ബ്രേ സീറൊ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷവും, കുടുംബ കൂട്ടായ്മ വാര്‍ഷികവും

ഡബ്ലിന്‍ സീറൊ മലബാര്‍ കാത്തലിക് ചര്‍ച് , ബ്രേ കുര്‍ബാന സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും ഡിസംബര്‍ 30 ഞായറാഴ്ച ഉച്ച കഴിഞ്ഞു 2:30 തിനു ബ്രേ സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു. 2:30 തിനു സെന്റ് ഫെര്‍ഗാള്‍സ് ദേവാലയത്തില്‍ ആഘോഷമായ ക്രിസ്തുമസ് കുര്‍ബാന, തുടര്‍ന്നു ബാലിവാള്‍ട്രിം കമ്യൂണിറ്റി സെന്ററില്‍ പൊതുയോഗം. വിവിധ കുടുബകൂട്ടായ്മകളും സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിലെ യുവജനങ്ങളും കാറ്റിക്കിസം കുട്ടികളും അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളെ തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നറോടുകൂടി … Read more

ജിംഗിള്‍ ബെല്‍സ് 2018 ഡിസംബര്‍ 29 ന്.

ഡബ്ലിന്‍: അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കരോള്‍ നൈറ്റ് (ജിംഗിള്‍ ബെല്‍സ് 2018) ഡിസംബര്‍ 29 ശനിയാഴ്ച വൈകിട്ട് കോര്‍ക്ക്,സെന്റ്. പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം വൈകിട്ട് 3.00 മണിക്ക് ബഹു.ജോഷി അച്ചന്റെ (പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരകാര്യ സെക്രട്ടറി) മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി.മൂന്നുമ്മേല്‍ കുര്‍ബ്ബാനാനന്തരമാണ് കരോള്‍ പ്രോഗ്രാമുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അയര്‍ലണ്ട് പാത്രിയാര്‍ക്കല്‍ വികാരിയേറ്റിലെ വിവിധ ഇടവകകളിലെ കരോള്‍ സംഘങ്ങള്‍ പങ്കെടുക്കുന്ന പ്രസ്തുത പ്രോഗ്രാമില്‍ … Read more

അയര്‍ലണ്ടിലേക്ക് പ്രവേശനം നിഷേധിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്.

ഡബ്ലിന്‍: ഐറിഷ് വിമാനത്തവാളം വഴിയും തുറമുഖം വഴിയും പ്രവേശനം നിഷേധിച്ച വിദേശികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്. 3,500 റോളം പേര്‍ക്ക് ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഗണിച്ച് പാസ്സ്പോര്‍ട്ട് നിഷേധിച്ചിട്ടുണ്ട്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അല്‍ബേനിയയില്‍ നിന്നുള്ളവരെയാണ് കൂടുതലും ഒഴിവാക്കിയിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബോര്‍ഡര്‍ മാനേജ്മന്റ് യൂണിറ്റ്, ഇമിഗ്രെഷന്‍ … Read more

സിറ്റി വെസ്റ്റ് കിങ്സ് വുഡിലെ വിനോദിന്റെ പിതാവ് നിര്യാതനായി

സിറ്റി വെസ്റ്റ് കിങ്സ് വുഡില്‍ താമസിക്കുന്ന വിനോദിന്റെ പിതാവ് പന്തളം, കൂരമ്പാല വിളയില്‍, വടക്കേതില്‍ ഗോപിനാഥ കുറുപ്പ് (74) ഇന്ന് നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ സരളാദേവി, മക്കള്‍- വിനോദ് (അയര്‍ലണ്ട്), വിപിന്‍ (മസ്‌കറ്റ്) കവിത, മരുമക്കള്‍- കല ബാലകൃഷ്ണന്‍ ക്രംലിന്‍ ഹോസ്പിറ്റല്‍, പേരക്കുട്ടി- അയന വിനോദ്. ദുഖത്തോടെ ബന്ധുമിത്രാദികള്‍

സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസാക്കി ഉയര്‍ത്തി; പുതിയ നിയമനിര്‍മ്മാണത്തില്‍ ഐറിഷ് പ്രസിഡന്റ് ഒപ്പുവെച്ചു

