വി എസ് മത്സരിക്കണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് സിപിഎം കേന്ദ്രനേതൃത്വം. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ സീതാറാം യെച്ചൂരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വി എസ് പ്രചരണത്തിന് നേതൃത്വം നല്‍കണം.നിര്‍ണായകമായ തെരഞ്ഞെടുപ്പായതിനാല്‍ വി എസിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും വിഎസ് മത്സരിക്കേണ്ടതുണ്ടെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. എന്നാല്‍ വി എസ് മത്സരിക്കേണ്ടെന്നും പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ മതിയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു വിഭാഗത്തിന്റെ നിലപാട്. പ്രായാധിക്യമാണ് വി എസ് മത്സരിക്കേണ്ട എന്ന് പറയുന്നതിന്റെ കാരണമായി … Read more

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് പീഡനം: പാസ്റ്റര്‍ക്ക് നാല്‍പ്പതു വര്‍ഷം കഠിന തടവ്

തൃശൂര്‍: ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് നാല്‍പ്പതു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമം തടയുന്നതിനായുള്ള കേസില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ ഏറ്റവും വലിയ ശിക്ഷയാണ് ഇത്. പീഡനത്തിനിരയായ കുട്ടിയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ പി സുധീര്‍ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്. പീച്ചി സാല്‍വേഷന്‍ … Read more

മികച്ച നടനുള്ള പുരസ്‌കാരം അപ്രതീക്ഷിത അംഗീകാരമെന്ന് ദുല്‍ഖര്‍

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അപ്രതീക്ഷിതമായെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്കു ലഭിച്ച പുരസ്‌കാരം കൂടെയുള്ളവര്‍ക്കു സമര്‍പ്പിക്കുന്നു. യുവതാരങ്ങളെ ജൂറി ശരിക്കും പ്രോത്സാഹിപ്പിക്കുന്നുവെന്നും ദുല്‍ഖര്‍ പ്രതികരിച്ചു. ചാര്‍ലിയുടെ തിരക്കഥ കേട്ടപ്പോള്‍ത്തന്നെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നു തോന്നിയിരുന്നു. എന്നാല്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും കഥാകൃത്ത് ഉണ്ണിയും പറഞ്ഞു മനസിലാക്കിയപ്പോള്‍ ചാര്‍ലി പ്രയാസകരമായി തോന്നിയില്ലെന്നും ദുല്‍ഖര്‍ പറയുന്നു. വാപ്പച്ചിയുടെ(മമ്മുട്ടി) പേരിനൊപ്പം തന്റെ പേരും അന്തിമ പട്ടികയിലെത്തിയതുതന്നെ വലിയ കാര്യമാണ്. പുരസ്‌കാരത്തിനു അര്‍ഹതയുള്ളത് ആര്‍ക്കെന്നു പ്രേക്ഷകര്‍ക്കു വ്യക്തമായി അറിയാം. ചിലപ്പോള്‍ … Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വ്വതി മികച്ച നടി

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ദുല്‍ഖര്‍ സല്‍മാനും മികച്ച നടിയായി പാര്‍വതിയും തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലിയിലെ അഭിനയമാണ് ദുല്‍ഖറിന് പുരസ്‌കാരം നേടിക്കൊടുത്തത്. ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം. മികച്ച സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ്. ചിത്രം ചാര്‍ലി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച കഥാചിത്രം. മികച്ച രണ്ടാമത്തെ കഥാചിത്രമായി അമീബ (മനോജ് കാന) തെരഞ്ഞെടുക്കപ്പെട്ടു. പ്രേം പ്രകാശ് (നിര്‍ണായകം) ആണ് … Read more

മാംഗോ ഫോണ്‍ ഉടമകള്‍ തട്ടിപ്പിന് അറസ്റ്റിലായി

കളമശേരി : ഇന്ന് പുറത്തിറക്കാനിരുന്ന മാംഗോ ഫോണിന്റെ ഉടമകള്‍ തട്ടിപ്പിന് അറസ്റ്റിലായി. മാംഗോ ഫോണ്‍ഉടമകളായ ആന്റോ അഗസ്റ്റിനും ജോസൂട്ടിയെയുമാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് അഞ്ചു മണിക്കായിരുന്നു ഫോണിന്റെ ലോഞ്ചിംഗ് തീരുമാനിച്ചിരുന്നത്. നാലു മണിയോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 2.5 കോടി രൂപയുടെ തട്ടിപ്പിനാണ് ഇവര്‍ അറസ്റ്റിലായത്. ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഷാഡോ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പുതിയ ഫോണ്‍ ഇറക്കുന്നതും തട്ടിപ്പിന്റെ ഭാഗമായാണെന്നും ബാങ്ക് ഓഫ് ബറോഡ … Read more

