ഹംഗറിയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍ അമ്പത് മൃതദേഹങ്ങള്‍

വിയന്ന: യൂറോപ്പിനെ ഞെട്ടിച്ച് മറ്റൊരു കുടിയേറ്റ ദുരന്തം കൂടി. വ്യാഴാഴ്ച ഓസ്ട്രിയ ഹംഗറി ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട ട്രക്കില്‍നിന്ന് 50ഓളം അഴുകിയ ശവശരീരങ്ങള്‍ കണ്ടെത്തി. പോലീസ് പട്രോളിങിനിടെ ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്ക് ശ്രദ്ധയില്‍പ്പെട്ടു പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രക്കിന്റെ പിന്‍ഭാഗത്തുള്ള ഡോര്‍ തുറന്ന നിലയിലായിരുന്നുവെന്നു ബെര്‍ഗന്‍ലാന്‍ഡ് പോലീസ് ചീഫ് ഹാന്‍സ് പീറ്റര്‍ പറഞ്ഞു. രക്തത്തുള്ളികള്‍ ഇറ്റുവീഴുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മനുഷ്യക്കടത്താകാം അപകടത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി ജോഹാന ലെയിറ്റ്‌നര്‍ സംഭവത്തെ അപലപിച്ചു.

സ്ലോ‍ഡൗണ്‍ ക്യാംപെയിനുമായി ഗാര്‍ഡ…രണ്ട് ദിവസം തീവ്ര പരിശോധന

ഡബ്ലിന്‍  വേഗതാപരിധിയ്ക്കുള്ളില്‍ നിന്ന് വാഹനമോടിക്കണമെന്ന ഗാര്‍ഡ നിര്‍ദേശം കര്‍ശനമായി രണ്ട് ദിവസം നടപ്പാക്കുന്നു. അതിരാവലെ ഡ്രൈവിങിന് ഇറങ്ങുന്നവരെ ലക്ഷ്യമിട്ട് പരിശോധനയ്ക്കും സാധ്യതയുണ്ട്. ആഴ്ച്ചവസാനമുള്ള ക്യാംപെയിനിന്‍റെ ഭാഗമായാണിത്.ഇന്ന് രാവിലെ ഏഴിന് തുടങ്ങുന്ന സ്ലോ ഡൗണ്‍ ക്യാംപെയിന്‍ വൈകീട്ട നാളെ വൈകീട്ട് വരെയാണ് നടക്കുക. പ്രൈമറി സെക്കന്‍ഡറി റൂട്ടുകളില്‍ ഗാര്‍ഡയ്ക്ക് പരിശോധനയ്ക്ക് ആളില്ലാത്ത അവസ്ഥയുണ്ട്. വേഗത അറിയുന്നതിന് വേണ്ടി ലേസര്‍ ഉപയോഗിച്ചുള്ള വേഗതാനിര്‍ണയ ഉപകരണങ്ങള്‍ അടക്കം ഉപയോഗിക്കുന്നുണ്ട്. ഗാര്‍ഡയുടെ സേഫ്റ്റി ക്യാമറ വാനുകളും രണ്ട് ദിവസം നിരത്തിലിറങ്ങും. ബിസ്നസ് ഉടമകളെയും … Read more

നൊവാക് ജോക്കോവിച്ച് യൂനീസെഫിന്റെ ഗുഡ്‌വില്‍ അംബാസഡര്‍

ന്യൂയോര്‍ക്ക്: ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഇനിമുതല്‍ യൂനീസെഫിന്റെ ഗുഡ്‌വില്‍ അംബാസഡര്‍. 2011 മുതല്‍ യൂനിസെഫിന്റെ സെര്‍ബിയയിലെ അംബാസഡറായി പ്രവര്‍ത്തിച്ച് വരികയാണ് ജോക്കോവിച്ച്. ജോക്കോവിച്ചിനെ അംബാസഡറായി തെരഞ്ഞെടുത്ത വിവരം യൂനിസെഫ് പ്രതിനിധി യോകാ ബ്രാന്‍ഡാണ് അറിയിച്ചത്. ‘കുട്ടികളോടുള്ള ആത്മാര്‍ഥതയാണ് ജോക്കോവിച്ചിനെ അംബാസഡറായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും കുട്ടികളുടെ അടിസ്ഥാന വികസനം ലക്ഷ്യമിട്ടാണ് യൂനിസെഫിന്റെ പ്രവര്‍ത്തനമെന്നും യോകാ അറിയിച്ചു. ജോക്കോവിച്ചിന്റെ വരവോടെ എല്ലാ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാകുമെന്നാണ് കരുതുന്നതെന്നും കുട്ടികളുടെ നല്ല ഭാവിക്കായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും … Read more