ഡബ്ലിന്‍ : പൊതുമേഖല ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 70 വയസ്സാക്കി ഉയര്‍ത്തുന്നതിനുള്ള ബില്ലില്‍ ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഒപ്പുവെച്ചു. സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍, നഴ്‌സുമാര്‍ എന്നിവര്‍ 65 വയസ്സില്‍ ജോലിയില്‍ നിന്നും വിരമിക്കണം. എന്നിരുന്നാലും, ആഗ്രഹിക്കുന്നവര്‍ക്ക് 70 വരെ ജോലിയില്‍ തുടരാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ബില്ലിന്റെ നിയമ നിര്‍മ്മണം. കഴിഞ്ഞ വര്‍ഷം ധനകാര്യമന്ത്രി പാസ്‌ക്കല്‍ ഡോനഹോ ആണ് പെന്‍ഷന്‍ പ്രായം 65 വയസില്‍ നിന്ന് 70 വയസായി ഉയര്‍ത്തുന്നത്തിനുള്ള ശുപാര്‍ശ സഭയില്‍ അവതരിപ്പിച്ചത്. 2004 ഏപ്രില്‍ … Read more

ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭ ഭക്തിനിര്‍ഭരമായി തിരുപ്പിറവി ആചരിച്ചു.

ലിമെറിക്ക് : തിരുപ്പിറവിയുടെ സ്മരണയില്‍ ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സമൂഹം ഭക്തി നിര്‍ഭരമായി ക്രിസ്തുമസ്സ് ആഘോഷിച്ചു.ഡിസംബര്‍ 24 നു ലിമെറിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടന്ന തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസ സമൂഹം ഒന്നാകെ പങ്കെടുത്തു. ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുകയും തിരുപ്പിറവിയുടെ സന്ദേശം നല്‍കുകയും ചെയ്തു. ഉണ്ണീശോയുടെ തിരുഃസ്വരൂപം പുല്‍ക്കൂട്ടിലേക്ക് കത്തിച്ച് പിടിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ പ്രദിക്ഷണമായി ആനയിച്ചത് ഏറെ ഭക്തിനിര്‍ഭരമായി. തിരുക്കര്‍മ്മങ്ങള്‍ക്ക് … Read more

യൂറോപ്യന്‍ യൂണിയനില്‍ വിശ്വാസം അര്‍പ്പിച്ച് ജനങ്ങള്‍; യൂറോബരോമീറ്റര്‍ സര്‍വേ ഫലം

ബ്രക്‌സിറ്റ് അനുകൂല നിലപാടുകളും, ഐറിഷ് അതിര്‍ത്തി തര്‍ക്കവും അയല്‍രാജ്യങ്ങളുടെ പിന്മാറ്റവും 2018 ല്‍ അയര്‍ലണ്ടിനെ ഞെട്ടിക്കുകയും ഇമിഗ്രെഷന്‍ മേഖലയിലെ പ്രതിസന്ധിയും മാറ്റിനിര്‍ത്തിയാല്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെക്കാള്‍ അയര്‍ലന്റിലെ ജനങ്ങള്‍ക്ക് യൂറോപ്പിന്റെ ഭാവിയെപ്പറ്റി ശുഭാപ്തി വിശ്വാസമുള്ളവരാണെന്ന് സര്‍വേ ഫലം. യൂറോബരോമീറ്റര്‍ സര്‍വേ ഫലമനുസരിച്ച് ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ ശബ്ദം യൂറോപ്പില്‍ കണക്കിടുന്നതായി വിശ്വസിക്കുന്നു. ഇയു മേഖലയിലെ സാമ്പത്തിക മോണിറ്ററി യൂണിയനുകള്‍ പ്രതീക്ഷ കൈവരിക്കുന്നുണ്ട്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥകളും ഉടലെടുക്കുകയും ചെയ്ത ഈ സമയത്ത് യൂറോപ്പിന്റെ ഭാവിയെക്കുറിച്ച് വിവിധ … Read more

അയര്‍ലണ്ടില്‍ 2018-ലെ ക്രിസ്മസ് ബേബി എമ്മ ടെന്‍ഗുര്‍; ക്രിസ്മസ് ഭാഗ്യം കടാക്ഷിച്ച സന്തോഷത്തില്‍ മാതാപിതാക്കള്‍

