അത്തപ്പൂവും നുള്ളി… (ബിനു ഉപേന്ദ്രൻ)

മലയാളികളുടെ മഹോത്സവമാണ് തിരുവോണം. ഓണമെന്ന് കേട്ടാൽ നമുക്ക് ഓർമ്മ വരിക മഹാബലി തമ്പുരാനെയും തമ്പുരാൻ തന്റെ ജനങ്ങളെ സന്ദർശിക്കുന്ന അതിവിശിഷ്ട ദിവസവും. മലയാള വർഷത്തിലെ ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കപ്പെടുന്നത്. ഏതു ദേവനും ഒരു അസുര ഭാവവും ഏതു അസുരനും ഒരു ദൈവീക ഭാവവും ഉണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന നാളുകൾ. അത് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം. അത്തം, ചിത്തിര, ചോതി , വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം എന്നീ അനുക്രമമായ ദിവസങ്ങളാണ് ഓണത്തിന്റെ … Read more

അയർലണ്ടിൽ ഉന്നത പഠനത്തിന് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മീറ്റിംഗ് സംഘടിപ്പിച്ച് ഇന്ത്യൻ എംബസി

അയർലണ്ടിൽ ഉന്നത പഠനാവശ്യങ്ങൾക്ക് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച ഒരുക്കി ഡബ്ലിനിലെ ഇന്ത്യൻ എംബസി. ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി അഡ്മിഷൻ എടുക്കുന്നവർക്കാണ് സെപ്റ്റംബർ 25-ന് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഡബ്ലിനിലെ എംബസി ബിൽഡിങ്ങിൽ വച്ച് വൈകിട്ട് 5.30 മുതൽ 6.30 വരെ നടക്കുന്ന മീറ്റിങ്ങിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുക്കാം. താല്പര്യം ഉള്ളവർ നേരത്തെ ഫോം പൂരിപ്പിച്ച് എംബസിക്ക് മെയിൽ അയക്കേണ്ടതാണ്. ഫോം പൂരിപ്പിക്കാൻ:https://docs.google.com/forms/d/e/1FAIpQLSc7t2lJRODJ4VxmYIFWWXLMFcIstS2UWMXq1xkq6-u7wAQvwg/viewform?usp=sf_link എംബസി അഡ്രസ് : 69 Merrion Rd, Ballsbridge, Dublin-4, … Read more

ഓസ്‌ട്രേലിയയിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ മന്ത്രി സ്ഥാനത്ത്; ചരിത്രം കുറിച്ച് ജിൻസൺ ആന്റോ ചാൾസ്

ഓസ്‌ട്രേലിയയില്‍ സംസ്ഥാന മന്ത്രിയായി ചരിത്രം കുറിച്ച് കോട്ടയം സ്വദേശി ജിന്‍സണ്‍ ആന്റോ ചാള്‍സ്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാനത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജിന്‍സണ്‍, ഓസ്‌ട്രേലിയയില്‍ പ്രാദേശിക മന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടിയാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇടത് സ്വഭാവമുള്ള ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹം കായികം, കല, സംസ്‌കാരം, യുവജനക്ഷേമം, ഭിന്നശേഷി എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. കോട്ടയം പുന്നത്താനി ചാള്‍സ് ആന്റണി- ഡെയ്‌സി ചാള്‍സ് ദമ്പതികളുടെ മകനായ ജിന്‍സണ്‍, ആന്റോ ആന്റണി എംപിയുടെ … Read more

ഷീലാ പാലസിന്റെ ഓണ സമ്മാനമായ ഐഫോൺ 15 പ്രോ മാക്സ് വിജയി ബിനോയ്; സമ്മാനം സദ്യ ഓർഡർ ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ…!

മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റില്‍ ഓണസദ്യ ഓര്‍ഡര്‍ ചെയ്തവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയിക്ക് ഐഫോണ്‍ 15 പ്രോ മാക്സ് സമ്മാനിച്ചു. കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പിലൂടെ കില്‍ഡെയറിലെ കില്‍കോക്കില്‍ താമസിക്കുന്ന ബിനോയ് ജോണ്‍ വര്‍ഗീസ് ആണ് സമ്മാനത്തിന് അര്‍ഹനായത്. ഇക്കഴിഞ്ഞ തിരുവോണത്തിനാണ് ഷീലാ പാലസ് ഒരുക്കിയ വിപുലമായ ഓണസദ്യയ്ക്കൊപ്പം കിടിലനൊരു സമ്മാനവും ഓഫര്‍ ചെയ്തത്. ഷീലാ പാലസ് ഉടമ ജിതിന്‍ റാം നേരിട്ടെത്തി ബിനോയ്ക്ക് ഫോണ്‍സമ്മാനിച്ചു. ഫിന്‍ഗ്ലാസില്‍ NRG Indian Imports-ല്‍ ജോലി ചെയ്യുന്ന ബിനോയ് … Read more

