സ്വര്‍ണ്ണവിലയില്‍ വന്‍ കുതിപ്പ്; പവന് വില കാല്‍ലക്ഷത്തിലേയ്ക്ക്

സ്വര്‍ണ്ണ വില റെക്കോഡ് തിരുത്തി മുന്നേറുകയാണ്. മഞ്ഞലോഹം പിടിതരാതെ പായുമ്പോഴും മലയാളികളുടെ പ്രിയം കൂടുകയാണ്. കേരളത്തില്‍ സ്വര്‍ണ്ണ വില പവന് കാല്‍ലക്ഷത്തിലേയ്ക്ക്. തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 24,880 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 24,800 രൂപ എന്ന റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്. വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയില്‍ ആവശ്യക്കാരേറി. കടകളിലെല്ലാം തിരക്കാണ്. വിവാഹ സീസണ്‍ ആയതോടെ ഇനിയും വില കൂടുമോ എന്ന പരിഭ്രാന്തിയില്‍ ഒരു കൂട്ടര്‍ എത്തുമ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണ്ണം … Read more

നേഴ്സുമാരുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്; പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനം

ഡബ്ലിന്‍: INMO യുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെ നേഴ്സുമാര്‍ ഇന്ന് ദേശീയ വ്യാപകമായി രണ്ടാം തവണ പണിമുടക്ക് നടത്തും. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ രാവിലെ എട്ട് മണി വരെ നീളും. ജനുവരി മുപ്പതിന് നടന്ന ആദ്യ ദിന സൂചന പണിമുടക്കിന് ശേഷവും ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് യാതൊരു ഒത്തുതീര്‍പ്പിനും തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് പിക്കറ്റിങ് ഉള്‍പ്പെടെ ശക്തമായ പ്രക്ഷോപ പരിപാടികളാണ് INMO യുടെ നേതൃത്വത്തില്‍ തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ മേഖലയിലെ അവകാശ പോരാട്ടങ്ങള്‍ക്ക് തെരുവിലിറങ്ങുന്ന നേഴ്സുമാര്‍ക്ക് … Read more

തോല്‍വി അംഗീകരിക്കാന്‍ മോദി തയ്യാറാകുന്നില്ല, അപ്രിയ വസ്തുതകള്‍ മറയ്ക്കുന്നു: ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍

ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമടങ്ങുന്ന മുഖപ്രസംഗവുമായി ബ്രിട്ടീഷ് ദിനപത്രം ദ ഗാര്‍ഡിയന്‍. മോദി അപ്രിയ സത്യങ്ങങ്ങളെ മറയ്ക്കാനും ഇഷ്ടമില്ലാത്ത വസ്തുതകളെ ഒതുക്കാനുമാണ് ശ്രമിക്കുന്നത് എന്ന് ഗാര്‍ഡിയന്‍ കുറ്റപ്പെടുത്തി. 2014ലെ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നഷ്ടമായ വിശ്വാസ്യതയും രാജ്യത്തിന്റെ വലിയ സാമ്പത്തിക തകര്‍ച്ചയുമാണ് നിര്‍ണായകമായത്. ഒരു വര്‍ഷം ഒരു കോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്. 135 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നില്‍ … Read more

വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്ക

വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്ക. നിക്കോളാസ് മദുറോ പദവി വിട്ടൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ സൈന്യത്തെ വിന്യസിക്കലാണ് മുന്നിലെ വഴിയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ ട്രംപിന് മറുപടിയുമായി മദുറോ രംഗത്തെത്തി. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടാല്‍ വൈറ്റ് ഹൌസ് കുരുതിക്കളമാകുമെന്ന് മദുറോ മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച യുവാന്‍ ഗെയ്‌ദോയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്കയുടെ പുതിയ നീക്കം. വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കുക എന്നത് അമേരിക്കയുടെ മുന്നിലുള്ള പ്രധാന വഴികളിലൊന്നാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. വെനസ്വേലയിലെ ജനങ്ങള്‍ … Read more

ചരിത്രം കുറിച്ച് അറബ് മണ്ണില്‍ മാര്‍പ്പാപ്പ; പുത്തനധ്യായമെന്ന് അറബ് നേതാക്കള്‍

മൂന്ന് ദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനായി കത്തോലിക്ക സഭയുടെ മേധാവി ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇയിലെത്തി. ബോയിങ് ബി777 വിമാനത്തില്‍ ഞായറാഴ്ച്ച രാത്രി പത്തോടെ അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അല്‍ അസ്?ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സയ്യിദിന്റെ ക്ഷണം സ്വീകരിച്ചാണ് മാര്‍പ്പാപ്പ യുഎഇയിലെത്തിയത്. ഫൗണ്ടേഴ്‌സ് മെമോറിയലില്‍ … Read more

നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ധൂര്‍ത്ത്; ബോര്‍ഡ് ചെയര്‍മാന്‍ രാജിവെച്ചു; സമ്മര്‍ദ്ദത്തിലായി വരേദ്കര്‍ ഗവണ്‍മെന്റ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ നേഴ്സുമാര്‍ ആവശ്യപ്പെട്ട ശമ്പള വര്‍ധനവിന് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന വരേദ്കര്‍ ഗവണ്മെന്റ് നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ്. ആശുപത്രി നിര്‍മാണത്തിന് മൊത്തം ചിലവ് നേരത്തെ നിശ്ചയിച്ചിരുന്ന 983 മില്യണ്‍ യൂറോയില്‍ നിന്ന് 2 ബില്യണ്‍ യൂറോയാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ചിലവ് ക്രമാതീതമായി ഉയര്‍ന്നതോടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന നാഷണല്‍ പീടിയാട്രിക് ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടോം കോസ്റ്റല്ലോ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചു. ഇതോടെ സൈമണ്‍ … Read more

സമത്വം, സമാധാനം, ദാരിദ്യ നിര്‍മാര്‍ജ്ജനം:കേരളം രാജ്യത്തെക്കാള്‍ ഏറെ മുന്നില്‍; കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ജീവിത നിലവാരം ഉയര്‍ത്താനായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ കൈക്കൊണ്ട പതിനേഴ് ലക്ഷ്യങ്ങളില്‍ പത്തെണ്ണത്തിലും കേരളം ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നില്‍. 2030ല്‍ 100പൊയിന്റ് നേടുക എന്ന ലക്ഷ്യത്തോടെയാണ് 2015 സെപ്റ്റംബറില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനം 17 ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടുവച്ചത്. ഇതില്‍ ഏതെങ്കിലും പതിമൂന്നെണ്ണത്തില്‍ നേട്ടമുണ്ടാക്കിയല്‍ മതിയെന്നാണ് നിബന്ധന. ഇത് പ്രകാരം ആസൂത്രണ ബോര്‍ഡ് നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016 ജനുവരി ഒന്നുമുതലാണ് ഇത് നടപ്പാക്കിയത്. മൂന്നെണ്ണത്തില്‍ പിന്നിലായെങ്കിലും … Read more

അതിശൈത്യം ആഘോഷമാക്കി യുഎസ് ജനത ; വീഡിയോകള്‍ വൈറല്‍

വാഷിങ്ടണ്‍ : അപകടകരമായ കൊടും ശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം മരവിച്ചിരിക്കുകയാണ് അമേരിക്കയിലെ മധ്യമേഖലയിലെ പല പ്രദേശങ്ങളും. ചരിത്രത്തിലെ ഏറ്റവും വലിയ അതിശൈത്യത്തിന്റെ പിടിയിലാണ് ഇവിടം. മൈനസ് 29 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. കൊടും തണുപ്പ് ജനജീവിതത്തെ സാരമായി ബാധിച്ചു. പോളാര്‍ വെര്‍ട്ടക്സ് എന്ന പ്രതിഭാസമാണ് അസാധാരണമായ കൊടും സൈത്യത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ശൈത്യകാലത്തു പരമാവധി മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പ് അനുഭവപ്പെടാറുള്ള ഷിക്കാഗോയില്‍ ഇത്തവണ രേഖപ്പെടുത്തിയത് മൈനസ് 46 ഡിഗ്രി … Read more

ട്രംപിന്റെ നയപ്രഖ്യാപനത്തിന് അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് അതിഥിയായി മലയാളി വിദ്യാര്‍ത്ഥിനിയും. തൃശൂര്‍ സ്വദേശികളായ രാംകുമാര്‍ മേനോന്റെയും ഷൈലജ അലാട്ടിന്റെയും മകളായ ഉമ മേനോനാണ് മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിപിടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപന ചടങ്ങില്‍ പങ്കെടുക്കുക. വര്‍ഷാരംഭത്തില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പ്രസിഡന്റ് നയപ്രഖ്യാപന പ്രസംഗം നടത്തുന്ന പതിവുണ്ട്. ഫെബ്രുവരി അഞ്ച് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ ട്രംപ് നടത്തുന്ന സ്റ്റേറ്റ് ഒഫ് ദി യൂണിയന്‍ പ്രസംഗത്തിനാണ് ഉമയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗം സ്റ്റെഫാനി … Read more

15-ാം വയസില്‍ ഐസിസില്‍,? നാലുവര്‍ഷത്തിന് ശേഷം കൈക്കുഞ്ഞുങ്ങളുമായി നാട്ടിലേക്ക്

ബാഗൗസ്: പതിനഞ്ചാം വയസില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ജര്‍മ്മന്‍ പെണ്‍കുട്ടി നാലുവര്‍ഷത്തിന് ശേഷം പിടിയില്‍. കിഴക്കന്‍ സിറിയയില്‍ അവസാനത്തെ ഭീകരനേയും ലക്ഷ്യമിട്ട് അമേരിക്കയുടെ നേതൃത്വത്തിലുളള സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. ആയിരക്കണക്കിന് പേരാണ് ഈയാഴ്ച മാത്രം പ്രദേശത്ത് നിന്നും പലായനം ചെയ്തത്. യുവതികളും കുട്ടികളും അടങ്ങുന്ന സംഘത്തില്‍ ലിയണോരയും അവരുടെ രണ്ട് കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 15ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ രണ്ട് മാസം കഴിഞ്ഞാണ് സിറിയയിലേക്ക് വന്നതെന്ന് ലിയണോര പറഞ്ഞു. ‘മൂന്ന് … Read more