ഡബ്ലിന്‍: ഈ വര്‍ഷത്തെ അയര്‍ലണ്ടിലെ ക്രിസ്മസ് ബേബി എമ്മ ടെന്‍ഗുര്‍ ആണെന്ന് ഡബ്ലിനിലെ കൊംബി ആശുപത്രി അറിയിച്ചു. ഡിസംബര്‍ 25-നു പുലര്‍ച്ചെ 12:38 am-നു ജനിച്ച കുഞ്ഞിന് 3.5ക്ഗ ഭാരം ഉണ്ടായിരുന്നു. ഡബ്ലിന്‍ സ്വാര്‍ഡ്സ് സ്വദേശിനിയായ കിറ്റി ടെന്‍ഗുറാണ് കുഞ്ഞ് എമ്മയ്ക്ക് ജന്മം നല്‍കിയത്. തങ്ങളുടെ കുടുംബത്തിന് ലഭിച്ച ഏറ്റവും വലിയ ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് എമ്മയുടെ പിതാവ് അരുണേഷ് ടെന്‍ഗുര്‍ പറഞ്ഞു. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ് എമ്മ. ആദ്യം ജനിക്കുന്ന ക്രിസ്മസ് ബേബിക്ക് വേണ്ടി നിറയെ … Read more

ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ദിനം; സെന്റ് സ്റ്റീഫന്‍സ് ഡേ സെയില്‍ വില്പന പൊടിപൊടിക്കും; സ്റ്റോറുകളില്‍ വില്പന പകുതി വിലയ്ക്ക്

ഡബ്ലിന്‍: ഇന്ന് സെന്റ് സ്റ്റീഫന്‍സ് ഡേ, അയര്‍ലണ്ടിലെ വില്പ്പന ശാലകളിലെ ഏറ്റവും വലിയ സെയില്‍ നടക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ബ്ളാക്ക് ഫ്രൈഡേയടക്കമുള്ള പുതിയ ആദായ ഷോപ്പിങ് ദിനങ്ങള്‍ ഓര്‍ത്തിരുന്നില്ലെങ്കിലും, പാരമ്പര്യമായി ഐറിഷ്‌കാര്‍ സെന്റ് സ്റ്റീഫന്‍സ് ദിനത്തില്‍ വന്‍ ഷോപ്പിങ്ങാണ് നടത്തുക. പുലര്‍ച്ചെ നാലുമണിയ്ക്ക് മുന്‍പേ തന്നെ പ്രധാന ഷോപ്പുകള്‍ക്ക് മുന്‍പില്‍ ക്യൂ രൂപപ്പെട്ടു തുടങ്ങി. ആദ്യം തന്നെ കടകളില്‍ കയറി ഇഷ്ട്ടവസ്തുക്കള്‍ കൈക്കലാക്കാനുള്ള തിരക്കാണ് എങ്ങും. ചില കടകളില്‍ 75 %വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിനിലാണ് … Read more

മൂവായിരത്തോളം പാവപ്പെട്ടവര്‍ക്ക് സൗജന്യ ക്രിസ്മസ് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത് ഡബ്ലിന്‍ കപ്പൂച്ചിന്‍ ഡെ സെന്റര്‍

ഡബ്ലിന്‍: ക്രിസ്മസ് ദിനത്തില്‍ പുണ്യ പ്രവര്‍ത്തിയായ ഭക്ഷണ വിതരണം ചെയ്ത് ഡബ്ലിന്‍ കപ്പൂച്ചിന്‍ ഡെ സെന്റര്‍. മൂവായിരത്തോളം പാവപ്പെട്ടവര്‍ക്കും, ഭവനരഹിതര്‍ക്കും, വയോജനങ്ങള്‍ക്കും ക്രിസ്മസ് ഭക്ഷണ പായ്ക്കറ്റുകള്‍ നല്‍കപ്പെട്ടു. എല്ലാ ആഴ്ചകളിലും ആവശ്യക്കാര്‍ക്ക് ഭക്ഷണ പാക്കുകള്‍ വിതരണം ചെയ്യുന്ന കപ്പൂച്ചിന്‍ സെന്റര്‍ ഡബ്ലിനില്‍ ഭക്ഷണ വിതരണത്തിന് പ്രാധാന്യം നല്‍കുന്ന ഏറ്റവും വലിയ സന്നദ്ധ സ്ഥാപനമാണ്. ബൗ സ്ട്രീറ്റ് സെന്ററില്‍ അതിരാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ ഏത്ത്ന്നവരോട് കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിക്കാറില്ലെന്നും, ആവശ്യക്കാര്‍ മാത്രമേ ഭക്ഷണത്തിനു വേണ്ടി … Read more