അയര്‍ലണ്ടില്‍ ശക്തമായ കാറ്റ് വീണ്ടും: രാജ്യ വ്യാപകമായി യെല്ലോ വാര്‍ണിങ്

ഡബ്ലിന്‍: മെറ്റ് ഏറാന്റെ യെല്ലോ വാണിങ് വീണ്ടും നിലവില്‍ വന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത് രാജ്യം വെള്ളപ്പൊക്ക ഭീഷണിയില്‍ അകപ്പെട്ടിരുന്നു. ഇത് അവസാനിക്കുന്നതിന് മുന്‍പാണ് വീണ്ടും മറ്റൊരു വിന്‍ഡ് വാണിങ് പുറത്തുവരുന്നത്. നാളെ രാത്രിയോടെ കാറ്റ് ശക്തമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റിനെ കരുതിയിരിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരദേശത്തുള്ളവര്‍ക്ക് കൗണ്ടികൗണ്‍സിലുകള്‍ കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.   ഡികെ  

ആശുപത്രി സേവനങ്ങളെക്കുറിച്ചറിയാന്‍ പുതിയ മൊബൈല്‍ ആപ്പുമായി താല ആശുപത്രി

ഡബ്ലിന്‍: ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കുന്ന ആപ്ലിക്കേഷനുമായി താല ആശുപത്രി. അയര്‍ലണ്ടില്‍ പൊതു ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്. ആശുപത്രി വാര്‍ഡുകള്‍, ബെഡ് ലഭ്യത, സൈറ്റ് മാപ്പ്, സന്ദര്‍ശക വിവരങ്ങള്‍, ഓരോ വിഭാഗത്തിലും ഡോക്ടര്‍മാരുടെ സേവനങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ ആപ്ലിക്കേഷന് കഴിയും. മൊബൈലില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ ഉടനടി തന്നെ ലഭ്യമാകും. യു.കെയിലും, യു.എസിലും നിലവിലുള്ള ആരോഗ്യ സേവനങ്ങളെ മാതൃകയാക്കിയാണ് താലയും ഇത്തരമൊരു … Read more

എച്ച്.എസ്.ഇ യുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ കാര്‍ഡ് സംവിധാനത്തിന് തുടക്കമായി

  ഡബ്ലിന്‍: എച്ച്.എസ്.എയുടെ ഓണ്‍ലൈന്‍ മെഡിക്കല്‍ കാര്‍ഡിന് ഈ ആഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. വളരെ ലളിതമായി മെഡിക്കല്‍ കാര്‍ഡ് ലഭിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഏതു സമയത്തും അപേക്ഷ സമര്‍പ്പിക്കാമെന്ന സൗകര്യവുമുണ്ട്. മെഡിക്കല്‍ കാര്‍ഡിന് അര്‍ഹതയുണ്ടോ എന്നതും വെബ്സൈറ്റിലൂടെ പരിശോധിക്കാവുന്നതാണ്. അപേക്ഷകള്‍ പതിനഞ്ച് ദിവസത്തിനകം അംഗീകരിക്കപ്പെടും.അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. 2017-ല്‍ 440,000 അപേക്ഷകര്‍ക്ക് കാര്‍ഡ് ലഭിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സൗജന്യ മെഡിക്കല്‍ സേവവം ലഭ്യമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സംവിധാനമാണിത്. വ്യക്തിയുടെ മൊത്തം വരുമാനം … Read more

അടുത്ത മാസത്തേക്കുള്ള ബജറ്റ് പാസായില്ല; അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധി

അമേരിക്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ധനകാര്യ ബില്‍ പാസാകാഞ്ഞതിനെ തുടര്‍ന്നാണ് ട്രംപ് സര്‍ക്കാര്‍ കടുത്ത സാമ്പത്തി പ്രതിസന്ധിയിലായിരിക്കുന്നത്. അടുത്ത ഒരു മാസത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. ഡെമോക്രാറ്റുകളുടെ നിലപാടാണ് ബജറ്റ് പരാജയപ്പെടാന്‍ കാരണം. ഫെബ്രുവരി 16 വരെയുള്ള പ്രവര്‍ത്തനങ്ങളുടെ ബജറ്റായിരുന്നു പാസാകേണ്ടിയിരുന്നത്. ബജറ്റ് പാസാകാന്‍ 60 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ 48 അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു. ബില്ലിനെ അനുകൂലിച്ച് അഞ്ച് ഡെമോക്രാറ്റ് അംഗങ്ങള്‍ മാത്രമാണ് വോട്ട് ചെയ്തത്. നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. … Read more

മഞ്ഞിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല: രാജ്യവ്യാപകമായി വീണ്ടും യെല്ലോ വാണിങ്

ഡബ്ലിന്‍: മഞ്ഞ് വീഴ്ച ശക്തമായതിനെ തുടര്‍ന്ന് അയര്‍ലന്‍ഡ് മുഴുവന്‍ യെല്ലോ വാണിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡിലൂടെയുള്ള വാഹനയാത്രയും കാല്‍നടയാത്രയും ദുഷ്‌കരമാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ആള്‍സ്റ്ററിലും, നോര്‍ത്ത് വെസ്റ്റ് കോനാട്ടിലും ഐസ് കൂമ്പാരമായി മാറിയിരിക്കുകയാണ്. മഞ്ഞിനൊപ്പം ഒറ്റപ്പെട്ട ഇടിയോടുകൂടിയുള്ള മഴ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ അറിയിപ്പ് നല്‍കുന്നു. പലയിടങ്ങളിലും താപനില സബ് സീറോയില്‍ തുടരുകയാണ്. വാരാന്ത്യത്തിലും മഞ്ഞുവീഴ്ചയില്‍ മാറ്റമുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഊഷ്മാവില്‍ നേരിയ പുരോഗതി പ്രതീക്ഷിക്കാം.   ഡികെ  

മക്കളെ മെഡിസിന്‍ പഠിപ്പിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍ കണ്ണ് വെക്കുന്നത് ബള്‍ഗേറിയയിലേക്ക് ; 2018 സെപ്തംബര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: മക്കളെ ഡോക്ടറാക്കാനുള്ള അയര്‍ലണ്ട് മലയാളികളുടെ ആഗ്രഹം ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ വഴി സാക്ഷാത്കരിക്കപ്പെടുന്നതായി അവിടെയെത്തുന്ന മലയാളികളുടെ വന്‍ സാന്നിധ്യം സൂചിപ്പിക്കുന്നു. ബള്‍ഗേറിയയിലെ വര്‍ണ്ണ യൂണിവേഴ്‌സിറ്റി കാമ്പസ് അക്ഷരാര്‍ത്ഥത്തില്‍ മലയാളിക്കുട്ടികള്‍ കയ്യടക്കിയിരിക്കുകയാണ്. ഓണാഘോഷപ്പരിപാടികള്‍, കായികമേളകള്‍, ഭക്ഷണമേളകള്‍ എന്നിവയൊക്കെയായി മെഡിക്കല്‍ കാമ്പസ് മലയാളികളുടെ നിറസാന്നിധ്യത്തിലാണ്. കാമ്പസിന്റെ മുക്കിലും മൂലയിലും മലയാളികളാണുള്ളത്. ജര്‍മ്മന്‍ കുട്ടികള്‍ കഴിഞ്ഞാല്‍ കാമ്പസില്‍ മലയാളിക്കുട്ടികളാണ് ഏറെയുള്ളത്.ബള്‍ഗേറിയയിലെ വര്‍ണ്ണ എന്ന ടൂറിസ്റ്റ് നഗരത്തിന്റെ പ്രക്രിതി രമണീയതയും പ്രശസ്തമായ ബീച്ചുകളും അനുകൂലമായ കാലാവസ്ഥയും എല്ലാത്തിനുമുപരി സുരക്ഷിത നഗരമെന്ന ഖ്യാതിയും … Read more

