ഭിന്നലിംഗക്കാരന്റെ മുടി വെട്ടാന്‍ വിസമ്മതിച്ചു : ബാര്‍ബര്‍ ഷോപ്പ് ഉടമക്ക് 5000 യൂറോ പിഴ

ഡബ്ലിന്‍ : ഭിന്നലിംഗക്കാരന്റെ മുടി വെട്ടാന്‍ വിസമ്മതിച്ച കേസില്‍ 5000 യൂറോ പിഴ നല്കാന്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ഡബ്ലിനില്‍ ചാര്‍ളീസ് ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ ലീ മേക് ലോഗ്ലിന്‍ എന്ന ഭിന്ന ലിംഗക്കാരനെ സ്ത്രീ ആണെന്ന് കരുതി തെറ്റിദ്ധരിച്ച് മുടി വെട്ടാന്‍ ബാര്‍ബര്‍ വിസമ്മതിച്ച കേസിലാണ് സുപ്രധാന വിധിന്യായം പുറത്തു വന്നത്. തിരക്കേറിയ ബാര്‍ബര്‍ഷോപ്പില്‍ മണിക്കൂറുകളോളം കത്തു നിന്നശേഷം തന്റെ ഊഴമെത്തിയപ്പോള്‍ മുടി … Read more

മൈന്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന്. മുഖ്യ ആകര്‍ഷണം വടംവലി. ഒന്നാം സമ്മാനം 501 യൂറോ.

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ സംഘടനയായ മൈന്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന് ഗ്രിഫിത് അവന്യൂ മരിനോയിലെ സോഹില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. വൈകിട്ട് 4 ന് പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരവും നടത്തപ്പെടും. മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 501യൂറോയും എവര്‍ റോളിങ്ങ് ട്രോഫിയും രണ്ടാം സമ്മാനം ലഭിക്കുന്നവര്‍ക്ക് 251യൂറോയും സമ്മാനിക്കും. ഓണക്കളികളും വിവിധ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. അയര്‍ലണ്ടിലെ പ്രമുഖ കാറ്ററിങ് ഗ്രൂപ്പായ റോയല്‍ കാറ്റേഴ്‌സിന്റെ വിഭവ സമര്‍ത്ഥമായ സദ്യയും ഒരുക്കിയിട്ടുണ്ട്. … Read more

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ‘ചന്ദ്രഗ്രഹണം’ ഇന്ന് അയര്‍ലണ്ടില്‍; നഗ്‌നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാം

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് അയര്‍ലണ്ടിന്റെ ആകാശത്ത് ദൃശ്യമാകും. ഒരു മണിക്കൂര്‍ 42 മിനിറ്റ് 57 സെക്കന്റ് സമയം ചന്ദ്രന്‍ ഭൂമിയുടെ പൂര്‍ണ നിഴലിലാകുമെന്നതാണ് ഇന്നത്തെ ഗ്രഹണത്തിന്റെ പ്രത്യേകത. ചന്ദ്രന്‍ ചുവന്ന നിറത്തില്‍ ദൃശ്യമാകുന്ന മനോഹരകാഴ്ച അയര്‍ലണ്ടിലും കാണാന്‍ കഴിയും. ബ്ലഡ് മൂണ്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. അയര്‍ലന്റിന് പുറമെ യൂറോപ്പിലെ മറ്റ് രാജ്യങ്ങളും തെക്കെ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. ചന്ദ്രനും സൂര്യനും മധ്യത്തിലായി ഭൂമി വരുമ്പോഴാണ് ചാന്ദ്രഗ്രഹണങ്ങള്‍ … Read more

ബാലിനസ്ലോ മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 25 ന്, പഞ്ചഗുസ്തി മത്സരവും,വടം വലിയും

