ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കടപകടം

കൊല്ലം: കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തത്തിനാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. കാലത്ത് എട്ട് മണി ആയപ്പൊഴേക്കും തന്നെ മരണസംഖ്യ 86 കഴിഞ്ഞു. ശബരിമലയില്‍ നടന്ന വെടിക്കെട്ട് അപകടമായിരുന്നു ദുരന്തത്തിന്റെ വ്യാപ്തിയില്‍ ഇതുവരെ മുന്നില്‍. 68 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. ശബരിമല ദുരന്തം കഴിഞ്ഞ് അമ്പതാണ്ടായിട്ടും കേരളത്തില്‍ വെടിക്കെട്ട് ദുരന്തങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ കാണിക്കുന്നു. ഇതുവരെയായി ചെറുതും വലുതുമായുള്ള നാന്നൂറോളം അപകടങ്ങളില്‍ അത്രയും തന്നെ പേര്‍ക്ക് … Read more

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു; മോദിയും രാഹുലും ദുരന്തഭൂമിയിലെത്തും

ദില്ലി: കൊല്ലം പരവൂര്‍ കമ്പക്കെട്ട് അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതയുമാണ് ധനസഹായം നല്‍കും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് ഹെലികോപ്റ്ററടക്കമുള്ള എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിന് സഹായം നല്‍കാന്‍ ദേശീയ ദുരന്തനിവാരണ സേനയ്ക്ക് രാജ്‌നാഥ് സിംഗ് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റ ധനസഹായ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഉച്ചയ്ക്ക് ഒരു മണിക്ക് മുഖ്യമന്ത്രി അടിയന്തര … Read more

അപകടം നടന്നത് അമിട്ടില്‍ നിന്ന് വീണ തീപ്പൊരിയില്‍ നിന്ന്

പരവൂര്‍ കുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ നടന്ന അപകടത്തിന് കാരണമായത് പകുതി പൊട്ടിയ അമിട്ടില്‍ നിന്ന് വീണ തീപ്പൊരി പടര്‍ന്നെന്ന് ദൃക്‌സാക്ഷികള്‍. ഇന്ന് രാവിലെ 3.30ന് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഏകദേശം അവസാനിക്കാറായപ്പോഴാണ് അപകടമുണ്ടായത്. കൃഷ്ണന്‍കുട്ടി എന്നയാളാണ് ക്ഷേത്രത്തില്‍ കമ്പക്കെട്ട് ഒരുക്കിയത്. വെടിക്കെട്ട് അവസാനഘട്ടത്തില്‍ എല്ലാ അമിട്ടുകളും പൊട്ടിയ്ക്കാന്‍ അനുവാദം നല്‍കി. പുലര്‍ച്ചെയായിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും വ്യക്തമായിരുന്നില്ല. വലിയ സ്‌ഫോടന ശബ്ദം കേട്ടെങ്കിലും ഇത് ദുരന്തമായി മാറുകയാണെന്ന് ജനങ്ങള്‍ മനസിലാക്കിയത് പിന്നീടാണ്. തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം ഉത്സവപ്പറമ്പ് … Read more

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം; 105 പേര്‍ മരിച്ചു, 350 ഓളം പേര്‍ ചികിത്സയില്‍ മരണസംഖ്യ ഉയര്‍ന്നേക്കും

കൊല്ലം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 105 പേര്‍ മരിച്ചു. 350 ഓളം പേര്‍ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പൊലീസുകാരനുമുണ്ട്. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതുവരെ 44 പേരെ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരുടെ … Read more

ഐറിഷ് മലയാളികള്‍ക്ക് ‘ലീല’ വീട്ടിലിരുന്നും കാണാം;തീയേറ്റര്‍ റിലീസിനൊപ്പം ഓണ്‍ലൈന്‍ റിലീസും

രഞ്ജിത്ത് സംവിധാനം ചെയ്ത ലീല ഏപ്രില്‍ 12ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. തീയേറ്റര്‍ റിലീസിനൊപ്പം സിനിമ ഓണ്‍ലൈനിലും പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയും. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ആണ് ഓണ്‍ലൈന്‍ റിലീസ് നടക്കുന്നത്. വിതരണക്കാരുടെ നിയന്ത്രണം ഉളളതു കൊണ്ട് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലാണ് സിനിമ ഓണ്‍ലൈനായി കാണാന്‍ കഴിയുക. www.reelax.in എന്ന വെബ് സൈറ്റിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. 500 രൂപയാണ് ഒരു തവണ സിനിമ ഓണ്‍ലൈനായി കാണാന്‍ നല്‍കേണ്ടത്. ഓരോ രാജ്യത്തിന് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റം ഉണ്ടാകും. തീയേറ്ററില്‍ … Read more

ഉത്തരകൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു

  സോള്‍: ഉത്തരകൊറിയ വീണ്ടും ദീര്‍ഘദൂര മിസൈല്‍ എഞ്ചിന്‍ പരീക്ഷിച്ചു. യുഎസിനെ ലക്ഷ്യമിട്ടാണ് തങ്ങള്‍ പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയന്‍ ഭരണകൂടം വ്യക്തമാക്കി. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന നാലാം പരീക്ഷണമാണിത്. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചാരമാക്കാന്‍ ഉത്തര കൊറിയക്ക് ഇപ്പോള്‍ കഴിയുമെന്ന് ഏകാധിപതി കിം ജോങ് ഉന്‍ പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസവും ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. … Read more

