അയര്‍ലന്‍ഡിലെ പ്രധാനപ്പെട്ട 20 കോളേജുകളില്‍ പഠനാവസരമൊരുക്കി എജ്യുക്കേഷന്‍ ഫെയര്‍ ഇന്ത്യയില്‍

അയര്‍ലന്‍ഡിലെ സര്‍വകലാശാലകളിലും കോളേജുകളിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരമൊരുക്കി അയര്‍ലന്‍ഡ് എജ്യുക്കേഷന്‍ ഫെയര്‍. അയര്‍ലന്‍ഡിലെ പ്രധാനപ്പെട്ട 20 കോളേജുകളാണ് മേളയുടെ ഭാഗമാകുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇവിടങ്ങളിലെ പ്രതിനിധികളോട് നേരിട്ട് സംസാരിക്കാം. 5000-ലേറെ കോഴ്‌സുകളെ കുറിച്ചും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ അവര്‍ പങ്കുവെക്കും. നവംബര്‍ 17: ഡല്‍ഹിയിലെ ശാന്‍ഗ്രി-ലാ ഹോട്ടല്‍: രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ നവംബര്‍ 18: പുണെയില്‍ ഷെറട്ടണ്‍ ഗ്രാന്റില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ചുവരെ നവംബര്‍ 21: മുംബൈയിലെ സെയ്ന്റ് റെജീസില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ … Read more

റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ സ്മൃതിദിനം ഇന്ന്; 1959 മുതല്‍ ഐറിഷ് റോഡുകളില്‍ പൊലിഞ്ഞത് 24,000 ജീവനുകള്‍

ഡബ്ലിന്‍: നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനമായി ലോകമെങ്ങും ആചരിക്കുന്നു. റോഡപകടങ്ങളുടെ കാര്യത്തില്‍ അയര്‍ലണ്ടില്‍ നാള്‍ക്കുനാള്‍ കൂട്ടികൊണ്ടിരിക്കുകയാണ്. മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഐറിഷ് ട്രാഫിക് അതോറിറ്റി. 1959 മുതലുള്ള കണക്കെടുപ്പില്‍ ഐറിഷ് റോഡുകളില്‍ പൊലിഞ്ഞത് 24,000 ജീവനുകളാണ്. 2018 ല്‍ മാത്രം 130 തോളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടത്. ഇവരെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഐറിഷ് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് പ്രസ്താവിച്ചു. … Read more

ലിയോ വരേദ്കറിന്റെ ജനപ്രീതി കുറയുകയാണോ? ഐറിഷ് ജനത ഫിയാനോ ഫോലിനോട് കൂടുതല്‍ അടുക്കുന്നു.

ഡബ്ലിന്‍: ഫൈന്‍ ഗേളിന്റെ ശോഭ കുറഞ്ഞുവരുന്നു. അയര്‍ലണ്ടില്‍ ജനപ്രീയ രാഷ്ട്രീയ പാര്‍ട്ടി ഫൈന്‍ ഗെയിലിന് ജനപിന്തുണ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. സണ്‍ഡേ ടൈംസ് കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലിയോ വരേദ്കര്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയ ശേഷം ഫൈന്‍ ഗെയിലിന് മികച്ച പിന്തുണ ആയിരുന്നു ലഭിച്ചുവന്നത്. ഭരണകക്ഷിയുടെ ചില നിലപാടുകള്‍ അണികള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയതാവാം പാര്‍ട്ടിയുടെ പിന്തുണ കുറഞ്ഞതിന് കാരണമായതെന്നാണ് നിരീക്ഷണം. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വരേദ്കറിന് അത്ര ശോഭിക്കാനും കഴിഞ്ഞില്ല. തെരേസ മേയുമായി … Read more

