2018-ല്‍ നേഴ്സുമാര്‍ ഉള്‍പ്പെടെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചേക്കും

  ഡബ്ലിന്‍: രാജ്യത്തെ പൊതുജീവനക്കാരുടെ ശമ്പള നിരക്കില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് സൂചന. ഐറിഷ് സാമ്പത്തിക മേഖല ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി മിനിമം വേതന വ്യവസ്ഥയിലും വര്‍ദ്ധനവുണ്ടാകും. പൊതുമേഖലയില്‍ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ബാങ്ക് ഓഫ് അയര്‍ലന്‍ഡ് പുറത്തുവിട്ട Economic Pulse Survey-യിലും വ്യക്തമാക്കുന്നുണ്ട്. ശമ്പള വര്‍ധനക്കൊപ്പം നേഴ്‌സിങ് സംഘടന ആവശ്യപ്പെട്ട ചില നിര്‍ദ്ദേശങ്ങളും പാലിക്കപ്പെട്ടേക്കും. കൂടുതല്‍ നേഴ്‌സിങ് റിക്രൂട്‌മെന്റുകളും ഈ വര്‍ഷം നടക്കുമെന്ന് തന്നെയാണ് എച്ച്.എസ്.ഇ-യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ മേഖലയിലെ … Read more

ഡബ്ലിനില്‍ ബോയില്‍ വാട്ടര്‍ നോട്ടീസ്

ഡബ്ലിന്‍: തെക്കന്‍ ഡബ്ലിനിലും, വിക്കലോവിലും ബോയില്‍ വാട്ടര്‍ നോട്ടീസ്. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിലുണ്ടായ ചില തകരാറിനെ തുടര്‍ന്നാണ് അറിയിപ്പ്. രണ്ട് സ്ഥലങ്ങളിലുമായി 65,000 ആളുകള്‍ക്ക് ഈ നോട്ടിസ് ബാധകമായിരിക്കും. എച്ച്.എസ്.ഇ യുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടിയെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. ഡബ്ലിനില്‍ Corke abbey, Wood brook Glen, Old Connaughy Avenue, Thornhill Road, Ballyman Road, Ferndale Road എന്നിവിടങ്ങളിലും, വിക്കലോവില്‍ Ashford, New Castle, New town mount Kennedy, Kilcode, Kilquade, … Read more

വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ടിന്റെ വളര്‍ച്ച മുന്നോട്ട് തന്നെ; തൊഴില്‍ മേഖലയില്‍ വന്‍ മുന്നേറ്റങ്ങള്‍

ഡബ്ലിന്‍: രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ചില സാമ്പത്തിക സര്‍വ്വേകളോട് പ്രതികരിച്ച് സെന്‍ട്രല്‍ ബാങ്ക്. വരും വര്‍ഷങ്ങളില്‍ അയര്‍ലന്‍ഡ് ഈ രംഗത്ത് വീണ്ടും കുതിപ്പ് തുടരുമെന്ന അറിയിപ്പാണ് കേന്ദ്ര ബാങ്ക് നല്‍കുന്നത്. മറ്റൊരു സാമ്പത്തിക മാന്ദ്യം വിദൂരമാണെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വരാനിരിക്കുന്നത് വന്‍ തൊഴിലവസരങ്ങളുമാണ്. 2018-ല്‍ എക്കൊണോമിക് ഔട്ട്പുട്ടില്‍ വന്‍ വര്‍ദ്ധനവുണ്ടാകും, ജി.ഡി.പി 4.4 ശതമാനത്തിലെത്തുമെന്നും ബാങ്ക് പുറത്തുവിട്ട ബുള്ളറ്റിന്‍ വിശദമാക്കുന്നു. അതുകൊണ്ട് തന്നെ 2018-ല്‍ വന്‍ തൊഴിലവസരങ്ങളും പ്രതീക്ഷിക്കാം. അയര്‍ലണ്ടില്‍ തൊഴില്‍ … Read more

