മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ പ്രതിസന്ധി; അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടണ്‍: രണ്ടാമതൊരു സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ഒഴിവാക്കാന്‍ റിപ്പബ്ലിക്കന്‍ – ഡെമോക്രാറ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് ബില്‍ ഉണ്ടാക്കിയെങ്കിലും തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുവാന്‍ പ്രസിഡന്റ് ട്രമ്പ് അതിര്‍ത്തി മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് കണ്ടെത്തുവാന്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മിലിട്ടറി ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് മതില്‍ നിര്‍മാണത്തിന് എട്ടു ബില്യണ്‍ ഡോളര്‍ കണ്ടെത്താനാണ് നീക്കം. റോസ് ഗാര്‍ഡനില്‍ പത്രലേഖരുമായി സംസാരിക്കവേ അതിര്‍ത്തി മതില്‍ ദേശീയ സുരക്ഷയുടെ പ്രധാന കാര്യമാണെന്ന് ട്രമ്പ് ചൂണ്ടിക്കാട്ടി. രാജ്യത്തേക്കുള്ള അധിനിവേശം തടയാന്‍ … Read more

പതിനഞ്ച് വര്‍ഷത്തെ പര്യവേഷണം അവസാനിച്ചു; റോവര്‍ ഓപ്പര്‍ച്യുണിറ്റി മരിച്ചെന്ന് സ്ഥിരീകരിച്ച് നാസ

നീണ്ട 15 വര്‍ഷക്കാലം ചൊവ്വയില്‍ നിന്ന് കൃത്യമായി വിവരങ്ങള്‍ എത്തിച്ചേരുന്ന റോവര്‍ ഓപ്പര്‍ച്യുണിറ്റി എന്ന ചെറുപേടകത്തിന്റെ പ്രവര്‍ത്തനമാണ് പൂര്‍ണ്ണമായി നിലച്ചതായി നാസ ഔദ്യോഗികമായി അറിയിച്ചത്. പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇപ്പോള്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഓപ്പര്‍ച്യുണിറ്റി പ്രതികരിക്കുന്നില്ലെന്നും നാസയിലെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് സയന്‍സ് ഡയറക്ടര്‍ തോമസ് സര്‍ബച്ചന്‍ പറയുന്നു. ജനുവരി 2004 മുതലാണ് റോവര്‍ സ്പിരിറ്റ് എന്ന മറ്റൊരു പേടകത്തോടൊപ്പം ഓപ്പര്‍ച്യുണിറ്റി ചൊവ്വയിലുള്ള പര്യവേഷണം ആരംഭിക്കുന്നത്. ചൊവ്വയുടെ രണ്ട് വശങ്ങളിലാണ് ഓപ്പര്‍ച്യുണിറ്റിയും സഹറോവറായ സ്പിരിറ്റും ഭ്രമണം നടത്തിയത്. … Read more

രോഗിയുടെ കാലില്‍ ട്രേ വച്ച നഴ്‌സിനെ അതു പോലെ ശിക്ഷിച്ച് ഡോക്ടര്‍; കോട്ടയം മെഡിക്കല്‍ കോളജില്‍ സമരം

രോഗിയുടെ ദേഹത്ത് ട്രേ വച്ചതിന് നഴ്‌സിനെ കട്ടിലില്‍ കിടത്തി കാലില്‍ അതേ ട്രേ വച്ചു ഡോക്ടറുടെ ശിക്ഷ. കോട്ടയം മെഡിക്കല്‍ കോളജ് ശസ്ത്രക്രിയ വകുപ്പു മേധാവി ഡോ. ജോണ്‍ എസ്. കുര്യനാണ് നഴ്‌സിനെ ശിക്ഷിച്ചത്. സംഭവത്തില്‍ പഠനം കഴിഞ്ഞ് പരിശീലനത്തിനായി മെഡിക്കല്‍ കോളജില്‍ എത്തിയ നഴ്‌സ് പരാതി നല്‍കി. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിനു കമ്മിഷനെ നിയോഗിച്ചു. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ. ശോഭയുടെ അധ്യക്ഷതയിലുളള കമ്മിഷനാണ് അന്വേഷണ ചുമതല. അതേസമയം, ഡോക്ടറുടെ നടപടിയില്‍ … Read more