കവിയൂർ പൊന്നമ്മ അന്തരിച്ചു

മലയാള സിനിമയുടെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 80 വയസായിരുന്നു. ആയിരത്തില്‍പരം സിനിമകളില്‍ അഭിനയിച്ച പൊന്നമ്മ, പേരുപോലെ തന്നെ ഹൃദയസ്പര്‍ശിയായ അമ്മ വേഷങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ പ്രതിഷ്ഠ നേടിയത്. 1945 സെപ്റ്റംബര്‍ 10-ന് തിരുവല്ലയ്ക്കടുത്ത് കവിയൂരില്‍ ജനിച്ച പൊന്നമ്മ, ഗായികയായാണ് കലാരംഗത്ത് പ്രവേശിച്ചത്. നാടകങ്ങളിലും പാടി. 14-ആം വയസില്‍ തോപ്പില്‍ ഭാസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെ അഭിനയമാരംഭിക്കുകയും, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ‘കുടുംബിനി’ എന്ന ചിത്രത്തിലൂടെ … Read more

മാഞ്ഞുപോകുന്ന ജീവിതങ്ങൾ (സെബി സെബാസ്റ്റ്യൻ)

മൈക്കിൾ ആരോഗ്യ ദൃഢഗാത്രനായിരുന്നു. ഏകദേശം ആറടി പൊക്കവും അതിനൊത്ത ബലിഷ്ഠമായ ശരീരവും. ദിവസവും സൈക്കിൾ ചവിട്ടിയാണ് മൈക്കിൾ ജോലിക്കായി വന്നുകൊണ്ടിരുന്നത്. മൈക്കിളിന് കാർ ഉണ്ടായിരുന്നില്ല. കാർ ഓടിക്കാനും അറിയില്ല. മൈക്കിൾ മറ്റുള്ള ഐറിഷ്കാരിൽ നിന്നും മറ്റ് പലതുകൊണ്ടും വ്യത്യസ്തനായിരുന്നു. അയാൾ അവിവാഹിതനാണ്. ജീവിതത്തിൽ ഇന്നേവരെ ഒരു പാർട്ണർ ഉണ്ടായിട്ടില്ല. ഒരു ഗ്ലാസ്‌ ബിയർ പോലും ജീവിതത്തിൽ കുടിച്ചിട്ടില്ല. പുകവലിക്കാറില്ല. ഹോളിഡേയ്‌സിന് മറ്റുള്ളവരെ പോലെ മറ്റ് രാജ്യങ്ങളിൽ ഉല്ലസിക്കാനായി പോകാറില്ല. അയാൾ മേരിമാതാവിന്റെ ഒരു വലിയ ഭക്തനായിരുന്നു. ജോലിയിൽനിന്ന് … Read more

ഈ ശനി, ഞായർ ദിവസങ്ങളിൽ ഒലീവ്സ് റസ്റ്ററന്റിൽ ഹാപ്പി ഹവേഴ്സ്; വെറും 18.99 യൂറോയ്ക്ക് അൺലിമിറ്റഡ് കേരളാ വിഭവങ്ങൾ!

അയര്‍ലണ്ട് പ്രവാസികളുടെ പ്രിയപ്പെട്ട ഒലീവിസ് ഇന്ത്യന്‍ റസ്റ്ററന്റില്‍ ഈ വാരാന്ത്യം ‘സ്‌പെഷ്യല്‍ അണ്‍ലിമിറ്റഡ് ഹാപ്പി ഹവേഴ്‌സ്.’ ഈ വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ (സെപ്റ്റംബര്‍ 21, 22) പകല്‍ 11.30 മുതല്‍ 4 മണി വരെ വെറും 18.99 യൂറോയ്ക്ക് രുചികരമായ വിവിധ വിഭവങ്ങളുടെ മേള ഒരുക്കിയിരിക്കുകയാണ് ഒലീവിസ്. വെല്‍ക്കം ഡ്രിങ്ക്‌സ്, ഹവായന്‍ സലാഡ്, മിക്‌സ് വെജ് ഭാജിയ, ചിക്കന്‍ പക്കോറ, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്ക് ശേഷം മറ്റ് പ്രധാന വിഭവങ്ങള്‍ വിളമ്പുന്നു. പുട്ട്, കേരള പൊറോട്ട, … Read more

