മിഷേലിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി, രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചിയിലെ കോളേജ് വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മരുപടി നല്‍കുമ്പോളാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടുത്തകാലത്തായി പിന്തുടരുന്നിരുന്ന തലശേരി സ്വദേശിയേയും ചെന്നൈയില്‍ വിദ്യാര്‍ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. തലശേരി സ്വദേശിയെ കഴിഞ്ഞ ദിവസവും ചെന്നൈയില്‍ നിന്നെത്തിയ ആളെ ഇന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്ന് വിളിച്ചു വരുത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരിചയക്കാരനായ … Read more

മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ

കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ ക്യാമ്ബയിന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയയാണ് പെണ്‍കുട്ടി ‘പ്രമുഖ’യല്ലാത്തതുകൊണ്ട് അവള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ ആരുമില്ലെന്നും സോഷ്യല്‍മീഡിയയില്‍ നിന്നും ശബ്ദമുയരുന്നു. സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തുന്നത്. #justiceformishel എന്ന ഹാഷ്ടാഗില്‍ പ്രതിഷേധമറിയിക്കുന്നവര്‍ മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബനസമരക്കാരും … Read more

പദ്ധതികള്‍ നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം; മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ആരാഞ്ഞ് ഇന്നസെന്റ് എംപി

അടുത്ത സാമ്പത്തിക വര്‍ഷം എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യണമെന്നതിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ഇന്നസെന്റ് എംപി. 2017-18 വര്‍ഷത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ചാലക്കുടിയിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മികച്ച പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുമെന്നും മണ്ഡലത്തിന് പ്രയോജനകരമായ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കുമെന്നും ഇന്നസെന്റ് എംപി ഫെയ്സ്ബുക്കില്‍ കുറിച്ചു. അഞ്ച് കോടി രൂപയാണ് എംപി ഫണ്ടായി ലഭിക്കുക. ഇതില്‍ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും 37.5 … Read more

ജലക്ഷാമം രൂക്ഷം; ഹോട്ടലുകളില്‍ ഇനി മുതല്‍ ടിഷ്യു പേപ്പര്‍ സമ്പ്രദായം

കനത്ത ജലക്ഷാമം കാരണം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമം. കൈ കഴുകുന്നത് ഒഴിവാക്കാനായി ടിഷ്യൂ പേപ്പര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍സ് അറിയിച്ചു. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്ന കാര്യവും സംഘടന പരിഗണിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കൈ കഴുകാന്‍ വേണ്ടതുള്‍പ്പെടെ ശരാശരി ഒരു ഹോട്ടലില്‍ ദിവസവും ചുരുങ്ങിയത് പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും വേണം. വലിയ തുക കൊടുത്താണ് ഈ വെള്ളം വാങ്ങുന്നത്. വെള്ളം … Read more

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തി; സായൂജ്യമടഞ്ഞ് ഭക്തര്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തിയായി. ഉച്ചയ്ക്ക് രണ്ടേക്കാലിന് മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീര്‍ത്ഥ ജലം തളിച്ചതോടെയാണ് പൊങ്കാലയ്ക്ക് സമാപനമായത്. ഇവിടെ നിന്നും ആയിരക്കണക്കിന് പൊങ്കാല കലങ്ങളിലേയ്ക്ക് തീര്‍ത്ഥ ജലം പകര്‍ന്നു. ഫ്‌ളൈയിങ് ക്ലബുകളുടെ നേതൃത്വത്തില്‍ ആകാശത്ത് നിന്ന് പുഷ്പവൃശ്ടിയുണ്ടായി.നേരത്തെ മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകര്‍ന്നതിന് പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാര്യ അടക്കം ഒട്ടേറെ പ്രമുഖര്‍ ഇത്തവണയും പൊങ്കല അര്‍പ്പിക്കാനെത്തിയിരുന്നു. തലേദിവസം തന്നെ ഭക്തരില്‍ … Read more

സിയാല്‍ ടെര്‍മിനല്‍ 3: ആദ്യവിമാനം മസ്‌ക്കറ്റില്‍ നിന്നെത്തും, മുഖ്യമന്ത്രി സ്വീകരിക്കും

