ഥലമായി കൗണ്ടി കോര്‍ക്കിലെ ഫെര്‍മൊയ്

കോര്‍ക്ക്: അയര്‍ലണ്ടിലെ ഏറ്റവും വൃത്തിയുള്ള സ്ഥലം എന്ന പദവി ഇനി കൗണ്ടി കോര്‍ക്കിലെ ഫെര്‍മൊയ്ക്ക് സ്വന്തം. കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്തിന് അര്‍ഹമായ എന്നീസിന് ഇത്തവണ ഇരുപത്തിരണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് മുകളില്‍ ശുചിത്വമുള്ള സ്ഥലമാണെന്ന് കണ്ടെത്തിയതിനാലാണ് ഫെര്‍മൊയ് ഈ അവാര്‍ഡിന് അര്‍ഹത നേടിയത്. ബിസിനസ്സ് ഗ്രുപ്പായ ഐറിഷ് ബിസിനസ് അഗൈനിസ്റ്റ് ലിറ്റര്‍ (IBAL) നടത്തിയ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സര്‍വേയിലാണ് ശുചിത്വമുള്ള സ്ഥലത്തെ കണ്ടെത്തിയത്. എന്നീസിന് 40000 യൂറോ പാരിതോഷം … Read more

അയര്‍ലണ്ടിലെ പണത്തട്ടിപ്പുകള്‍ക്കെതിരെ പുതിയ നിയമം ക്യാബിനറ്റിന്റെ പരിഗണനയില്‍

ഡബ്ലിന്‍: ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കുന്ന പുതിയ നിയമം നടപ്പാക്കാനൊരുങ്ങി അയര്‍ലന്‍ഡ്. പണത്തട്ടിപ്പുകളും തീവ്രവാദ ധനസഹായങ്ങളും തടയാനുള്ള ബില്ലാണ് ക്യാബിനറ്റിന്റെ പരിഗണനയിലുള്ളത്. നിലയിലുള്ള പണമിടപാട് തട്ടിപ്പുകള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും കുറ്റവാളികള്‍ തട്ടിപ്പ് പണം കൈമാറ്റം ചെയുന്ന ക്രിപ്‌റ്റോകറന്‍സികളെ നിരീക്ഷിച്ച് തട്ടിപ്പുകാരെ കണ്ടെത്താന്‍ ഗാര്‍ഡയ്ക്ക് സഹായകമാകുമെന്നും കരുതുന്നു. പ്രീ പെയ്ഡ് കാര്‍ഡുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും തീവ്രാവാദ ധനസഹായങ്ങള്‍ക്ക് കാരണമാകുന്ന വിര്‍ച്വല്‍ കറന്‍സികളെ നിരീക്ഷിക്കാനും ബില്ലില്‍ ആവശ്യപ്പെടുന്നു. നിയമ മന്ത്രി ചാര്‍ളി ഫ്‌ളാനഗന്‍ ആണ് പുതിയ ബില്ല് ഖ്യഇനത്തിന് മുന്‍പാകെ … Read more

ലോകത്ത് ആദ്യത്തെ ‘സൈക്കോബയോട്ടിക്’ ഫുഡ് സപ്ലിമെന്റ് വികസിപ്പിച്ച് ഐറിഷ് കമ്പനി; ഓര്‍മ്മശക്തിക്കും ദഹന വ്യവസ്ഥയുടെ ആരോഗ്യത്തിനും ഇത് മികച്ചതെന്ന് പഠനം

