ഡബ്ലിനില്‍ മോഷ്ടിച്ച വാഹനത്തിനുള്ളില്‍ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി

ഡബ്ലിന്‍: ഡബ്ലിനിലെ ബാല്‍ഡയില്‍ നിന്നും മോഷ്ടിക്കപ്പെട്ട കാറില്‍ നവജാത ശിശുവിനെ കണ്ടെത്തി. പാര്‍ക്ക് വാലിയില്‍ നിന്നും രാവിലെ 7.30-ന് ആണ് നിര്‍ത്തിയിട്ട കാറ് കാണാതാവുന്നത്. കാറ് മോഷ്ടിക്കപ്പെട്ട ശേഷമാകാം പിന്‍സീറ്റിലിരുന്ന കുഞ്ഞിനെ മോഷ്ടാവ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറിനകം തന്നെ കാറ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു മണിക്കൂറു നേരം ആള്‍താമസം കുറഞ്ഞ മേഖലയില്‍ കാറ് കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ഗാര്‍ഡയെ വിവിവരമറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഊര്‍ജ്ജിതമായി അന്വേഷണം നടന്നുവരികയാണ്.   ഡികെ  

8 കൗണ്ടികളില്‍ മഴ മുന്നറിയിപ്പ്: പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്ക സാധ്യത

ഗാല്‍വേ: ഇന്ന് രാത്രി മുതല്‍ പടിഞ്ഞാറന്‍ കൗണ്ടികളില്‍ ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗാല്‍വേ, മായോ, സിലിഗോ ഉള്‍പ്പെടെ 8 കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ്ങ് പ്രഖ്യാപിക്കപ്പെട്ടു. ആള്‍സ്റ്ററിലും, ലിന്‍സ്റ്ററിലും മഴ ശക്തമായേക്കും. 30 മുതല്‍ 50 മില്ലീ മീറ്റര്‍ വരെ അളവില്‍ മഴ പ്രതീക്ഷിക്കപ്പെടുന്നു. അയര്‍ലണ്ടിലെ സാധാരണ താപനില 3 ഡിഗ്രിക്കും 6 ഡിഗ്രിക്കും ഇടയിലെത്തി. വരും ആഴ്ചകളില്‍ തണുപ്പ് ശക്തമാകുമെന്ന അറിയിപ്പാണ് മെറ്റ് എറാനില്‍ നിന്നും ലഭിക്കുന്നത്.   ഡികെ  

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

  ഡബ്ലിന്‍: ഡബ്ലിനില്‍ കോളേജ് പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്നും വെല്ലുവിളിയാകുന്നത് ഇവിടുത്തെ താമസ സൗകര്യമില്ലായ്മയാണ്. സ്വദേശ-വിദേശ വിദ്യാര്‍ത്ഥികളില്‍ ചിലരെങ്കിലും താമസ സൗകര്യം ഇല്ല എന്ന ഒറ്റ കാരണത്താല്‍ പഠനം നിര്‍ത്തി മടങ്ങിയവരാണ്. എന്നാല്‍ ഓണ്‍ ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയില്ലാതെ പഠനം നടത്താന്‍ ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയുടെ പുതിയ ഹൗസിങ് പദ്ധതിക്ക് തുടക്കമായി. 300 മില്യണ്‍ യൂറോ ചെലവിട്ടുകൊണ്ടുള്ള ഈ പദ്ധതിക്ക് പ്ലാനിങ് ബോര്‍ഡിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചിരിക്കുകയാണ്. 10 നിലകളിലായി പടുത്തുയര്‍ത്തുന്ന കെട്ടിടത്തില്‍ 3179 മുതല്‍ 5357 ബെഡുകള്‍ … Read more

