അവയവ ദാന കച്ചവടങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

അവയവദാന കച്ചവടങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. ഈ മേഖലയിലെ കച്ചവടം തടയുമെന്നും ശരിയായ രീതിയിലുള്ള അവയവദാനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. പികെ ശശിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പാര്‍ലിമെന്റ് പാസാക്കിയ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ടും അതിന്റെ നിയമ ഭേദഗതികളുമാണ് മസ്തിഷ്‌ക മരണവും അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയമവ്യവസ്ഥകള്‍. ജീവിച്ചിരിക്കുമ്പോള്‍ ഒരു വ്യക്തി മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിന് സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും മരണശേഷം അടുത്ത ബന്ധുക്കളുടെ സമ്മതത്തോടുകൂടി … Read more

മിഷേലിന് നീതി തേടി ലാലു അലക്‌സ് രംഗത്ത്

കൊച്ചിയില്‍ ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന മിഷേല്‍ ഷാജിയ്ക്ക് നീതി ലഭിയ്ക്കണമെന്ന ആവശ്യവുമായി നടന്‍ ലാലു അലക്‌സ് രംഗത്ത്. മിഷേലിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ലാലു അലക്‌സ് കുടുംബത്തിന് ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാലു അലക്‌സ് ഇക്കാര്യങ്ങള്‍ പറയുന്നത്. ‘മിഷേലിന്റെ വീട്ടില്‍ പോയിരുന്നു. ആ കുടുംബം ചങ്ക് തകര്‍ന്നിരിക്കുകയാണ്. മിഷേല്‍ നല്ല കുട്ടിയായിരുന്നു. ഒരു അപവാദങ്ങളിലും ചെന്ന് പെടാത്ത കുട്ടിയായിരുന്നു അവള്‍. ഈ സംഭവത്തില്‍ വന്‍ ചതി നടന്നിട്ടുണ്ട്. എല്ലാവരും അവര്‍ക്കായി ഒന്നിക്കണം’. സത്യം പുറത്തുവരണമെന്നും … Read more

ഇന്ത്യയിലെ ഏറ്റവും മികച്ച വയലിനിസ്റ്റ് അവാര്‍ഡ് എടപ്പാള്‍ സ്വദേശി ഗോകുല്‍ വിഎസിന്

ഇന്ത്യയിലെ ഏറ്റവും മികച്ച വയലിനിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ ഗോകുല്‍ വിഎസ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഗോകുലിനെ മുംബൈ ഷണ്‍മുഖാനന്ദ സംഗീതസഭ നടത്തിയ മത്സരത്തിലാണ് മികച്ച വയലിനിസ്റ്റായി തെരഞ്ഞെടുത്തത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.പ്രഗത്ഭരായ മൂന്നോളം പേരുടെ കച്ചേരികള്‍ക്ക് വയലിന്‍ വായിച്ചാണ് ഗോകുല്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഈ ചെറുപ്രായത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടിയാണ് മാന്തടത്തിന് സമീപിക്കുന്ന ഗോകുല്‍ എന്ന വിദ്യാര്‍ത്ഥി. കഴിഞ്ഞ … Read more

വൃദ്ധയായ സ്ത്രീയ്ക്കെതിരെ പാര്‍ട്ടി നേതാവിന്റെ അക്രമം. വീഡിയോ സോഷ്യല്‍ മീഡിയയില്‍

വീടിന് മുന്നില്‍ അനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത വൃദ്ധയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം. അരുവിക്കരയിലാണ് സംഭവം. 75 കാരിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനം. അരുവിക്കര എംഎല്‍എ ശബരീനാഥിനെ അഭിസംബോധന ചെയ്ത് പ്രഷീദ് എന്നയാളാണ് ഫെയ്സ്ബുക്കില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റിട്ടത്. വൃദ്ധയുടെ വസ്ത്രം പിടിച്ചഴിക്കുന്നുതും അവരെ വലിച്ചിഴയ്ക്കുന്നതും വീഡിയോയില്‍ കാണാം. തിരുവനന്തപുരം അരുവിക്കര ഇരുമ്പയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ് വൃദ്ധയെ മര്‍ദ്ദിക്കുന്നതെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവര്‍ പറയുന്നത്. വീടിനു മുന്നില്‍ അനുവാദമില്ലാതെ ശിലാഫലകം സ്ഥാപിക്കുന്നതിനെ … Read more

കാത്തിരിപ്പിന് വിരാമം; കൊച്ചി മെട്രോ ഉത്ഘാടനം അടുത്ത മാസം

കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്ത മാസം ഉണ്ടാകുമെന്ന്? കെ.എം.ആര്‍.എല്‍ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. റെയില്‍വേ സുരക്ഷാ കമ്മിഷ?െന്റ പരിശോധനകള്‍ക്ക്? ശേഷം തീയതി പ്രഖ്യാപിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യഘട്ട സര്‍വീസ്. ഇതിനു സര്‍ക്കാര്‍ അനുവാദം നല്‍കി. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ വേണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് പാലാരിവട്ടം വരെയെന്ന തീരുമാനം ഉണ്ടായതെന്നും ശ്രീധരന്‍ അറിയിച്ചു. പാലാരിവട്ടം വരെയുളള പാതയിലെ … Read more

മിഷേലിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി, രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊച്ചിയിലെ കോളേജ് വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് മരുപടി നല്‍കുമ്പോളാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ അടുത്തകാലത്തായി പിന്തുടരുന്നിരുന്ന തലശേരി സ്വദേശിയേയും ചെന്നൈയില്‍ വിദ്യാര്‍ഥിയായ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരുന്നു. തലശേരി സ്വദേശിയെ കഴിഞ്ഞ ദിവസവും ചെന്നൈയില്‍ നിന്നെത്തിയ ആളെ ഇന്നുമാണ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയില്‍ നിന്ന് വിളിച്ചു വരുത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പരിചയക്കാരനായ … Read more

മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ

കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി വര്‍ഗീസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ ക്യാമ്ബയിന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയയാണ് പെണ്‍കുട്ടി ‘പ്രമുഖ’യല്ലാത്തതുകൊണ്ട് അവള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ ആരുമില്ലെന്നും സോഷ്യല്‍മീഡിയയില്‍ നിന്നും ശബ്ദമുയരുന്നു. സംഭവത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയ രേഖപ്പെടുത്തുന്നത്. #justiceformishel എന്ന ഹാഷ്ടാഗില്‍ പ്രതിഷേധമറിയിക്കുന്നവര്‍ മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ചുംബനസമരക്കാരും … Read more

പദ്ധതികള്‍ നിങ്ങള്‍ക്കും നിര്‍ദ്ദേശിക്കാം; മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശം ആരാഞ്ഞ് ഇന്നസെന്റ് എംപി

അടുത്ത സാമ്പത്തിക വര്‍ഷം എംപി ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തില്‍ എന്തൊക്കെ ചെയ്യണമെന്നതിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി ഇന്നസെന്റ് എംപി. 2017-18 വര്‍ഷത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട വികസന പദ്ധതികള്‍ ചാലക്കുടിയിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മികച്ച പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുമെന്നും മണ്ഡലത്തിന് പ്രയോജനകരമായ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഉപഹാരം നല്‍കുമെന്നും ഇന്നസെന്റ് എംപി ഫെയ്സ്ബുക്കില്‍ കുറിച്ചു. അഞ്ച് കോടി രൂപയാണ് എംപി ഫണ്ടായി ലഭിക്കുക. ഇതില്‍ 75 ലക്ഷം പട്ടികജാതി വിഭാഗങ്ങള്‍ക്കും 37.5 … Read more

ജലക്ഷാമം രൂക്ഷം; ഹോട്ടലുകളില്‍ ഇനി മുതല്‍ ടിഷ്യു പേപ്പര്‍ സമ്പ്രദായം

കനത്ത ജലക്ഷാമം കാരണം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമം. കൈ കഴുകുന്നത് ഒഴിവാക്കാനായി ടിഷ്യൂ പേപ്പര്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍സ് അറിയിച്ചു. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്ന കാര്യവും സംഘടന പരിഗണിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് കൈ കഴുകാന്‍ വേണ്ടതുള്‍പ്പെടെ ശരാശരി ഒരു ഹോട്ടലില്‍ ദിവസവും ചുരുങ്ങിയത് പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും വേണം. വലിയ തുക കൊടുത്താണ് ഈ വെള്ളം വാങ്ങുന്നത്. വെള്ളം … Read more

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തി; സായൂജ്യമടഞ്ഞ് ഭക്തര്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് പരിസമാപ്തിയായി. ഉച്ചയ്ക്ക് രണ്ടേക്കാലിന് മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീര്‍ത്ഥ ജലം തളിച്ചതോടെയാണ് പൊങ്കാലയ്ക്ക് സമാപനമായത്. ഇവിടെ നിന്നും ആയിരക്കണക്കിന് പൊങ്കാല കലങ്ങളിലേയ്ക്ക് തീര്‍ത്ഥ ജലം പകര്‍ന്നു. ഫ്‌ളൈയിങ് ക്ലബുകളുടെ നേതൃത്വത്തില്‍ ആകാശത്ത് നിന്ന് പുഷ്പവൃശ്ടിയുണ്ടായി.നേരത്തെ മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകര്‍ന്നതിന് പിന്നാലെ സഹമേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഗവര്‍ണര്‍ പി സദാശിവത്തിന്റെ ഭാര്യ അടക്കം ഒട്ടേറെ പ്രമുഖര്‍ ഇത്തവണയും പൊങ്കല അര്‍പ്പിക്കാനെത്തിയിരുന്നു. തലേദിവസം തന്നെ ഭക്തരില്‍ … Read more