അബോര്‍ഷന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി ലിയോ വരേദ്കര്‍

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമങ്ങള്‍ക്ക് അയവ് വരുത്തുന്ന തീരുമാനത്തെ അനുകൂലിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ദാവോസില്‍ വേള്‍ഡ് എക്കണോമിക് ഫോറം സമ്മേളനത്തില്‍ പങ്കെടുക്കവെ ബി.ബി.സി-ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. സിറ്റിസണ്‍ അസംബ്ലിയില്‍ രൂപപ്പെട്ട അഭിപ്രായങ്ങള്‍ മന്ത്രിസഭയുടെ പരിഗണനക്ക് വെച്ചപ്പോഴും ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന അഭിപ്രായങ്ങള്‍ക്കായിരുന്നു ഭൂരിപക്ഷം. 2014 വരെ പ്രോലൈഫ് ക്യാംപെയ്നിങ്ങിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച മന്ത്രി എന്തുകൊണ്ടാണ് എട്ടാം ഭരണഘടനാ ഭേദഗതിക്ക് പ്രതികൂലമായ നിലപാട് എടുത്തതെന്ന മാധ്യമങ്ങളുടെ ചോദ്യം ഏറെ പ്രാധാന്യമര്‍ഹിച്ചു. ഗര്‍ഭസ്ഥ ജീവന് … Read more

പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പോളണ്ടിലെയും ബള്‍ഗേറിയയിലെയും മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നാണ് പോളണ്ടില്‍ ജര്‍മ്മനി, കാനഡ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ … Read more

കളിപ്പാട്ടങ്ങളില്‍ മാരകവിഷം ; ഏറെയും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചത്

അയര്‍ലണ്ടിലെ രക്ഷിതാക്കളില്‍ നിരവധി പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നവരാണ്. എന്നാല്‍ ഇത് കുട്ടികള്‍ക്ക് കടുത്ത ദോഷമുണ്ടാക്കാന്‍ സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കളിപ്പാട്ടങ്ങളില്‍ മിക്കവയും നിര്‍ദേശിക്കപ്പെട്ട സേഫ്റ്റ് ഗൈഡ്ലൈനുകള്‍ പാലിക്കപ്പെടാത്തതിനാല്‍ ഇവ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നഴ്സറികളിലും ഗിഫ്റ്റ് ഷോപ്പുകളിലും വീടുകളിലുമുള്ള 200 പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെ പരിശോധിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ഈ കളിപ്പാട്ടങ്ങളില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഒമ്പത് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ പല ഘടകങ്ങളും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡുകളോട് … Read more

80 കുടുംബങ്ങളുള്ള ഗാല്‍വേ സെ.തോമസ് സീറോ മലബാര്‍ പള്ളിക്ക് ടാക്‌സ് ബാക്ക് അപ്പീല്‍ വഴി 7314 യൂറോ നേടാം ; ഡബ്ലിന്‍ പള്ളിക്കോ…?

ഗാല്‍വേ സെ.തോമസ് സീറോ മലബാര്‍ പള്ളിക്ക് നല്‍കുന്ന അംഗങ്ങള്‍ നല്‍കുന്ന സംഭാവനക്ക് ചാരിറ്റി റിലീഫും നേടാമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ട്രസ്റ്റി രഞ്ജിത് ജോസഫ് കല്ലറയ്ക്കല്‍ വ്യക്തമാക്കി. 2017 വര്‍ഷത്തെ പള്ളിയുടെ വരുമാനം 17319.30 യൂറോയും ചിലവ് 16276.98 യൂറോയുമാണെന്ന് മറ്റ് പള്ളികളില്‍ നിന്നും വ്യത്യസ്തമായി ഗാല്‍വേ സെ.തോമസ് സീറോ മലബാര്‍ പള്ളി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അയര്‍ലണ്ടില്‍ ടാക്‌സ് അടക്കുന്ന പള്ളിയിലെ അംഗം ഒരു വര്‍ഷത്തില്‍ 250 യൂറോ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പള്ളിക്ക് നല്‍കുകയാണെങ്കില്‍ വര്‍ഷാവസാനം … Read more