പട്ടേല്‍ സമുദായ പ്രക്ഷോഭം..പോലീസ് നടപടി അന്വേഷണിക്കണമെന്ന് കോടതി

മുംബൈ: സംവരണമാവശ്യപ്പെട്ടു ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് വെടിവെപ്പ് അന്വേഷിക്കണമെന്നു ഹൈക്കോടതി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമസംഭവങ്ങളില്‍ ഇതുവരെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. ഇന്ന് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിഷേധത്തിനും ബന്ദിനുമിടയില്‍ പോലീസ് നടത്തിയ തേര്‍വാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 2002ലെ ഗോധ്ര കലാപത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോഴുളളതെന്നും പൊലീസ് നടപടിയെക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ബഹളമുണ്ടാക്കിയത്. എന്നാല്‍ 2002ലെ കലാപവുമായി ഈ … Read more

കാശ്മീരില്‍ സൈന്യവും പൊലീസും ഒരു പാക് ഭീകരനെ കൂടി പിടികൂടി

ശ്രീനഗര്‍: വടക്കന്‍ കാശ്മീരില്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തില്‍ ഒരു പാക് ഭീകരനെ കൂടി പിടികൂടി. ബാരമുള്ളയില്‍ 20 മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ഇയാളുടെ കൂട്ടാളികളായ നാലു ഭീകരരെ വധിച്ചു. തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മുസാഫര്‍ഗഢ് സ്വദേശിയായ സജ്ജാദ് അഹമ്മദാണ് (22) ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇയാളെ ശ്രീനഗറിലെ കേന്ദ്രത്തില്‍ സുരക്ഷാ സേന ചോദ്യം ചെയ്തുവരികയാണ്. ഒരു മാസത്തിനിടെ ജീവനോടെ പിടിയിലായ രണ്ടാമത്തെ പാക് ഭീകരനാണ് ഇയാള്‍. സംഘടനയിലെ തന്റെ രഹസ്യനാമം … Read more

കഥകളിയുമായി ദിയ ലിങ്ക്‌വിന്‍സ്റ്റാര്‍

ഡബ്ലിന്‍:പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ശിഷ്യനായ ഞഘഢ ഗോപിമാസ്റ്ററുടെ ശിക്ഷണത്തില്‍ ഡബ്ലിനിലെ പ്രശസ്ത നര്‍ത്തകിയായ ദിയ ലിങ്ക്‌വിന്‍സ്റ്റാര്‍ കേരള കലാകേന്ദ്രത്തില്‍ കഥകളി അവതരിപ്പിച്ചു. കലാമണ്ഡലം ബാലചന്ദ്രന്‍ പാടിയപ്പോള്‍ കലാമണ്ഡലം ഹരിദാസ് അങ്ങാടിപ്പുറം മദ്ദളവും കലാമണ്ഡലം രാജേഷ് ചെണ്ടയ്ക്കും നേതൃത്വം നല്‍കി. കലാനിലയം ബിജോയ് മേക്കപ്പിന് നേതൃത്വം നല്‍കി. അശ്വതി തിരുനാള്‍ തമ്പുരാന്‍ രചിച്ച പൂതനാമോക്ഷമാണ് ദിയ അവതരിപ്പിച്ചത്. https://www.youtube.com/watch?t=678&v=3yz1LRwlIss