ജെ.എസ്.എസ് ഒറ്റയ്ക്ക് മത്സരിക്കും: കെ.ആര്‍. ഗൗരിയമ്മ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ.എസ്.എസ് ആറ് സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. മണ്ഡലങ്ങള്‍ തീരുമാനിക്കുന്നതിന് ജെ.എസ്.എസ് സെന്റര്‍ യോഗം ഗൗരിയമ്മയെ ചുമതലപ്പെടുത്തി. സീറ്റ് ഇല്ലെന്ന് അറിയിക്കാനാണ് എ.കെ.ജി സെന്ററിലേക്ക് തന്നെ വിളിപ്പിച്ചതെന്ന് ഗൗരിയമ്മ പറഞ്ഞു. എല്‍.ഡി.എഫില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ രംഗത്ത് വന്നിരുന്നു. ഇതിനിടെ ജെ.എസ്.എസിന് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നറിയിച്ച് സി.പി.എം ഗൗരിയമ്മയെ സമീപിച്ചിരുന്നു. -എജെ-

ആയുധങ്ങള്‍ വില്‍പ്പനയ്ക്ക്; പരസ്യങ്ങള്‍ ഫേസ്ബുക്ക് നീക്കുന്നു

ലണ്ടന്‍: ആയുധങ്ങള്‍ വില്‍ക്കാനുണ്ടെന്ന പരസ്യങ്ങള്‍ നല്‍കുന്ന പേജുകള്‍ നീക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. റിവോള്‍വറുകള്‍, റൈഫിളുകള്‍, സബ് മറൈന്‍ തോക്കുകള്‍ തുടങ്ങിയ ബ്രിട്ടനില്‍ നിര്‍മ്മിച്ചതോ രൂപകല്‍പ്പന ചെയ്തതോ ആയ ആയുധങ്ങള്‍ വില്‍ക്കാനുണ്ടെന്നു കാണിച്ച് സീക്രട്ട് ആംസ് ട്രേഡിംഗ് ഗ്രൂപ്പുകളില്‍ പരസ്യം നല്‍കിയിരുന്നു. യൂറോപ്പ്, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിര്‍മ്മിച്ച ആന്റി ടാങ്ക് ആയുധങ്ങള്‍, റോക്കറ്റ് ലോഞ്ചേഴ്‌സ്, മെഷീന്‍ ഗണ്‍സ്്, പോര്‍ട്ടബിള്‍ ആന്റി എയര്‍ക്രാഫ്റ്റ് സംവിധാനങ്ങള്‍, ഗ്രനേഡ് ലോഞ്ചേഴ്‌സ് എന്നിവയുടെ പരസ്യങ്ങളോടൊപ്പമാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നത്. ഫേസ്ബുക്കില്‍ ആയുധ വ്യാപാരത്തിന്റെ … Read more

പത്രസമ്മേളനത്തിനിടെ കെജരിവാളിന് നേരേ ചെരുപ്പേറ്

ന്യൂഡല്‍ഹി: പത്ര സമ്മേളനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് നേരേ ചെരുപ്പേറ്. ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തിന്റെ രണ്ടാംഘട്ടം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താ സമ്മേളനത്തിനിടെ ഇയാള്‍ കാലില്‍ കിടന്ന ഷൂ മുഖ്യമന്ത്രിക്ക് നേരെ എറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. ഷൂ എറിഞ്ഞതിന്റെ കാരണം വ്യക്തമല്ല. -എജെ-

സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ് ഐഎസ് ക്രൂരത

ലണ്ടന്‍: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് യുവാവിനെ കെട്ടിടത്തിനു മുകളില്‍നിന്നു താഴേക്കെറിയുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ ഐഎസ് പുറത്തുവിട്ടു. കെട്ടിടത്തിനു താഴെ ഓടിക്കൂടിയ ജനങ്ങള്‍ മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിക്കുന്നതും ദൃശ്യത്തിലുണ്ട്. തലയറുക്കുന്നതടക്കമുള്ള ഭയാനകമായ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ദ് വോയിസ് ഓഫ് വിര്‍ച്യു ഇന്‍ ഡിറ്റെറിങ് ഹെല്‍ എന്ന് പേരിലാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. തല വെട്ടുന്നതിനായി ഒരാളെ മുട്ടുകുത്തി നിര്‍ത്തിയിരിക്കുന്നതും മറ്റൊരാളുടെ കൈകള്‍ മുറിച്ചുമാറ്റുന്നതിനായി പുറകിലേക്ക് വലിച്ചുകെട്ടിരിക്കുന്നതും വീഡിയോയിലുണ്ട്. ഇത് സിറിയയില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ക്രിസ്ത്യന്‍ തിരുശേഷിപ്പുകള്‍ കത്തിക്കുന്നതും പള്ളികളുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശുകള്‍ … Read more