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി. വ്യോമസേനയുടെ ബംഗളുരുവില്‍ നിന്നുള്ള ഡോണിയര്‍ 228 എന്ന വിമാനം ഉപയോഗിച്ചായിരുന്നു പരീക്ഷണപ്പറക്കല്‍. മലയാളിയായ എയര്‍ മാര്‍ഷല്‍ ആര്‍.നമ്പ്യാരാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യവിമാനം പറത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ഇനിയും ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. 2,200 ഏക്കറില്‍ നിര്‍മ്മിക്കുന്ന കണ്ണൂര്‍ വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിപ്പമേറിയതാണ്. യാത്രാ ആവശ്യങ്ങള്‍ക്കായുള്ള കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് ഇത്. പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമായാല്‍ പ്രതിവര്‍ഷം 14.4 ലക്ഷം … Read more

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ. മികച്ച നടനായി പത്തേമാരിയിലെ അഭിനയത്തിന് മമ്മൂട്ടിയും എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിന് പൃഥ്വിരാജും പരിഗണനയിലുണ്ടെന്നാണ് സൂചന. മികച്ച നടിയായി എന്ന് നിന്റെ മൊയ്തീനിലെയും ചാര്‍ളിയിലെയും അഭിനയത്തിന് പാര്‍വ്വതിയും മിലിയെ മികവുറ്റതാക്കിയ അമലപോളും ‘എന്നും എപ്പോഴിലെയും’ ‘റാണി പത്മിനിയിലെയും’ പ്രകടനങ്ങളുമായി മഞ്ജുവാര്യരും സാധ്യതാ പട്ടികയില്‍ ഉണ്ട്. സുസു സുധി വാത്മീകത്തിലെ അഭിനയത്തിന് ജയസൂര്യയും വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും മികച്ച നടനുള്ള സാധ്യതപട്ടികയിലുണ്ട്. 2015 … Read more

രാഷ്ട്രപതി പ്രണബ് മുഖര്‍ജി കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു

  കൊടുങ്ങല്ലൂര്‍: കേരളത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു. ശനിയാഴ്ച കൊടുങ്ങല്ലൂര്‍ നടന്ന മുസിരിസ് ഉദ്ഘാടന ചടങ്ങിനിടയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. കഴിഞ്ഞ ഓഗസ്ത് പതിനഞ്ചിന് മുഖ്യമന്ത്രി കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ സാന്നിദ്ധ്യത്തില്‍ ദേശീയ അംഗീകാരത്തോടു കൂടിയുള്ള പ്രഖ്യാപനം നടത്തുകയായിരുന്നു. നൂറു പേരില്‍ 31 പേര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യതയുള്ള സംസ്ഥാനമായി മാറിയ കേരളം രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന അപൂര്‍വ ബഹുമതി നേടിയിരുന്നു. … Read more

രാജേഷ് പിള്ളയ്ക്ക് സിനിമലോകത്തിന്റെ വിട

കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സിനിമാലോകത്തിന്റെ വിട. അദ്ദഹത്തിന്റെ മൃതദേഹം കൊച്ചി രവിപുരം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മറൈന്‍ഡ്രൈവിലെ അബാദ് മറൈന്‍ പ്ലാസയില്‍ രാവിലെമുതല്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ഒട്ടേറേപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഗുരുതരമായ കരള്‍രോഗം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹം. ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുതിയ തരംഗം സൃഷ്ടിച്ച സംവിധായകനാണ് രാജേഷ് പിള്ള.

രാജേഷ് പിള്ളയെ മരണത്തിലേക്ക് നയിച്ചത് പെപ്‌സിയും ജംഗ്ഫുഡുമെന്ന് സുഹൃത്ത്

മലയാള സിനിമയില്‍ ഏറെ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ സംവിധായകനായ രാജേഷ് പിള്ളയുടെ അകാല വിയോഗം ചലച്ചിത്ര ലോകത്തെയും പ്രേക്ഷകരെയും ഒരെപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഗുരുതരമായ കരള്‍ രോഗത്തിലേക്ക് അദ്ദേഹത്തെ നയിച്ചത് ശീതളപാനിയങ്ങളും ജംഗ്ഫുഡുമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മദ്യപാനം പുകവലി എന്നീ ശീലങ്ങളൊന്നും ഇല്ലാതിരുന്ന രാജേഷിനെ മരണത്തിലേക്ക് നയിച്ചത് ജംഗ്ഫുഡാണ്. രാജേഷിന്റെ മരണത്തിന് കാരണമായ ഭക്ഷണക്രമത്തെക്കുറിച്ച് സുഹൃത്തായ സുബ്രഹ്മണ്യന്‍ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ് പുതിയ തലമുറയ്ക്ക് ഒരു പാഠമാണ്. സുബ്രഹ്മണ്യന്‍ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ; രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു … Read more