അബിഗെയ്‌ലിനു ശേഷം അയര്‍ലന്‍ഡില്‍ ഇന്ന് ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിക്കും, ജാഗ്രത

  ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ബാര്‍നി കൊടുങ്കാറ്റ് ആഞ്ഞടിക്കും. അബിഗെയില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചുണ്ടായ നാശനഷ്ടങ്ങളും കനത്ത മഴയെ തുടര്‍ന്നുണ്ടായിട്ടുള്ള വെള്ളപ്പൊക്കവും വൈദ്യുതി തകരാറും പരിഹരിച്ചുവരുന്നതിനിടെയാണ് ഭീതിയുണര്‍ത്തി ബാര്‍നിയെത്തുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വോഗതില്‍ രാവിലെ പത്തുമണിയോടെ ബാര്‍നി കൊടുങ്കാറ്റ് അയര്‍ലന്‍ഡില്‍ വീശിയടിക്കുമെന്നാണ് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പു നല്‍കുന്നത്. രാജ്യത്തിന്റെ തെക്കുഭാഗത്ത് കാറ്റ് കൂടുതല്‍ ശക്തമാകും. തീരപ്രദേശങ്ങളില്‍ 110 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന കാറ്റ് ചില പ്രദേശങ്ങളില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ അനുഭവപ്പെടും. കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ … Read more

ഫോക്സ്വാഗനെതിരെ അന്വേഷണം തുടങ്ങി…ഉപഭോക്തൃനിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കണ്ടി വരും

ഡബ്ലിന്‍: ഫോക്സ് വാഗന്‍ മലിനീകരണ തോത് കുറച്ച് കാണിക്കുന്നതിനായി കാറുകളില്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വഞ്ചന കാണിച്ച സംഭവത്തില്‍ ഐറിഷ് കോംപറ്റീഷന്‍ ആന്‍റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ അന്വേഷണം നടത്തുന്നു. ഇതോടെ അയര്‍ലന്‍ഡിലെ ഫോക്സ് വാഗനിന്‍റെ കാര്‍ ഉടമകള്‍ക്ക് തട്ടിപ്പിന് ഇരിയായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നേക്കും കമ്പനി.  ഉപഭോക്തൃനിയമത്തിന്‍റെ ലംഘനം നടന്നിട്ടുണ്ടെങ്കിലാണ് നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യം ഉണ്ടാകുക. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ കാര്‍പരിശോധനയില്‍ അനുകൂല ഫലം ലഭിക്കുന്നതിനായി സോഫ്റ്റ് വെയര്‍  ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം യുഎസിലെ അധികൃതരാണ് കണ്ടെത്തിയിരുന്നത്. … Read more

പാരീസ് ഭീകരാക്രമണം: അബ്ദേല്‍ ഹമീദ് മുഖ്യസൂത്രധാരന്‍ എന്നു സൂചന

പാരീസില്‍ 130 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നില്‍ ബെല്‍ജിയം സ്വദേശി 27 കാരനായ അബ്ദേല്‍ ഹമീദ് അബൗദ് ആണെന്ന് ഫ്രെഞ്ച് അന്വേഷണ സംഘം വെളിപ്പെടുത്തി. യൂറോപ്പില്‍ ഐഎസ് നടത്തിയ മിക്ക ആക്രമണങ്ങളുടെയും പ്രധാന സൂത്രധാരന്‍ ഇയാള്‍ തന്നെയാണെന്ന് സൂചന ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഫ്രെഞ്ച്, ബെല്‍ജിയം പോലീസിന്റെ നേതൃത്വത്തില്‍ നിരവധി പരിശോധനകള്‍ നടത്തി. പരിശോധനയില്‍ ഒരു റോക്കറ്റ് ലോഞ്ചര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബ്രസല്‍സിലെ മോളന്‍ബീക്കിലാണ് അബ്ദേലിന്റെ വാസസ്ഥലം. ആക്രമണത്തില്‍ പങ്കാളിയായിരുന്ന ഐഎസിന്റെ മറ്റു … Read more

പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി

ന്യൂഡല്‍ഹി: പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് പ്രതിഷേധം അറിയിക്കേണ്ടതെന്നും പുരസ്‌കാരങ്ങളെ പൊതുസമൂഹത്തിന്റെ അംഗീകാരമായി കരുതണമെന്നും രാഷ്ട്രപതി പറഞ്ഞു. ദേശീയ പ്രസ് ഡേയോടു അനുബന്ധിച്ചു സംസാരിക്കവെയാണ് അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധത്തെക്കുറിച്ചു രാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വയം തിരുത്താന്‍ ഇന്ത്യയ്ക്കു കഴിയാറുണ്ട്. ഇന്ത്യ എന്ന ആശയത്തെയും ഭരണഘടനയില്‍ തിളങ്ങുന്ന മൂല്യങ്ങളെയും തത്വങ്ങളെയും കുറിച്ച് ഇന്ത്യക്കാര്‍ക്ക് അഭിമാനവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. വികാരങ്ങള്‍ ഒരു കാരണമായി ഉയരരുത്. സമൂഹത്തിലെ ചില പ്രശ്‌നങ്ങളില്‍ ചിലര്‍ അസ്വസ്ഥരാകും. … Read more

മാണി ഗ്രൂപ്പുമായി സഹകരിക്കാമെന്ന് ബി.ജെ.പി

തിരുവനന്തപുരം: മാണി ഗ്രൂപ്പുമായി സഹകരിക്കാമെന്ന് ബി.ജെ.പി. കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരനാണ് വ്യക്തമാക്കിയത്. ഒരു വ്യക്തി അഴിമതി ചെയ്തതുകൊണ്ട് പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസ്സമില്ലെന്നും മുരളീധരന്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ പഞ്ചായത്ത് ഭരണസമിതികള്‍ ഉണ്ടാക്കാന്‍ പാര്‍ട്ടികളുമായി സഹകരിക്കും. സി.പി.ഐ.എം ലീഗ് കോണ്‍ഗ്രസ് ഒഴികെയുള്ള പാര്‍ട്ടികളുമായിട്ടായിരിക്കും സഹകരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇത്തരത്തില്‍ സഖ്യത്തിന് സാധ്യത കാണുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, വര്‍ഗീയ പാര്‍ട്ടിയായ ബി.ജെ.പിയുമായി ഒരു തരത്തിലുള്ള … Read more

രാഹുല്‍ ഗാന്ധിക്ക് ബ്രീട്ടീഷ് പൗരത്വം…ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വമല്ലാതെ മറ്റ് പൗരത്വമില്ല. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതായും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് സ്വാമി ആരോപിച്ചത്. രാഹുലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് മോദിക്ക് സ്വാമി കത്തയച്ചത്. യുകെ ആസ്ഥാനമായ ബാക!ഓപ്‌സ് ലിമിറ്റഡെന്ന കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയും രാഹുലാണ്. … Read more

കരിപ്പൂര്‍ റണ്‍വേയില്‍ വിമാനം റണ്‍വേയിലേക്ക് ദിശതെറ്റി നീങ്ങി; വന്‍ ദുരന്തം ഒഴിവായി

  മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ദിശതെറ്റി അറ്റകുറ്റപണി നടക്കുന്ന റണ്‍വേയിലേയ്ക്ക് നീങ്ങിയത് പരിഭ്രാന്തി പരത്തി. കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പോയ വിമാനമാണ് അറ്റകുറ്റപണി നടക്കുന്ന റണ്‍വേയിലൂടെ പറന്നുയരാന്‍ നീങ്ങിയത്. അപകടം മനസിലാക്കിയ പൈലറ്റ് വിമാനം പെട്ടന്ന് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. റണ്‍വേയുടെ 400 മീറ്ററിലാണ് അറ്റകുറ്റപണി നടക്കുന്നത്. 178 യാത്രക്കാരുണ്ടായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് ദിശതെറ്റി ഓടിയത്. പൈലറ്റിന്റെ ശ്രദ്ധക്കുറവാണ് സംഭവത്തിനു കാരണമായിരിക്കുന്നത്. പുഷ്ബാക്ക് എഞ്ചിന്റെ സഹായത്തോടെ വിമാനം റണ്‍വേയില്‍ നിന്നും വലിച്ചുമാറ്റി അരമണിക്കൂറിനു … Read more