ബാലിനസ്ലോ (കൗണ്ടി ഗോള്‍വേ):ബാലിനസ്ലോയിലെ മലയാളി സമൂഹം ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു, ഓഗസ്റ്റ് 25 ശനിയാഴ്ച്ചയാണ് ബാലിനസ്ലോയിലെ ഓണമഹോത്സവം.ക്രേയ്ഗ് നാഷണല്‍ സ്‌കൂളില്‍ രാവിലെ 10 മണിക്ക് ഓണദീപം തെളിയുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും.ഘോഷയാത്രയ്ക്ക് ശേഷം അത്തപ്പൂക്കള മത്സരം ആരംഭിക്കും. ഒരു മണിയ്ക്ക് ഓണസദ്യയ്ക്ക് തുടക്കമാവും.പിന്നീട് കുട്ടികളുടെ കലാമത്സരങ്ങളും,ഗെയിംസും.പഞ്ച ഗുസ്തി മത്സരമാണ് ബാലിന സ്ലോയിലെ ഓണത്തിന്റെ ഇത്തവണത്തെ സ്‌പെഷ്യല്‍ ഇനം.ആവേശോജ്വലമായ വടംവലി മത്സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുക്കും.6 മണിയോടെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് : അനു (086)790 8612 … Read more

വനിത ഹോക്കി ലോകകപ്പ്; ഇന്ത്യയ്ക്ക് ആദ്യ തോല്‍വി, അയര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍

വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യയെ തളച്ച് അയര്‍ലാന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അയര്‍ലാന്‍ഡിനോട് പരാജയപ്പെട്ട് ഇന്ത്യ ഈ ലോകകപ്പിലെ ആദ്യ തോല്‍വിയറിഞ്ഞത്. പൂള്‍ ബി ചാമ്പ്യന്മാരായാണ് അയര്‍ലാന്‍ഡിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. ഗോള്‍ വ്യത്യാസം കാരണം പിന്നിലുള്ള യുഎസ്എ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലായി ഇപ്പോള്‍ പൂള്‍ ബിയില്‍ ഉള്ളത്. ഇന്നലെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പിന്നില്‍ പോയത്.  ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അയര്‍ലാന്‍ഡ് ലീഡ് നേടി. മത്സരം തങ്ങളുടെ … Read more

അറ്റ്‌ലാന്റിക്കില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് അയര്‍ലന്‍ഡിന് നേരെ : വരും ദിവസങ്ങളില്‍ കാറ്റും,മഴയും ശക്തിയാര്‍ജിക്കും

ഡബ്ലിന്‍ : അറ്റ്‌ലാന്റിക്കില്‍ രൂപപ്പെടുന്ന ശക്തമായ ചുഴലിക്കാറ്റ് ഐറിഷ് തീരങ്ങളിലേക്ക് അടുക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് . കാലാവസ്ഥ വകുപ്പിന് ലഭിച്ച ഉപഗ്രഹ ദൃശ്യത്തെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. അടുത്ത 5 ദിവസങ്ങള്‍ക്കകം സൈക്ലോണ്‍ ഐറിഷ് തീരങ്ങളിലെത്തും. ശക്തമായ കാറ്റും, മഴയും പ്രതീഷിക്കാന്‍ മെറ്റ് ഏറാന്‍ മുന്നറിയിപ് നല്‍കി. രാജ്യത്ത് അനുഭവപ്പെടുന്ന ചൂട് ക്രമേണ കുറഞ്ഞു വന്ന് അന്തരീക്ഷ താപനിലയില്‍ കുറവ് അനുഭവപ്പെടും. അയര്‍ലണ്ടിന്റെ കിഴക്ക് -പടിഞ്ഞാറന്‍ മേഖലകളില്‍ ആയിരിക്കും മഴ ശക്തമാക്കുക. അയര്‍ലണ്ടിനെ കൂടാതെ ബ്രിട്ടനിലും സൈക്ലോണിന്റെ … Read more

റോസ്‌കോമണിലെ നിഷിന്‍ അജിത്തിന്റെ പിതാവ് നിര്യാതനായി

റോസ്‌കോമണിലെ നിഷിന്‍ അജിത്തിന്റെ പിതാവും ഏറ്റുമാനൂര്‍ ലോട്ടസ് തിയേറ്റര്‍ ഉടമയുമായ ചിറയില്‍ സി.എല്‍ ജോര്‍ജ്ജ് (ബാബു) 72 നിര്യാതനായി. സംസ്‌കാരം ജൂലൈ 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് രത്‌നഗിരി സെ.തോമസ് പള്ളിയില്‍ നടത്തപ്പെടും. ഭാര്യ ഹെലന കാലടി കാഞ്ഞൂര്‍ പടയാട്ടി കുടുംബാംഗമാണ്. നിഷിന്‍ അജിത്ത് (റോസ്‌കോമണ്‍, അയര്‍ലണ്ട്), നിമിന്‍ ഫ്രെഡിന്‍ (കാനഡ) എന്നിവര്‍ മക്കളും അജിത്ത് കുറുവത്താഴ കട്ടപ്പന, (അയര്‍ലണ്ട്), ഫ്രെഡിന്‍ കോടങ്കണ്ടത്തില്‍ ആമ്പല്ലൂര്‍ (കാനഡ) എന്നിവര്‍ മരുമക്കളുമാണ്.