ദിവസവും ഒരു പ്രോബയോട്ടിക് ഗുളിക കഴിക്കുന്നത് മാനസികാരോഗ്യത്തിനും ദഹന വ്യവസ്ഥയ്ക്കും ഗുണകരമെന്ന് പഠനം. സെന്‍ഫ്ളോര്‍ എന്ന ഫുഡ് സപ്ലിമെന്റാണ് ഇപ്പോള്‍ വിപണിയിലുള്ള ആദ്യത്തെ സൈക്കോബയോട്ടിക് എന്ന പേര് സമ്പാദിച്ചിരിക്കുന്നത്. പ്രോബയോട്ടിക്കുകളില്‍ യീസ്റ്റുകളും ചില ബാക്ടീരിയകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ മസ്തിഷ്‌കത്തിന് ഉണര്‍വുണ്ടാക്കുമെന്നും അതിലൂടെ ആനന്ദമുണ്ടാക്കുമെന്നുമാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ബിഫിഡോബാക്ടീരിയം ലോംഗം 1714 എന്ന ബാക്ടീരിയല്‍ കള്‍ച്ചറിന് തലച്ചോറിലെ വികാരങ്ങള്‍, ഓര്‍മ്മ, ഗ്രഹണശേഷി തുടങ്ങിയവയെ നിയന്ത്രിക്കുന്ന പ്രദേശങ്ങളുടെ പ്രവര്‍ത്തനം കൂട്ടാന്‍ കഴിയുമെന്ന് മൂന്ന് വര്‍ഷം മുമ്പ് അയര്‍ലന്‍ഡില്‍ നടന്ന … Read more

സെല്‍ഫ് ഡ്രൈവിംഗ് കാര്‍: യൂറോപ്പിലെ പേറ്റന്റ് അപേക്ഷകരില്‍ മുമ്പന്‍ സാംസംഗ്

സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി ബന്ധപ്പെട്ട് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റ് അപേക്ഷ സമര്‍പ്പിച്ചത് സാംസംഗ് ഇലക്ട്രോണിക്സ്. പരമ്പരാഗത വാഹന നിര്‍മ്മാതാക്കളെ കടത്തിവെട്ടിയാണ് സാംസംഗ് ഒന്നാമനായത്. 2011-2017 കാലയളവില്‍ യൂറോപ്പില്‍ 624 പേറ്റന്റ് ഫയലിംഗാണ് സാംസംഗ് ഇലക്ട്രോണിക്സ് നടത്തിയത്. ഐടി രംഗത്തെ അമേരിക്കന്‍ ഭീമനായ ഇന്റല്‍ കോര്‍പ്പറേഷന്‍ 590 പേറ്റന്റ് അപേക്ഷകളും അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോം 361 പേറ്റന്റ് അപേക്ഷകളും സാംസംഗിന്റെ ദക്ഷിണ കൊറിയന്‍ എതിരാളിയായ എല്‍ജി ഇലക്ട്രോണിക്സ് 348 പേറ്റന്റ് അപേക്ഷകളും ജര്‍മ്മന്‍ എന്‍ജിനീയറിംഗ് കമ്പനിയായ … Read more

പൂര്‍ണ്ണ രക്തചന്ദ്രന്‍ ജനുവരിയില്‍ അയര്‍ലണ്ടില്‍ ദൃശ്യമാകും

ഡബ്ലിന്‍: ഇത്തവണത്തെ സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം ജനുവരി 21 ന് അയര്‍ലണ്ടിന്റെ മാനത്ത് ദൃശ്യമാകും. ചന്ദ്രനെ ചുവന്ന നിറത്തില്‍ കാണുന്നതും പൂര്‍ണരൂപത്തില്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്തായി കാണുന്നതുമായ ചന്ദ്രഗ്രഹണമാണ് സൂപ്പര്‍ ബ്ലഡ് വോള്‍ഫ് മൂണ്‍ ഗ്രഹണം. ഈ വര്‍ഷം കഴിഞ്ഞാല്‍ 2021 മേയ് 26 വരെ ഇതിനായി കാത്തിരിക്കേണ്ടി വരും. അയര്‍ലണ്ടില്‍ അഞ്ച് മണിക്കൂര്‍ 12 മിനിറ്റ് വ്യക്തമായി ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും. പൂര്‍ണ ചന്ദ്ര ഗ്രഹണത്തിനിടെ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും … Read more