അയര്‍ലന്‍ഡില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് ഇന്നുമുതല്‍ വിവാഹിതരാകാം

????????: ?????????????? ??????????? ?????????????????????? ?????????? ????????????. ????????????? ????????????????????? ?????????? ???????????????? ???????????????????? ?????? ????????????. ?????????????? ???????????????????????? ???????????? ?????? ??????? ????? ???????????????????? 62 ?????? ?????? ?????????? ?????? ???????. ?????????? ????? ??????????????????????????????? ???? ???????? ????? 2015 ??????????????? ????????????????? ?????????????? ??????? ??????????? ??????????????????????? ??????????? ???????????????? ???????????. ?????? ????????? ?????????????? ????????????????????? ?????? ??????????? ???????. ????? ??????????????? ???????? ??????????? ?????????????? ?????????????????. … Read more

ഭീകരാക്രണത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കല്‍…ഫേസ്ബുക്കിന് വിവേചനം

പാരീസ്: നഗരത്തെ വിറപ്പിച്ച ഭീകരാക്രമണത്തിന് പിന്നായെ സേഫ്റ്റി ചെക്ക് ഫീച്ചര്‍ അവതരിപ്പിച്ച ഫെയ്‌സ്ബുക്കിന്റെ നടപടിക്കെതിരെ വിമര്‍ശനം. തൊട്ടുതലേന്ന് ലെബനനിലെ ബെയ്‌റൂട്ടില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ എന്തുകൊണ്ടാണ് സേഫ്റ്റി ചെക്ക് അവതരിപ്പിക്കാതിരുന്നതെന്നാണ് വിമര്‍ശനം. ഭീകരാക്രമണത്തിന്റെ ഇരകളോട് അനുഭാവം പ്രകടിപ്പച്ച് പ്രൊഫൈല്‍ ചിത്രങ്ങള്‍ ഫ്രാന്‍സിന്റെ പതാകയുടെ നിറമാക്കിയ ഫീച്ചറും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ബെയ്‌റൂട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇത് ഫെയ്‌സ്ബുക്കിന്റെ ഇരട്ടത്താപ്പാണെന്നാണ് ആരോപണം. പശ്ചിമേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ആളുകള്‍ മരിച്ചു വീഴുമ്പോള്‍ ഇല്ലാത്ത ഐക്യദാര്‍ഢ്യം ഇപ്പോള്‍ എവിടുന്നു വന്നുവെന്നും ലെബനനിലെ യൂസര്‍മാര്‍ ചോദിക്കുന്നു. വെള്ളിയാഴ്ച … Read more

റോഡ് അപകടങ്ങളെകുറിച്ചുള്ള പഠനം..കേരളത്തിലേക്ക് പ്രത്യേക സംഘമെത്തും

കൊച്ചി: കേരളത്തിലെ റോഡപകടങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക സംഘം. റോഡപകടങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ 13 സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടും. പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ട്രാഫിക് സംവിധാനത്തില്‍ വരുത്തേണ്ടമ മാറ്റങ്ങള്‍ നിര്‍ദേശിക്കും. അലക്ഷ്യമായ െ്രെഡവിങ്ങും മദ്യപിച്ച് വാഹനം ഓടിക്കുന്നതുമാണ് കേരളത്തിലും അപകടങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ എത്തുന്ന കേന്ദ്ര സംഘത്തില്‍ സര്‍വീസിലുള്ളതും റിട്ടയര്‍ ചെയ്തതുമായ പോലീസ്, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. … Read more