ലൂക്കനിൽ റാസ കുർബാനയും നാടകവും ഏപ്രിൽ 7-ന്

ഡബ്ലിൻ: ലൂക്കൻ സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 7-ന് ആഘോഷിക്കും. എസ്‌ക്കർ സെന്റ് പാട്രിക് പള്ളിയിൽ ഉച്ചകഴിഞ്ഞ് 3-ന് ഫാ. സെബാൻ വെള്ളാംതറ ആഘോഷമായ സീറോ മലബാർ റാസ കുർബാന അർപ്പിക്കും. തുടർന്ന് വൈകുന്നേരം 6-ന് പാമേഴ്‌സ്ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ, ലൂക്കൻ സെന്റ് തോമസ് കൂട്ടായ്മ അവതരിപ്പിക്കുന്ന ബൈബിൾ ഡ്രാമാസ്കോപ് നാടകം ‘സ്നേഹ സാമ്രാജ്യം’ അരങ്ങേറും. നാടകരചന രാജു കുന്നക്കാട്ട്, സംവിധാനം ഉദയ് നൂറനാട്. ഷൈബു കൊച്ചിൻ, … Read more

വിപുലമായ ഈദ് സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി അയർലണ്ടിലെ കേരള മുസ്ലിം കമ്മ്യൂണിറ്റി (കെഎംസിഐ)

കേരളത്തിൽ നിന്നും അയർലണ്ടിലേക്കു കുടിയേറിയ മുസ്ലിം കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയാണ് Kerala Muslim Community Ireland (KMCI). 200-ലധികം കുടുംബങ്ങൾ അംഗങ്ങളായ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ 2 വർഷങ്ങൾ ആയി ഇസ്ലാമിക പ്രാർത്ഥന, ആരാധന സംബന്ധമായ ഒത്തുചേരലുകൾ, ആഘോഷങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി വരുന്നു. ആത്മ സംസ്കരണത്തിന്റെ മാസമായ പുണ്യറമളാനിന്നു ശേഷം ഉള്ള ആഘോഷമായ ഈദുൽ ഫിത്ർ ഏപ്രിൽ 13-ന് MOONCOIN പാരിഷ് ഹാളിൽ വച്ചു നടത്തപെടുന്നു (MoonCoin Parish Hall Co-Kilkenny, Near വാട്ടർഫോർഡ്). … Read more

അയർലണ്ടിൽ രണ്ട് പേർക്ക് കൂടി മീസിൽസ്; ആകെ രോഗികൾ 11; ജാഗ്രത വേണം!

അയര്‍ലണ്ടില്‍ രണ്ട് പേര്‍ക്ക് കൂടി മീസില്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഈ വര്‍ഷം രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 11 ആയി. വേറെ ഏതാനും പേര്‍ക്ക് രോഗമുണ്ടോ എന്ന് നിരീക്ഷണം നടത്തിവരികയാണെന്നും Health Protection Surveillance Centre (HPSC) അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മീസില്‍സിന് കഴിയുമെന്നതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മീസില്‍സിനെ ചെറുക്കാന്‍ രോഗം വരാതെ തടയുന്ന എംഎംആര്‍ വാക്‌സിനാണ് ഏറ്റവും ഫലപ്രദം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ കുത്തിവെപ്പ് … Read more

അയർലണ്ടിൽ സ്റ്റാംപ് 4 വിസ ലഭിക്കാനുള്ള സപ്പോർട്ട് ലെറ്റർ സ്വീകരിക്കുന്നത് തൊഴിൽ വകുപ്പ് പുനഃരാരംഭിച്ചു

അയര്‍ലണ്ടില്‍ സ്റ്റാംപ് 1, 1H വിസകളില്‍ നിയമപരമായി താമസിക്കുന്നവര്‍ സ്റ്റാംപ് 4 വിസ ലഭിക്കാനായി നല്‍കുന്ന സപ്പോര്‍ട്ട് ലെറ്റേഴ്‌സ് സ്വീകരിക്കുന്നത് 2023 നവംബര്‍ 30 മുതല്‍ Department of Enterprise, Trade and Employment (DETE) നിര്‍ത്തിവച്ചിരുന്നു. ഇതെത്തുടര്‍ന്ന് നിലവിലെ വിസ സ്റ്റാംപ് 4-ലേയ്ക്ക് മാറ്റുന്നതിനായി അപേക്ഷ നല്‍കാനിരുന്ന Critical Skills Employment Permit holders, Researchers on a Hosting Agreement, NCHD Multi-Site General Employment Permit holders എന്നിവരുടെ അപേക്ഷകള്‍ താല്‍ക്കാലികമായി സ്വീകരിക്കുന്നത് … Read more

ഇമ്മാനുവൽ ഗോസ്പൽ മിഷൻ, യൂത്ത് ‘എക്സോഡസ് ക്യാംപ്’ ഏപ്രിൽ 4,5,6 തീയതികളിൽ

ഇമ്മാനുവല്‍ ഗോസ്പല്‍ മിഷന്‍ (IGM) സണ്‍ഡേ സ്‌കൂളിന്റെയും, യൂത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ‘എക്‌സോഡസ്’ ക്യാംപ് ഏപ്രില്‍ 4, 5, 6 തീയതികളില്‍. Meath-ലെ Dunboyne-ലുള്ള St Peters GAA-യില്‍ വച്ചാണ് (എയര്‍കോഡ്: A86Y750) ക്യാംപ് നടക്കുക. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെയും, ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെയുമാണ് ക്യാംപ് സമയം. Pr ബ്ലെസ്സണ്‍ മാത്യു, Pr ക്രിസ്റ്റി ജോണ്‍, Pr ജോണ്‍ ഫിലിപ്പ് … Read more

