മന്ത്രിസഭ പാസാക്കിയ അബോര്‍ഷന്‍ ബില്ലില്‍ നിയമ ഭേദഗതിക്ക് സാധ്യത: അണ്‍ബോണ്‍ ചൈല്‍ഡ് പ്രയോഗത്തിന് സുപ്രീം കോടതിയുടെ നിര്‍വചനം ഉടന്‍…

ഡബ്ലിന്‍: അബോര്‍ഷന്‍ വിസയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്ന അയര്‍ലണ്ടില്‍ ഇതുമായി ബന്ധപെട്ടല്ലെങ്കിലും അണ്‍ബോണ്‍ എന്ന പ്രയോഗത്തിന് വ്യക്തമായ നിര്‍വചനം അടുത്ത ഫെബ്രുവരിയില്‍. സുപ്രീം കോടതിയില്‍ എമിഗ്രെഷനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു കേസിന്റെ വാദമാണ് നടക്കാനിരിക്കുന്നത്. ഇതില്‍ ജനിക്കാനിരിക്കുന്ന കുട്ടിയുടെ അവകാശത്തങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിധി പുറത്ത് വരും. ജനിക്കാനിരിക്കുന്ന കുട്ടി എന്ന പ്രയോഗത്തിന് ഭരണഘടനാപരമായി നിലനില്‍ക്കുന്ന വിധിക്ക് അയര്‍ലന്‍ഡ് കാതോര്‍ക്കുകയാണ്. കീഴ് കോടതികളിലും ഇതുമായി ബന്ധപ്പെട്ട കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി … Read more

വ്യാജ ഫോണ്‍ കോളിലൂടെ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകം; മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കരുത്

  മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന അജ്ഞാത സംഘത്തിന്റെ പ്രവര്‍ത്തനം അയര്‍ലണ്ടില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. അജ്ഞാത ഫോണ്‍ നമ്പരുകളില്‍ നിന്നുവരുന്ന മിസ്‌കോള്‍ ആണ് ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. ഒന്നോ രണ്ടോ റിങ്ങുകളില്‍ ഫോണ്‍ കോള്‍ കട്ടാകുമ്പോള്‍ പലരും തിരിച്ചുവിളിക്കുക പതിവാണ്. തിരിച്ചു വിളിച്ചാല്‍ സെക്കന്റുകള്‍ക്കകം മൊബൈല്‍ഫോണിലെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. +375602605281,+37127913091,+37178565072,+56322553736, +37052529259,+255901130460 എന്നീ നമ്പറുകളില്‍ നിന്നുമാണ് … Read more

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് നിരവധി തൊഴിലവസരങ്ങള്‍ കൗണ്ടിയില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് IELTS ,Overall Academic 7 (S/W 7, R/L 6.5) ഉള്ളതോ ഡിസിഷന്‍ ലെറ്റര്‍ ഉള്ളതോ ആയ നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് നിരവധി നേഴ്‌സിംഗ് ഹോമിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും നഴ്‌സുമാരെ ആവശ്യമുണ്ട്. FREE Visa FREE Work Permit FREE Initial Accomodation FREE Airport Pickup FREE Itnroductory Class / Training FREE Payment for … Read more

അയര്‍ലണ്ടില്‍ മൂടല്‍ മഞ്ഞ് കനത്തു; രാജ്യവ്യാപകമായി ഓറഞ്ച് വാണിങ് നിലവില്‍ വന്നു

  ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പരക്കെ മൂടല്‍ മഞ്ഞ് വ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഓറഞ്ച് വാണിങ് നിലവില്‍ വന്നു. വ്യഴാഴ്ച അതിരാവിലെ 2 മണിയോടെ നിലവില്‍ വന്ന ഓറഞ്ച് വാണിങ് ഇന്ന് പകല്‍ മുഴവനും തുടരും. മൂടല്‍ മഞ്ഞ് മൂലം കടുത്ത ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അതീവ സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഡ്രൈവര്‍മാര്‍ വേഗത കുറച്ച് മാത്രം വാഹമോടിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശമുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും നടക്കാന്‍ ഇറങ്ങുന്നവര്‍ അതീവ ശ്രദ്ധപാലിക്കാനും മുന്നറിയിപ്പില്‍ പറയുന്നു. ഇന്നും നാളെയും … Read more

പ്ലാസ്റ്റിക് ടാക്‌സ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ബ്രെക്‌സിറ്റ് അനന്തര കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ബജറ്റില്‍ നേരിടാന്‍ പോകുന്ന വിടവ് പരിഹരിക്കാന്‍ പ്ലാസ്റ്റിക് ടാക്‌സ് ഏര്‍പ്പെടുത്തുന്നതു പരിഗണനയില്‍. ഇതുവഴി പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നും പ്രതീക്ഷ. പായ്ക്ക് ചെയ്യുമ്പോഴാണോ ഉപയോഗിക്കുമ്പോഴാണോ ഉപേക്ഷിക്കുമ്പോഴാണ് നികുതി ഇടാക്കുക എന്ന കാര്യത്തില്‍ യൂറോപ്യന്‍ കമ്മിഷന്‍ അന്തിമ തീരുമാനമെടുക്കും. 2020 മുതല്‍ 2026 വരെയുള്ള കാലഘട്ടത്തിലെ ബജറ്റ് തയാറാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളിലാണ് ഇങ്ങനെയൊരു ആശയം ഉന്നയിക്കപ്പെട്ടത്. യുകെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്നതോടെ യൂണിയന്‍ ബജറ്റില്‍ 12~13 ബില്യന്‍ യൂറോയുടെ … Read more