44 വര്‍ഷം അയര്‍ലണ്ടില്‍ ജീവിച്ച യു.കെ കാരിക്ക് ഐറിഷ് പൗരത്വം നിഷേധിച്ചു

ഡബ്ലിന്‍: കുടുംബമായി അയര്‍ലണ്ടില്‍ താമസിച്ചുവരുന്ന സ്റ്റിഫാനി മെക് കോര്‍ക്കലിന് ഐറിഷ് പൗരത്വം നിഷേധിക്കപ്പെട്ടു. നീണ്ട 44 വര്‍ഷം അയര്‍ലണ്ടില്‍ കുടുംബസമേതം ജീവിച്ചുവന്ന ഇവര്‍ കഴിഞ്ഞ വര്‍ഷം 7 ആഴ്ചക്കാലത്ത് ഫ്രാന്‍സില്‍ താമസിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് 68 വയസ്സുള്ള സ്റ്റീഫനിക്ക് സിറ്റിസണ്‍ഷിപ്പ് നിഷേധിക്കപ്പെട്ടത്. ഭര്‍ത്താവ് മെക് കോര്‍ക്കെലിനും 5 മക്കള്‍ക്കും 9 ചെറുമക്കള്‍ക്കുമൊപ്പം ജീവിക്കുന്ന ഇവര്‍ യു.കെയിലാണ് ജനിച്ചുവളര്‍ന്നത്. പഠിക്കുന്ന കാലത്ത് വടക്കന്‍ അയര്‍ലണ്ടില്‍ വെച്ച് പരിചയപ്പെട്ട മെക് കോര്‍ക്കലിനെ വിവാഹം കഴിച്ച് അയര്‍ലണ്ടില്‍ സ്ഥിരതാമസവുമായി. ഡബ്ലിന്‍ സിറ്റി … Read more

സെക്കന്‍ഡ് ലെവല്‍ വിദ്യാഭ്യാസ പരിഷ്‌കരണം ഉടന്‍

ഡബ്ലിന്‍: രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പരിഷ്‌കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. ഐറിഷ് സ്‌കൂളുകളില്‍ ഗുണമേന്മയുള്ള അധ്യാപകരെ വാര്‍ത്തെടുത്ത് ഈ മേഖലയില്‍ ശുദ്ധീകരണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ക്ക് മന്ത്രി റിച്ചാര്‍ഡ് ബ്രെട്ടന്റെ പച്ചക്കൊടി. ഐറിഷ് സ്‌കൂളുകളില്‍ അനദ്ധ്യാപകര്‍ അദ്ധ്യാപനം നടത്തുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുര്‍ന്നാണ് ഈ നടപടി. സ്‌കൂളുകളില്‍ മിഡില്‍ മാനേജ്മെന്റ് പോസ്റ്റ് എന്ന തസ്തികകളിലും കഴിവുറ്റവരെ നിയമിക്കും. ഏകദേശം ആയിരക്കണക്കിന് ഒഴിവുകളാണ് ഇത്തരത്തില്‍ നികത്താനുള്ളത്. അദ്ധ്യാപകര്‍ക്ക് സീനിയോറിറ്റി വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഉത്തരവാദിത്വമുള്ള ജോലികള്‍ ഏല്‍പ്പിക്കുന്ന … Read more

വിമാനം ജനുവരി 12 വെള്ളിയാഴ്ച മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.

പൃഥ്വിരാജ് നായകനായി, പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രം മണ്ണില്‍നിന്ന് വിണ്ണിലേയ്ക്കു പറക്കുന്ന ഒരു സാധാരണ മനുഷ്യന്റെ വിജയഗാഥയാണ്. ഏച്ചുകെട്ടലുകളില്ലാതെ, അത്യുക്തി കലരാതെ സ്വാഭാവികമായും സത്യസന്ധമായും അത് തിരശ്ശീലയിലെത്തിക്കാന്‍ സംവിധായകന് സാധിച്ചു. ശാരീരിക പരിമിതികളെ മറികടന്ന് സ്വന്തമായി വിമാനം രൂപകല്‍പന ചെയ്ത് പറപ്പിച്ച് അംഗീകാരങ്ങള്‍ നേടിയ തൊടുപുഴ സ്വദേശി സജിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിമാനത്തിന്റെ വിമാനത്തിന്റെ പ്രമേയം രൂപപ്പെടുത്തിയിരിക്കുന്നത്. ചെറുപ്പം മുതല്‍ വിമാനമുണ്ടാക്കാനും വിമാനത്തില്‍ പറക്കാനും ആഗ്രഹിച്ച, കേള്‍വി പരിമിതിയുള്ള ഒരു … Read more

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ജാഗ്രത പാലിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അറിയിപ്പ്

ഡബ്ലിന്‍: 2017 അവസാനിച്ചപ്പോള്‍ അയര്‍ലണ്ടില്‍ പൂട്ട് വീണത് നൂറോളം ഭക്ഷണശാലകള്‍ക്കാണ്. ശുചിത്വമില്ലായ്മ ആയിരുന്നു ഇവയില്‍ 95 ശതമാനം ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ നിര്‍ബന്ധിതമാക്കിയത്. 5 ശതമാനത്തോളം ഭക്ഷണ ശാലകളില്‍ മായം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ച്പൂട്ടലിന് വിധേയമാക്കുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് ടോയ്ലെറ്റ് സൗകര്യങ്ങള്‍ ലഭിക്കാത്തതും പല ഹോട്ടലുകള്‍ക്കും നോട്ടീസ് നല്‍കുന്നതില്‍ കൊണ്ടെത്തിച്ചു. ഇത്തരത്തില്‍ ഹോട്ടലുകള്‍ നിരന്തരമായി അടച്ചുപൂട്ടലിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊതുതാല്പര്യാര്‍ത്ഥം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം പുറത്ത് വന്നത്. പൂട്ട് … Read more