ഗോള്‍വേയില്‍ ബൈബിള്‍ കലോത്സവവും ‘പാരിഷ് ഡേ’ യും

ഗോള്‍വേ : ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം ജൂലൈ 28നു ശനിയാഴ്ച രണ്ടു മണി മുതല്‍ സെന്റ് മേരീസ് കോളേജില്‍ വച്ച് നടത്തപ്പെടും. മത്സരാര്‍ത്ഥികള്‍ കൃത്യ സമയത്തു തന്നെ എത്തി ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓഗസ്റ്റ് 11നു ശനിയാഴ്ച സീറോ മലബാര്‍ കൂട്ടായ്മ തങ്ങളുടെ മൂന്നാമത് ‘പാരിഷ് ഡേ ‘ സെന്റ് മേരീസ് കോളേജില്‍ വച്ച് വിപുലമായ കാര്യ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. ഗോള്‍വേയിലെ സീറോ മലബാര്‍ കൂട്ടായ്മ പന്ത്രണ്ട് … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍: പ്രവേശന പരീക്ഷ ജൂലൈയിലും സെപ്റ്റംബറിലും: രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക്

സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തുന്നതാണ്. ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ അവസാനിക്കാറായി എന്നും താത്പര്യമുള്ള വിദ്യാര്‍ഥികള്‍ വിസ്റ്റാമെഡ് വെബ്‌സൈറ്റ് വഴി (vistamed.co.uk) ഓണ്‍ലൈന്‍ ആപ്ലികേഷന്‍ വഴി അപേക്ഷിക്കണമെന്നും ഡയറക്ടര്‍ ഡോ ജോഷി ജോസ് അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെഡിക്കല്‍ അഡ്മിഷന്‍ രംഗത്ത് മേന്മയേറിയ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രശസ്തമായ സ്ഥാപനമാണ് വിസ്റ്റാമെഡ്. പ്രഫഷണല്‍സ് നേതൃത്വം കൊടുക്കുന്ന ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ 100 ശതമാനം ആത്മാര്‍ത്ഥതയും ഗുണമേന്മയും പുലര്‍ത്തുന്നതിനാല്‍ വിസ്റ്റാമെഡ് … Read more

അര്‍ബുദം നിസാരവത്കരിച്ച് യുവതിയെ മരണത്തിലെത്തിച്ചു; അയര്‍ലണ്ടില്‍ നടക്കുന്ന ആരോഗ്യ പരിശോധനകളുടെ വിശ്വാസ്യത കുറഞ്ഞുവരുന്നു.

ഡബ്ലിന്‍: എച്ച്.എസ്.ഇ യുടെ ആരോഗ്യ പരിശോധനയില്‍ വിശ്വസിച്ച 26 വയസ്സുകാരിയായ യുവതിക്ക് ദാരുണ അന്ത്യം. ചികിത്സ നീണ്ടുപോയി എന്ന ഒറ്റ കാരണത്താല്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന എന്നീസ്‌കാരി ഈഡന്‍ കെല്ലി എച്ച്.എസ്.ഇ-യുടെ പിടിപ്പുകേടിന്റെ ഇരയായി മാറി. കെല്ലിയുടെ മരണത്തിന് ശേഷം ഹൈക്കോടതിയില്‍ എത്തിയ കേസില്‍ ആരോഗ്യ വകുപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യംചെയ്യപ്പെട്ടു. 2006 -ല്‍ എന്നീസിലെ മിഡ് വെസ്റ്റേണ്‍ റീജണല്‍ ആശുപത്രിയില്‍ സ്തനാര്‍ബുദ പരിശോധനക്ക് എത്തിയ ഈഡന്‍ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിന് വിധേയമായപ്പോള്‍ 2 സെന്റീമീറ്ററോളം വ്യാപ്തിയില്‍ മുഴ … Read more