വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ഉന്നതപഠനത്തിന് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ ‘എമിഗ്രേഷന്‍ ബില്ലി’ലാണ് ഈ വ്യവസ്ഥയുള്ളത്. വിദേശത്തേക്ക് കുടിയേറുന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ‘എമിഗ്രേഷന്‍ മാനേജ്‌മെന്റ് അതോറിറ്റി’ക്കു രൂപം നല്‍കും. സമസ്ത മേഖലകളിലുമുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം പരിഷ്‌കരിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. 1983ലെ എമിഗ്രേഷന്‍ ആക്ടാണ് 36 വര്‍ഷത്തിനിപ്പുറം കാലോചിതമായി പരിഷ്‌കരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ആഭ്യന്തരപ്രശ്നങ്ങളും മറ്റുമുണ്ടാകുമ്‌ബോള്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെ കരുതിയാണ് ഈ നിര്‍ദേശമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. വിദേശത്തു പഠിക്കുകയും … Read more

അയര്‍ലണ്ടില്‍ എംബിബിഎസ് പഠിക്കാന്‍ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല; കുറഞ്ഞ ചെലവില്‍ ബള്‍ഗേറിയയില്‍ മക്കളെ മെഡിസിന് അയക്കാന്‍ അവസരം.

മക്കളെ എംബിബിഎസിന് പഠിക്കാന്‍ വിടണം എന്നാഗ്രഹിക്കാത്ത ആരാണുള്ളത്? എന്നാല്‍ എല്ലാവര്‍ക്കും അത് സാധിച്ചെന്നു വരില്ല. അയര്‍ലണ്ടില്‍ !അഡ്മിഷന്‍ !കിട്ടാന്‍ വളരെ കുറച്ച് ഭാഗ്യവാന്മാര്‍ക്കെ അവസരം ലഭിക്കൂ. ഇന്ത്യയിലെ ഉയര്‍ന്ന ചെലവും ഉറപ്പില്ലാത്ത യോഗ്യതയും മറ്റൊര പ്രശ്‌നമാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ പോയി കുറഞ്ഞ ചെലവില്‍ എംബിബിഎസ് പഠിച്ച് അയര്‍ലണ്ടിലെ അല്ലെങ്കില്‍ ബ്രിട്ടനിലെ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ അവസരം ഉണ്ടെന്ന് അറിയാമോ? അതിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിച്ചു തുടങ്ങി. മക്കളെ എംബിബിഎസിന് വിടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ … Read more

രണ്ടാഴ്ച മുന്‍പ് കൊടും ചൂട്, ഇപ്പോള്‍ പ്രളയം; ഓസ്‌ട്രേലിയ കടന്നുപോകുന്നത് അതിതീവ്ര കാലാവസ്ഥ ദുരന്തത്തിലൂടെ

കനത്ത ചൂടിന്റെ പൊള്ളുന്ന കഥകള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് വന്നിട്ട് രണ്ട് ആഴ്ച പോലുമായിട്ടില്ല. ഒരു മാസത്തിനിടയിലാണ് രാജ്യം താപനിലയുടെ ഏറ്റവും മുകളിലും ഏറ്റവും താഴെയുമുള്ള പരിധികള്‍ ലംഘിക്കുന്നതെന്ന് ഓര്‍ക്കണം. ദക്ഷിണ ഓസ്‌ട്രേലിയയുടെ ഭാഗമായ പോസ്റ്റ് അഗസ്റ്റയില്‍ 50 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരുന്നു രണ്ട് ആഴച മുന്‍പത്തെ താപനില. രണ്ടാഴ്ച മുന്‍പ് സൂര്യാഘാതം ഭയന്ന് വീടിനു പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ആളുകള്‍ ഇപ്പോള്‍ സ്വന്തമായുണ്ടാക്കിയ വീടും സ്വത്തുക്കളും ഉപേക്ഷിച്ച്, മുക്കാല്‍ ഭാഗവും വെള്ളം കയറിയ വീടുകളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ പരക്കം … Read more

ബ്രസീലിലെ അണക്കെട്ട് ദുരന്തം: നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ

ബ്രുമാഡിന്‍ഹോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടം നടുക്കത്തോടെയാണ് ലോകം കേട്ടത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ജനുവരി 25നാണ് തെക്ക് കിഴക്കന്‍ ബ്രസീലില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ട് പൊട്ടി തകര്‍ന്നത്. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള സ്വകാര്യ ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്. അണക്കെട്ട് തകരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. അണക്കെട്ടില്‍ നിന്നും ചെളി ഒഴുകിയെത്തുന്നത് വീഡിയോയില്‍ കാണാം. പ്രദേശവാസികളാണ് അണക്കെട്ട് പൊട്ടിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ … Read more

പാസ്‌വേഡ് കൈമാറാതെ സിഇഒ മരിച്ചു; പതിനായിരം കോടി മൂല്യം വരുന്ന ക്രിപ്‌റ്റോ കറന്‍സി കൈമാറാനാവാതെ അധികൃതർ

ഒട്ടാവേ: കോടികള്‍ മൂല്യംവരുന്ന ക്രിപ്‌റ്റോ കറന്‍സി സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടിന്റെ പാസ്‌വേഡ് കൈമാറാതെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിന്റെ സിഇഒ അന്തരിച്ചു. ഇതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് എക്‌സ്‌ചേഞ്ച്. കാനഡയിലാണ് സംഭവം. 10000 കോടി ഡോളറോളം മൂല്യം വരുന്ന ക്രിപ്‌റ്റോ കറന്‍സി സൂക്ഷിച്ചിരിക്കുന്ന അക്കൗണ്ടാണ് പാസ്‌വേഡ് കൈമാറാതെ ചോദ്യചിഹ്നമായത്. ഇതോടെ പാപ്പരായി പ്രഖ്യാപിക്കണമെന്ന കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇടപാടുകാര്‍ പണം ആവശ്യപ്പെട്ട് പ്രശ്‌നം ഉണ്ടാക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് കമ്പനി സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. ക്രിപ്‌റ്റോ കറന്‍സി ശേഖരം … Read more

ഹൈബ്രിഡ് കാറുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നു

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഹോണ്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍, 2021 അവസാനത്തോടെ ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കും. ഇവര്‍ ഫുള്‍ ഹൈബ്രിഡ് കാറുകള്‍ വികസിപ്പിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുനേരെ വിവേചനം കാണിക്കില്ലെന്നും കമ്പനികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിടുണ്ട്. 2020 ഓടെ പുതിയ ഹോണ്ട സിറ്റി (പെട്രോള്‍/ഡീസല്‍) അവതരിപ്പിക്കും. അതിനുശേഷം ഹൈബ്രിഡ് വേരിയന്റുകള്‍ വിപണിയിലെത്തിക്കും.ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മിഡ്‌സൈസ് സെഡാനുകളില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കും. അടുത്ത തലമുറ … Read more

അയര്‍ലണ്ട് ജനത നേഴ്‌സുമാരോടൊപ്പം; പ്രതിരോധത്തിലായി വരേദ്കര്‍ ഗവണ്മെന്റ്; വാര്‍ത്താക്കുറിപ്പിലൂടെ പ്രശ്‌നം വഷളാക്കാന്‍ നീക്കം

ഡബ്ലിന്‍: വേതന വര്‍ധനവിനും സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്തി സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഒരുക്കുന്നതിനും തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെയും നീതിയെയും കുറിച്ച് ശബ്ദമുയര്‍ത്തുന്ന അയര്‍ലണ്ടിലെ മാലാഖമാരുടെ സംഘടിത മുന്നേറ്റത്തിന്റെ രണ്ടാം ദിനം അവേശോജ്വലമായി. INMO യില്‍ അംഗങ്ങളായുള്ള 40,000 ത്തോളം നേഴ്‌സുമാര്‍ തൊഴില്‍മേഖലയിലെ തങ്ങളുടെ അവകാശ പോരാട്ടം ശക്തമാക്കിയതോടെ വരേദ്കര്‍ ഗവണ്മെന്റ് തീര്‍ത്തും പ്രതിരോധത്തിലായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച നടന്ന ആദ്യ ദിന 24 പണിമുടക്കിനെ തീര്‍ത്തും അവഗണിച്ച ഗവണ്മെന്റ് അധികൃതര്‍ ഇന്നലത്തെ പണിമുടക്കോടെ ചൂടുപിടിച്ചിട്ടുണ്ട്. അയര്‍ലണ്ടിലും വിദേശരാജ്യങ്ങളില്‍ നിന്നും … Read more