ബി.ടി. യൂങ് ടെക്‌നോളജി എക്‌സിബിഷന് തിരി തെളിഞ്ഞു; ശനിയാഴ്ച വരെ പ്രദര്‍ശനം ഉണ്ടാവും

ഡബ്ലിന്‍: 54-ആം ബി.ടി. യെങ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷന് ഡബ്ലിനില്‍ തുടക്കം. പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സ് പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സയന്‍സ് എക്‌സിബിഷന് ആണിത്. പരിപാടിക്ക് വേണ്ടി തയ്യാറാക്കപ്പെട്ട 2000-ല്‍ കൂടുതല്‍ എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 550 എണ്ണം പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 50,000-ത്തോളം പേര്‍ എക്‌സിബിഷന് സന്ദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സയന്‍സ്, ടെക്‌നോളജി പ്രോജക്റ്റുകള്‍ മേളയുടെ പ്രധാന ആകര്‍ഷണമായി മാറും. ഏറ്റവും … Read more

അബോര്‍ഷന്‍ ബില്ല് ചര്‍ച്ച ചെയ്യാന്‍ വീണ്ടും മന്ത്രിസഭയുടെ നിര്‍ണായക യോഗം ഇന്ന്

ഡബ്ലിന്‍: അബോര്‍ഷന്‍ ബില്ല് പാസാക്കിയ ശേഷം വീണ്ടും ഇതേ വിഷയത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. എട്ടാം ഭരണഘടനാ ഭേദഗതി എടുത്തുകളയാന്‍ സഭയില്‍ ഭൂരിഭാഗം അംഗങ്ങളുടെയും അംഗീകാരം ലഭിച്ചു. 12 ആഴ്ച വരെ നിയന്ത്രണങ്ങളില്ലാതെ അബോര്‍ഷന് അനുവദിക്കുന്ന നിയമമാണ് പ്രാബല്യത്തില്‍ വരാനിരിക്കുന്നത്. രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ ഇത്തരം ഒരു നിയമം അനുവദിക്കുന്നതില്‍ എതിരഭിപ്രായം പ്രകടിപ്പിച്ച് ആള്‍ അയര്‍ലന്‍ഡ് കത്തോലിക്കാ ബിഷപ്പ് ഉള്‍പ്പെടെയുള്ള പുരോഹിതര്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ ചില ടി.ഡിമാര്‍ ബില്ലില്‍ ഒപ്പു വെയ്ക്കാന്‍ വിസമ്മതമറിയിച്ചു. … Read more

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപം വന്‍ തീപിടുത്തം: ദുരന്ത നിവാരണ സേനയുടെ സഹായം തേടി

  ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിനോട് ചേര്‍ന്നുള്ള റീസൈക്ലിങ് പ്ലാന്റില്‍ വന്‍ തീപിടുത്തം. സാന്റിഹില്ലിലെ ലോഹങ്ങളും മറ്റ് ഖരപദാര്‍ത്ഥങ്ങളും റീസൈക്ലിങ് നടത്തുന്ന മേഖലയില്‍ നിന്നും ആളിപടര്‍ന്ന തീയോടൊപ്പം കൂറ്റന്‍ പുകയും ഉയര്‍ന്നു. ഡബ്ലിന്‍ ഫയര്‍ഫോഴ്സിന്റെ 8 യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. ഇവര്‍ക്കൊപ്പം ഗാര്‍ഡയും ദുരന്ത നിവാരണ സേനയും രംഗത്തിറങ്ങി. എരിയല്‍ ഡ്രോണ്‍ യൂണിറ്റിന്റെ സഹായവുമുണ്ടായി. പ്ലാന്റിലുള്ള തൊഴിലാളികളെ അപകടസമയത്ത് തന്നെ ഉടന്‍ പുറത്തെത്തിച്ചത് വന്‍ ദുരന്തം ഒഴിവാക്കി. സമീപത്തുള്ള റസിഡന്‍ഷ്യല്‍ മേഖലയിലേക്ക് വിഷപ്പുക വ്യാപിച്ചത് പരിഭ്രാന്തി ഉളവാക്കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവര്‍ക്ക് … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം. 2017 ലെ അഡ്മിഷനില്‍ നൂറു ശതമാനം വിജയം കൈവരിച്ച യൂറോപ്പിലെ ഏക സ്ഥാപനം, 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് … Read more

കോളേജ് ഗ്രീന്‍ മേഖലയില്‍ അടുത്ത ആഴ്ചകളില്‍ ഗതാഗത സംവിധാനത്തില്‍ മാറ്റം

  ഡബ്ലിന്‍: അടുത്ത മൂന്ന് ആഴ്ചക്കാലത്തേക്ക് കോളേജ് ഗ്രീന്‍ മേഖലയില്‍ ട്രാഫിക് പ്ലാനുകളില്‍ മാറ്റം വരും. ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് ട്രാഫിക് സംവിധാനത്തില്‍ വരുന്ന ഈ മാറ്റത്തെ കുറിച്ച് അറിയിപ്പ് നല്‍കിയത്. നിലവില്‍ ലുവാസ് ഓടിത്തുടങ്ങിയതോടെ സ്ഥലപരിമിതികള്‍ വര്‍ധിച്ചത് മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. കോളേജ് ഗ്രീനിന്റെ പല ഭാഗങ്ങളിലും ബസുകള്‍ക്കും മറ്റ് ടാക്‌സി സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ സൈക്കിള്‍ പാതയുടെ സുരക്ഷിതത്വവും കുറഞ്ഞ് വരികയാണ്. ഈ മേഖലയില്‍ കെട്ടിട നിര്‍മാണത്തിന് ചില … Read more