ഐറിഷ് ഉപഭോക്താക്കള്‍ക്കിടയില്‍ ചില ഉല്പന്നങ്ങളോട് പ്രീയം കുറയുന്നു: യൂറോ സ്റ്റാറ്റ് സര്‍വേ ഫലം പുറത്ത്

ഡബ്ലിന്‍: അയര്‍ലണ്ടുകാരുടെ ഉപഭോഗ സംസ്‌കാരത്തില്‍ ചില ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ചു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ മുന്തിയ പരിഗണന നല്‍കിയിരുന്ന പല ഉല്പന്നങ്ങള്‍ക്കും ഇപ്പോള്‍ പ്രീയം കുറഞ്ഞ് വരികയാണ്. യൂറോ സ്റ്റാറ്റ് പുറത്തുവിട്ട സര്‍വേഫലം അനുസരിച്ച് വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങികൂട്ടുന്നതില്‍ ഐറിഷുകാര്‍ക്കിടയില്‍ താല്പര്യം കുറഞ്ഞു വരികയാണ്. 2012 വരെ ഈ ഉത്പന്നങ്ങള്‍ക്ക് വേണ്ടി വര്‍ഷത്തില്‍ 900 യൂറോ വരെ ചെലവിടാന്‍ തയ്യാറായപ്പോള്‍ 2017-ല്‍ ഇത് ഏകദേശം 600 യൂറോ ആയി കുറഞ്ഞു. യൂണിയന്‍ രാജ്യങ്ങളില്‍ … Read more

കില്‍ഡെയറിലെ പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തൊഴിലവസരങ്ങള്‍

കില്‍ഡെയര്‍: കില്‍ഡെയറിലുള്ള LIDL സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 100 തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കില്‍ഡെയറിലെ ന്യൂ ബ്രിഡ്ജില്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള കൗണ്ടി കൗണ്‍സിലിന്റെ അനുമതി ലഭിച്ച ശേഷം അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ജര്‍മ്മന്‍ കമ്പനിയായ LIDL ആദ്യമായി അയര്‍ലണ്ടില്‍ എത്തുന്നത് 2000-ന്റെ തുടക്കത്തിലാണ്. നിലവില്‍ 150 സ്റ്റോറുകളുള്ള ഈ കമ്പനി അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 50 സ്റ്റോറുകള്‍ കൂടി തുറക്കും. സെയില്‍സ്, പാക്കിങ്, ബില്ലിംഗ് തുടങ്ങി വൈവിധ്യങ്ങളായ തൊഴിലവസരങ്ങളാണ് LIDL-ല്‍ ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. തെരഞ്ഞെടുക്കുന്നപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും മറ്റ് … Read more

മൂടല്‍മഞ്ഞ് ശക്തം: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു

ഡബ്ലിന്‍: സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന ചില വിമാനങ്ങള്‍ ഷാനോനില്‍ തിരിച്ചിറക്കി. റൈന്‍ എയറിന്റെ രണ്ട് സര്‍വീസുകളില്‍ ഒന്ന് ഷാനോനിലും മറ്റൊന്ന് ലിവര്‍പൂളിലും ഇറക്കി. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനങ്ങളും ഷാനോനില്‍ തിരിച്ചിറക്കിയതില്‍ ഉള്‍പ്പെടുന്നു. ഡബ്ലിനിലും അയര്‍ലണ്ടിലെ കിഴക്കന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് വ്യോമ ഗതാഗതത്തിന് തടസം സൃഷ്ടിച്ചു. രാത്രി സമയത്ത് മഞ്ഞിന്റെ തോത് വര്‍ധിക്കുന്നത് ഗതാഗത മേഖലയെ മൊത്തം വിഷമസന്ധിയിലാക്കുന്നുണ്ട്. വ്യോമഗതാഗതം മാത്രമല്ല, രാജ്യത്തെ റോഡ് ഗതാഗതവും മൂടല്‍ മഞ്ഞിന്റെ സാന്നിധ്യത്തില്‍ ദുര്‍ഘടമായി തീരുകയാണ്. … Read more