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജെറ്റ് എയര്‍വേയ്‌സിന്റെ മസ്‌ക്കറ്റില്‍ നിന്നുള്ള വിമാനമാണ് ടെര്‍മിനനില്‍ ആദ്യമെത്തുന്നത്. വൈകീട്ട് 4.35 നാണ് ജെറ്റ് എയര്‍വേയ്‌സ് വിമാനം 9ഡബ്ല്യൂ533 കൊച്ചിയിലെത്തുന്നത്. സിയാലിന്റെ ഫോളോ മീ വാഹനം വിമാനത്തെ ഏപ്രണിലേയ്ക്ക് നയിക്കും. തുടര്‍ന്ന് എയര്‍പോര്‍ട്ട് റെസ്‌ക്യൂ ആന്റ് ഫയര്‍ സര്‍വീസിന്റെ രണ്ട് ഇവാകോ മാഗിരസ് ഫയര്‍ എന്‍ജിനുകള്‍ ആദ്യവിമാനത്തിന് ജലാഭിവാദ്യം നല്‍കും. ഒന്നരമിനിറ്റോളം ഈ ചടങ്ങുണ്ടാകും. 4.45 ന് … Read more

ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി

നാലു ദിവസം പ്രായമായ നവജാത ശിശുവിനെ യുവതി കടത്തികൊണ്ടുപോയ സംഭവത്തില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് തട്ടികൊണ്ടുപോയത്. കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന ആത്മവിശ്വാസമാണു പോലീസ് . ആനപ്പാറ കുലശേഖരംപടി മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. കുഞ്ഞിനെയുമായി പോയ യുവതി ഈ മേഖലയില്‍ എത്തിയതായാണ് ഒടുവില്‍ പോലീസിനു ലഭിച്ച സൂചന. 30 വയസ് പ്രായം വരുന്ന സ്ത്രീ മാര്‍ച്ച് എട്ടിനും ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി … Read more

അണികളെ ഞെട്ടിച്ച് വിഎം സുധീരന്റെ അപ്രതീക്ഷിത രാജി

വിഎം സുധീരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം. ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് രാജി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാര്‍ത്ത സമ്മേളനം വിളിച്ച ചേര്‍ത്ത ശേഷമാണ് രാജി കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായി സുധീരന്‍ പറഞ്ഞു. വ്യക്തിപരമായ അസൗകര്യങ്ങള്‍ പാര്‍ട്ടിയെ ബാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായ രാജി രാഷ്ട്രീയ നേതാക്കളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണോ രാജിക്ക് കാരണമെന്ന് വ്യക്തമല്ല. അടുത്തിടെ കോഴിക്കോട് വച്ചുണ്ടായ അപകടം തന്റെ ആരോഗ്യത്തെ … Read more

അന്താരാഷ്ട്ര നിലവാരത്തില്‍ ആധുനിക സൗകര്യങ്ങളുമായി സിയാല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം കൂട്ടി  പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമായി. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള പുതിയ ടെര്‍മിനലിന്റെ (ടി-3) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വഹിക്കും. ആദ്യ വിമാനപ്രവേശനം, നാലുവരിപ്പാത, മേല്‍പ്പാലം, സോളാര്‍ പ്‌ളാന്റുകള്‍ എന്നിവയും സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉദ്ഘാടനംചെയും. പുതിയ ടെര്‍മിനല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനാകും. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെര്‍മിനല്‍ ഒരുങ്ങുന്നത് … Read more

മറൈന്‍ ഡ്രൈവ് സ്‌നേഹ സമരകേന്ദ്രമാകും, സദാചാര ഗുണ്ടായിസത്തിനെതിരെ കേരളം

ഇന്ന് കൊച്ചി മറൈന്‍ ഡ്രൈവ് പുതിയ ഒരു സമരത്തിന് വേദിയാകും. ‘സൗഹൃദം സദാചാര വിരുദ്ധമല്ലന്നും ,സദാചാര വിരുദ്ധ പൊലീസ് നാടിനാവശ്യമില്ലെന്നും ‘ പ്രഖ്യാപിച്ച് എറണാകുളം മഹാരാജാസ് കോളജിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധം രേഖപ്പെടുത്തും. ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലും വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌നേഹ ഇരുപ്പു സമരം പ്രഖ്യാപിച്ചിടുണ്ട്. ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി എം സുധീരന്‍, ബിജെപി സംസ്ഥാന … Read more