ഓര്‍ഡറുകള്‍ കുറഞ്ഞു; ഭീമന്‍ സൂപ്പര്‍ ജമ്പോ A380 നിര്‍മ്മാണം എയര്‍ബസ് അവസാനിപ്പിക്കുന്നു

2021 ല്‍ പുറത്തിറക്കാനിരുന്ന ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ ജമ്പോ A380 പാസഞ്ചര്‍ ജെറ്റ് നിര്‍മ്മാണം കമ്പനി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. യൂറോപ്പ്യന്‍ എയ്റോ സ്‌പേസ് ഗ്രൂപ്പ് എയര്‍ബസ് ഔദ്യോഗികമായി അറിയിച്ചതാണിത്. ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചതിലും വളരെ അധികം കുറഞ്ഞത് കൊണ്ട് ഭീമമായ നഷ്ടം വരുമെന്ന് കരുതിയാണ് നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ കമ്പനി തീരുമാനമെടുക്കുന്നത്. A380 യുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ എമിറേറ്റ്‌സ് അവരുടെ 54 ഓര്‍ഡറുകള്‍ 14 ആയി ചുരുക്കിയതോടെയാണ് വരും വര്‍ഷങ്ങളില്‍ ഇറങ്ങാനിരുന്ന ഈ ഭീമന്‍ വ്യോമയാനത്തിന്റെ … Read more

കാശ്മീര്‍ ഭീകരാക്രമണത്തില്‍ 44 ജവാന്മാരുടെ വീരമൃത്യു; അതിര്‍ത്തി കടന്ന് സൈനിക നടപടിക്കൊരുങ്ങി ഇന്ത്യ

രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിലൊന്നിലൂടെ 44 ജവാന്മാരുടെ വീരമൃത്യുവിനു പകരം പാകിസ്ഥാനെതിരെ അതിര്‍ത്തി കടന്ന് സൈനിക നടപടിക്കൊരുങ്ങി ഇന്ത്യ. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നിയന്ത്രണ രേഖ മറികടന്നുള്ള ശക്തമായ സൈനിക നീക്കത്തിനാണ് സാധ്യത. ആക്രമണത്തിന്റെ പശ്ചത്താലത്തില്‍ ഇന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കും. പുല്‍വായില്‍ 12 അംഗ എന്‍ഐഎ സംഘവും ഇന്ന് പരിശോധന നടത്തും. നിലവില്‍ ആക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങളും മറ്റും വിലയിരുത്തതിന് മന്ത്രിസഭാ സമിതി യോഗം നടക്കുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷയിലാണ്. … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിനിലും മാഞ്ചസ്റ്ററിലും. ഉടന്‍ രജിസ്റ്റര്‍ ചെയ്യുക.

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം 2019 ലെ ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് മാസത്തില്‍ ഡബ്ലിന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. അവധിക്കാലമായതിനാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. ഞങ്ങളുടെ പ്രത്യേകത:ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബള്‍ഗേറിയന്‍ മെഡിക്കല്‍ … Read more