എഐബി ബാങ്കിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകള്‍; മുന്നറിയിപ്പ് നല്‍കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ഡബ്ലിന്‍: തങ്ങളുടെ പേരില്‍ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി അലൈഡ് ഐറിഷ് ബാങ്ക് (AIB). രണ്ട് തരത്തിലുള്ള തട്ടിപ്പുകളെ കരുതിയിരിക്കാനാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാഷണല്‍ ക്രൈം ഏജന്‍സി, യൂറോപോള്‍, ഇന്റര്‍പോള്‍ തുടങ്ങിയ നിയമ സുരക്ഷാ അധികൃതര്‍ എന്ന വ്യജേനെയാണ് ഒന്നാമതായി തട്ടിപ്പ് ഫോണ്‍കോളുകള്‍ എത്തുക. നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ അനധികൃത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറഞ്ഞാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിടുക. ഉപഭോക്താക്കളുടെ ഐഡന്റിറ്റി നഷ്ടപ്പെട്ടിട്ടുണ്ടെന്നും യഥാര്‍ത്ഥ ക്രിമിനലുകളെ പിടിക്കാനായി ഉപഭോക്താക്കളുടെ ബാങ്ക് … Read more

കോടതി നടപടികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ഡബ്ലിന്‍: കോടതി നടപടികള്‍ തത്സമയം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് അയര്‍ലണ്ടില്‍ സുപ്രീംകോടതി പുതിയ നിയമം നടപ്പിലാക്കി. ഇതിലൂടെ കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നടപടികള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്കും കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കും മാത്രമായിരിക്കും അവകാശം. ചീഫ് ജസ്റ്റിസ് ഫ്രാങ്ക് ക്ലാര്‍ക്ക് ആണ് പുതിയ നിയമം നടപ്പില്‍ വരുത്തിയത്. കോടതിക്കുള്ളില്‍ ആര് എപ്പോള്‍ എന്തിനുവേണ്ടി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കണം എന്നതില്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശവും പുറത്തിറക്കിയിട്ടുണ്ട്. കോടതി നടപടികള്‍ തത്സമയം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ പൊതുജനങ്ങള്‍ … Read more

ഡബ്ലിന്‍ തപസ്യയുടെ നാടകം ‘ലോസ്റ്റ് വില്ല’ ഇന്ന് ഡണ്‍ബോയന്‍ കമ്മ്യൂണിറ്റി ഹാളില്‍

ഡബ്ലിന്‍ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ ഇന്ന് വൈകിട്ട് ഡണ്‍ബോയന്‍ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ഒരു കൈത്താങ്ങായി സീറോ മലബാര്‍ സംഘടിപ്പിക്കുന്ന ‘സാന്ത്വനം 2018’ ഇന്ന് 6 മണിക്ക് ആരംഭിക്കും. അയര്‍ലണ്ടിലെ പ്രശസ്ത ഗായകര്‍ നയിക്കുന്ന ഗാനമേള, നൃത്തം ,നാടകം എന്നീ കലാരൂപങ്ങള്‍ സമന്വയിപ്പിച്ച ഈ പരിപാടിയിലേക്ക് എല്ലാ കലാസ്‌നേഹികള്‍ക്കും സംഘാടകര്‍ സ്വാഗതം അറിയിച്ചു. പ്രവേശന ടിക്കറ്റുകള്‍ ഡണ്‍ബോയന്‍ ഹാളില്‍ ലഭ്യമാണ്.

ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ മോക്ഡ്രില്‍; സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി തീവ്രവാദ വിരുദ്ധസേന

ഡബ്ലിന്‍: രാജ്യത്ത് ഒരു തീവ്രവാദ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അത് നേരിടാന്‍ ഗാര്‍ഡയും മറ്റ് എമര്‍ജന്‍സി യൂണിറ്റുകളും സജ്ജമാണോ എന്ന് അറിയാനുള്ള മോക്ഡ്രില്‍ കഴിഞ്ഞ ദിവസം ഡബ്ലിന്‍ സിറ്റി യുണിവേഴ്സിറ്റില്‍ അരങ്ങേറി. പോലീസ് സംവിധാനങ്ങള്‍ക്ക് നേരത്തെ വിവരം നല്‍കാതെ നടത്തുന്ന ഈ പരിശീലനത്തില്‍ ആക്രമണമെന്ന വ്യാജേനെ തീവ്രവാദവിരുദ്ധ സംഘത്തിലെ ചിലര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഈ പരിശീലന പരിപാടിയിലൂടെ സുരക്ഷാ പഴുതുകള്‍ എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. ടെമ്പിള്‍മോര്‍ ഗാര്‍ഡ ട്രെയിനിങ് കോളേജില്‍ നിന്നുള്ള അന്‍പതോളം സുരക്ഷാ ഉദ്യോഗസ്ഥരാണ് മോക്ക്ഡ്രില്ലിന് … Read more