ഡബ്ലിനില്‍ MRI സ്‌കാനിംഗിനായി ഇനി കാത്തിരിക്കേണ്ടതില്ല : പ്രതിവിധിയുമായി മലയാളി സംരംഭം

ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രൈവറ്റ് സ്‌കാനിംഗ് സെന്റര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.സ്‌കാനിംഗിനായി അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ആഴ്ചകളും,മാസങ്ങളും കാത്തിരിക്കേണ്ട അവസ്ഥയില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ പുതിയ സ്‌കാനിംഗ് സെന്റര്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ട്രിനിറ്റി കോളജ് കാമ്പസിനോട് ചേര്‍ന്ന് പിയേഴ്‌സ് സ്ട്രീറ്റിലെ ലോയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നോവ 3T എംആര്‍ഐ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.അയര്‍ലണ്ടിലെ ഗവേഷണപഠന പ്രൊജക്റ്റിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള യന്ത്രസാമഗ്രികളാണ് ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ ഏറ്റവും കൃത്യതയാര്‍ന്ന റിസള്‍ട്ട് ലഭിക്കുമെന്ന ഗ്യാരണ്ടിയും മലയായാളികളായ യുവസംരംഭകര്‍ നല്‍കുന്നുണ്ട്.അയര്‍ലണ്ടിലെ പരിശോധനാകേന്ദ്രങ്ങളില്‍ സാധാരണയായി 1.5 ടെസ്ലാ മാഗ്‌നാഫീല്‍ഡ് … Read more

അയര്‍ലണ്ടില്‍ തൊഴിലിടങ്ങളില്‍ അസമത്വം കൂടിവരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ തൊഴില്‍ രംഗത്ത് അസമത്വം വര്‍ധിക്കുന്നു. ഗാല്‍വേ-ലീമെറിക് യൂണിവേഴ്‌സിറ്റിയുടെ വര്‍ക്ക് പ്ലെയിസ് ബിഹേവിയര്‍ സര്‍വേ ആണ് പഠനഫലം പുറത്തുവിട്ടിരിക്കുന്നത്. ഓരോ അഞ്ചുപേരിലും രണ്ടാള്‍ക്ക് വീതം ജോലിസ്ഥലങ്ങളായില്‍ അസമത്വം നേരിടുന്നത്. സീനിയര്‍ ഉദ്യോഗസ്ഥയില്‍ നിന്നും പലതരത്തിലുള്ള പീഡനങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂരിഭാഗം ഓര്‍ഗനൈസേഷനുകളിലും ഇത്തരം പീഡനങ്ങള്‍ തടയാനുള്ള നിയമാവലികള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് കാര്യക്ഷമമല്ലെന്ന് തന്നെയാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വകാര്യ ഓര്‍ഗനൈസേഷനെക്കാള്‍ പൊതുമേഖലയിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പഠന റിപ്പോര്‍ട്ട് … Read more

അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും വീട്; സ്വപ്ന പദ്ധതിയുടെ ഗുണഭോക്താക്കള്‍ ശരാശരി വരുമാനക്കാര്‍: മലയാളികള്‍ക്കും ആശ്വസിക്കാം- പദ്ധതി ഫെബ്രുവരി മുതല്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം നല്‍കുന്ന പ്രഖ്യാപനവുമായി ഭവനമന്ത്രി. മൂന്ന് സ്‌കീമുകളിലൂടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയ്ക്ക് ഉത്തരം നല്‍കുകയാണ് ഭവനമന്ത്രാലയം. റി ബില്‍ഡിങ് അയര്‍ലണ്ട് ഹോം ലോണ്‍, അഫോര്‍ഡബില്‍ പര്‍ച്ചേഴ്‌സിങ് സ്‌കീം, അഫോര്‍ഡബിള്‍ റെന്റല്‍ സ്‌കീം തുടങ്ങി മൂന്ന് ഭവന പദ്ധതിയിലൂടെ പുതിയ വീടുകള്‍ വാങ്ങല്‍, സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വാങ്ങല്‍, നിലവിലെ വീട് പുതുക്കി പണിയല്‍, കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം, തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ ആദ്യത്തെ … Read more