കാന്‍സര്‍ രോഗം നൂറുശതമാനവും സുഖപ്പെടുത്താമെന്ന് അവകാശപ്പെട്ട് ഇസ്രായേല്‍ കമ്പനി

കാന്‍സര്‍ ചികിത്സയും രോഗ വിമുക്തിയും പരിപൂര്‍ണമായി വിജയിപ്പിക്കുന്നതിനുവേണ്ടി ആഗോള തലത്തില്‍ വൈദ്യശാസ്ത്രം പോരാട്ടം നടത്തുന്നതിനിടയില്‍ കാന്‍സറിനെ പൂര്‍ണമായും തോല്‍പ്പിക്കാന്‍ കഴിയുന്ന നേട്ടം കൈവരിച്ചതായി അവകാശപ്പെട്ട് ഇസ്രായേലി ബയോടെക് കമ്പനി. കാന്‍സറിനെ പ്രതിരോധിക്കുന്നതിന് നിരവധി കമ്പനികള്‍ വ്യത്യസ്തങ്ങളായ ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും നൂറുശതമാനം വിജയത്തിലെത്തിയിട്ടില്ല. ഇതിനിടയിലാണ് മാരക രോഗത്തിനെതിരെയുള്ള ഫലപ്രദമായ ചികിത്സ കണ്ടെത്തിയെന്നും 2020 ഓടെ കാന്‍സര്‍ പൂര്‍ണമായും തുടച്ചുമാറ്റാന്‍ കഴിയുമെന്നും അവകാശപ്പെട്ട് ഇസ്രായേല്‍ മരുന്നു നിര്‍മാണ കമ്പനിയായ ആക്സിലറേറ്റഡ് എവലൂഷന്‍ ബയോ ടെക്നോളജീസ് ലിമിറ്റഡ് രംഗത്തുവന്നിട്ടുള്ളത്. 2020 … Read more

വിമാനത്തില്‍ നല്‍കിയ ഇഡലിയില്‍ പാറ്റ; മാപ്പപേക്ഷയുമായി എയര്‍ ഇന്ത്യ

വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ ട്വിറ്ററിലൂടെ എയര്‍ ഇന്ത്യയുടെ മാപ്പ്. ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. ഇക്കാര്യം വ്യക്തമാക്കി അദേഹം ട്വിറ്ററില്‍ ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് വൈറലായതോടെയാണ് എയര്‍ ഇന്ത്യ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. പ്രശ്‌നം പരിഹരിക്കാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചുവെന്നും എയര്‍ ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. യാത്രക്കാരന് ദുരനുഭവം ഉണ്ടായതില്‍ … Read more

വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ അനുമതി

ലണ്ടന്‍ : ബാങ്കുകളുടെ ഒമ്പതിനായിരം കോടി തട്ടിച്ചു മുങ്ങി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്യയുടെ ബ്രിട്ടീഷ് വാസം അവസാനിക്കുന്നു. മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ഹോം സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവച്ചു. സര്‍ക്കാര്‍ ഉത്തരവിനെതിരേ രണ്ടാഴ്ചയ്ക്കുള്ളില്‍ മല്യയ്ക്കു മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. വായ്പത്തട്ടിപ്പുകേസ് പ്രതിയായ മല്യയ്ക്ക് ഇന്ത്യയിലെ കേസുകളെ അഭിമുഖീകരിക്കേണ്ട ബാധ്യതയുണ്ടെന്നും മടക്കി അയയ്ക്കണമെന്നും ഡിസംബര്‍ 10 ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് പരിശോധിച്ചു തീരുമാനമെടുക്കാന്‍ … Read more