ബ്രെക്‌സിറ്റില്‍ രാഷ്ട്രീയ അനശ്ചിതത്വം തുടരുന്നു; ബ്രെക്സിറ്റ് കരട് ധാരണയില്‍ തിരുത്തല്‍ വരുത്താന്‍ നീക്കം; മാറ്റങ്ങള്‍ സാധ്യമല്ലെന്ന് ഇയു നേതാക്കള്‍

പ്രധാനമന്ത്രി തെരേസ മെയ് യൂറോപ്യന്‍ യൂണിയനുമായി രൂപപ്പെടുത്തിയ അന്തിമ ബ്രെക്‌സിറ്റ് കരാറിന്റെ കരടുരൂപം പുറത്തുവിട്ടതുമുതല്‍ ബ്രിട്ടനില്‍ ഉടലെടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നാടകീയ സംഭവങ്ങളും തുടരുന്നു. ബുധനാഴ്ച മെയുടെ ബ്രെക്‌സിറ്റ് കരാറിനോടുള്ള എതിര്‍പ്പുമൂലം രാജിവച്ച മന്ത്രിമാര്‍ക്കുപകരം പുതിയ മന്ത്രിമാരെ നിയമിച്ചുകൊണ്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നു വ്യക്തമാക്കുകയാണ് തെരേസയിപ്പോള്‍. പുതിയ ബ്രെക്‌സിറ്റ് മന്ത്രിയായി സ്റ്റീവ് ബാര്‍ക്ലേയെ നിയമിച്ചുകൊണ്ടാണ് തെരേസ മെയ് തിരിച്ചടി തുടങ്ങിയത്. മുന്‍ ആഭ്യന്തര മന്ത്രി ആംബെര്‍ റുഡ്ഡും മന്ത്രിസഭയിലേക്ക് തിരികെയെത്തി. എസ്‌തേര്‍ മക്വേയ്ക്കു പകരം വര്‍ക്ക് ആന്‍ഡ് … Read more

‘ക്യൂരിയോസിറ്റി 18’ -ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 20-ന് അവസാനിക്കും

ഡബ്ലിന്‍ : എസ്സെന്‍സ് അയര്‍ലണ്ട് കുട്ടികള്‍ക്കു വേണ്ടി ഡിസംബര്‍ 1 – ശനിയാഴ്ച പാമേഴ്‌സ് ടൗണ്‍ St. Lorcans സ്‌കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 20-ന് അവസാനിക്കും. അയര്‍ലണ്ടില്‍ ആദ്യമായിവിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപറയുന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ക്വിസ് മത്സരത്തിനും , പ്രൊജക്റ്റ് അവതരണത്തിനുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 10 യൂറോ റെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാവും. http://www.essense.ie കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും ശാസ്ത്രീയമായ ചിന്താരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സയന്‍സ് പ്രോജക്റ്റ്, സയന്‍സ് … Read more

സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ വെഞ്ചെരിപ്പ് കര്‍മ്മം ഡിസംബര്‍ 6ന്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡബ്ലിന്‍ ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ മുഖ്യാത്ഥികള്‍.

ഡബ്ലിന്‍: ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരമായ സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഔദ്യോഗിക ഉത്ഘാടനം ഡിസംബര്‍ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് റിയാള്‍ട്ടോയില്‍ വച്ച് നടത്തപ്പെടും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡബ്ലിന്‍ അതിരൂപത ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ മുഖ്യാത്ഥികള്‍ ആയിരിക്കും. റിയാള്‍ട്ടോ സൗത്ത് സര്‍ക്കുലര്‍ റോഡിലുള്ള Church of our … Read more