ഗോൾവേ റീജിയൻ യൂത്ത് മീറ്റ്  ‘എലൈവ്-24’  ഏപ്രിൽ 6 ശനിയാഴ്ച 

ഗോൾവേ: ഏപ്രിൽ 6 ശനിയാഴ്ച ഗോൾവേയിൽ നടക്കുന്ന  എസ്. എം. വൈ. എം  ഗോൾവേ റീജിയൻ  യൂത്ത് മീറ്റ്  എലൈവ് 24 ൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശനിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു  വരെ നടക്കുന്ന യൂത്ത് മീറ്റിൽ  ഗോൾവേ റീജിയനിലുള്ള  കാവൻ, ടുള്ളുമോർ, ലെറ്റർകെനി, സ്ലൈഗോ, ബാലിനാസോൾ, ലോങ്ങ്ഫോർഡ്, നോക്ക്, ഗോൾവേ, കാസിൽബാർ, ലിമെറിക്ക്, മുള്ളിങ്ങർ എന്നീ ഇടവകളിൽ നിന്നും, ഡബ്ലിൻ, കോർക്ക് റീജിയണുകളിൽ നിന്നുമായി  ഇരുനൂറിലധികം യുവജനങ്ങൾ പങ്കെടുക്കും. ഗോൾവേ ലിഷർലാൻ്റിലാണ് (Leisureland, … Read more

മുൻ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം ബോബിറ്റ് മാത്യു അന്തരിച്ചു

ഇന്ത്യയുടെ ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ബോബിറ്റ് മാത്യു അന്തരിച്ചു. കണ്ണൂര്‍ കക്കാടുള്ള ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. അയര്‍ലണ്ട് മലയാളിയായ ടിന്റുവാണ് ഭാര്യ. 1990-കളുടെ അവസാനത്തിലും, 2000-ന്റെ തുടക്കത്തിലും ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകളില്‍ ആക്രമണോത്സുകമായ മത്സരം കാഴ്ചവെച്ച് ശ്രദ്ധ നേടിയ കളിക്കാരനായിരുന്നു ബോബിറ്റ്. 2000-ല്‍ തലശ്ശേരിയില്‍ നടന്ന കേരളാ സ്‌റ്റേറ്റ് സീനിയര്‍ ചാംപ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനുള്ള പി.എസ് വിശ്വപ്പന്‍ സ്വര്‍ണ്ണമെഡലും നേടി. കേരളത്തിന്റെ ക്യാപ്റ്റനായും ടീമിനെ നയിച്ചു. ചെറുപ്പത്തില്‍ നാട്ടില്‍ ബാസ്‌കറ്റ് … Read more

പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും, സൺഡേ സ്കൂൾ വാർഷികവും ഏപ്രിൽ 4 മുതൽ 7 വരെ കിൽക്കെന്നിയിൽ

സിറോ മലബാർ കിൽക്കെന്നി ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും സൺഡേ സ്കൂൾ വാർഷികവും ഏപ്രിൽ 04 മുതൽ ഏപ്രിൽ 07 വരെയുള്ള ദിവസങ്ങളിൽ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ വിശ്വാസികളും ആഘോഷത്തിൽ പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

സംസ്‌കൃതി സത്സംഗ് വിഷുക്കണിയും, കൈനീട്ടവും ഏപ്രിൽ 14-ന് ഡബ്ലിനിൽ

പ്രൗഢിയുടെയും സമൃദ്ധിയുടെയും മറ്റൊരു വിഷുക്കാലം കൂടെ വരവായി. ഈ വരുന്ന 14ാം തീയതി വിഷു അതിന്റെ തനതായ രീതിയിൽ ഡബ്ലിനിലെ നന്ദലോയി ടെമ്പിളിൽ വച്ച് ആഘോഷിക്കാൻ സംസ്‌കൃതി സത്സംഗ് തീരുമാനിച്ചിരിക്കുന്നു. വിഷുക്കണിയും പ്രാർത്ഥനകളും ആയി വിഷുദിവസത്തെ മറ്റൊരു സുദിനമായി മാറ്റാൻ താങ്കളെയും കുടുംബത്തെയും സാദരം ക്ഷണിച്ചുകൊള്ളുന്നുവെന്ന് സംഘാടകർ അറിയിച്ചു. അന്നേ ദിവസം വിഷുക്കണി, വിഷുക്കൈനീട്ടം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ആണ് പരിപാടി. സൌജന്യ രജിസ്ട്രേഷൻ … Read more

സത്ഗമയ വിഷു ആഘോഷം ഏപ്രിൽ 14-ന് ലൂക്കൻ Sarsfields GAA club-ൽ വച്ച്

ഡബ്ലിൻ: അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷവും വിഷുസദ്യയും, വിഷുദിനമായ ഒക്ടോബർ ഏപ്രിൽ 14 ഞായറാഴ്ച്ച നടത്തപ്പെടുന്നു.ലൂക്കനിലെ Sarsfields GAA club -ൽ വച്ച് രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് ആഘോഷപരിപാടികൾ. കേരളത്തിന്റെ തനതായ രീതിയിൽ ഓട്ടുരുളിയിൽ കണിയൊരുക്കി കണ്ണനാം ഉണ്ണിയെ ദർശിച്ച് മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങുകയെന്നുള്ളത് കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കൽ തന്നെയാണ്. പ്രവാസലോകത്ത് അന്യംനിന്ന് പോകുന്ന, ആ പഴയകാല സ്മരണകളെ കോർത്തിണക്കിയാവും സത്ഗമയ ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുക. ബ്രഹ്മശ്രീ … Read more