മഞ്ഞുവീഴ്ചയ്ക്ക് ശേഷം അയര്‍ലന്‍ഡിലെ വീടുകളില്‍ ഉറുമ്പിന്‍കൂട്ടം; മുന്നറിയിപ്പുമായി പെസ്റ്റ് കണ്‍ഡ്രോള്‍ വിദഗ്ധര്‍

  ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ വീടുകളില്‍ ഉറുമ്പിന്‍കൂട്ടം പെരുകുന്നത് പതിവ് കാഴ്ചയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നാകാം ഇത്തരത്തില്‍ ഉറമ്പുകള്‍ കൂട്ടംകൂടുന്നതെന്ന് പെസ്റ്റ് കണ്‍ഡ്രോള്‍ വിദഗ്ധര്‍ പറയുന്നു. വീടുകളില്‍ ഉറുമ്പിന്‍കൂട്ടം കൂടുന്നതിനെ കുറിച്ച് നിരവധി പേരാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പെസ്റ്റ് കണ്‍ഡ്രോള്‍ വിദഗ്ധന്‍ ട്രിവോര്‍ ഹേഡന്‍ പറഞ്ഞു. രണ്ട് തരത്തില്‍ പെട്ട ഉറുമ്പുകളാണുള്ളത്. ഒന്ന് സാധാരണയായി കാണുന്ന കറുത്ത ഉറുമ്പുകളും മറ്റൊന്ന് ഫറോഅ ഉറുമ്പുകളും. രണ്ടും തീര്‍ത്തും ശല്യമാണെങ്കിലും ചെറിയ ഉറുമ്പുകളാണ് വീടിനുള്ളില്‍ കൂടുതല്‍ ശല്യമാകുന്നത്. ഈ … Read more

നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വൈകുന്നു: നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ 2020ഓടെ

  ഡബ്ലിന്‍: നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകുന്നു. ചര്‍ച്ചകള്‍ സമയത്ത് നടത്താന്‍ കഴിയാത്തതാണ് തീരുമാനങ്ങള്‍ വൈകുന്നതിന് കാരണമായി പദ്ധതിയുമായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പദ്ധതിയെക്കുറിച്ചുള്ള വാദം കേട്ടിരുന്നെങ്കിലും ഇതേക്കുറിച്ച് മതിയായ ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ല. അടുത്ത തിങ്കളാഴ്ച്ച നടക്കാനിരുന്ന ചര്‍ച്ച മെയ് മാസം 12ലേക്ക് മാറ്റിവച്ചതായും അറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതി നീട്ടിക്കൊണ്ടുപോകാന്‍ പല പാര്‍ട്ടികളും ശ്രമിക്കുന്നുണ്ടെന്ന വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്. ഏകദേശം 650 മില്യണ്‍ യൂറോയാണ് ഹോസ്പിറ്റല്‍ നിര്‍മാണത്തിനാവശ്യമായി വരിക. … Read more

കേരള ബജറ്റ് 2016: പ്രധാന പ്രഖ്യാപനങ്ങള്‍

  തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. പ്രധാന പ്രഖ്യാപനങ്ങള്‍ * സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി * നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 26 കോടി * കാര്‍ഷികമേഖലയ്ക്ക് 764.21 കോടി * ചിറ്റൂരില്‍ കാര്‍ഷിക കോളജ് * സമഗ്ര തീരദേശ പദ്ധതി രൂപീകരിക്കും * പെന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷുറന്‍സ് പദ്ധതി * 24000 കോടിയുടെ വാര്‍ഷിക പദ്ധതി രൂപീകരിക്കും * മത്സ്യബന്ധന മേഖലയ്ക്ക് 169.3 കോടി. * വടകരയില്‍ … Read more

ബജറ്റ് അവതരണം ആരംഭിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

  തിരുവനന്തപുരം: ജനങ്ങളോട് നന്ദിയർപ്പിച്ചുകൊണ്ട് യുഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവസാന ബജറ്റ്് അവതരണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളെ അതിജീവിച്ചുവെന്നും വെല്ലുവിളികൾക്കിടയിലും വികസന, ക്ഷേമപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. അതേസമയം, ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പ്ലക്കാർഡുകളുമേന്തി എഴുന്നേറ്റു നിന്നു മുദ്രാവാക്യം ആരംഭിച്ചിരുന്നു. ബജറ്റ് ചോർന്നെന്ന് ആരോപിച്ച പ്രതിപക്ഷം സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്ന് അറിയിച്ചു. ബജറ്റിലെ ഏതാനും വിവരങ്ങളും പ്രതിപക്ഷം പുറത്തുവിട്ടു. തുടർന്ന് ബജറ്റ് ബഹിഷ്‌കരിക്കുന്നുവെന്ന് … Read more

കതിരൂര്‍ കേസ്: പി. ജയരാജനു ജാമ്യമില്ല

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയുടെ യോഗ്യത സംബന്ധിച്ച തര്‍ക്കമില്ലെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും വിലയിരുത്തിയാണു ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തു ജാമ്യം നിഷേധിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണ് എന്ന ഹര്‍ജിയിലെ … Read more

