അമേരിക്കയില്‍ സ്‌കൂളില്‍ സ്‌ഫോടനം: മൂന്ന് പേര്‍ക്ക് പരിക്ക്

  ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഒരു ഹൈസ്‌കൂളില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വാതക ലൈനിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ന്യൂയോര്‍ക്കിലെ മന്‍ഹാട്ടണിലാണിലെ ജോണ്‍ എഫ്. കെന്നഡി സ്‌കൂളില്‍ കഴിഞ്ഞ രാത്രിയാണ് സ്‌ഫോടനം നടന്നത്. പൊട്ടിത്തെറിയില്‍ കെട്ടിടത്തിന്റെ മൂന്നുനിലകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ന്യൂയോര്‍ക്ക് പൊലിസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഗ്രീസ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

ഏതന്‍സ് : ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജി പ്രഖ്യാപിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗ്രീസിന്റെ കടബാധ്യത കുറയ്ക്കാനും, കടങ്ങല്‍ തിരിച്ചടയ്ക്കാനുമായി രാജ്യത്ത് കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങല്‍ സിപ്രസ് കൊണ്ടുവന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി അനുയായികളില്‍ പലരും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സിപ്രസ് തന്റെ രാജി സന്നദ്ധത അറിയിച്ചത്. വ്യാഴാഴ്ച രാജ്യത്തോട് അഭിസംബോധന ചെയ്ത് ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തിലാണ് സിപ്രസ് തന്‍രെ നിലപാട് വ്യക്തമാക്കിയത്. സിപ്രസിന്റെ ഗവണ്‍മെന്റ് രാജി വെയ്ക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ … Read more

സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട ഐപിഎസ് ഓഫിസര്‍ക്ക് മകന്‍ അയച്ച മെസേജ് വൈറലാകുന്നു

  ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡി നേതൃത്വം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം നല്‍കുകയും പിന്നീട് 2011 മുതല്‍ സസ്‌പെന്‍ഷനില്‍ കഴിയുകയും ചെയ്തിരുന്ന സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുജറാത്ത് ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ മകന്‍ അച്ഛനെഴുതിയ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞദിവസമാണ് ഭട്ടിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയത്. ഇതിനെ തുടര്‍ന്ന് മകന്‍ ശന്തനു എഴുതിയ സന്ദേശം സഞ്ജീവ് ഭട്ട് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുക ആയിരുന്നു. ”ശന്തനു ലണ്ടനിലെ കിംഗ് … Read more

പേയ്‌മെന്റ് ബാങ്കിന് അനുമതി,മൊബൈലിലൂടെ ഇടപാട് നടത്താമെന്നതിനാല്‍ പ്രവാസികള്‍ക്കും പ്രിയങ്കരമാകും

  മുംബൈ: രാജ്യത്തെ 11 ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പേയ്‌മെന്റ് ബാങ്കുകളായി റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള നുവോ, ടെക് മഹീന്ദ്ര, എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ പതിനൊന്ന് സ്ഥാപനങ്ങള്‍ക്കാണ് പേയ്‌മെന്റ് ബാങ്കിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ചെറുകിട ധനകാര്യ ബാങ്കുകള്‍ക്ക് അടുത്ത മാസം അനുമതി നല്‍കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു. ഇന്ത്യയിലെ ബാങ്കിങ് മേഖലയുടെ നവീകരണമാണ് പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍, കുറഞ്ഞ വരുമാനമുള്ളവര്‍, … Read more

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം

ന്യൂഡല്‍ഹി: സമരത്തെ തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം. പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയില്‍ പഠനത്തിനായുള്ള താത്ക്കാലിക സൗകര്യം ഒരുക്കുമെന്ന് കെജ്രിവാള്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേരെ ഇന്നലെ അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ നിന്ന് തടഞ്ഞു, ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നു, പൊതുമുതല്‍ നശിപ്പിക്കുന്നു എന്നിങ്ങനെ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് … Read more

നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു

പറവൂര്‍: നടന്‍ പറവൂര്‍ ഭരതന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അന്ത്യം. സ്വഭാവ നടന്‍, വില്ലന്‍, ഹാസ്യതാരം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ തലത്തിലും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച ശേഷമാണ് പറവൂര്‍ ഭരതന്‍ എന്ന പ്രതിഭ വിടവാങ്ങിയത്. താന്‍ അഭിനയിച്ച ചെമ്മീന്‍ എന്ന ചിത്രത്തിന്റെ അമ്പതാം വാര്‍ഷിക ദിനത്തിലാണ് അദ്ദേഹം  വിടവാങ്ങിയത്. പറവൂര്‍ വാവക്കാട് ജനിച്ച ഭരതന്‍ നാടകത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സിനിമയിലെത്തിയ അദ്ദേഹം അറുപത് വര്‍ഷത്തോളം … Read more

ഓള്‍ അയര്‍ലണ്ട് വടം വലി മത്സരവുമായി കോര്‍ക്കില്‍ സംയുക്ത ഓണാഘോഷം ഓഗസ്റ്റ് 29 ന്

  കോര്‍ക്ക് : തുമ്പപ്പൂവിന്റെയും തുമ്പി തുള്ളലിന്റെയും ഈ പൊന്നിന്‍ ചിങ്ങ മാസത്തില്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും വേള്‍ഡ് മലയാളി അസോസിയേഷനും ഒരുമിച്ചു അണിയിച്ചൊരുക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഓഗസ്റ്റ് 29 നു രാവിലെ 9 മണിക്ക് ടോഗര്‍ സെന്റ് ഫിന്‍ബാര്‍ ഹര്‍ലിംഗ് ആന്‍ഡ് ഫുട്‌ബോള്‍ ക്ലബ് ഹാളില്‍ ആഘോഷങ്ങള്‍ക്ക് തിരി തെളിയും തുടര്‍ന്ന് .കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിവിധയിനം മത്സരങ്ങള്‍ നടത്തപ്പെടും ഏവര്‍ക്കും ആവേശം പകരാനായി അയര്‍ലണ്ടിന്റെ വിവിധ … Read more

നുണപരിശോധനയില്‍ പാക്കിസ്ഥാനില്‍ നിന്നാണ് വന്നതെന്ന് നവേദ്

  ന്യൂഡല്‍ഹി: ഉധംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവേദിന്റെ നുണപരിശോധനാഫലം പുറത്തുവന്നു. പാക്കിസ്ഥാനില്‍ നിന്നാണ് വന്നതെന്ന് നവേദ് നുണപരിശോധനയില്‍ സമ്മതിച്ചു. ലഷ്‌കര്‍ ക്യാമ്പില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നുവെന്നും നവേദ് സമ്മതിച്ചു. പാക്കിസ്ഥാനിലെ ഒരു മതപുരോഹിതനാണ് തന്നെ റിക്രൂട്ട് ചെയ്തത്. പണവും വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും നാവേദ് നുണപരിശോധനയില്‍ പറഞ്ഞു. ഇയാള്‍ അടിക്കടി മൊഴി മാറ്റിപ്പറയുന്നതിനാല്‍ നുണപരിശോധന നടത്തണമെന്ന് എന്‍ഐഎ സംഘം ഡല്‍ഹി പട്യാല കോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നവേദിനെ പോളിഗ്രാഫ് … Read more

വടക്കന്‍ കാശ്മീരില്‍ ഭീകരാക്രമണം; രണ്ടു മരണം

  ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൂഫി ആരാധനാലയത്തിനു സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു വികലാംഗനും പോലീസുകാരനും കൊല്ലപ്പെട്ടു. കാഷ്മീരിലെ സോപോറിലെ പോലീസ് പോസ്റ്റിനുനേര്‍ക്കായിരുന്നു ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടു തീവ്രവാദികള്‍ പോലീസ് പോസ്റ്റിനു നേര്‍ക്ക് വെടിവയ്പ് നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഒരു പോലീസ് ഗാര്‍ഡിനും സൂഫി ആരാധനാലയത്തിനു സമീപം വീല്‍ച്ചെയറില്‍ ഉണ്ടായിരുന്ന ഒരു ഭക്തനും വെടിയേറ്റു. ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേമരിച്ചു. വെടിയേറ്റു വീണ പോലീസുകാരന്റെ റൈഫിളും സ്വന്തമാക്കിയാണു തീവ്രവാദികള്‍ രക്ഷപ്പെട്ടത്. -എജെ-