ചന്ദനത്തിരി മണം കൊള്ളാം…എന്നാല്‍ പുക അപകടകാരിയെന്ന് പഠനം

വാഷിങ്ടണ്‍: ചന്ദനത്തിരികളുടെ സുഗന്ധം ആസ്വദിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍ ചന്ദനത്തിരികളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകുമെന്ന് പുതിയ പഠനം. സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ചന്ദനത്തിരികളില്‍ നിന്നുണ്ടാകുന്ന പുക ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടത്തിയത്. അകില്‍ത്തടി(ഊദ്), ചന്ദനത്തടി എന്നിവ ഉപയോഗിച്ച് നിര്‍മിച്ച രണ്ട് തരത്തിലുള്ള ചന്ദനത്തിരികളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഈ തിരികള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയ്ക്ക് ഡി.എന്‍.എ പോലുള്ള ജനിതക വസ്തുക്കളില്‍ മാറ്റം വരുത്താനാകുമെന്ന് കണ്ടെത്തി. ഈ രൂക്ഷമായ പുക കോശത്തിന് ഹാനികരമാണ്. അതിനാല്‍ത്തന്നെ സിഗററ്റ് … Read more

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നേരം ആഹാരമെന്ന ആശയവുമായി ഗ്രീന്‍ പാര്‍ട്ടി

ഡബ്ലിന്‍:  ദിവസത്തില്‍ ഒരു തവണയെങ്കിലും എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭക്ഷണമെന്ന നയം പ്രഖ്യാപിച്ച് ഗ്രീന്‍ പാര്‍ട്ടി. അ‍ഞ്ച് വര്‍ഷം കൊണ്ട് എല്ലാ സ്കൂളുകളിലും കാന്‍റീന്‍  ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി നേതാവ് ഇമോണ്‍ റിയാന്‍ വശദീകരിക്കുന്നു. രാജ്യത്തെ നാലായിരം പ്രൈമറി, സെക്കന്‍ഡറി സ്കൂളുകളിലായി 890,000   വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത് ഇതില്‍ അഞ്ചില്‍ ഒരു കുട്ടി വീതം  വിശപ്പ് സഹിച്ചാണ് സ്കൂളിലേക്ക് പോകുന്നത്. ഗ്രീന്‍ പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്ന പദ്ധതിയില്‍ രക്ഷിതാക്കള്‍ ആഴ്ച്ചയില്‍ പത്ത് യൂറോ വെച്ച് ഒരു കുട്ടിക്ക് … Read more

ആഷ്‌ലി മാഡിസണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് കമ്പനിയിലെ ജീവനക്കാരി തന്നെയെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: വിവാഹേതര ബന്ധങ്ങള്‍ കണ്ടെത്തുന്നതിനുള്ള വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് കമ്പനിയിലെ ജീവനക്കാരി തന്നെയെന്ന് റിപ്പോര്‍ട്ട്. മക്കഫി ആന്റി വൈറസ് സോഫ്‌റ്റ്വെയറിന്റെ സ്ഥാപകനായ ജോണ്‍ മക്കഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവര്‍ക്ക് കമ്പനിയുടെ സാങ്കേതിക രഹസ്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളയാളാണെന്നും അദ്ദേഹം പറയുന്നു. ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് മക്കഫിയുടെ വെളിപ്പെടുത്തല്‍. നേരത്തെ സോണിയിലെ ഹാക്കിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മുന്‍ ജീവനക്കാരനായിരുന്നെന്ന് മക്കഫി വെളിപ്പെടുത്തി. വ്യക്തിപരമായ എന്തെങ്കിലും നേട്ടത്തിനോ പ്രതികാരം തീര്‍ക്കാനോ ആകും … Read more

ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 വിക്ഷേപണം വിജയകരം

ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ജിഎസ്എല്‍വി ഡി ആറിലായിരുന്നു വിക്ഷേപണം. 29 മണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണിനൊടുവില്‍ കൃത്യം 4.52ന് ജി സാറ്റ് ആറിനെയും വഹിച്ച് ജഎസ്എല്‍വി ഡി ആറ് ബഹിരാകാശത്തേക്കു കുതിച്ചു. 20 മിനിട്ടുകള്‍ക്കൊടുവില്‍ വിക്ഷേപണം വിജയകരമെന്ന സന്ദേശമെത്തി. 2,117 കിലോഗ്രാമാണ് ജിസാറ്റ് ആറിന്റെ ഭാരം. അതിനാലാണ് വിക്ഷേപണ വാഹനമായി ജിഎസ്എല്‍വിയെ തിരഞ്ഞെടുത്തത്. അന്തിമ ഘട്ടത്തില്‍ ക്രയോജനിക് എന്‍ജിനാണ് ജിഎസ്എല്‍വി … Read more