ബ്രെക്സിറ്റ് കരാറില്‍ തെരേസാ മേയ്ക്ക് പാര്‍ലമെന്റില്‍ വീണ്ടും തിരിച്ചടി

ബ്രക്സിറ്റ് ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നതിനുള്ള കരട് രേഖ പാര്‍ലമെന്റ് തള്ളിയതോടെ തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ബ്രക്സിറ്റ് കരാറിന്മേല്‍ വിലപേശല്‍ നടത്തുന്നതിന് വീണ്ടും ബ്രസല്‍സില്‍ പോകുന്നതിനും യൂറോപ്യന്‍ നേതാക്കളുമായി ചര്‍ച്ച തുടരുന്നതിനും പിന്തുണ തേടിയാണ് പ്രധാനമന്ത്രി തെരേസ മേയ് അര്‍ലമെന്റില്‍ വോട്ടെടുപ്പ് എന്ന അഗ്നിപരീക്ഷ നേരിടാന്‍ വീണ്ടും തയ്യാറായത്. രേഖ തള്ളിയതോടെ പുതിയ കരാര്‍ ഉണ്ടാക്കണമെന്നാണ് പാര്‍ലമെന്റിന്റെ ഭൂരിപക്ഷാഭിപ്രായം. 258നെതിരെ 303 വോട്ടുകള്‍ക്കാണ് മേയുടെ ബ്രക്‌സിറ്റ് മോഹങ്ങള്‍ പൊലിഞ്ഞത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുതിയ ആനുകൂല്യങ്ങള്‍ നേടാനുള്ള … Read more

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകള്‍ക്ക് സുതാര്യത കൈവരും. ദി കേരള ചര്‍ച്ച് ബില്‍ 2019 കരട് പ്രസിദ്ധീകരിച്ചു

കേരളത്തിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും വരവു ചിലവു കണക്കുകള്‍ക്ക് സുതാര്യത പകരുന്ന നിയമ നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചു. സഭകളുടെ കീഴിലുള്ള സ്ഥാപനങ്ങളും സ്ഥാവരജംഗമ വസ്തുക്കളും ഇതില്‍ ഉള്‍പ്പെടുത്തി മേല്‍നോട്ടത്തിനു വിധേയമാക്കും. ഇതിനായുള്ള ദി കേരള ചര്‍ച്ച് ബില്‍ 2019 കരട് ബില്‍ പ്രസിദ്ധീകരിച്ചു. ഓരോ സഭാ വിഭാഗങ്ങളും സാമ്പത്തിക ഇടപാടുകളുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ ലഭ്യമാക്കണം. സഭകളുടെ കീഴിലുള്ള സമ്പത്തിന്റെ ദുര്‍വിനിയോഗം തടയുന്നതിനും കണക്കുകള്‍ വിശ്വാസികള്‍ക്ക് ലഭ്യമാകുന്നതിനും അതുവഴി സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഉണ്ടാകാവുന്ന … Read more

അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം.

പതിനൊന്നാമത് വര്‍ഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം.ബാലിമൂന്‍ പോപ്പുന്റററി സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . പ്രസിഡണ്ട് ജയ്‌മോന്‍ പാലാട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സിജു ജോസ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു ജോണ്‍ കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ നടപ്പു വര്‍ഷത്തെ പ്രസിഡണ്ടായി ജോസ് പോളിയെയും, സെക്രട്ടറിയായി സാജുകുമാറിനെയും, ട്രഷററായി സുദീപ് മാത്യൂവിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ജെസി ജോയി, … Read more

ഡബ്ലിനില് ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു.

കേരളത്തിലെ തൃശൂര്‍ പട്ടണത്തിലെ പുരാതന റോമന്‍ കത്തോലിക്കാ സഭാംഗമായ , ഇപ്പോള്‍ ഡബ്ലിനില്‍ ജോലി ചെയ്യുന്ന യുവാവ് (27 വയസ്സ്) വധുവിനെ തേടുന്നു. Pharm D ഡോക്ടറും , Trinity College Dublin നില്‍ നിന്നും Ms. Neuro Science ല്‍ ബിരുദാനന്തര ബിരുദവും , തുടര്‍ന്ന് Ph.D ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന യുവാവ്, താല്‍കാലികമായി Bank of America Merrill Lynch ല്‍ Investment Analyst (Contract) ആയി ജോലിയും ചെയ്യുന്നു. താല്പര്യമുള്ളവര്‍ താഴെ കാണുന്ന … Read more