ബജറ്റ് ജനപ്രിയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി

  തിരുവനന്തപുരം: ബജറ്റ് ജനപ്രിയമാണോ ജനദ്രോഹമാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി. മുന്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്നും മാണിക്ക് മാറി നില്‍ക്കേണ്ടിവന്നത് ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണന്നും ക്ലിഫ് ഹൗസിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ബജറ്റ് അവതരണത്തിന് പ്രതിപക്ഷം സഹകരിക്കണമെന്നും മാറിനില്‍ക്കുന്നത് ജനങ്ങളില്‍ നിന്ന് ഇനിയും മാറി നില്‍ക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ഭയക്കുന്നില്ല. ഏത് പ്രതിഷേധത്തിനും പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പതിമൂന്നാം നിയമസഭയുടെ അവസാന ബജറ്റ് ഇന്ന്

  തിരുവനന്തപുരം: ഇന്ന് 13-ാം കേരള നിയമസഭയുടെ അവസാന ബജറ്റ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ജനകീയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കിയുള്ളതാകും യു.ഡി.എഫിന്റെ ഇടക്കാല ബജറ്റ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പദ്ധതികള്‍ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. റബ്ബറിന്റെ വിലയിടിവ് നേരിടാന്‍ കാര്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും പറയപ്പെടുന്നു. വീട് വയ്ക്കാന്‍ കാരുണ്യവായ്പ, ഡിഫന്‍സ് പാര്‍ക്ക്, ആയുര്‍വേദ ഗ്രാമം, ലൈറ്റ് മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികള്‍ക്ക് പണം നീക്കിവെച്ചേക്കും. വ്യവസായം, … Read more

മെക്‌സിക്കോ ജയിലുണ്ടായ കലാപം: 52 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ ജയിലുണ്ടായ കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. മോണ്‍ണ്‌ടേറിയിലെ ടോപോ ചിക്കോ ജയിലിലായിരുന്നു സംഭവം. മരിച്ചവരില്‍ ജയില്‍പുള്ളികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കലാപത്തിനിടെ നടന്ന വെടിവയ്പിലാണ് ഏറെയാളുകളും മരിച്ചത്. തടവിലുള്ള ഒരാളുടെ കുടംബത്തിന് പ്രവേശം തടഞ്ഞതിനത്തെുടര്‍ന്ന് ഒരു ഗേറ്റിലൂടെ കല്ലേറ് നടത്തിയതായും ടോപോ ചികോയിലെ ജയില്‍ പൊലീസിനെയും ആംബുലന്‍സും വിന്യസിച്ചതായും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് സര്‍ക്കാര്‍ വക്താവ് അന്‍േറാണിയോ ആര്‍ഗുല്‌ളോ പറഞ്ഞു. രാത്രിതന്നെ കലാപം നിയന്ത്രണാധീനമായതായും അദ്ദേഹം പറഞ്ഞു. -എജെ-

ഐന്‍സ്റ്റീന്റെ കണ്ടെത്തലിനു 100 വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥിരീകരണം

മെല്‍ബണ്‍: നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കണ്ടെത്തിയ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ സത്യമാണെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ ശാസ്ത്രലോകത്തിനു ലഭിച്ചു. ശാസ്ത്രജ്ഞന്‍മാരുടെ അന്താരാഷ്ട്ര സംഘമാണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയത്. ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്കു ശേഷമാണ് അഡ്വാന്‍സ്ഡ് ലിഗോ പ്രൊജക്ടിലെ ശാസ്ത്രജ്ഞര്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 1.3 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ രണ്ടു കറുത്ത ഗര്‍ത്തങ്ങള്‍ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ മൂലമുണ്ടായതാണെന്നാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്. ലിഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് റീറ്റ്‌സ് ഇക്കാര്യം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ദീര്‍ഘനാളത്തെ നിരന്തരമായ പരിശോധനകള്‍ക്കും … Read more

ഹരിന്‍ദര്‍ സിദ്ധു പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍

കാന്‍ബറ: ഇന്ത്യയിലെ പുതിയ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ആയി ഹരിന്‍ദര്‍ സിദ്ധു നിയമിതയായി. വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് സ്വദേശികളാണ് സിദ്ധുവിന്റെ മാതാപിതാക്കള്‍. ജനിച്ചത് സിംഗപ്പൂരിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധിയായി ഇന്ത്യയിലെ വിവിധ മേഖലകളില്‍ സേവനമനുഷ്ടിക്കുകയാണ് സിദ്ധു. സിംഗപ്പൂരില്‍ നിന്ന് ചെറുപ്പത്തിലേ സിഡ്‌നിയില്‍ കുടിയേറിയ സിദ്ധു നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്. ഹിന്ദിയും പഞ്ചാബിയും അനായാസമായി കൈകാര്യം ചെയ്യുന്ന സിദ്ധുവിന്റെ നിയമനം നിരവധി ഇന്ത്യാക്കാരെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നും ഇരുരാജ്യങ്ങളും … Read more