ഉപേക്ഷിക്കപ്പട്ട ചോരക്കുഞ്ഞ് ഇന്ന് സ്വിറ്റ്സര്‍ലന്‍ഡ് എംപി; മകള്‍ക്കിട്ടത് ആ അമ്മയുടെ പേര്

1970 മെയ് 1- രാത്രി 1.20 ന് ഉഡുപ്പിയിലെ ലെംബാര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ മലയാളി ബ്രാഹ്മണ സ്ത്രീ ഒരു ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കി. എന്നാല്‍ ആ കുഞ്ഞിനെ അമ്മക്ക് വേണ്ടായിരുന്നു. ഇവനെ നന്നായി നോക്കുന്ന ഒരു കുടുംബത്തെ ഏല്‍പ്പിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ കുഞ്ഞിനെ വനിതാ ഡോക്ടറായിരുന്ന ഫ്‌ളൂക്‌ഫെല്ലിനെ എല്‍പ്പിച്ച് അവര്‍ മടങ്ങി. അനസൂയയെന്നാരുന്നു ആ അമ്മയുടെ പേര്. എന്നാല്‍ കാലം കാത്ത് വച്ചത് മറ്റൊന്നായിരുന്നു, പിറന്നതിന് പിറകെ അനാഥനായ ആ കുഞ്ഞിനെ പതിനഞ്ചാം ദിനം ജര്‍മന്‍ … Read more

യുപിയിലും ഉത്തരാഖണ്ഡിലും വ്യാജമദ്യ ദുരന്തം: 38 മരണം

ലഖ്നൗ: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വ്യാജമദ്യദുരന്തം. ഉത്തര്‍പ്രദേശിലെ സഹരന്‍പുറില്‍ 16 പേരും സമീപജില്ലയായ, ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 12 പേരും മരിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി ഇതുവരെ വ്യാജമദ്യം കഴിച്ച് 38 പേര്‍ മരിച്ചതായാണ് പ്രാഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധിയാളുകള്‍ ചികിത്സയിലാണ്. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സഹരാന്‍പുറിലെ ഉമാഹി ഗ്രാമത്തില്‍ അഞ്ചുപേര്‍ മരിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശര്‍ബത്പുര്‍ ഗ്രാമത്തില്‍ … Read more

എറിക് കൊടുങ്കാറ്റ് ഇന്ന് അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; മൂന്ന് കൗണ്ടികളില്‍ ഓറഞ്ച് വാണിങ്; രാജ്യത്തെങ്ങും ജാഗ്രത നിര്‍ദേശം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന എറിക് കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. തെക്ക് പടിഞ്ഞാറ് നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ രാജ്യമൊട്ടാകെ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. അറ്റ്ലാന്റ്‌റിക്കില്‍ രൂപമെടുത്ത ഹെലന്‍ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലൂടെ കടന്ന് മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്. ഗാല്‍വേ മായോ എന്നിവിടങ്ങളിലാണ് ഇന്ന് പകല്‍ … Read more

‘പത്മവ്യൂഹത്തിലെ അഭിമന്യു’ സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത് അയര്‍ലന്‍ഡ് മലയാളിയായ സ്വരൂപ്

മഹാരാജാസ് കോളേജില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ‘പത്മവ്യൂഹത്തിലെ അഭിമന്യു’ സിനിമയിലൂടെയാണ് സ്വരൂപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമായാണ് സ്വരൂപെത്തുന്നത്. പ്രഭു സോളമന്‍ ധനുഷിനെ നായകനാക്കി സംവിധാനം ചെയ്ത ‘തൊടറി’ എന്ന സിനിമയില്‍ നായിക കീര്‍ത്തിസുരേഷിന്റെ പരുക്കനായ മുറച്ചെറുക്കന്റെ റോളില്‍ സ്വരൂപ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഘവേന്ദ്രറാവുവിന്റെ തെലുങ്ക് പുരാണസിനിമയിലും വേഷമിട്ടു. കുടുംബസമേതം അയര്‍ലണ്ടില്‍ താമസമാക്കിയ സ്വരൂപ് സിനിമക്ക് വേണ്ടിമാത്രമാണ് ഇന്ത്യയിലേക്ക് വന്നത്. ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനം നടത്തിയശേഷം പ്രമുഖ … Read more

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ നിയമസഭയാകാന്‍ കേരളനിയമസഭ; പ്രതിവര്‍ഷം ലാഭം 30 കോടി രൂപ

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ നിയമസഭയാകാന്‍ തയാറെടുക്കുകയാണ് കേരളനിയമസഭ. നിയമസഭയെ പൂര്‍ണ്ണമായും ഡിജിറ്റലാക്കുന്ന ഇ-നിയമസഭാ പദ്ധതി ഒരു വര്‍ഷത്തിനകം നടപ്പാക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. അച്ചടി ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം. നിയമസഭ പൂര്‍ണമായും ഡിജിറ്റലാകുന്നേതാടെ പ്രതിവര്‍ഷം 30 കോടിയുടെ അച്ചടി ചെലവ് ഒഴിവാക്കാനാകും. ബജറ്റ് രേഖ, സമിതി റിപ്പോര്‍ട്ട്, മേശപുറത്ത് വെയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍, ചോദ്യോത്തരങ്ങള്‍ എന്നിങ്ങനെ നൂറുകണക്കിന് രേഖകളും റിപ്പോര്‍ട്ടുകളും അച്ചടിക്കുന്നതിനായി ചിലവിടുന്ന തുക ഡിജിറ്റലാകുന്നതോടെ ലാഭിക്കാനാകും. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് ആദ്യം സമര്‍പ്പിച്ച ഡിപിആറിനോട് … Read more

ഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി വാട്സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പരസ്പര പഴിചാരലിനും പാരവെയ്പിനും രാഷ്ട്രീയകക്ഷികള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് വാട്‌സ്ആപ്പ് ഉപയോഗിച്ചതായി കാള്‍ വൂഗ് കൂട്ടിച്ചേര്‍ത്തു. അനാവശ്യ ഉപയോഗം തുടരുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും വൂഗ് വെളിപ്പെടുത്തി. തങ്ങള്‍ ഒരു ഡസനിലധികം ഗ്രൂപ്പുകളില്‍ … Read more

വധുവിനെ ആവശ്യമുണ്ട്

അയര്‍ലണ്ടിലെ ഗവണ്മെന്റ് സെക്റ്ററില്‍ നേഴ്‌സായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയായ മാര്‍ത്തോമ്മ യുവാവ് (31 വയസ് /180 സെ.മീ) അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നതോ IELTS / OET പാസായതോ ആയ നേഴ്‌സുമാരില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് +918123268244/0894639407.

പ്രളയകാലത്ത് പതിനായിരങ്ങളുടെ ജീവന്‍ രക്ഷിച്ച കേരളത്തിന്റെ മത്സ്യതൊഴിലാളികള്‍ക്ക് നോബേല്‍ പുരസ്‌ക്കാരത്തിന് ശുപാര്‍ശ

കേരളം വിറങ്ങലിച്ചു നിന്ന മഹാ പ്രളയകാലത്ത് പതിനായിരങ്ങളുടെ ജീവന്‍ രക്ഷിച്ച മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌ക്കാരത്തിന് ശുപാര്‍ശ ചെയ്തു. പ്രളയത്തില്‍ രക്ഷകരായ കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം എം പി ശശിതരൂര്‍ ആണ് സമാധാനത്തിനുളള നോബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തത്. സമാധാന നൊബേലിന് ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വ്യക്തികളെയും സംഘടനകളെയും ശുപാര്‍ശ ചെയുന്നതിന് അനുമതിയുണ്ട്. ഇത് ഉപയോഗിച്ചാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത്. ഇന്നലെയായിരുന്നു നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയുന്നതിന് അവസാന ദിവസം. … Read more

മെക്സിക്കോ അതിര്‍ത്തി മതിലില്‍ നിന്ന് പിന്നോട്ടില്ല- സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തില്‍ ട്രംപ്

രാജ്യത്തെ ഒരു പൗരന്റെ ജീവന്‍കൂടി അനധികൃത കുടിയേറ്റക്കാര്‍ മൂലം ഇല്ലാതാകരുത്. അതിന് മതില്‍ ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.അതിര്‍ത്തി മതില്‍ പണിയുന്നത്? അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടയുന്നതിന് അത്യാന്താപേക്ഷിതമാണെന്നാണ് ട്രംപ് പ്രസ്താവിച്ചു. രാജ്യം നേടിരുന്ന ഗുരുതര പ്രതിസന്ധിയാണ് അനധികൃത കുടിയേറ്റമെന്ന് ട്രംപ് പ്രസംഗത്തില്‍ വിശേഷിപ്പിച്ചു. ”യുഎസ്സില്‍ ഒരു സാമ്പത്തിക മഹാത്ഭുതം സംഭവിക്കുകയാണ്. അതിനെ തടുക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യമേ ഇന്നുള്ളൂ. അത് വിഡ്ഢിത്തം നിറഞ്ഞ രാഷ്ട്രീയ യുദ്ധങ്ങളും അപഹാസ്യമായ രാഷ്ട്രീയ ചായ്വുകളുള്ള അന്വേഷണങ്ങളുമാണത്.” -സ്റ്റേറ്റ് ഓഫ് ദി … Read more

വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഉന്നതപഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ ‘എമിഗ്രേഷന്‍ ബില്ലി’ലാണ് ഈ വ്യവസ്ഥയുള്ളത്. വിദേശത്തേക്ക് കുടിയേറുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ‘എമിഗ്രേഷന്‍ മാനേജ്‌മെന്റ് അതോറിറ്റി’ക്കു രൂപം നല്‍കും. സമസ്ത മേഖലകളിലുമുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം പരിഷ്‌കരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. 1983ലെ എമിഗ്രേഷന്‍ ആക്ടാണ് 36 വര്‍ഷത്തിനിപ്പുറം കാലോചിതമായി പരിഷ്‌കരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ആഭ്യന്തരപ്രശ്നങ്ങളും മറ്റുമുണ്ടാകുമ്‌ബോള്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഈ നിര്‍ദേശമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. വിദേശത്തു പഠിക്കുകയും … Read more