ആശുപത്രി വരാന്തയിൽ നിന്നും മിസ് കേരളാ റാംപിലേയ്ക്ക്; റിറ്റിയും റിയയും പിന്നിട്ട വഴികൾ…

ആശുപത്രി വരാന്തയിലൂടെ നഴ്‌സിങ് യൂണിഫോമില്‍, കൈയില്‍ മരുന്നുകളുമായി നടന്നുനീങ്ങവെ പെട്ടെന്ന് മുന്നിലെ വരാന്ത ഒരു റാംപ് ആയി മാറുകയും, അവിടെ ചുറ്റും നിറയുന്ന കൈയടികള്‍ക്കിടെ മാലാഖയുടെ വസ്ത്രവുമണിഞ്ഞ് സൗന്ദര്യമത്സരത്തിലെ വിജയകിരീടം ചൂടി നില്‍ക്കുകയും ചെയ്‌തൊരു സ്വപ്‌നസമാന യാത്രയാണ് അയര്‍ലണ്ട് മലയാളിയായ റിറ്റി സൈഗോയുടേത്. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ നീങ്ങിക്കൊണ്ടിരുന്ന ജീവിതത്തില്‍, ആത്മവിശ്വാസത്തോടെ എടുത്ത ഒരൊറ്റ തീരുമാനമാണ് റിറ്റിയെന്ന നഴ്‌സിനെ പ്രഥമ മിസ് കേരളാ അയര്‍ലണ്ട് കിരീടം ചൂടുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടത്തിലേയ്ക്ക് നയിച്ചത്. ഇരുധ്രുവങ്ങളിലെന്ന പോലെ നില്‍ക്കുന്ന നഴ്‌സിങ്, … Read more

തകർത്തു തിമിർത്തു! വോയിസ്‌ ഓഫ് മുള്ളിങ്കാർ ഓണം അതിഗംഭീരമായി ആഘോഷിച്ചു

മുള്ളിങ്കറിലെ ഇന്ത്യൻ കൂട്ടായ്മ ആയ വോയിസ്‌ ഓഫ് മുള്ളിങ്കാർ (VOM) ഈ വർഷത്തെ ഓണം അതിഗംഭീരമായി ആഘോഷിച്ചു. ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു കൊച്ചിൻ കലാഭവന്റെ അനുഗ്രഹീത കലാകാരന്മാരായ പ്രശാന്ത് കാഞ്ഞിരമറ്റത്തിന്റെ നേതൃത്വത്തിൽ സ്റ്റേജ് ഷോയും മുള്ളിങ്ങറിലെ ഒരു കൂട്ടം കലാകാരന്മാരുടെ ചെണ്ട മേളവും, തിരുവാതിരയും, വടം വലിയും മറ്റനേകം കലാപരിപാടികളും ഈ വർഷത്തെ ഓണഘോഷത്തിന് മിഴിവേകി. Delicia കാറ്ററിംഗിന്റെ ഓണ സദ്യയും ഈ വർഷത്തെ ഓണഘോഷത്തിനു കൂടുതൽ മധുരം ഉള്ളതാക്കി.

ബൂമോണ്ടിൽ അന്തരിച്ച മലയാളി മാക്മില്ലൻ മഠത്തിലിന്റെ സംസ്കാര ചെലവുകൾക്കായി ധനശേഖരണം ആരംഭിച്ചു

അയര്‍ലണ്ടില്‍ നിര്യാതനായ മാക്മില്ലൻ മഠത്തിലിന്റെ സംസ്‌കാരത്തിനായി സുമനസ്സുകളില്‍ നിന്നും ധനശേഖരണം ആരംഭിച്ചു. സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച രാവിലെയാണ് ബൂമോണ്ടില്‍ താമസിച്ചുവരികയായിരുന്ന മാക്മില്ലൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം കുടുംബത്തെയും, സുഹൃത്തുക്കളെയും തളര്‍ത്തിയിരിക്കുകയാണ്. ജിംസി ആണ് മാക്മില്ലന്റെ ഭാര്യ. ഇവര്‍ക്ക് ആരോണ്‍ എന്നൊരു മകനുമുണ്ട്. ഹൃദയാഘാതം വന്നയുടന്‍ ഭാര്യ ജിംസി പ്രാഥമികശുശ്രൂഷകള്‍ നല്‍കിയിരുന്നു. പിന്നീട് പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും മാക്മില്ലന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരത്തിന് വേണ്ടിവരുന്ന ചെലവുകള്‍, വീട്ടുവാടക, ആശുപത്രി ചെലവുകള്‍, മറ്റ് വീട്ടുചെലവുകള്‍ എന്നിവയ്ക്കായി … Read more