കടുത്ത ശൈത്യം തുടരുന്ന അയര്‍ലണ്ടിലേക്ക് സ്റ്റോം Fionn കടന്നു വരുന്നു

ഡബ്ലിന്‍: കാലാവസ്ഥയില്‍ കാതലായ മാറ്റം സംഭവിച്ചതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ 4 കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കപ്പെട്ടു. തണുപ്പ് കടുത്തതിനൊപ്പം തന്നെ മറ്റൊരു കാറ്റുകൂടി ഇന്ന് രാത്രിയോടെ രാജ്യത്ത് ആഞ്ഞുവീശും. 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കുന്ന സ്റ്റോം ഫിയോണിന്റെ വരവിനെ തുടര്‍ന്ന് ഡോനിഗല്‍, ഗാല്‍വേ, ലിറ്റ്‌റീം, മായോ, സിലിഗോ, ക്ലയര്‍, കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ യെല്ലോ വാര്‍ണിങ് പ്രഖ്യാപിക്കപ്പെട്ടു. കൊടും ശൈത്യത്തിന്റെ മുന്നറിയിപ്പുമായി യെല്ലോ സ്‌നോ ആന്‍ഡ് ഐസ് വാണിങ് രാജ്യവ്യാപകമായി തുടരുമ്പോഴാണ് കാറ്റിന്റെ കടന്നുവരവ്. ഐറിഷ് … Read more

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് അടുത്ത മാസം പുതിയ ബാച്ചുകള്‍ ആരംഭിക്കും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് ((QQ1 Level 5 )കോഴ്‌സുകളിലേയ്ക്ക് അയര്‍ലണ്ടിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഫെബ്രുവരി മാസത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.ഡബ്ലിന്‍,കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ്,എന്നിസ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative … Read more

ലോക കേരള സഭയില്‍ ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരള സഭയില്‍ അയര്‍ലണ്ടില്‍ നിന്ന് ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു. ലോകത്തിന്റെ വിവിധ മേഖലകളില്‍ താമസിക്കുന്ന മലയാളികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും എം എല്‍ എ മാരും എംപിമാരും മന്ത്രിമാരും ഉള്‍പ്പെട്ടതാണ് പ്രഥമ ലോക കേരള സഭ. അവരില്‍ സ്‌പോണ്‍സറുടെ പേരിനു താഴെ സ്വന്തം പേര് എഴുതാന്‍ കഴിയുന്ന വ്യവസായി ആയ യൂസഫലി, ഗള്‍ഫിലെ പലചരക്കു കടയില്‍ ജോലി ചെയ്യുന്നു കുഞ്ഞഹമ്മദ്, ഡോക്റ്റര്‍ എം എസ് വല്യത്താന്‍, ആട് ജീവിതത്തിലെ … Read more

പിഷാരടിയും ധര്‍മജനും സംഘവും അയര്‍ലണ്ടിലെത്തുന്നു

ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലൂടെയും വിവിധ സ്റ്റേജ് ഷോകളിലൂടെയും മലയാളികളെ ചിരിപ്പിച്ചുല്ലസിപ്പിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ പിഷാരടിയും ധര്‍മ്മജനും അടങ്ങിയ പത്തോളം കലാകാരന്മാര്‍ അയര്‍ലണ്ടിലെത്തുന്നു, സെപ്റ്റംബര്‍ 14 15 16 തീയതികളില്‍ അയര്‍ലന്‍ഡിലെ ,Dublin ,cork, droheda, എന്നീ സ്ഥലങ്ങളില്‍ കോമഡിയും നൃത്തവും സംഗീതവും കോര്‍ത്തിണക്കിക്കൊണ്ട് വിപുലമായ കലാസന്ധ്യ ഒരുങ്ങുന്നു, കൂടുതല്‍ വിവരങ്ങള്‍ക്ക്: Joby Augustine:0876846012 Anith M Chacko 0870557783 https://www.youtube.com/watch?v=O3ISAqJWVTw https://www.youtube.com/watch?v=Ifa3GpJpO-g